ബ്ലോഗ് എഴുത്തുകാർ എന്തുകൊണ്ട് ധാരാളം വായിക്കണം? Why Should Bloggers Read A Lot?

3 comments

Why Should Bloggers Read A Lot? A Guest Post By Atish Ranjan

ബ്ലോഗ് എഴുത്തുകാർ എന്തുകൊണ്ട് ധാരാളം വായിക്കണം  ഫിലിപ്‌സ്‌കോമിൻറെ പ്രീയപ്പെട്ട വായനക്കാർക്ക് സുപ്രസിദ്ധ ബ്ലോഗർ അതിഷ് രഞ്‌ജനെ പരിചയപ്പെടുത്തുന്നതിൽ വളരെ സന്തോഷമുണ്ട്. ഇന്നത്തെ അതിഥി രചയിതാവ് അതിഷ് ഫിലിപ്‌സ്‌കോമിൻറെ ഒരു സ്ഥിരം വായനക്കാരനുമായ ഇദ്ദേഹം നിരവധി ബ്ലോഗുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്.

ബ്ലോഗേർസും  വായനയും 

Reading

ബ്ലോഗിംഗ് രംഗത്ത് വിവിധവിഷയങ്ങളിൽ പ്രഗത്ഭമായി നിരവധി ലേഖനങ്ങൾ എഴുതിയ ഇദ്ദേഹം ബ്ലോഗിങ്ങും വായനയും എന്ന വിഷയത്തിൽ ഈ പോസ്റ്റിൽ ചില വിവരങ്ങൾ നൽകുന്നു ഇത് ബ്ലോഗ് എഴുത്തുകാർക്ക് ചില അറിവുകൾ നൽകും എന്നു വിശ്വസിക്കുന്നു. എൻ്റെ ഇംഗ്ലീഷ് ബ്ലോഗിൽ അദ്ദേഹം കുറിച്ച വരികളുടെ ഒരു സ്വതന്ത്ര വിവർത്തനമാണിത്. ഒരു ബ്ലോഗറുടെ ജീവിതത്തിൽ വായനയുടെ പ്രാധാന്യം വളരെ വലുതാണ്. തീർച്ചയായും ബ്ലോഗിംഗ് രംഗത്ത് പുതുതായി പ്രവേശിക്കുന്നവർക്കു ഇത് വളരെ പ്രയോജനം ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു. അതിഷ്  എഴുതുന്നു, തുടർന്നു വായിക്കുക...

ബ്ലോഗ് എഴുത്തുകാർ എന്തുകൊണ്ട് ധാരാളം വായിക്കണം?

  ബ്ലോഗ് എഴുത്തുകാർ എന്തുകൊണ്ട് ദിവസേന എഴുതണം! അല്ലെങ്കിൽ എങ്ങനെ ഒരു ബ്ലോഗ് എഴുതാം, എന്നു തുടങ്ങിയ വിഷയങ്ങളേപ്പറ്റി തീർച്ചയായും നിങ്ങൾ വായിച്ചിരിക്കും  എന്നു ഞാൻ കരുതുന്നു.  എന്നാൽ ഈ കുറിപ്പിൽ ഒരു ബ്ലോഗർ എന്തുകൊണ്ട് ധാരാളം വായിക്കണം എന്ന വിഷയത്തേപ്പറ്റി ചില കാര്യങ്ങൾ കുറിക്കാം. വായന എന്നത് ഏവർക്കും ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്ന് തന്നെയെന്നതിൽ സംശയമില്ല എന്നാൽ ഒരു ബ്ലോഗറെ സംബന്ധിച്ചിടത്തോളം വായനയെന്നത് ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്ന് തന്നെ. ഒരു ബ്ലോഗർക്കു പലപ്പോഴും വിഷയ ദാരിദ്ര്യം വരാറുണ്ട്. ഒരു പോസ്റ്റ് എഴുതിയ ശേഷം അടുത്ത പോസ്റ്റ് എഴുതാൻ വിഷയം കിട്ടാതെ വരുന്ന ഒരവസ്ഥ പലപ്പോഴും നമുക്കെല്ലാം ഉണ്ടാകാറുണ്ട് എന്നതൊരു വസ്തുതയാണ്. ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ നീണ്ട വായന നമുക്ക്  ചില ചിന്തകൾ ആശയങ്ങൾ തരും എന്നതിൽ സംശയമില്ല. തീർച്ചയായും നമ്മുടെ നീണ്ട വായന മൂലം നമുക്കു നിരവധി പ്രയോജനങ്ങൾ ലഭിക്കുന്നു.  അവയിൽ ചിലതു നമുക്ക് ഒന്ന് പരിശോധിക്കാം.

വായനയിലൂടെ പുതിയ ബ്ലോഗ് വിഷയങ്ങൾ ആശയങ്ങൾ 
മുകളിൽ സൂചിപ്പിച്ചതുപോലെ ഒരു ബ്ലോഗർക്ക് പലപ്പോഴും ആശയ ദാരിദ്ര്യമുണ്ടാവുക സ്വാഭാവികം. ഈ അവസ്ഥ ക്രമേണ ഒരു നീട്ടിക്കൊണ്ടു പോകൽ പ്രക്രിയയിലേക്കു (procrastination) നീങ്ങുവാനും സാധ്യതയുണ്ട്. ഈ അവസ്ഥ വളരെ ഗൗരവതരമായ ഒന്ന് തന്നെ, തുടക്കത്തിലേ ഇതിനു പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ അതങ്ങനെ നീണ്ടു നീണ്ടു ഒടുവിൽ എഴുത്തിൽ നിന്നുപോലും പിന്മാറാൻ സാധ്യതയുള്ള ഒരു അവസ്ഥയിലേക്ക് അത് കൊണ്ടുചെന്നെത്തിക്കുന്നു. ഇതൊഴിവാക്കാൻ ഒരു പരിധി വരെ നമ്മുടെ വായന നമ്മെ സഹായിക്കുന്നു. അതെ നമ്മുടെ വായനയിലൂടെ ചില പുതു ആശയങ്ങൾ നമുക്ക് ലഭിക്കുന്നതിനും അത് രൂപപ്പെടുത്തി സൃഷ്ടികൾ രചിക്കുവാനും നമുക്ക് കഴിയും. വായന: ഇന്ന് തന്നെ ഒരു തീരുമാനം എടുക്കുക  ദിവസവും ഉറങ്ങുന്നതിനു മുമ്പ് തീർച്ചയായും ചിലതു വായിച്ചിരിക്കും എന്നൊരു തീരുമാനമെടുത്താൽ അത് നിങ്ങളുടെ ബ്ലോഗെഴുത്തിനു ഗുണം ചെയ്യും. ഇന്നു തന്നെ ഒരു തീരുമാനം എടുക്കുക, വായന, അതെന്തുമാകട്ടെ, നിങ്ങൾക്കിഷ്ടമുള്ള വിഷയങ്ങളോ നിങ്ങളുടെ ബ്ലോഗ് സംബന്ധിയായവയോ എന്തുമാകട്ടെ സമയമെടുത്ത് വായിക്കുക, അഥവാ വായനക്കായി ഒരു നല്ല പങ്കു സമയം വേർതിരിക്കുക, ഞാനൊരു ബ്ലോഗർ തന്നെ പക്ഷെ ഒരു നല്ല എഴുത്തുകാരനോ ചിന്തകനോ അല്ല, അതിനാൽ തന്നെ പലപ്പോഴും എഴുതുവാൻ ആശയങ്ങൾ കണ്ടെത്തുക വളരെ ശ്രമകരമായ ഒന്നായി പലപ്പോഴും തോന്നിയിട്ടുണ്ട്. അഥവാ എന്തെങ്കിലും ആശയം കിട്ടിയാൽ തന്നെ പലപ്പോഴും അതിൽ പ്രാവീണ്യത്തോടെ എഴുതാൻ കഴിയാതെ പോകുന്ന ഒരവസ്ഥ. ചിലപ്പോൾ കിട്ടുന്ന ആശയങ്ങൾ, മുമ്പ് സൃഷ്ടികൾ നടത്തിയിട്ടുള്ളവയുമാവാം, അല്ലെങ്കിൽ ഒരു പക്ഷേ അതെനിക്ക് വഴങ്ങാത്ത ഒരു വിഷയവുമായിരിക്കാം. വായന പുതിയ ആശയങ്ങൾക്ക് വഴി വെക്കുന്നു  എന്നാൽ നിങ്ങളോടു ഞാനൊരു സത്യം പറയട്ടെ,  എന്റെ പരന്ന വായന മൂലം എനിക്കു പലപ്പോഴും വിവിധ ആശയങ്ങൾ ലഭിക്കുന്നതിനും അത് പുതിയൊരു ബ്ലോഗ് പോസ്റ്റിനു രൂപം നൽകുന്നതിനും എനിക്കു പലപ്പോഴും സാധിച്ചിട്ടുണ്ട്.  അങ്ങനെ വായന എന്റെ ജീവിതത്തിലെ ഒരു നിത്യസംഭവമായി മാറി ഒപ്പം അതെനിക്ക് വിശേഷിച്ചും ബ്ലോഗെഴുത്തിൽ ഒരു വലിയ സഹായവുമായി. വായനയെന്നത് മറ്റുള്ളവരുടെ ബ്ലോഗുകൾ മാത്രം വായിക്കുക എന്നല്ല ഇതിനർത്ഥം, മറിച്ചു നമ്മുടെ തന്നെ പഴയ ബ്ലോഗുകളും കമൻറുകളും വീണ്ടും വായിക്കുക ഇത് പലപ്പോഴും അവിടവിടെ ചില തിരുത്തലുകൾ നടത്തി ആ പോസ്റ്റിനു തന്നെ പുതുമ കൂട്ടുന്നതിനും സഹായിക്കുന്നു. എന്തായാലും ഇന്ന് മുതൽ കുറഞ്ഞത് രണ്ടോ മൂന്നോ ബ്ലോഗുകൾ ദിവസവും വായിക്കുക എന്നൊരു തീരുമാനമെടുക്കുക.  സമയ ലഭ്യതയനുസരിച്ചു അതിൻ്റെ എണ്ണം കൂട്ടുകയും ചെയ്യാം, പക്ഷെ കുറയാതെ ശ്രദ്ധിക്കുക. .

വായന പുതിയ അറിവുകൾ നൽകുന്നു 

നാം നമ്മുടെ വായന തുടരുന്നതിനൊപ്പം നമുക്കറിയാവുന്ന വിഷയത്തിൽ കൂടുതൽ പുതിയ അറിവുകൾ ലഭിക്കുന്നതിനും അതു സഹായിക്കുന്നു
ഈ അറിവ് നമ്മുടെ തന്നെ പഴയ ബ്ലോഗ് പോസ്റ്റുകളും വായിക്കുമ്പോൾ  അത് പുതുക്കുന്നതിനും (update) സഹായകമാകും.  അതോടൊപ്പം നമ്മുടെ ജ്ഞാനം ക്രമേണ വർദ്ധിക്കുന്നതിനും കാരണമാകുന്നു.
നമ്മുടെ അറിവുകൾ പുതുക്കുവാനും, പുതിയ അറിവുകൾ നേടുവാനും ബ്ലോഗുലകത്തിൽ  ഉയർന്ന നിലവാരം പുലർത്തുന്ന നിങ്ങൾ എഴുതുന്ന അല്ലെങ്കിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഉൾക്കൊണ്ട ബ്ലോഗുകൾ വായിക്കുവാൻ ശ്രദ്ധിക്കുക.  ഇതിനായി ഗൂഗിൾ, യാഹൂ, തുടങ്ങി മറ്റു വാർത്താ പോർട്ടലുകൾ ദിവസേന സന്ദർശിക്കുന്നതു ശീലമാക്കുക.  സാധ്യമെങ്കിൽ ഒപ്പം ദിനപ്പത്രങ്ങളും വായിക്കുക.
ചുരുക്കത്തിൽ കൈകളിലെത്തുന്ന എന്തും വായിക്കാതെ വിടരുത്!

വായന നിങ്ങളുടെ എഴുത്തിനെ പരിപോഷിപ്പിക്കുന്നു

വായന എഴുത്തിനെ പരിപോഷിപ്പിക്കുകയോ? ഒറ്റ നോട്ടത്തിൽ ഇതൊരു വിചിത്ര സംഗതിയായി തോന്നിയേക്കാം, പക്ഷെ അതൊരു സത്യം മാത്രമാണ്! വിവിധ എഴുത്തുകാരാൽ എഴുതപ്പെട്ട ബ്ലോഗുകൾ വായിക്കുമ്പോൾ അവർ ഉപയോഗിക്കുന്ന ശൈലികൾ മനസിലാക്കുന്നതിനും അതോടൊപ്പം നിങ്ങൾക്ക് തനതായ ഒരു ശൈലി രൂപപ്പെടുത്താൻ സാധിക്കുകയും ചെയ്യും.  ഈ ശീലം പരിചയിച്ചാൽ ഓരോ ബ്ലോഗ് എഴുതുമ്പോഴും  വ്യത്യസ്‌ത നിലകളിലുള്ള ബ്ലോഗ് രചനകൾ നടത്താൻ സാധിക്കും. ഒരിക്കലും മറ്റുള്ളവരുടെ ശൈലി പകർത്താൻ ശ്രമിക്കരുത്! വായന നിങ്ങളുടെ ഏകാഗ്രതയുടെ അളവ് വർധിപ്പിക്കും  ഇത് നിങ്ങളോടുള്ള ബന്ധത്തിൽ എത്രമാത്രം പ്രവർത്തികമാകും എന്നെനിക്കറിയില്ല പക്ഷെ എന്നോടുള്ള ബന്ധത്തിൽ എനിക്കിതു അനുഭവിച്ചറിയാൻ കഴിഞ്ഞു, നേരത്തെയും ഇപ്പോഴും. അശ്രദ്ധ നേരിടുമ്പോൾ ഇഷ്ടപ്പെട്ട ഒരുവിഷയം തിരഞ്ഞെടുത്തു ഞാൻ വായന തുടങ്ങും, ചില പാരഗ്രാഫകൾ   വായിക്കുമ്പോൾ തന്നെ ഞാൻ അതിൽ ശ്രദ്ധാലുവായി മാറുന്നു, അത് എന്റെ ശ്രദ്ധയിൽ വേണ്ട വ്യതിയാനം വന്നതായി എനിക്കനുഭവപ്പെടും. ഉറങ്ങുന്നതിനു മുമ്പേ ദിവസവും വായന ശീലമാക്കുക, അതു തീർച്ചയായും നിങ്ങളുടെ ഏകാഗ്രതയുടെ അളവു വർദ്ധിപ്പിക്കും. വായന സമ്മർദ്ദത്തിൻറെ അളവു കുറക്കുന്നു. ഏതു രംഗത്തും മത്സരം കൊടുമ്പിരിക്കൊള്ളുന്ന ഈ കാലയളവിൽ അത് ഒരു വിധത്തിൽ വിവിധ തരം  പിരിമുറുക്കത്തിനും,  സങ്കടത്ത,നും  നിരാശക്കും കാരണമാകുന്നു.  അതെന്തായാലും അത്തരം സന്ദർഭത്തിൽ ഒരു നല്ല ലേഖനമോ പുസ്തകമോ വായിക്കുന്നതിനായി സമയം കണ്ടെത്തുന്നുയെങ്കിൽ അതൊരിക്കലും ഒരു വിഫല ശ്രമമാകില്ല, തീർച്ചയായും അത് നിങ്ങളുടെ സമ്മർദ്ദത്തിനു ഇളവ് നൽകും എന്ന് അനുഭവത്തിൻറെ വെളിച്ചത്തിൽ എനിക്കു പറയുവാൻ കഴിയും.

അടിക്കുറിപ്പ്: 

ഈ പോസ്റ്റ് വായിച്ചതിലൂടെ വായനയിലൂടെ ഒരാൾക്ക് ലഭിക്കുന്ന ചില വസ്‌തുതകൾ നിങ്ങൾ മനസ്സിലാക്കി എന്നു ഞാൻ കരുതുന്നു. അതെ, വായന നമുക്കൊരു ശീലമാക്കാം അതിലൂടെ ഈ പ്രോജനങ്ങൾ കൈവരിക്കുക. ഇനി മടിച്ചു നിൽക്കേണ്ട, നിങ്ങളുടെ തന്നെ സുഹൃത്തുക്കളുടെ ബ്ലോഗിലേക്കു മടങ്ങൂ! ഒപ്പം നിങ്ങളുടേയും! അറിവ് വർദ്ധിപ്പിക്കാം, തുടർന്ന് അത് നിങ്ങളുടെ രചനകളിലൂടെ മറ്റുള്ളവരിലേക്കും പകരാം. നമുക്കു നമ്മുടെ അറിവ് വർദ്ധിപ്പിക്കാം ഒപ്പം അത് മറ്റുള്ളവരിലേക്കും പകരം. എല്ലാ ഫിലിപ്‌സ്‌കോം  വായനക്കാർക്കും ലാഭകരമായ ഒരു നീണ്ട വായന ആശംസിക്കുന്നു.

 നന്ദി നമസ്‌കാരം












  അതിഷ് രഞ്‌ജൻ



Dear Readers, Your Attention Please!

Thank you so much for your valuable time.
I appreciate and love your feedback/comments!
 I accept feedback from my readers and often I do reciprocate.
Your feedback negative or positive, I would like to hear from you.
But there is a slight restriction/rule in this regard.
Please read our comment policy before you make a comment,
otherwise, you may miss the mark and your comments may not get approved!
So please do share your views in the comment box keeping the comment policy of Philipscom.


In short, Philipscom will not approve comments that

 1.  Are One word or one line.
2.  Are abusive, intimidating, threatening or inflammatory
3.  Make offensive generalizations
4.  Ramble without a point
5.  Use offensive or insensitive language
6.  typed all in CAPITAL Letters.
7.  typed in a language other than English
8.  Are irrelevant to the post in question
9.  Contain self-promotional materials or links
10.  Give unnecessary, advice to Philipscom
Philipscom also reserves the right to edit comments or to remove material that does not conform to our comment policy.
If time permits please do visit this post related to blogcomments.
 

3 comments

വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക. വായന അറിവിൻ്റെ ഖനിയാണ്, ഖനിയിൽനിന്ന് അറിവുകൾ കുഴിച്ചെടുക്കുവാൻ വായന ആയുധമാക്കുക! നല്ല ലേഖനം
ആശംസകൾ എ വി.സാർ

വായനയുടെ ഗുണഗണങ്ങൾ കൊണ്ട്
എഴുത്തിനുണ്ടാകുന്ന മേന്മകൾ ഉദാഹരണ
സഹിതം അതിമനോഹരമായി പറഞ്ഞുവെച്ചിരിക്കുകയാണ്
അതീഷ് രഞ്ജൻ ...
ഒപ്പം അൻവർ ഭായിയുടെ വയനയെ  കുറിച്ചുള്ള കുറിപ്പുകളും...
 
നല്ല പരിചയപ്പെടുത്തൽ കേട്ടോ ഫിലിപ്പ് ഭായ്   

മികച്ച വായന എഴുതുന്നയാൾക്ക് ആശയപരമായും സ്വന്തം എഴുത്തിന്റെ മേന്മ കൂട്ടാനും സഹായകരമാകും എന്നതിൽ തർക്കമില്ല.വായനാശീലത്തിലൂടെ പരിചയപ്പെടുന്ന മികവിനെ സ്വന്തം എഴുത്തിൽ ഇണക്കുന്നതിൽ ആണ് സഫലത.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.