തിരസ്കരണക്കുറിപ്പോ?!..വിഷമിക്കേണ്ടാ...ഒപ്പം ചില പൂർവ്വകാലസ്മരണകളും

8 comments
തിരസ്കരണക്കുറിപ്പോ?!..വിഷമിക്കേണ്ടാ...ഒപ്പം ചില പൂർവ്വകാലസ്മരണകളും 
കനൽ മാസികയിൽ പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് ചില ഭേദഗതികൾ വരുത്തി ഇവിടെ പ്രസിദ്ധീകരിക്കുന്നതിൽ സന്തോഷിക്കുന്നു.

പ്രസാധകരില്‍നിന്നും ഒരു തിരസ്ക്കരണക്കുറിപ്പ്‌ ലഭിക്കുന്നതോടെ തളരുന്നവരാണ് തുടക്കക്കാരായ പല എഴുത്തുകാരും. എന്നാല്‍ അവരൊന്നുമനസ്സിലാക്കുന്നില്ലാ അത് വിജയത്തിൻറെ മുന്നോടിയാണെന്ന്.. പിന്‍വലിയാതെ വീണ്ടും എഴുതുക! എഴുത്തു തുടരുക!

കനലിലെ പുതിയ എഴുത്തുകാർക്കിതാ, ചില നിർദ്ദേശങ്ങൾ അഥവാ ചില അനുഭവപാഠങ്ങൾ.

പത്രാധിപരുടെ പക്കൽനിന്നുലഭിക്കുന്ന റിജെക്ഷൻസ്ലിപ്പുകൾ അഥവാ, "നിങ്ങളുടെ സൃഷ്ടികൾ പ്രസിദ്ധീകരണ യോഗ്യമല്ല" എന്നുകുറിച്ചുകൊണ്ടുള്ള കുറിപ്പുകളെപ്പറ്റിയാണ് ഞാൻ പറഞ്ഞുവരുന്നത്...

മാറിയ യുഗത്തിൽ കത്തെഴുത്ത് ഇലക്‌ട്രോണിക് രൂപത്തിൽ കംപ്യൂട്ടറിലൂടെ ഒഴുകിയെത്തുന്നതിനാൽ, പലർക്കും പ്രത്യേകിച്ച് യുവതലമുറയ്ക്ക് എന്താണീ റിജെക്ഷൻ സ്ലിപ്പുകൾ എന്നതിനെക്കുറിച്ച് ഒരു രൂപവും ഇല്ലായിരിക്കും. എനിക്ക് ലഭിച്ച നിരവധി റിജെക്ഷൻ സ്ലിപ്പുകളിൽ ചിലത്  ഇവിടെ ചേർത്തിരിക്കുന്നത് കാണുക. 

ഇനി കഥയിലേക്ക്‌ കടക്കാം. എഴുതിത്തുടങ്ങുന്ന നാളുകളിൽ ഇത്തരം കത്തുകൾ അല്ലെങ്കിൽ പത്രാധിപരിൽനിന്നുള്ള ഇത്തരം കുറിപ്പുകൾ ലഭിക്കാത്ത ഒരു പ്രസിദ്ധനായ എഴുത്തുകാരനേയും കാണാൻ കഴിയില്ല. ചരിത്രം പരിശോധിച്ചാൽ പേരെടുത്ത എല്ലാ എഴുത്തുകാരും തങ്ങളുടെ കുറിപ്പുകളിലും, ജീവചരിത്രങ്ങളിലും എല്ലാം തങ്ങൾക്കുലഭിച്ച ഇത്തരം കുറിപ്പുകളേപ്പറ്റി പ്രത്യേകം പരാമർശിച്ചു എഴുതിയിട്ടുണ്ട്.  

അവിടെയല്ലാം നമുക്കൊരു കാര്യം പ്രത്യേകം കാണുവാൻ കഴിയുന്നത്, അവർ ആരുംതന്നെ അത്തരം ദുഃഖം ഉളവാക്കുന്ന കുറിപ്പുകൾ കണ്ട് എഴുത്ത് നിറുത്തിയിട്ടില്ലാ എന്നതാണ് മനസ്സിലാക്കുവാൻ കഴിയുന്നത്.  മറിച്ച്, അവർ തങ്ങളുടെ എഴുത്ത് പൂർവ്വാധികം ശക്തിയോടെ നടത്തി, വിജയത്തിൽ എത്തിച്ചേര്‍ന്നുവെന്നാണ് കാണുവാൻ കഴിയുന്നത്. ചുരുക്കത്തിൽ അത്തരം കുറിപ്പുകൾ ഇമെയിൽവഴിയുംമറ്റും ലഭിക്കുന്നവ, നിങ്ങളുടെ വിജയത്തിലേക്കുള്ള വിജയരഹസ്യം തന്നെയാണെന്ന് ഓർക്കുക. അതത്രേ, നമുക്കുമുൻപേ കടന്നുപോയ പ്രസിദ്ധരായ എഴുത്തുകാരുടെ ചരിത്രം നമ്മേ ഓർമ്മപ്പെടുത്തുന്നത്.

ഒരുകാലത്തു പത്രാധിപരിൽനിന്നും ഇത്തരം കത്തുകൾ കിട്ടാൻ ആഴ്ചകളും ചിലപ്പോൾ മാസങ്ങൾ പോലും കാത്തിരിക്കേണ്ടി വരും.

ചില പത്രാധിപന്മാർ എത്ര തിരക്കുള്ളവർ ആയാലും എഴുത്തുകാരുമായി ഒരു അഭേദ്യ ബന്ധം പുലർത്താൻ ശ്രമിച്ചിരുന്നു.  അത്തരത്തിൽ എനിക്കു ലഭിച്ച ചില കുറിപ്പുകൾ താഴെ ചേർക്കുന്നു.  

മലയാള മനോരമയുടെ ബാലരമ മാസികയിൽ നിന്നും എൺപതുകളിൽ എനിക്കു ലഭിച്ച ഒരു കത്താണ് താഴെ കൊടുക്കുന്നത്.

അന്നത്തെ പത്രാധിപരായിരുന്ന ശ്രീ കടവനാട് കുട്ടി കൃഷ്‌ണൻ സാർ ഇത്തരത്തിൽ താനുമായി ബന്ധപ്പെടുന്നവരുമായി ഒരു നല്ല ബന്ധം പുലർത്തിയിരുന്ന ഒരാളായിരുന്നുയെന്ന് പലരിൽനിന്നും അറിയുവാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹവുമായുള്ള നിരന്തര സമ്പർക്കം മൂലം എൻറെ പല കഥകളും ലേഖനങ്ങളും ബാലരമയിൽ പ്രസിദ്ധീകരിക്കുന്നതിനു കഴിഞ്ഞു.  ഒരിക്കൽ ഞാൻ പാർക്കുന്ന പട്ടണത്തെപ്പറ്റി, ഇവിടുത്തെ കുട്ടികളേപ്പറ്റി  ഒരു സചിത്ര ലേഖനം തയാറാക്കി അയക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു . ആദ്യമായി ഒരു പ്രസിദ്ധയനായ പത്രാധിപരിൽ നിന്നും ലഭിച്ച ഒരു ക്ഷണം.

സെക്കന്തരാബാദിൽ വന്നിട്ട് അധികകാലമായില്ല പട്ടണത്തെപ്പറ്റി വല്യ പിടിയൊന്നുമില്ല എങ്കിലും വർഷങ്ങളായി സെക്കന്തരാബാദിൽ സ്ഥിര താമസമാക്കിയ ജേഷ്ഠ സഹോദരിയിൽ നിന്നും ഇവിടുത്തെ കുട്ടികളേപ്പറ്റിയുള്ള ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞു.  ഇനി കുറെ ചരിത്രങ്ങൾ കൂടിയറിഞ്ഞാൽ ലേഖനം ശരിയാക്കാം എന്നെനിക്കുന്നു തോന്നി, വേഗത്തിൽ തന്നെ പത്രാധിപർക്കു മറുപടിയും നൽകി.
അധികം വൈകാതെ ലേഖനം തയാറാക്കി അയച്ചു തരാം എന്ന മറുപടിയും കൊടുത്തു.

അന്ന് ഇന്നത്തെപ്പോലെ ഇന്റർനെറ്റ് സൗകര്യം ഒന്നുമില്ലായിരുന്നു, ചരിത്ര പുസ്തകങ്ങളെ തന്നെ ആശ്രയിച്ചേ മതിയാകൂ, അതിനിനിയെന്നാ ചെയ്ക വളരെ ആലോചിച്ചു ഒടുവിൽ ചേച്ചിയുടെ നിർദ്ദേശപ്രകാരം സിറ്റി സെൻട്രൽ ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ തിരയാൻ തീരുമാനിച്ചു.  അങ്ങനെ രണ്ടു ദിവസം അവധിയെടുത്തു അഫ്‌സൽഗഞ്ചിലുള്ള സിറ്റി സെൻട്രൽ ലൈബ്രറിയിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു. ഇനി ചിത്രങ്ങൾ എങ്ങനെ ശരിയാക്കും.  അതിനായി ഒരു ക്യാമറയും കരസ്ഥമാക്കി, ഫിലിം റോളിൽ പടം എടുക്കുന്ന ഒരു ക്യാമറ അഗ്‌ഫാ II എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്, കേവലം 13 ചിത്രങ്ങൾ മാത്രം ഒരു റോളിൽ നിന്നും എടുക്കുവാൻ കഴിയുന്ന ഒരു ക്യാമറ.  അങ്ങനെ ചില പട്ടണത്തിൻറെ ചില ചിത്രങ്ങളും പിടിച്ചു ഒരു ലേഖനവും എഴുതി കുട്ടികൃഷ്ണൻ സാറിനു അയച്ചു. അധികം വൈകാതെ അദ്ദേഹം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.  ഒപ്പം പ്രതിഫലമായി 75 രൂപയുടെ ഒരു മണിയോഡർ അയച്ചു തരികയും ചെയ്‌തു. ആ ലേഖനം ഈ ബ്ലോഗിൽ അന്യത്ര ചേർത്തിട്ടുണ്ട്.

പത്രാധിപന്മാർക്കിടയിൽ ഇത്തരം സ്വഭാവം ഉള്ളവർ വളരെ വിരളം തന്നെ എന്നു പറയുന്നതിനാണ് ഈ വരികൾ കുറിച്ചത്.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ രീതി പാലിച്ചിരുന്ന പത്രാധിപന്മാരും ഉണ്ടായിരുന്നു.  താഴെ കൊടുക്കുന്ന കത്തുകളുടെ പകർപ്പ് അതിനുദാഹരണങ്ങളാണ്.

പ്രസിദ്ധനായ ഒരു കവിയും പത്രാധിപരുമായ ശ്രീ എം ഈ ചെറിയാൻ സാറിൽ നിന്നും ലഭിച്ച ഒരു കത്താണ് താഴെ കൊടുത്തിരിക്കുന്നത്.  വളരെയധികം യാത്രയും, മറ്റു തിരക്കുകളും ഉള്ളയാളായിരുന്നു അദ്ദേഹമെങ്കിലും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്  അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഞാൻ എഴുതിയ ചില പാട്ടുകൾ തിരുത്തലിനായി അയച്ചുകൊടുത്തതിനു കിട്ടിയ മറുപടിയാണ് താഴെ ചേർത്തത്.  പിന്നീടവ പാട്ടു പുസ്തകത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.


കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഒരു വാരികയിൽ നിന്നും ലഭിച്ച മറ്റൊരു കുറിപ്പാണു താഴെ ചേർത്തിരിക്കുന്നത്.  ചിലർ മറുപടി തരാൻ സമയം കണ്ടെത്തുന്നു മറ്റു ചിലർ മറിച്ചും.

അതുപോലെ തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിക്കുന്ന കലാകൗമുദിയിൽ നിന്നും ലഭിച്ച ഒരു കത്താണ് താഴെ ചേർക്കുന്നത്.  ഇവരെല്ലാം തങ്ങൾ ചെയ്‌യുന്ന ജോലിയോട് പ്രതിബദ്ധത പുലർത്തിയിരുന്നു. 

ചില മുഖ്യപത്രാധിപന്മാർ അവരുടെ തിരക്കുകാരണം മറുപടി കൊടുക്കാൻ പലപ്പോഴും സഹപത്രാധിപരെയോ, ചിലപ്പോൾ അവരുടെ സെക്രട്ടറിമാരേയോ ഏൽപ്പിക്കുകയാണ് പതിവ്. എന്നാൽ, മുഖ്യപത്രാധിപരേക്കാൾ കുറേക്കൂടി പത്രാസുകാട്ടുന്ന സെക്രട്ടറിമാരോ സഹപത്രാധിപരോ അതു മിക്കപ്പോഴും ചവറ്റുകുട്ടയിൽ തള്ളാറാണ് പതിവ്. കാരണം, പിന്നീട് അതേപ്പറ്റി പത്രാധിപഅവരോടു തിരക്കാൻ സാധ്യത കുറവായതിനാൽ തന്നേ.. ഒപ്പം അവരുടെ പണി എളുപ്പമാവുകയും ചെയ്യുമല്ലോ!


എന്നാൽ ഇപ്പോൾ, ഈ ആധുനികയുഗത്തിൽ, എല്ലാം മിന്നൽവേഗത്തിൽ നടക്കുന്നതിനാൽ, പലപ്പോഴും നമ്മുടെ സൃഷ്ടികൾ, മിന്നൽവേഗത്തിൽ പത്രാധിപർക്കു ലഭിക്കുകയും, അതേ വേഗത്തിൽ അതിനുള്ള മറുപടി മിക്കപ്പോഴും അവര്‍തന്നെ സൃഷ്ടികർത്താവിനെ ഇമെയിലിലൂടെ അറിയിക്കുകായും ചെയ്യുന്നു.

ഇവിടെ എനിക്കു പറയുവാനുള്ളത്, ഇത്തരം കുറിപ്പുകൾ കിട്ടിയാലും എഴുത്തു നിറുത്തി, പുറകോട്ടു പോകരുതെന്നാണ്. കാരണം പലയാവർത്തി എഴുതിയെങ്കിൽമാത്രമേ നമ്മുടെ സൃഷ്ടികളുടെ പോരായ്‌മ നമുക്കുപോലും മനസ്സിലാവുകയുള്ളു. അതുകൊണ്ട്, എഴുത്തുതുടരുക.. എഴുതിയത് വീണ്ടുംവീണ്ടും വായിച്ച് (ഇടവേളകളിലായി വായിച്ച്), വേണ്ട തിരുത്തലുകൾവരുത്തി, വീണ്ടുംവായിച്ച് പകർപ്പാക്കിയശേഷം, നമുക്കു തൃപ്‌തിവന്നുവെന്നു ബോധ്യമായ ശേഷംമാത്രം പ്രസിദ്ധീകരണങ്ങൾക്കു അയക്കുക.

കഴിയുമെങ്കിൽ, എഴുതിയത് മറ്റൊരാളെക്കൊണ്ടു വായിപ്പിക്കുക അപ്പോൾത്തന്നെ, നമ്മുടെ എഴുത്തിലെ ചില പോരായ്മ്മകൾ കണ്ടെത്താനും തിരുത്താനും കഴിയും. പിന്നൊരു കാര്യം... എഴുതിയത് അല്പം ഉച്ചത്തിൽ സ്വയം വായിക്കുക.. അങ്ങനെയും നമ്മുടെ എഴുത്തിലെ ചില കുറവുകൾ വേഗത്തിൽ കണ്ടെത്താം അപ്പോൾത്തന്നെ അതു തിരുത്തുകയും ചെയ്യാം.

പലപ്പോഴും നമ്മുടെ സൃഷ്ടികളിൽ, നിരവധി പോരായ്‌മകൾ കടന്നുവരാം, അതുകൊണ്ട്, നാം എഴുതുന്ന സൃഷ്ടികളുടെ ആദ്യപകർപ്പുതന്നെ ഒരിക്കലും ഒരു പത്രാധിപർക്കും അയക്കരുത്. കാരണം, അത്തരം കുറിപ്പുകളിൽ അക്ഷരപ്പിശക്, വ്യാകരണപ്പിശക് തുടങ്ങിയവ കടന്നുകൂടാൻ സാദ്ധ്യതകൾ വളരെയേറെയാണ്. അപ്പോള്‍ അതുവായിക്കുന്ന തിരക്കുള്ള ഒരു പത്രാധിപരും അതിനുമേൽ തങ്ങളുടെ സമയം നഷ്ടപ്പെടുത്തില്ല എന്നതാണ് വാസ്‌തവം. പകരം, അതവരുടെ ചവറ്റുകുട്ടകളിൽതന്നേ ഇടം പിടിക്കുകയും ചെയ്യും എന്നതിൽ സംശയം വേണ്ട. അങ്ങനെയായാൽ, തിരസ്ക്കരണക്കുറിപ്പുപോലും കിട്ടാതെ അതവിടെ വിശ്രമംകൊള്ളും.

അതെന്തായാലും ഓർക്കുക! ഇത്തരം തിരസ്കരണക്കുറിപ്പുകൾ ഒരു എഴുത്തുകാരന്‍റെ എഴുത്തുജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നതാണു സത്യം. അതിനാൽ, അതുകണ്ട് പിന്‍തിരിയാതെ, നമ്മുടെ എഴുത്തിലെ പോരായ്‌മകൾ മനസ്സിലാക്കി, എഴുത്തുമായി, മുന്നോട്ടു പോവുകതന്നേ ചെയ്യണം.. വിജയം സുനിശ്ചിതം!..

"പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം" എന്ന കവിവചനമാണ് പെട്ടെന്ന് ഓർമ്മയിൽ ഓടിയെത്തിയത്!

പരിശ്രമിക്കുക, പരിശീലിക്കുക, പ്രവർത്തിപഥത്തിലെത്തിക്കുക.. ഈ ലക്ഷ്യത്തോടുകൂടെ മുന്നോട്ടു നീങ്ങുക.. ആത്യന്തികമായ വിജയം നിങ്ങളെ കാത്തിരിക്കും..

കനലിലെ പുതു എഴുത്തുകാർക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് നിറുത്തുന്നു...

സസ്‌നേഹം,


നിങ്ങളുടെ സ്വന്തം










ഫിലിപ്പ് വി ഏരിയൽ




Thanks, Joy Guruvayoor for the editorial support to this post. I appreciate. 


കനലിൽ ലഭിച്ച പ്രതികരണങ്ങളും അവക്കുള്ള മറുപടിയും ഇതാ ഇവിടെ.

Comments
Kunjuss Canada തുടക്കക്കാർക്ക് ഒരു പ്രചോദനമാകട്ടെ ഈ കുറിപ്പ്.

Reply
4
July 14 at 12:49am
Manage
Philip V Ariel നന്ദി കുഞ്ഞൂസ് ഈ നല്ല വാക്കുകൾക്ക് Kunjuss Canada

Reply23 mins
Manage
Kurumbail R. Narayanan "സെവന്‍ ഇയെര്‍സ് മൈ ലോഡ്, സെവന്‍ ഇയെര്‍സ്; ഐ ഹാഡ് ടു വെയിറ്റ് ( Seven years, my Lord, Seven Years. I had to wait……), ഡോ. സാമുവേല്‍ ജോണ്‍സണ്ണു ചെസ്റ്റര്‍ഫീല്‍ഡ് എന്ന എഴുത്തുകാരന്‍ പ്രഭുവിന്റെ വാതില്‍ക്കല്‍ ഏഴു കൊല്ലം കാത്തു നില്‍ക്കേണ്ടി വന്നു. ആ ഏഴു കൊല്ലത്തെ കാത്തിരിപ്പില്‍ ഉണ്ടായതോ ഇംഗ്ലിഷ് ഭാഷയുടെ മഹത്തായ ആദ്യത്തെ നിഖണ്ടുവും !!

Reply
3
July 14 at 5:11am
Manage
Philip V Ariel നന്ദി നാരായണൻ സാർ ഈ വരവിനും വിവരത്തിനും 
ആശംസകൾ Kurumbail R. Narayanan 

Reply22 mins
Manage
Pulikkottil Mohan തിരസ്ക്കരണക്കുറിപ്പെങ്കിലും കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍.ഒരു മറുപടിയെന്കിലുമായല്ലൊ.മുമ്പൊക്കെ കൃതികള്‍ യോഗ്യമല്ലെങ്കില്‍ ചവറ്റുകൊട്ടയില്‍ എറിയപ്പെടുകയായിരുന്നു.ഇന്ന് ഇ മെയിലിലെ ചവറുകൊട്ടയില്‍ നിന്ന് എന്തെങ്കിലും ഒന്നെടുത്തു നോക്കിയാലായി.ഒരിക്കല്‍ ഒരു...See More

Reply
4
July 14 at 11:42amEdited
Manage
Philip V Ariel നന്ദി മോഹനൻ സർ ഈ വരവിനും അനുഭവം പങ്കു വെച്ചതിനും.
അവർ തിരക്കുള്ളവർ ഇപ്പോൾ നമ്മളും. ആശംസകൾPulikkottil Mohan 

Reply19 mins
Manage
ടി.കെ. ഉണ്ണി എഴുതിത്തുടങ്ങുന്ന എന്നെപ്പോലുള്ളവര്‍ക്ക് പ്രചോദനമേകുന്നതാണ് ശ്രീ. ഏരിയല്‍ സാറിന്‍റെ ഈ ലേഖനം.. അഭിനന്ദനങ്ങള്‍ സര്‍.

Reply
2
July 14 at 1:50pm
Manage
Philip V Ariel നന്ദി മാഷേ നന്ദി. വെറും അനുഭവം പങ്കു വെച്ചു എന്നു മാത്രം 
ആശംസകൾ ടി.കെ. ഉണ്ണി 

Reply17 mins
Manage
Devi K Pillai എഴുത്തിന്‍റെ ആദ്യപടിയില്‍ നില്ക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് 
വളരെയധികം പ്രചോദനമേകുന്ന കുറിപ്പാണ് ഇത്...വാസ്തവത്തില്‍ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുമ്പോഴാണ്‌ നമ്മുടെ പല സൃഷ്ടികളും മികവുറ്റതാകുന്നതും. ശ്രദ്ധിച്ചാല്‍ നമുക്കുതന്നെ അതു മനസ്സിലാക്കാനാകും. പ്രശംസാര്‍ഹാമായ ഈ ലേഖനത്തിന് നന്ദി സാര്‍...

Reply
2
July 14 at 2:13pm
Manage
Philip V Ariel നന്ദി ടീച്ചർ ഈ നല്ല വാക്കുകൾക്ക്.
എഴുതുക അറിയിക്കുക ആശംസകൾ Devi K Pillai 

Reply15 mins
Manage
Joy Guruvayoor വളരെ ഉപകാരപ്രദവും പ്രചോദനാത്മകവുമാണ് ഈ ലേഖനം. എനിക്കിതേവരെ ഒരു തിരസ്കരണക്കുറിപ്പ്‌ കിട്ടിയിട്ടില്ല. അതിനുകാരണം, ഞാന്‍ അധികമൊന്നും അയാക്കാറില്ല എന്നതും, ചവറ്റുകുട്ടയില്‍ എറിയപ്പെടുന്ന വിവരം അവര്‍ അറിയിക്കാന്‍ മിനക്കെടാത്തത്കൊണ്ടും ആവാം. ഇന്ന് ഒരു ലേഖന...See More

Reply
3
July 15 at 12:22pmEdited
Manage
Philip V Ariel ജോയി നന്ദി ഈ വരവിനും അനുഭവം കുറിച്ചതിനും 
വര്‍ത്തമാനം ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിവരം അറിഞ്ഞതിൽ വളരെ സന്തോഷം 
എഴുതുക അയക്കുക തിരസ്കരണക്കുറിപ്പു കിട്ടില്ല പകരം അവരതു പ്രസിദ്ധീകരിച്ചോളും ഇങ്ങള് ആളു ഇമ്മിണി ഒരു ബല്യ എഴുത്തുകാരനല്ലേ! എന്തു തിരസ്കരണക്കുറിപ്പ്അ തവരുടെ അടുത്തു തന്നെ വെച്ചേക്കാൻ പറ ഹല്ല പിന്നെ! Joy Guruvayoor 

ReplyJust nowEdited
Manage
Nanu Thankappan Very good post. Thanks

Reply
1
July 15 at 12:31pm
Manage
Philip V Ariel Thannks a lot Nanu Thankappan 

Reply
1
7 mins
Manage
Dilna Dhanesh താങ്ക്സ്....

Reply
1
July 15 at 1:40pm
Manage
Philip V Ariel Thanks Dilna Dhanesh 

Reply6 mins
Manage
Asha Mathew Good post

Reply
1
July 15 at 2:32pm
Manage
Philip V Ariel Thanks teacher Asha Mathew 

Reply4 minsEdited
Manage
Minidevasia Devasia Good post sir
Informative
എനിക്കൊക്കെ നന്നായി ഉപകരിക്കും

Reply
1
July 15 at 5:25pm
Manage
Philip V Ariel Thank you so much for the kind words. Glad that you liked it. 

Reply
1
3 mins
Manage
Mini Attur Meenu Informative

Reply
1
July 15 at 6:19pm
Manage
Philip V Ariel Thanks Meenu 

Reply3 minsEdited
Manage
Philip V Ariel കുറിപ്പിൽ ചേർക്കാൻ വിട്ടുപോയ തിരസ്കരണക്കുറിപ്പിന്റെ ഒരു കോപ്പി ഇവിടെ ചേർക്കുന്നു. ഈ ചിത്രം കുറിപ്പിനു മദ്ധ്യേ ചേർക്കാൻ കഴിയുന്നില്ല അതിനാൽ ഇവിടെ കമന്റിൽ ചേർക്കുന്നു  കൂടുതൽ ചിത്രങ്ങൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കുമ്പോൾ ചേർക്കുന്നതാണ് 

Reply
3
2 hrsEdited
Manage
Philip V Ariel മുകളിൽ സൂചിപ്പിച്ചതുപോലെ, അല്പം ചില മാറ്റങ്ങൾ വരുത്തി കൂടുതൽ ചിത്രങ്ങൾ ചേർത്ത് ഇത് ബ്ലോഗിൽ ചേർത്തിരിക്കുന്നു ലിങ്ക് ഇതാ ഇവിടെ.http://arielintekurippukal.blogspot.in/.../blog-post_18.html Joy Guruvayoor

ReplyRemove Preview25 mins
Manage

8 comments

മറുപടിക്കവർ സ്റ്റാമ്പ്സഹിതം അയ്ക്കായ്കയാൽ എന്റെ ആദ്യകാല രചനകൾ പലതും നഷ്ടപ്പെടുകയാണുണ്ടായത്. അന്ന്‌ രചന ഒരു കവറിലിട്ട് ‘പ്രസ്സ് മാറ്റർ/ബുക്ക് പോസ്റ്റ്’ എന്നെഴുതി മുക്കാലണ (കാലണ/അരയണ/മുക്കാലണ/ഒരണ) സ്റ്റാമ്പ് ഒട്ടിച്ചാൽ മതിയാവുമായിരുന്നു. എന്റെ പതിനാലാം വയസ്സിലാണ്‌ ആദ്യരചന ‘മാഞ്ചോട്ടിൽ’ പ്രസിദ്ധീകൃതമായത്. ആദ്യമായി 10 രൂപ പ്രതിഫലം കിട്ടിയത് 1958ൽ ‘സൈനിക് സമാചാർ’ എന്ന മാസികയിൽനിന്നായിരുന്നു. അക്കാലം ഒരു പവൻ സ്വർണ്ണത്തിനു 65 രൂപയായിരുന്നുവെന്നും ഓർക്കുക. ഏതൊരു രചനയും പ്രസിദ്ധീകരണത്തിന്‌ അയക്കുംമുൻപ് സ്വയം ഒന്നു വിലയിരുത്തുക. എഴുതിക്കഴിഞ്ഞാൽ ഉടനെ പ്രസിദ്ധീകരണത്തിന്‌ അയക്കാതിരിക്കുക. ഒരാഴ്ചയെങ്കിലും കൈവശംവെച്ച്, ദിവസവും സ്വയം വായിച്ച് തെറ്റുകൾ തിരുത്തുക . പിന്നീട് മാത്രം പോസ്റ്റ് ചെയ്യുക. തിരസ്കരിക്കപ്പെടാനുള്ള അവസരം കുറവായിരിക്കും.

എഴുത്തിന്‍റെ തുടക്കത്തില്‍ നമ്മളില്‍ വലിയ വലിയ പോരൈമകള്‍ ഉണ്ടാവും ,,ചില സുഹൃത്തുക്കള്‍ എഴുത്തുകാരനെ പിന്നീടൊരിക്കലും എഴുതാത്ത വിധത്തില്‍ വിമ്മര്ഷിക്കുകയും കളിയാക്കുകയും അവഗണിക്കുകയും ചെയ്യും അത് നമ്മുടെ ഇടയിലെ സോഭാവികമായ ഒരു സ്ഥിര പ്രവണതയാണ് ,,രാണ്ടായിരം മുതല്‍ ഞാന്‍ എന്തെങ്കിലുമൊക്കെ എഴുതി തുടങ്ങി എന്നാണു എന്റെ ഓര്‍മ്മ പക്ഷെ ഇന്നുവരെ നല്ലൊരു എഴുത്ത് എനിക്കെഴുതാന്‍ ആയിട്ടില്ല എന്നത് മറ്റൊരു നഗ്ന സത്യം ,.,ആനുകാലികങ്ങളില്‍ മാസികകളില്‍ പേപ്പറില്‍ സിനിമക്കായി ആല്‍ബത്തിനായി ബ്ലോഗ്ഗില്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങനെ നീളുന്നു അത് ,,അതിപ്പോള്‍ അവസാനം ,,എന്നെ സിനിമയില്‍ ഒരു നടനായും ഗാന രചിയിതാവ് ആയും കൊണ്ടെത്തിച്ചിരിക്കുന്നു ,,ഉടെന്‍ ഷൂട്ടിംഗ് തുടങ്ങാനിരുന്ന ഒരു സിനിമയില്‍ നാലു പാട്ടുകള്‍ ആണ് എനിക്കെഴുതാന്‍ ഭാഗ്യം ലഭിച്ചത് ,,,ചില സാമ്പത്തിക കാരണങ്ങളാല്‍ അത് നീണ്ടുപോകുന്നുവെന്നു മാത്രം ,.,.,ഇത്രയും പറഞ്ഞത് എന്‍റെ എഴുത്തിനെ ഇത്രയധികം സ്നേഹിച്ചത് പ്രോത്സാഹിപ്പിച്ചത് ഫിലിപ്പ് സാര്‍ ആണ് കൂടുതല്‍ ധൈര്യം തന്നത് എഴുത്തുകാര്‍ക്ക് വലിയൊരു പ്രൊചോദനമാണ് ഫിലിപ്പ് സര്‍ ,.,.ആള്‍ക്കൂട്ടത്തില്‍ വിത്യസ്തനായ ഒരു കലാകാരന്‍ അദ്ധ്യാപകന്‍ മാര്‍ഗ്ഗ ദര്ശി എന്ത് പറഞ്ഞാലും അത് പോരായ്മയാകും നന്ദി ഒരു പാട് ഫിലിപ്പ് സര്‍ ഈ നല്ലൊരു കുറിപ്പിന്


ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നു... ഗ്രേറ്റ് ജോബ്‌..

സ്വന്തം അനുഭവങ്ങളുംമറ്റും ചേർത്തിണക്കി
ഒരു പഴയകാല പുതു എഴുതുതുകാരനിൽ നിന്നും
ഫിലിപ്സ് ഭായ് ഇന്നത്തെ നിലയിലേക്ക് കൂകി തെളിഞ്ഞ വഴികൾ ..

പരിശ്രമിക്കുക, പരിശീലിക്കുക, പ്രവർത്തിപഥത്തിലെത്തിക്കുക..
ഈ ലക്ഷ്യത്തോടുകൂടെ മുന്നോട്ടു നീങ്ങുക.. ആത്യന്തികമായ വിജയം
നിങ്ങളെ കാത്തിരിക്കും എന്ന സന്ദേശം വിളംബരം ചെയ്തു കൊണ്ട്

നല്ലൊരു ലേഖനം! തിരസ്കരിക്കപ്പെടുമ്പോൾ കൂടുതൽ വാശിയോടെ മുന്നേറുക-ഇതാണ് എൻറെയും മതം.

എനിക്ക്‌ മനോരമ വാരികയിൽ നിന്ന് ഇപ്പറഞ്ഞ രീതിയിലൊരു കുറിപ്പ്‌ കിട്ടിയിട്ടുണ്ട്‌.2004ഇൽ.അങ്ങനെ എഴുത്ത്‌ നിർത്തി.വായന മാത്രമായി.പിന്നീട്‌ വായനയും നിന്നു.മൂന്നാലു വർഷങ്ങൾക്ക്‌ മുൻപ്‌ വീണ്ടും എഴുത്തും വായനയും തുടങ്ങിയത്‌ ബ്ലോഗിലൂടെയാണു.

ഈ കമന്റ്‌ അപ്രൂവൽ എന്നാത്തിനാണു????അതെടുത്ത്‌ മാറ്റൂ!!!

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.