ഒരു ഗൂഗിൾ ഹാങ്ങൗട്ടും എനിക്കു പറ്റിയ ഒരു അമളിയും (A Google Hangout And A Great Lesson Learned)

No Comments
ഒരു ഗൂഗിൾ ഹാങ്ങൗട്ടും  എനിക്കു പറ്റിയ അമളിയും 

ജോണ്‍ മുള്ളർ സംഘടിപ്പിച്ച ഹാങ്ങൗട്ടിന്റ്റ്  ഒരു സ്ക്രീൻ ഷോട്ട് 
കഴിഞ്ഞ ദിവസം എനിക്കു പറ്റിയ ഒരു അമളി എന്റെ മലയാളം വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. കാരണം ഈ അമളിയിൽ നിന്നും ഞാനൊരു പുതിയ പാഠം പഠിച്ചു എന്നു കുറിക്കുന്നതിലും സന്തോഷം ഉണ്ട്. 

എനിക്കു പറ്റിയ ഈ അബദ്ധം, അല്ലെങ്കിൽ ഇത്തരം അബദ്ധങ്ങൾ നിങ്ങൾക്കും സംഭവിക്കാതിരിക്കാൻ ഇതുപകരിക്കും എന്ന പ്രതീക്ഷയോടെ അതിവിടെ കുറിക്കുന്നു !
ടെക്നോളജി അനുദിനം കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഒരു കാലയിളവിൽ ആണെല്ലോ നാമായിരിക്കുന്നത്. ഒരു പക്ഷെ അതിനൊപ്പം ഉയരുവാൻ ഒരു പരിശ്രമം നടത്തിയില്ലായെങ്കിൽ ഇയാൾ പഴഞ്ചെൻ യുഗത്തിന്റെ ഉടമ എന്ന മുദ്ര ലഭിപ്പാൻ സാദ്ധ്യത ഉള്ള ചുറ്റുപാടിൽ ആണെല്ലോ നാം ആയിരിക്കുന്നത്. അതുണ്ടാകാതിരിക്കാൻ അൽപ്പം പഴയ യുഗക്കാരനായ എന്നെപ്പോലെയുള്ളവർ പുതിയ യുഗത്തിനൊപ്പം  ഒന്ന് ഓടാൻ ഒരു ശ്രമം നടത്തുക സ്വാഭാവികം ആണല്ലോ. അങ്ങനെയുള്ള ചിന്തയിൽ ഞാൻ നടത്തിയ ഒരു ശ്രമത്തിനിടയിൽ എനിക്കു പറ്റിയ ഒരു അമളി, അതത്രേ ഈ ചെറുകുറിപ്പിന്റെ ഉദ്യേശ്യം:

ഫേസ് ബുക്കിൽ നിന്നും അല്പ്പം അകലം പാലിച്ചു നില്ക്കുന്ന ഈ കാലയളവിൽ അടുത്ത ഇനമായ ഗൂഗിൾ പ്ളസ്സിൽ ഒരു പര്യടനം നടത്തി നോക്കി, എന്തു കൊണ്ടോ ഫേസ് ബുക്കിനേക്കാൾ കുറേക്കൂടി ഉപയോഗ സൗകര്യം പ്ളസ്സിൽ ഉള്ളതു പോലെ തോന്നുകയും,അതിൽ തുടരാൻ ഇടയാവുകയും ചെയ്തു. കാരണം, പലപ്പോഴും തുറക്കുന്ന ജി മയിലിൽ "ഗൂഗിൾ+" വലതു വശത്തായി പ്രത്യക്ഷപ്പെടുന്നത് അതിൽ വേഗത്തിൽ എത്താൻ ഇടയാക്കുകയും ചെയ്തു കൊണ്ടിരുന്നു.  അങ്ങനെ ആ സന്ദർശനങ്ങളിൽ ഗൂഗിൾ  ഹാങ്ങൗട്ടിനെപ്പറ്റി അറിയാനും ചിലതു കാണുവാനും ഇടയായി. തുടർന്ന് പല ഹാങ്ങൗട്ടുകളെപ്പറ്റി വായിക്കാനും അവയിൽ പങ്കു കൊള്ളുന്നതിനും ഉള്ള ഒരു മോഹം ഉടലെടുത്തു. അങ്ങനെ അടുത്ത് വന്ന ഒരു ഗൂഗിൾ ഹാങ്ങ് ഹാങ്ങൗട്ടിനെപ്പറ്റി  വായിക്കുകയും അതിൽ പങ്കെടുക്കുവാനും തീരുമാനിച്ചു. അതേപ്പറ്റി ഒരു അറിയിപ്പ് എന്റെ ബ്ലോഗ്‌ പേജിലും തുടർന്ന് ഗൂഗിൾ+ പേജിലും പോസ്റ്റ്‌ ചെയ്തു അതിവിടെ വായിക്കുക: Philipscom (in English).

ഫെബ്രുവരി ഇരുപത്തി നാലാം തീയതി ഇന്ത്യൻ സമയം വൈകുന്നേരം 8.30 നു ആയിരുന്നു ആ ഹാങ്ങൗട്ട്‌.. ..,തക്ക സമയത്തു തന്നെ അവിടെയെത്താൻ കഴിഞ്ഞെങ്കിലും തികച്ചും അവിചാരിതമായി ഉണ്ടായ ഒരു ടെക്നിക്കൽ പ്രോബ്ളം മൂലം പൂർണ്ണമായും അതിൽ പങ്കെടുക്കാൻ കഴിയാതെ പോയി. 

ഏതാണ്ട് ഇരുപത്തിയഞ്ച് സെക്കണ്ടുകൾ അവിടെ ഒരു പരിഭ്രാന്തി പടർത്തി ഞാൻ അവിടെ നിന്നും വിട വാങ്ങി. പക്ഷെ അവിടെ വിവരിക്കപ്പെട്ട വെബ്‌ സംബന്ധമായ പലതും ഗ്രഹിക്കുവാൻ അതിൽ സംബന്ധിച്ചതു മൂലംഎനിക്കു കഴിഞ്ഞു.  
ഇത്തരം സംരംഭങ്ങളിൽ നിങ്ങളും പങ്കെടുക്കുക.
 
ഇതിൽ നിന്നും ഞാൻ പഠിച്ച പാഠം: 
ഒന്നിലും എടുത്തു ചാടി ഒരു തീരുമാനം എടുക്കാതിരിക്കുക.
ഒരു പുതിയ സംരഭത്തിൽ ഏർപ്പെടുമ്പോൾ അതേപ്പറ്റി കിട്ടാവുന്ന കാര്യങ്ങൾ/ അറിവുകൾ എല്ലാം ഗ്രഹിക്കുവാൻ ശ്രമിക്കുക.

പിന്നെ തെറ്റിലൂടെയും വീഴ്ചയിലൂടെയും കടന്നു പോകുമ്പോൾ അത് തിരുത്താൻ കൂടുതൽ ഇടയാകുന്നു എന്ന സത്യവും ഇവിടെ വിസ്മരിക്കുന്നില്ല!

കൂടുതൽ വിസ്തരിക്കുന്നില്ല നിങ്ങൾ തന്നെ ഈ പേജു തുറന്നു വായിക്കുക ഒപ്പം ആ വീഡിയോ കാണുക. 
അത് കണ്ടു ചിരിക്കല്ലേ!! 
അല്ല ചിരിച്ചാലും കുഴപ്പമില്ല!
ചിലതെല്ലാം അതുകൊണ്ട് 
പഠിക്കാൻ കഴിഞ്ഞല്ലോ !! 
ആശ്വാസം!!
അഭിപ്രായങ്ങൾ അതെന്തായാലും 
അറിയിക്കാൻ, 
കുറിക്കാൻ മടിക്കേണ്ട കേട്ടോ!!

ഇത് പോലെയുള്ള ഗൂഗിൾ ഹാങ്ങൌട്ടുകൾ മലയാളം ബ്ലോഗ്‌ /വെബ്‌ എഴുത്തുകാർക്ക് വേണ്ടി  സംഘടിപ്പിക്കാൻ കഴിയും എന്ന് തോന്നുന്നു മലയാളം കമ്പ്യൂട്ടർ സാങ്കേതിക വിദഗ്നർ അതിനു ശ്രമിച്ചാൽ സാധിക്കും എന്ന് തോന്നുന്നു. ഒരിക്കൽ നമ്മുടെ ബ്ലോഗ്ഗർ വിഷ്ണു ഹരിദാസ് ഇതുപോലെയുള്ള ഏതോ ഒരു സംരഭത്തെപ്പറ്റി സൂചിപ്പിച്ചത് എവിടെയോ വായിച്ചതായി ഓർക്കുന്നു വിഷ്ണു ഇത് വായിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു.





           സസ്നേഹം

          നിങ്ങളുടെ സ്വന്തം 
   ഫിലിപ്പ്  വറുഗീസ്  'ഏരിയൽ'












Source:
John Mueller റുടെ ഗൂഗിൾ പ്ളസ് പേജ് 

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.