സിനിമാ നടൻ കലാഭവൻ മണിയും ഒരു ഫെയ്സ് ബുക്ക് കുറിപ്പും

No Comments

Kalabhavan Mani, Pic, Credit, Malayalivartha.com
ഹൈദ്രാബാദിലെ ഘോര (എന്നു പറയാമോ എന്തോ കഴിഞ്ഞ കുറേ വർഷങ്ങളായി ഇത്ര കൊടും തണുപ്പ് ഇവിടെ ഉണ്ടായിട്ടില്ല, 11 ഡിഗ്രീ സെൽഷിയസ്) തണുപ്പിൻറെ പിടിയിൽ പെട്ട് പനി ചുമ തുടങ്ങി അല്ലറ ചില്ലറ ദേഹാസ്വാസ്ഥ്യങ്ങളുമായി വീട്ടിനുള്ളിൽ ചടഞ്ഞു കൂടിയ സമയം. ഓഫീസ് പണികൾക്ക് ചെറിയൊരു വിരാമമിട്ടു വെറുതെ വീട്ടിലിരുന്നപ്പോൾ കുറെക്കാലമായി ഫെയ്സ് ബുക്ക് പേജിൽ വിഹരിക്കാതിരുന്ന എനിക്കു ഫെയ്സ് ബുക്ക് പേജിൽ ഒന്നു കറങ്ങിയാലോ എന്നു തോന്നി അങ്ങനയാണ്ബ്ലോഗറും പ്രവാസി മലയാളിയുമായ ശ്രീ അജിത്‌ നീർവിളാകത്തിന്റെ കുറിപ്പു കണ്ടത്. 


പേരെടുത്ത സിനിമാ നടന്‍ കലാഭവൻ മണിയും തനിക്കു നേരിട്ട ചില സംഭവങ്ങളും ചില നാളുകളായി മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണല്ലോ. അതേപ്പറ്റി ശ്രീ അജിത്‌ കുറിച്ച വാക്കുകളാണ് ആദ്യം ശ്രദ്ധയിൽ പെട്ടത്.

             Ajith Neervilakan

അതിപ്രകാരം:

"കറുത്തവന്‍റെ കയ്യില്‍ സ്വര്‍ണവള കണ്ടതിന്‍റെ സൂക്കേട്...."
തന്‍റെ കയ്യില്‍ വര്‍ഷങ്ങളോളം അണിഞ്ഞ വള കസ്റ്റംസ്കാര്‍ പിടിച്ചതിനെതിരെ മണി പ്രതികരിച്ചത് അങ്ങനെയാണ്....

മണി ഒരു പക്ഷെ സവര്‍ണ്ണ അവര്‍ണ്ണ വേര്‍തിരിവുകള്‍ ആവാം ഉദ്ദേശിച്ചത്.... അത്തരം ഒരു വേര്‍തിരിവ് ഉണ്ടോ എന്ന് അറിയില്ല.....

പക്ഷെ സമൂഹത്തില്‍ കറുത്തതൊലി ഉള്ളവര്‍ക്ക് എന്നും രണ്ടാംകിട സ്ഥാനം ആണെന്ന് നിസംശയം പറയാം....

കറുത്തതൊലിയനായ ഞാന്‍ എന്‍റെ വണ്ടി കഴുകാന്‍ ഒരു സര്‍വ്വീസ് സ്റ്റേഷനില്‍ കൊണ്ട് പോകുന്നു.... അവിടെ വണ്ടി കഴുകുന്നവന് ഒരു തരത്തിലും അത് എന്‍റെ വണ്ടിയാണ് എന്ന് അംഗീകരിക്കാന്‍ പ്രയാസം... അവന്‍ തന്നെ അങ്ങ് തീരുമാനിച്ചു അത് എന്‍റെ സൗദി മുതലാളിയുടെതാണ് എന്നും, ഞാന്‍ അവിടുത്തെ ഡ്രൈവര്‍ ആണെന്നും.... അതെന്താ അങ്ങനെ എന്ന് ചോദിച്ചപ്പോള്‍ "നീ ഒരിക്കലും ഇതിന്‍റെ ഓണര്‍ ആവില്ല" എന്ന് ഒന്നുകൂടി ഉറപ്പിച്ചു....

സൈറ്റില്‍ ഒരാള്‍ എന്നെ കാണാന്‍ വരുന്നു.... ഫോണ്‍ ചെയ്ത് ആദ്യമായി കാണാന്‍ വരികയാണ്..... ഞാനും എന്‍റെ വെളുത്ത തൊലിയന്‍ ഫോര്‍മാനും.... വന്ന ആള്‍ ഫോര്‍മാന് കൈ കൊടുക്കുന്നു.... അയാള്‍ ആണ് ഞാന്‍ എന്ന രീതിയില്‍ സംസാരം തുടങ്ങി.... ഒരു മിനിറ്റ് സംസാരത്തിനു ശേഷം ഫോര്‍മാന്‍ എന്നെ ചൂണ്ടിക്കാട്ടി പറയുന്നു നിങ്ങള്‍ ഉദ്ദേശിച്ച് വന്ന ആള്‍ ഞാനല്ല, ഇതാണ്.... അയാളുടെ നോട്ടം എന്‍റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്....

ഞാനും എന്‍റെ സുഹൃത്തും കൂടി ഒരു സ്ഥാപനത്തിന്‍റെ തലവനെ കാണാന്‍ പോകുന്നു.... ചെന്നപ്പോള്‍ ആള്‍ ഒരു കറുത്ത തൊലിയന്‍.... തിരിച്ചിറങ്ങിയപ്പോള്‍ സുഹൃത്തിന്‍റെ കമന്‍റെ.... "ഈ കറുത്ത് പെടച്ച് കൂരി പോലെ ഇരിക്കുന്നവനാണോ ഇതിന്‍റെ ഹെഡ്" എന്ന്....

ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവന്‍, ആദരണീയരായ വ്യക്തിത്വങ്ങള്‍ ഒക്കെ വെളുത്തവര്‍ ആകണം എന്ന് നമ്മുടെ മനസ്സ് തീരുമാനിക്കുകയും അല്ല എന്ന് അറിയുമ്പോള്‍ എന്തോ അവരുടെ മുഖത്ത് പടരുന്ന പുശ്ചവും ... എന്നാല്‍ അല്‍പ്പം താഴെതട്ടില്‍ ഉള്ളവന്‍ ആണെങ്കില്‍ ആള്‍ അല്‍പ്പം കരുത്തതാണെല്‍ വളരെ സന്തോഷവും.... സത്യത്തില്‍ ആശ്ചര്യം ഉണ്ടാക്കുന്ന നിലപാടുകള്‍ ആണ്....

പെട്ടന്നു ഞാൻ ആ കഴിവുറ്റ കലാകരനെപ്പറ്റി ഓർത്തു പോയി. അതിനൊരു കുറി ഇപ്രകാരം കൊടുത്തു:

അജിത്‌": 
ഇതിൽ കുറെ കാര്യം ഇല്ലാതെയും ഇല്ല.
എന്തായാലും ആ കറുപ്പിൻറെ അഴക്‌ 
ഇക്കൂട്ടർക്ക്ക്ക്  മനസ്സിലാകാഞ്ഞിട്ടാ.
എന്റെ വീട്ടിൽ രണ്ടു വെല്ല്യമ്മച്ചിമാർ
ഉണ്ടായിരുന്നു. ഒരാള് വെളുത്തതും 
മറ്റൊരാൾ കറുത്തതും, ഞങ്ങൾ 
കുട്ടികൾ അവരെ കറുത്തമ്മച്ചിയെന്നും 
വെളുത്തമ്മച്ചിയെന്നും വിളിച്ചു പോന്നു.
അന്ന് അവർക്കതിൽ പരിഭവവും ഇല്ലായിരുന്നു 
ഇന്ന് കാലം മാറിയില്ലേ, അങ്ങനെ വിളിച്ചാൽ 
പിന്നെ കഥ  പറയേണ്ടല്ലോ.
നമുക്ക് ഇങ്ങനെ പറയുന്നോരോടും 
പെരുമാറുന്നോരോടും പൊറുക്കാം മാഷെ!
മണിയുടെ മനസ്സ് അന്നാട്ടുകാരോട് ചോദിച്ചാൽ 
ആരും പറയും. സിനിമയെക്കുറിച്ചും സിനിമാക്കാരെക്കുറിച്ചും 
എഴുതുന്നതൊക്കെ സാധാരണ വായിക്കാതെ പേജു തള്ളി വിടുകയായിരുന്നു പതിവ് 
എന്നാൽ കുറേക്കാലം മുൻപ് ഇന്ത്യാ ടുഡേ കലാഭവൻ മണിയെപ്പറ്റി ഒരു ലേഖനം 
എഴുതിയത് കണ്ടു പേജു തള്ളി വിടാതെ വായിച്ചു കാരണം എഡിറ്ററ്റോറിയലിൽ 
എഴുതിയ കാര്യങ്ങൾ വായിക്കാൻ പ്രേരിപ്പിച്ചു. ഒരു നല്ല മനസ്സിൻറെ ഉടമയാണ് 
ശ്രീ മണി എന്ന് അവർ എഴുതിയത് സിനിമാക്കാരെക്കുറിച്ചുള്ള എൻറെ ധാരണ 
പാടെ തിരുത്തി. അത്ര സന്മനസ്സുള്ളവനും പരോപകാരിയും ആയിരുന്നു അദ്ദേഹം 
പക്ഷെ ഇപ്പോൾ അവിടവിടെ വരുന്ന വാർത്ത്(കെട്ടിച്ചമച്ച) കണ്ടു ദുഃഖം തോന്നുന്നു 
ഇതെപ്പറ്റി അന്ന് ഞാൻ ഇന്ത്യാ ടുഡേയിൽ പത്രാധിപർക്കെഴുതി, അതവർ ഒരു കോളം 
ബ്ലോക്സിൽ മണിയുടെ ചിത്രത്തോടൊപ്പം പ്രസിദ്ധീകരിക്കുകയും ചെയ്തു. 
ആരെന്തു പറഞ്ഞാലും മണിയുടെ തൊലിയുടെ വെളുപ്പ്‌ കറുപ്പെങ്കിലും മനസ്സ് തീർച്ചയായും 
വെളുത്തത് തന്നെ എന്നാണ് തന്റെ പ്രവർത്തികൾ വെളിപ്പെടുത്തുന്നത്.
ഇന്ന് മണി മനസ്സ് തുറക്കുന്നു എന്നൊരു ലേഖനം മലയാളം വാർത്തയിൽ വായിക്കുകയുണ്ടായി 
എയർപോർട്ട്‌ സംഭവത്തിലെ തൻറെ നിരപരാധിത്തം താൻ തെളിയിച്ചു, കസ്റ്റംസ്കാരും ഒപ്പം 
പത്രക്കാരും അത് സമ്മതിച്ചു. കൂടുതൽ വായിക്കുക ഈ തലക്കെട്ടിൽ ഇവിടെ"



ഒരു അടിക്കുറിപ്പ് 

Pic. by Mathrubhumi.com
ഇപ്പോൾ കിട്ടിയ ഒരു വാർത്ത:
ബിലാത്തി പട്ടണവാസി ശ്രീ മുരളീ മുകുന്ദൻ ചൂണ്ടിക്കാട്ടിയ, മാതൃഭൂമിയിൽ, "ഇരുണ്ട ചര്‍മത്തെ സ്‌നേഹിക്കാന്‍ കാരണം" എന്ന തലക്കെട്ടിൽ     അനിത പ്രതാപ് എഴുതിയ ഈ വാർത്ത ഇതോടു ചേർത്തു വായിക്കുക. 

അതിനു താഴെ വരും പ്രതികരണവും പോസ്റ്റു ചെയ്തിട്ടുണ്ട് 

വളരെ നല്ല വാർത്ത!! 
അമേരിക്കക്കാർ കറുത്തവരെ സ്നേഹിച്ചു തുടങ്ങി!
ഒബാമ അവിടുത്തെ പരമോന്നത പദവി പിടിച്ചു പറ്റിയത് തന്നെ
അതിനൊരു തെളിവാണല്ലോ!
അടുത്തിടെ കലാഭവൻ മണി നമ്മുടെ മലയാളികൾക്കിടയിലെ
ഈ കറുപ്പിനോടുള്ള വെറുപ്പിനെപ്പറ്റി
ഒരു പരസ്യ പ്രസ്താവന നടത്തുകയുണ്ടായി
അതോടുള്ള ബന്ധത്തിൽ ഒരു ബ്ലോഗ്‌ പോസ്റ്റ്‌
ഞാൻ ഇടുകയുണ്ടായി, കറുപ്പിനെ വെറുക്കുന്നവർ
ഈ കുറി തീർച്ചയായും വായിക്കണം,
ഈ ലിങ്ക് ഇപ്പോൾ ബിലാത്തി പട്ടണത്തിൽ നിന്നും
ശ്രീ മുരളീ മുകുന്ദൻ തന്നതാണ്, അത് എന്റെ പോസ്റ്റിൽ
ഒരു കന്നെക്ടദ് ലിങ്കായി ചേര്ക്കുന്നു.
അനിത പ്രതാപ്,
കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു ഇവിടെ!
ആശംസകൾ


Source. 
Facebook, 
Malayalivartha.com 
Mathrubhumi.com
Muralee Mukundan



Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.