"പുസ്തക നിരൂപകൻ" ഓണ്‍ലൈൻ മാസിക. ഒരു പരിചയപ്പെടുത്തൽ.

No Comments

പുസ്തക നിരൂപകൻ ഓണ്‍ലൈൻ മാസിക ഒരു പരിചയപ്പെടുത്തൽ.

(എഴുത്തുകാരുടെയും പ്രസാധകരുടെയും ഒപ്പം വായനക്കാരുടേയും ഒരു പൊതു വേദി)


Picture Credit Pusthakaniroopakan 
ദിനം തോറും നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന നമ്മുടെ നാട്ടിൽ ഇതാ പുസ്തകങ്ങളുടെ മാറ്റുരച്ചു നോക്കുന്നതിനായി ഒരു പുതിയ സംരഭം. 

പ്രസിദ്ധീകൃതമാകുന്ന പുസ്തകങ്ങളുടെ നെല്ലും പതിരും തിരിച്ചറിയാൻ ഈ ഓണ്‍ലൈൻ മാസിക ഉപകരിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. 

തുടക്കത്തിൽ ഇതൊരു പ്രിന്റ്‌ മാധ്യമം ആയിരുന്നെങ്കിലും അനേകരിലേക്കു എത്തിക്കുവാൻ വെബ്‌ ലോകം തന്നെ ഉചിതം എന്നു മനസ്സിലാക്കി അതൊരു വെബ്‌ മാസികയായി ഇപ്പോൾ പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നു.

മുപ്പതിലധികം വർഷങ്ങളായി തിരുവനന്തപുരത്ത് സ്ഥിരതാമസം ആക്കിയിരിക്കുന്ന സാബു ശങ്കർ എന്ന പേരിലറിയപ്പെടുന്ന, എഴുത്തുകാരനും, നിരൂപകനും, പത്രാധിപരും, നിരവധി ടെലി ഫിലിമുകളുടെ ഡയറക്റ്ററുമായ കൊച്ചി സ്വദേശി സാബു തോമസ്‌ കൊറ്റക്കാവിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന ഈ മാസിക പുസ്തക പ്രേമികൾക്കും ചെറുകിട പ്രസാധകർക്കും ഒരു വഴികാട്ടിയാകും എന്നു കരുതുന്നു.

പൂമുഖപ്പേജിൽ സൂചിപ്പിച്ചതു പോലെ സ്വന്തമായും വിപുലമായും 
പുസ്തകശാലകൾ ഇല്ലാത്ത ചെറുകിട പ്രസാകർക്കു ഒരു അത്താണിയും, ഒപ്പം വായനാ തൽപ്പരരയവർക്കു കുറഞ്ഞ വിലക്ക് പുസ്തകം ലഭിക്കാനുമുള്ള ശ്രമമത്രേ ഇതിന്റെ മുഖ്യ ലക്ഷ്യം.

വിവിധ മന്ധലങ്ങളിൽ പ്രവർത്തിക്കുന്ന എഴുത്തുകാർക്കും മറ്റുള്ളവർക്കും ഈ സംരഭത്തിൽ പങ്കാളികളാകുവന്നുള്ള ഒരു ആഹ്വാനവും ആദ്യ ലക്കത്തിൽ ചേർത്തിരിക്കുന്നു. ഇതേപ്പറ്റി കൂടുതൽ അറിവാൻ ഇവിടെ അമർത്തുക. പുസ്തക പ്രേമികൾ ഈ സംരഭത്തെ വിജയിപ്പിക്കുന്നതിനായും ഇത്തരുണത്തിൽ ഓർമ്മപ്പെടുത്തുന്നു. 

ഡോ. വെള്ളായണി അർജുനൻ തന്റെ ആശംസാ സന്ദേശത്തിൽ സൂചിപ്പിച്ചതുപോലെ "വളരെ പ്രോത്സാഹനം അർഹിക്കുന്ന ഒരു സമാരംഭമാണിത്" . അതിനായി അക്ഷര സ്നേഹികളായ എഴുത്തുകാരും വായനക്കാരും വേണ്ടത് ചെയ്യാൻ ശ്രമിക്കുക. ഇതേപ്പറ്റി മറ്റുള്ളവരോട് പറയുക, അറിയിക്കുക തുടങ്ങിയവ നമ്മുടെ സോഷ്യൽ വെബ്‌ സൈറ്റുകളിലൂടെ ചെയ്ത ഈ സംരഭത്തെ വിജയിപ്പിക്കാം.

ഏതൊരു പ്രസിദ്ധീകരണത്തിന്റെയും ജീവനാഡി അതിന്റെ വായനക്കാർ തന്നെ.  അവർക്കിവിടെ ഒരു മുഖ്യാസനം തന്നെ കൊടുക്കുവാൻ ഇതിന്റെ അണിയറ ശിൽപ്പികൾ തീരുമാനിച്ചിരിക്കുന്നു. പുസ്തകങ്ങളെപ്പറ്റിയും, നിരൂപണങ്ങളെപ്പറ്റിയും വായനക്കാർക്ക് അവരുടെ അഭിപ്രായം പങ്കുവെക്കാനുള്ള ഒരവസരവും ഇവിടെ ഒരുക്കിയിരിക്കുന്നു. 
പേജുകൾ സന്ദർശിക്കുക നിങ്ങളുടെ വിലയേറിയ അഭിപ്രായം കത്തിലൂടെയോ, ഇ മെയിലിലൂടെ അറിയിക്കുക.

ആദ്യ ലക്കം കത്തുകളുടെ ഒരു സ്ക്രീന്ഷോട്ട് ഇവിടെ കാണുക:

കൂടുതൽ അഭിപ്രായങ്ങൾ ആശംസകൾ "കത്തുകൾ" എന്ന പേജിൽ വായിക്കുക.അതിനായി ഇവിടെ അമർത്തുക. 

പുസ്തകങ്ങൾ നിരൂപണം നടത്തുവാൻ ആഗ്രഹിക്കുന്ന പ്രസാധകരും, എഴുത്തുകാരും അവരുടെ സൃഷ്ടികളുടെ രണ്ടു കോപ്പികൾ വീതം പത്രാധിപരുടെ പേരിൽ അയക്കാവുന്നതാണ്.

മാസികയുടെ വിലാസം:

പുസ്തക നിരൂപകൻ മാസിക 
പോസ്റ്റ്‌ ബോക്സ് 2224
തിരുവനന്തപുരം 10 

ഫോണ്‍ 09895953278

e mail: editor@pusthakaniroopakan.com




Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.