ഒരു പാസ്സ്പോര്‍ട്ടു സൈസ് പടം വരുത്തി വെച്ച വിന! ? അഥവാ ഒരുപിടി പഴയ ഓർമ്മകൾ

73 comments

ഒരു പാസ്സ്പോര്‍ട്ടു സൈസ് പടം വരുത്തി വെച്ച വിന!?അഥവാ ഒരുപിടി പഴയ ഓർമ്മകൾ 

അടുത്തിടെ പോസ്റ്റു ചെയ്ത ഒരു കവിതയും അതിനൊപ്പം ചേര്‍ത്തിരുന്ന എന്റെ ഒരു പഴയ ചിത്രവും കണ്ടു ഒരു ബ്ലോഗു മിത്രം ഇപ്രകാരം കുറിച്ചു "ഹോ, പഴേ ഫോട്ടോ കണ്ടീട്ട് അസൂയ വരുന്നു."

പെട്ടന്നാണ് ഞാന്‍ എന്റെ ഒരു പഴയ, അല്ല ആദ്യ പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോയെപ്പറ്റി ഓര്‍ത്തു പോയത്.

പത്താം ക്ലാസ്സ് പരീക്ഷക്ക്‌ ഹാള്‍ ടിക്കറ്റില്‍ ചേര്‍ക്കാന്‍ ചിത്രം ആവശ്യമായി വന്നു, അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഒരു സ്റ്റുഡിയോയുടെ ഉള്‍വശം കണ്ടു. അന്നൊരു ചിത്രം എടുത്തു.  എന്റെ ആദ്യ പാസ്സ്പോര്‍ട്ട് ചിത്രം!

ഈ ചിത്രം പിന്നീട് വരുത്തി വെച്ച വിന ഒന്ന് പറയേണ്ടത് തന്നെ!

വിന എന്ന് അതിനെ വിളിക്കാമോ എന്തോ! ഏതായാലും അത് ഈ കുറിപ്പു മുഴുവനും വായിച്ച ശേഷം നിങ്ങള്‍ തന്നെ വിധി എഴുതിയാല്‍ മതി!

ഹൈസ്കൂള്‍ കോളേജു പഠനം കഴിഞ്ഞു ഉദ്യോഗാര്‍ത്ഥം സിക്കന്ത്രാബാദിലേക്ക് വണ്ടി കയറി. തുടര്‍ന്നുള്ള ആ  ചരിത്രത്തെപ്പറ്റി അല്‍പ്പം കാര്യങ്ങള്‍ ഇവിടെ വായിക്കാം. 

കഥയിലേക്കു വീണ്ടും വരട്ടെ. 

ഇവിടെയെത്തിയതും വായന ഭ്രാന്തനായ ഞാന്‍ പുതിയൊരു ലോകത്തേക്കും പുതിയൊരു പാതയിലേക്കും മെല്ലെ നടന്നു നീങ്ങി.  മലയാളം പുസ്തകങ്ങളില്‍ നിന്നും ഇംഗ്ലീഷ് പുസ്തകങ്ങളിലേക്കും, പ്രസിദ്ധീകരണങ്ങളിലേക്കും ഉള്ള ഒരു വഴിത്തിരിവ്. 

അങ്ങനെ അത് ആദ്യം കുട്ടികളുടെ പ്രസിദ്ധീകരണങ്ങളായ Children's World, Target, തുടങ്ങിയ മാസികകളിലേക്ക് എന്നെ നയിച്ചു.

Pic. by P V A
ടാര്‍ജെറ്റ്‌ എന്ന പരിതസ്ഥിതി മാസികയില്‍ കുട്ടികളില്‍ പരിതസ്ഥിതി സംരക്ഷണത്തെപ്പറ്റി, അതിന്റെ ആവശ്യകതയെപ്പറ്റി മനസ്സിലാക്കാന്‍ ഉതകുന്ന നിരവധി ലേഖനങ്ങള്‍ വായിച്ചിരുന്നു. അതെന്നെ ഒരു പ്രകൃതി സ്നേഹിയാക്കി മാറ്റി എന്നു പറഞ്ഞാല്‍ മതി.  അതെനിക്കും പിന്നീട് ആ വിഷയങ്ങളില്‍ ചിലതെല്ലാം എഴുതാനും സഹായകമായി. അങ്ങനെ മരങ്ങളോടുള്ള ബന്ധത്തില്‍ എഴുതിയ ഒരു കുറിപ്പ് ഇവിടെ വായിക്കുക:മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!! Human Existence Depends On Our Natural Resources

അയ്യോ ഞാന്‍ എന്റെ വിഷയം വിട്ടു കാട് കയറുകയാണോ!

ക്ഷമിക്കുക.

വീണ്ടും വിഷയത്തിലേക്ക് വരട്ടെ!

എന്റെ പത്താം തരത്തില്‍ പരീക്ഷയെഴുതാന്‍ എടുത്ത പടത്തെപ്പറ്റിയാണല്ലോ പറഞ്ഞു വന്നത്.

അതെ ആ ചിത്രം ടാര്‍ജെറ്റ്‌ എന്ന മാസികയില്‍ penpals (തൂലികാ മിത്രം) എന്ന പേജില്‍ വിലാസം സഹിതം പ്രസിദ്ധീകരിച്ചു.

ഈശരോ രക്ഷതു എന്ന് പറഞ്ഞാല്‍ മതി!

തൂലികാ മിത്രങ്ങളുടെ കത്തുകളുടെ ഒരു പ്രവാഹം തന്നെ വീട്ടിലേക്കു.

അതില്‍ കൂടുതലും പെണ്‍കുട്ടികളുടെതും,കവറുകള്‍ക്കുള്ളില്‍ അവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും ചിലര്‍ മറന്നില്ല.

സംഗതി ആകെ ഗുലുമാലാകുമെല്ലൊ, ഉപരിപഠനത്തിനും ഉദ്യോഗത്തിനുമായി നാടു വിട്ടു മറുനാട്ടില്‍, ചേച്ചിയുടെ വീട്ടിലെത്തിയവന്‍ ഇതാ പ്രേമ ലേഖനങ്ങള്‍ക്ക്  പിന്നാലെ!

ശ്ചെ!! ഓര്‍ത്തപ്പോള്‍ ഉള്ളില്‍ ഒരു ഭയം.  എങ്കിലും ചേച്ചിയോട്  സംഗതി തുറന്നു പറഞ്ഞു. ഗുലുമാലില്‍ ഒന്നും പോയി ചാടെല്ലേടാ  മോനേ എന്നൊരു താക്കീതു മാത്രം കിട്ടി.

ഞാനുണ്ടോ വിടുന്നു 

The Fascinating Story of Philately
ചേച്ചി തരുന്ന പോക്കറ്റ് മണിയില്‍ നിന്നും മിച്ചം പിടിച്ചു മിത്രങ്ങള്‍ക്ക് കത്തുകള്‍ കുത്തിക്കുറിച്ചു തുടങ്ങി. അങ്ങനെ അമേരിക്ക ഇസ്രയേല്‍ ഇന്‍ഡോനേഷ്യ ഫിലിപ്പ്യന്‍സ് കാനഡ ജെര്‍മ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നു പോലും പെണ്‍കുട്ടികളുടെ കത്തും ഫോട്ടോയും പിന്നെ ജന്മ ദിനങ്ങളില്‍ പ്രത്യേകം സമ്മാനപ്പൊതികളും ആശംസാ കാര്‍ഡുകളും കിട്ടിക്കൊണ്ടിരുന്നു. എല്ലാറ്റിലും ഉപരി ഞാന്‍ ഒരു സ്റ്റാമ്പു പ്രേമിയുമായിരുന്നു, നിരവധി വിദേശ സ്റ്റാമ്പുകള്‍ ഇങ്ങനെ ശേഖരിക്കാന്‍ എനിക്കു കഴിഞ്ഞു.  അത് പിന്നീട് സ്റ്റാമ്പുകളേപ്പറ്റി പല ലേഖനങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാന്‍ സഹായിച്ചു. എന്റെ ജേര്‍ണലിസം പരീക്ഷക്ക്‌ അവതരിപ്പിച്ച പ്രബന്ധവും സ്റ്റാമ്പുകളെക്കുറിച്ചുള്ളതായിരുന്നു, അതിനെനിക്കു നല്ല മാര്‍ക്ക് ലഭിക്കുകയും ചെയ്തു.

അന്ന് ഞങ്ങള്‍ ഒരു വാടക വീട്ടില്‍ രണ്ടാം നിലയിലായിരുന്നു താമസം, പുതിയ താമസക്കാരനു കത്തുകളുടെ ആഘോഷം കണ്ട പോസ്റ്റുമാന് ഒടുവില്‍ കലി കയറി, അയാള്‍ കത്തുകള്‍ താഴത്തെ നിലയില്‍ ഇട്ടിട്ടു പോകുവാന്‍ തുടങ്ങി, അങ്ങനെ പല കത്തുകളും ചിത്രങ്ങളും എനിക്കു നഷ്ടമായിക്കൊണ്ടിരുന്നു.  വിവരം പോസ്റ്റുമാനോട് തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞു ഇത്രമാത്രം കത്തുകള്‍ കിട്ടുന്നുണ്ടല്ലോ സാറൊരു പോസ്റ്റു ബോക്സിനു അപക്ഷിക്കുക, കത്തുകള്‍ നഷ്ടമാവുകയുമില്ല എനിക്കെന്റെ രണ്ടു നിലക്കയറ്റം ഒഴിവാക്കുകയും ചെയ്യാമല്ലോ! അയാള്‍ പറഞ്ഞു, അതൊരു നല്ല ആശയമായി എനിക്കും തോന്നി, വിവരം ചേച്ചിയെ ധരിപ്പിച്ചു, ചേച്ചിയുടെ സമ്മതപ്രകാരം പിറ്റേ ദിവസം തന്നെ പോസ്റ്റുമാസ്റ്ററെക്കണ്ട് വിവരം പറഞ്ഞു, സ്വകാര്യ വ്യക്തികള്‍ക്ക് ബോക്സ് ഇപ്പോള്‍ കൊടുക്കാറില്ല എന്നയാള്‍ പറഞ്ഞു, യഥാര്‍ത്ഥ സത്യം മറച്ചു പിടിച്ചു കൊണ്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു, സര്‍,  ഞാന്‍ ഒരു ഫ്രീലാന്‍സ് റൈറ്റര്‍ ആണെന്നും നിരവധി കത്തുകളും പത്ര മാസികകളും എനിക്കു വരാറുണ്ടെന്നും അതില്‍ പലതും നഷ്ടമാകുന്നു എന്ന്  എന്ന് അറിയിച്ചപ്പോള്‍ ഒടുവില്‍ ഒരു അപേക്ഷ എഴുതി തരാന്‍ പറഞ്ഞു.  അപ്പോള്‍ തന്നെ അപേക്ഷ എഴുതി കൊടുത്തു, അങ്ങനെ അധികം വൈകാതെ ഒരു ബോക്സ് ലഭ്യമാവുകയും ചെയ്തു, അന്ന് വെറും അറുപതു രൂപ മാത്രമായിരുന്നു അതിന്റെ വാര്‍ഷിക ഫീസ്‌. അങ്ങനെ കത്തുകളുടെ പ്രവാഹം തുടര്‍ന്നു കൊണ്ടിരുന്നു.  എല്ലാം സമയത്തു തന്നെ കിട്ടിക്കൊണ്ടുമിരുന്നു.

ഉദ്യോഗരഹിതനായ ഞാന്‍ ഇവര്‍ക്കെല്ലാം കത്തെഴുതാനും സമ്മാനം അയക്കാനും ഹെന്റമ്മോ!! ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.

ഒടുവില്‍ ഒരു ഫില്‍ട്ടറിംഗ് നടത്തി ചുരുക്കം ചിലരുമായി കത്തിടപാടുകള്‍ നടത്തി.  അങ്ങനെ ഇന്ത്യയില്‍ ഉള്ള പലരുമായി ഈ അടുത്ത കാലം വരെ (അതായത് വിവാഹം കഴിക്കുന്നതു വരെ) സൗഹൃദം പുലര്‍ത്തിയിരുന്നു.  ഇതിനര്‍ത്ഥം ഭാര്യ വന്നതോടെ കുടുംബ കലഹം ഒഴിവാക്കാനായി ഇതെല്ലാം നിര്‍ത്തി എന്നു ആരും തെറ്റിദ്ധരിക്കണ്ട കേട്ടോ!

എനിക്കു കിട്ടിയ പ്രിയതമക്ക് ഇതിലൊരു പരിഭവവും ഇല്ലായിരുന്നു.

അന്ന് ലഭിച്ച കത്തുകള്‍, ചിത്രങ്ങള്‍ എല്ലാം തന്നെ ഇന്നും ഒരു ഫയലില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. ഇത് തന്നെ അതിനൊരു തെളിവാണല്ലോ! :-)

ഞങ്ങളുടെ വിവാഹ ജീവിതം കാല്‍ നൂറ്റാണ്ടു പിന്നിട്ടിരിക്കുന്ന  ഈ നാളുകളിലും അതിനൊരു പോറലും വന്നിട്ടില്ല കേട്ടോ!!!

ഇന്നത്തെ ഈ ആധുനിക യുഗത്തിലായിരുന്നെങ്കില്‍ സംഗതി എത്ര എളുപ്പം ആകുമായിരുന്നു അല്ലെ! ഇന്റര്‍നെറ്റ്‌ യുഗം! അത്ഭുതം തന്നെയല്ലേ!!

എന്തായാലും ഇങ്ങനൊരു കുറിപ്പെഴുതാന്‍ വഴിയൊരുക്കിയ
എന്റെ ബ്ലോഗു മിത്രം ശ്രീ അജിത്‌ കുമാര്‍ മാഷിനു എന്റെ കൂപ്പു കൈ വീണ്ടും.

നന്ദി മാഷെ നന്ദി!!

ഒരു അനുബന്ധം;
ഈ ചിത്രത്തിലുള്ള ആളെപ്പറ്റി കൂടുതല്‍ അറിവാന്‍ പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഷെറില്‍ യെങ്ങു (Sheryl Young) മായി നടത്തിയ ഒരു ഇന്റര്‍വ്യൂ ഇവിടെ വായിക്കുക 

ഇതോടൊപ്പം  മറ്റൊരു അമേരിക്കന്‍ എഴുത്തുകാരനുമായി ഡോണാലഡ് പെനിംഗ്ടനുമായി (Donald Pennington) നടത്തിയ ഒരു അഭിമുഖം ഇവിടെ വായിക്കുക



ശുഭം 

73 comments

“ഇതിനര്‍ത്ഥം ഭാര്യ വന്നതോടെ കുടുംബ കലഹം ഒഴിവാക്കാനായി ഇതെല്ലാം നിര്‍ത്തി എന്നു ആരും തെറ്റിദ്ധരിക്കണ്ട കേട്ടോ!“

ഇത് ഞങ്ങളങ്ങ് വിശ്വസിച്ചു കേട്ടോ മാഷേ... :)

ഇവിടെ അടുത്തുണ്ടായിരുന്നു അല്ലെ !
എന്തായാലും ഒരാളെങ്കിലും വിശ്വസിച്ചല്ലോ ഭാഗ്യം!!!
ഈ വരവിനും വായനക്കും നന്ദി മാഷേ

കൊള്ളാം കേട്ടോ സാറേ ചെറുപ്പത്തില്‍ ഒരു ശ്രീ കൃഷ്ണന്‍ ആയിരുന്നു അല്ലെ അന്നത്തെ ആ പത്താം ക്ലാസ്സ്കാരന്റെ,.,.ഫോട്ടോ എല്ലാരും ഇഷ്ടപെട്ടപോലെ എപ്പോളും സാറിനെ എല്ലാരും ഇഷ്ടപ്പെടുന്നുണ്ട് ,.,.ഏതായാലും മാഡവും,.,.,അതെ മനസ്സായതിനാല്‍ ജീവിതവും ദാന്യമായി ആശംസകള്‍

ഒരു സത്യം അങ്ങട് പറയട്ടോ...
ഫിലിപ്പ് വര്‍ഗീസ് ഏരിയല്‍ എന്ന വ്യക്തിത്വത്തെ ഈ പരിമിതമായ ഓണ്‍ലൈന്‍ അറിവ് വച്ച് വളരെ ഇഷ്ടപ്പെടുന്നു കേട്ടോ.
അനുകരണീയമായ പല സവിശേഷതകള്‍ ഈ വ്യക്തിത്വത്തില്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞാല്‍ തെല്ലും മുഖസ്തുതിയില്ല അതില്‍

ഹഹ, നല്ല കുറിപ്പ് മാഷേ, വായിച്ചപ്പോള്‍ ചില കത്തുകള്‍ എനിക്കും ഓര്മ വന്നു!

സ്റ്റാമ്പ്‌ ശേഖരണം, കത്തുകള്‍... എല്ലാം കൂടെ ചേര്‍ന്ന് നല്ലൊരു ഓര്‍മക്കുറിപ്പ്. ഇഷ്ടായിട്ടോ :)

വായിച്ചു വായിച്ചു....
എല്ലാം ഈ പശുക്കുട്ടി പോലും വിശ്വസിച്ചു... കേട്ടോ.

എന്തായാലും എഴുത്ത് വളരെ രസകരമായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

അനുഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍

എരിയല്‍ ചേട്ടന്‍ പറഞ്ഞപ്പോഴാ ഇങ്ങേനെയും ഒരു കാലം. കൈകൊണ്ടു എഴുതിയ അനൌദ്യോഗിക കത്ത്‌ കണ്ട കാലം മറന്നു. തൂലികാ സൌഹൃദത്തിന് പകരം fb സൌഹൃദങ്ങള്‍ മാത്രം. തൂലികാ സൌഹൃദങ്ങളെ (സ്വന്തവും മറ്റുള്ളവരുടെയും)കുറിച്ച് ഒരു വിശദ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു. ഞങ്ങളെ പോലുള്ളവര്‍ ഇതൊന്നും കേട്ടരിഞ്ഞിട്ടും കൂടിയില്ല .

ഹോസ്റ്റലില്‍ എന്റെ കൂട്ടുകാര്‍ക്കും ഉണ്ടായിരുന്നു പെന്‍ ഫ്രെണ്ട്സ് .എല്ലാരും കോളേജ്‌ അഡ്രസ്‌ കൊടുക്കും. ഹോസ്റ്റല്‍ അഡ്രെസ്സ് കൊടുത്താല്‍ വാര്‍ഡന്‍ പോസ്റ്റുമാര്‍ട്ടം ചെയ്യുമെന്ന് പേടിച്ചിട്ട്. ഫോട്ടോ അയക്കല്‍.സമ്മാനം അയക്കല്‍ അങ്ങനെ കുറെ കലാ പരിപാടികള്‍. ഇതില്‍ ഒരുത്തിക്ക്‌ കുറേ വിദേശ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. കയ്യിലുള്ള സായിപ്പിന്റെയും നീഗ്രോയുടെയും ഒക്കെ ഫോട്ടോ കട്ടി അവള്‍ വലിയ ഗമ എടുക്കുനത് ഓര്‍ക്കുന്നു.

നന്നായി ഈ കുറിപ്പ്.

നന്നായി അഭിനന്ദനങ്ങള്‍!!!!!!!

നല്ല കുറിപ്പ് ...എനിക്കും ഉണ്ടായിരുന്നു തൂലിക സൗഹൃദം
അതോര്‍ത്തുപോയി ....

അജിത്തേട്ടന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഇനിയത് ആവര്‍ത്തിച്ച് വിരസമാക്കുന്നില്ല.

ഒരു ആത്മകഥയ്ക്ക്‌ സ്കോപ്പ്‌ കാണുന്നുണ്ട്‌. പ്രതീക്ഷിക്കാമല്ലോ ?

നന്നായി അവതരിപ്പിച്ചു. ആണ്‍, പെണ്‍ സുഹൃത്തുക്കളെ തരാം എന്നു ഓഫര്‍ ചെയ്തു ഈ ഫേസ്ബുക്ക് യുഗത്തിലും പരസ്യങ്ങള്‍ കാണുന്നു.
നല്ല കുറിപ്പിന് അഭിനന്ദനങ്ങള്‍

നല്ല രസമുള്ള എഴുത്ത്. ഞാനീ തൂലികാ സൗഹൃദത്തിനായി ശ്രമിച്ചിട്ടില്ല. അല്ലാതെത്തന്നെ ധാരളം സുഹൃത്തുക്കൾ എനിക്ക് എന്റെ നാക്കിനാലുണ്ട്.
ങ്ങളാളൊരു പുല്യാർന്നൂ ന്ന് മനസ്സിലായി.
അത്ഭുതമൊന്നും തോന്നീല്ലാ,ങ്ങടെ പേര് തന്നെ 'ഏരിയൽ' അല്ലേ ?
വല്ല 'സൺലൈറ്റോ' 'സർഫോ' ആയിരുന്നേൽ ഇതിനേക്കാൾ സൗഹൃദമുണ്ടാകുമായിരുന്നു.
ആശംസകൾ.

ഗതകാലസ്മരണകള്‍ വളരെ മനോഹരമായും,രസകരമായും അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍

സംഭവം ഉഷാറായിരുന്നല്ലോ ചെറുപ്പകാലം.
ഇന്നിപ്പോള്‍ കത്തിലൂടെ കിട്ടുന്ന ആ സുഖം ഉണ്ടാകില്ല എന്നാണ് തോന്നുന്നത്.

എന്തൊരു സൌന്ദര്യം ആ പഴയകാല ഫോട്ടോക്ക് ,,ചുമ്മാതല്ല പോസ്റ്റ്‌ ബോക്സ് തുറക്കേണ്ടി വന്നത് :)

തൂലികാസൗഹൃദങ്ങളുടെ പഴയ കാലവും, ഓൺലൈൻ ബന്ധങ്ങളുടെ പുതിയ കാലവും- കാലം എത്ര വേഗമാണ് മാറിക്കൊണ്ടിരിക്കുന്നത്.
ലളിതമെങ്കിലും നാം കടന്നുപോന്ന നാൾവഴികളിലേക്ക് വായനക്കരെ കൂട്ടിക്കൊണ്ടുപോവുന്ന പോസ്റ്റ്.

തൂലികാ സൌഹൃദം ഞാനും അനുഭവിച്ചിട്ടുണ്ട്. പിന്നെ പരിതസ്ഥിതിയോ ? പരിസ്ഥിതി പോരെ?.ഇമ്മാതിരി ഒരു ഫോട്ടൊ എനിക്കുമുണ്ട്. ഫേസ് ബുക്കിലുണ്ട്.

തൂലികാ സൌഹൃതങ്ങളുടെ ആ പഴയ കാലം ഓര്‍മ്മിപ്പിച്ചതിനു നന്ദി. ഞാനും ഇത്പോലെ ചില തൂലികാ സുഹൃത്തുക്കളുടെ മറുപടിക്ക് വേണ്ടി കാത്തിരിന്നിടുണ്ട്. ഞങ്ങളുടെ വീട് കുറച്ചു ഉള്ഭാഗത്തായിരുന്നതു കൊണ്ട് അന്ന് ഞങ്ങളുടെ പോസ്റ്റ്മാന്‍ നേരിട്ട് എത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ മിസ്സാവാതെ കൊണ്ടുതരാന്‍ പറ്റിയ ഏതെങ്കിലും കക്ഷികളെ എല്പ്പിക്കുമായിരുന്നു.

തിരക്കിനിടയിൽ സെയ്‌വ് ചെയ്തിട്ടുണ്ട്,, വിശദമായി പിന്നീട് വായിക്കാൻ, നന്നായിട്ടുണ്ട്.

വായനക്കാര്‍ക്കും സന്തോഷം തോന്നിപ്പിയ്ക്കുന്ന കുറീപ്പ് മാഷേ.

ഇന്നത്തെ കാലത്ത് കത്തെഴുതല്‍ തീരെ കുറഞ്ഞു കഴിഞ്ഞു അല്ലേ? ഞാന്‍ തന്നെ വല്ലപ്പോഴും ആ ശീലം മറക്കാതിരിയ്ക്കാന്‍ വേണ്ടി എങ്കിലും എന്റെ സ്വന്തം വീട്ടിലേയ്ക്ക് ഓരോ കത്തെഴുതാറുണ്ട്. (പക്ഷേ അതില്‍ പറഞ്ഞിരിയ്ക്കുന്ന വിശേഷങ്ങളൊക്കെ ആ കത്ത് അങ്ങൈത്തും മുന്‍പേ ഫോണിലൂടെ അവരറിഞ്ഞു കഴിഞ്ഞിരിയ്ക്കും)

ഇപ്പോ തൂലികാ സൌഹൃദമൊക്കെ പോയി ഫേസ് ബുക്കും മറ്റും മാത്രമായി അല്ലേ?

ഇക്കാ,
വീണ്ടും വന്നതിലും അനുഭവം പങ്കു വെച്ചതിലും.
തെറ്റു ചൂണ്ടിക്കാട്ടിയതിലും പെരുത്ത നന്ദി
അത് മതി അത് മതി "പരിസ്ഥിതി".
തിരുത്തുന്നു. ഫേസ് ബുക് ലിങ്കു തരുമോ!

പ്രിയ സുഹൃത്തേ , കത്തുകളുടെ ആ കാലത്തിന് കുറച്ചുകൂടി ആത്മാവ് ഉണ്ടായിരുന്നു എന്ന് തോന്നുന്നു . ഇന്നത്തെ നെറ്റ് സൌഹൃദങ്ങള്‍ ആത്മാവ് നഷ്ട്ടപ്പെട്ട് വെറും പൊള്ളയായ വചനങ്ങള്‍ ആണ് എന്ന് തോന്നുന്നു

അപ്പോൾ ആ ചിത്രത്തിലുള്ള
ചുള്ളൻ ചില്ലറക്കാരനൊന്നുമല്ല..അല്ലേ
അഭിമുഖകലയിൽ ഒരു ഉസ്താദ് തന്നെ..!

നമിക്കുന്നു കേട്ടൊ ഭായ്

ആ തൂലിക സൗഹൃദം കാരണം സ്റ്റാമ്പുകളെ പറ്റി കുറച്ചു കൂടുതല്‍ പഠിക്കാനും ശേഖരിക്കാനും ഒപ്പം പരീക്ഷക്ക്‌ മാര്‍ക്ക്‌ വാങ്ങാനും പറ്റിയല്ലോ.. അത് നല്ല കാര്യം തന്നെ.... പിന്നെ ഭാര്യയെ ഭയന്ന് അല്ലാ എന്ന് ഞാനും വിശ്വസിച്ചു കേട്ടോ....

ആഹാ ഇങ്ങനെയൊരു ഓർമ, നല്ല കാര്യം , കത്തുകൾ ഇന്ന് തീരേ ഇല്ലാതായി അല്ലേ

അന്നത്തെ തൂലികാമിത്രമാണല്ലോ ഇന്നത്തെ സോഷ്യൽ നെറ്റ് വർക്ക്

അവരൊക്കെ ഇപ്പോ എന്ത് ചെയ്യുന്നുണ്ടാവും ല്ലേ ?

very nice post

കൊള്ളാം. ഒരു കഥ പോലെ വായിച്ചു മാഷേ.

അസിഫ് ഈ ആദ്യ വരവിനും രസകരമായ feedback നും നന്ദി.
ഇപ്പോഴും ഇഷ്ടപ്പെടുന്നു യെന്നരിഞ്ഞതിലും പെരുത്ത സന്തോഷം
വീണ്ടും വരുമല്ലോ.

OMG !!!
@Ajith മാഷേ I am very much elated!!!
Thank you so much for the kind words.
ഇതൊരു മുഖസ്തുതിയല്ലാ എന്ന് അറിഞ്ഞതിലും
വളരെ സന്തോഷം. :-)

@ റോഷന്‍ വളരെ നന്ദി അജിത്തേട്ടനോടുള്ള ഈ യോജിപ്പിനും.

ഏതായാലും അതാവര്‍ത്തിക്കുന്നില്ല എന്ന തീരുമാനം എടുത്തതും നന്നായി

എങ്കില്‍പ്പിന്നെ വീണ്ടും കാണാം അല്ലെ!

പ്രിയ പ്രവീണ്‍ ഈ വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

മുബി ഈ വരവിനും കുറിപ്പിനും നന്ദി ഇഷ്ടായി എന്നറിഞ്ഞതിലും സന്തോഷം

വീണ്ടും കാണാം

നന്ദി ...കുട്ടി ഈ വരവിനും അറിയിപ്പിനും :-)

ഇഷ്ടായിയെന്നറിഞ്ഞതില്‍ അതിലും സന്തോഷം. :-)

നന്ദി മാഷേ നന്ദി, ഈ വരവിനും വായനക്കും. :-)

ഹലോ നിധീഷ് അതെ പുതു തലമുറക്കിതൊരു പുതുമ തന്നെ.

ഈ കുറിപ്പിന് ശേഷം അങ്ങനെ ഒരു ചിന്ത ഉരുത്തുരിഞ്ഞു പിന്നെ

നിധീഷിനെപ്പോലുള്ളവരുടെ വാക്കുകള്‍ ഒരു പിന്‍ബലം ആയുള്ളപ്പോള്‍

പിന്നെ പറയുകയും വേണ്ടല്ലോ. വീണ്ടും കാണാം അല്ലെ!

റോസിലിന്‍ ഈ വരവിനും അനുഭവം പങ്കു വെച്ചതിലും സന്തോഷം.

അതെ അന്നത്തെ ആ അനുഭവങ്ങള്‍ പങ്കു വെക്കുന്ന അനുഭൂതി അത്

അനുഭവിച്ചവര്‍ തന്നെ പറയണം. കുറിപ്പ് നന്നായിയെന്നറിയിച്ചതില്‍

വളരെ സന്തോഷം.

റാണിപ്രിയ ഈ ആദ്യ സന്ദര്‍ശനത്തിനും

ബ്ലോഗില്‍ ചേര്‍ന്നതിനും പ്രത്യേക നന്ദി

നന്ദി പൈമ ഈ കുറിപ്പ് പഴയകാലത്തിലെക്കൊന്നു

തിരിച്ചു വിട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം

ഈ വരവിനും അഭിപ്രായത്തിനും വീണ്ടും നന്ദി

നന്ദി സിയാഫ് ഈ വരവിനും നല്ല വാക്കിനും :-)

അയ്യോ മാഷെ ഹത് കൊള്ളാല്ലോ മാഷെ ആ വഴിക്ക് ചിന്തിച്ചില്ല

ഇനി ചിന്തിച്ചാലോ എന്നും തോന്നുന്നു ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി വീണ്ടും കാണാം

നന്ദി നമസ്കാരം

റോബിന്‍ ഈ വരവിനും ആശംസകള്‍ക്കും നന്ദി

ഹലോ അഷ്‌റഫ്‌

ഇന്നത്തെ പരസ്യവും അന്നത്തെ സൌഹൃദങ്ങളും തമ്മില്‍ വലിയ ഒരു അന്തരം ഉണ്ടായിരുന്നു.

ഇന്നത്തെ ഫേസ്ബുക്ക് സൌഹൃദങ്ങള്‍ അതിനോട് ഒട്ടുമേ ഉപമിക്കാന്‍ കഴിയില്ല എന്നാണ് എന്റെ അഭിമതം. അഭിനന്ദനത്തിനും നല്ല വാക്കുകള്‍ക്കും വീണ്ടും നന്ദി

പ്രീയ മണ്ടൂസന്‍

നമുക്ക് രണ്ടു പേര്‍ക്കും നല്ല രസമുള്ള പേര്‍ അല്ലെ. കൊള്ളാം.

എന്റെ അഭിപ്രായത്തില്‍ അങ്ങനെ ഒരു ശ്രമം നടത്താഞ്ഞതൊരു നഷ്ടമായോ എന്ന് സംശയിക്കുന്നു

ഏതായാലും സൗഹൃദം അതേതായാലും വാക്കായാലും തൂലികയായാലും

നല്ലത് തന്നെ. പിന്നെ ഏരിയല്‍ എന്നാ ഈ പേരിന്റെ പിന്നില്‍ ഒരു കഥയുണ്ട്

അതെപ്പറ്റി ഞാന്‍ ഒരു കുറിപ്പിവിടെ എഴുതിയിട്ടുണ്ട് ഈ ലിങ്കില്‍ അത് വായിക്കുക പേരിലെന്തിരിക്കുന്നു? അഥവാ 'ഏരിയല്‍' എന്ന എന്റെ തൂലികാ നാമത്തിനു പിന്നിലെ കഥ What's There in a Name? Or The Story Behind My Pen Name Ariel

വീണ്ടും കാണാം നന്ദി നമസ്കാരം
ആശംസകൾ.

തങ്കപ്പന്‍ സാറേ

അല്പ്പകാലത്തിനു ശേഷം വീണ്ടും കണ്ടത്തില്‍ പെരുത്ത സന്തോഷം. സുഖമല്ലേ.

ഈ കുറിപ്പ് വായിച്ചു ഇവിടെ കുറിച്ച നല്ല വാക്കുകള്‍ക്കും എന്റെ നന്ദി. വീണ്ടും കാണാം.

മാഷേ,

അതെ അതെ ഉഷാറായിരുന്നു ആ കാലം ഇനിയതു തിരികെപ്പിടിക്കാന്‍ കഴിയില്ലല്ലോ

എങ്കിലും ഓര്‍മ്മകള്‍ അയവിറക്കാം അല്ലെ! ആ സുഖം ഇന്നത്തെ മാധ്യമങ്ങളിലൂടെ കിട്ടില്ല തന്നെ.

ഈ വരവിനും അഭിപ്രായത്തിനും നന്ദി

അതെ ഫൈസല്‍ സംഗതി അതു തന്നെയായിരുന്നില്ലേ എന്നിപ്പോള്‍ തോന്നിപ്പോകുന്നു. ഇനിയതോര്തിട്ടു എന്ത് കാര്യം അല്ലെ. എന്നാലും ആ ഓര്‍മ്മകള്‍ അയവിറക്കുന്നത് തന്നെ ഒരു സുഖമാ അല്ലെ! :-)

നന്ദി പ്രദീപ്‌ വീണ്ടും വന്നതിലും ഈ നല്ല അഭിപ്രായം പങ്കു വെച്ചതിലും. അതെ പ്രതീപ് ആ കാലവും ഈ കാലവും OMG !!! യെന്തോരന്തരം അല്ലെ!!!

ഫിയൊനിക്സ് ഈ വരവിനും അനുഭവം പങ്കിട്ടതിലും പ്രത്യേകം നന്ദി

അയ്യോ ആ കാത്തിരിപ്പിന്റെ കാര്യം ഒന്നും പറയണ്ട അല്ലെ! വീണ്ടും കാണാം

ടീച്ചറേ തിരക്കിനിടയിലും വന്നു രണ്ടു വാക്ക് കുറിച്ച സന്മനസ്സിന് നന്ദി. അപ്പോള്‍ പിന്നെ കാണാം അല്ലെ.

പുതിയ കഥ വായിച്ചു കേട്ടോ.

പ്രിയ ശ്രീ.

ആ ആദ്യ വരവിനും അനുഭവം പങ്കു വെച്ചതിനും വളരെ നന്ദി.

ആ പഴയ കാല ഓര്‍മ്മ ഇന്നും കാത്തു സൂക്ഷിക്കുന്ന താങ്കളെ അഭിനന്ദിക്കുന്നു, നല്ല രീതി തന്നെ. പക്ഷെ പലപ്പോഴും സമയ ദൌര്‍ഭല്യതാല്‍ അതിനു കഴിയാതെ പോകുന്നും ഒപ്പം സ്പീഡ് യുഗത്തില്‍ വസിക്കുന്ന നാം ഇപ്പോള്‍ സ്പീഡിനെ തന്നെ ആശ്രയിക്കുന്നു അല്ലെങ്കില്‍ ഒരു പക്ഷെ ഇവന്‍ ഒരു പഴഞ്ചന്‍ എന്ന മുദ്ര ലഭിക്കാനും വഴിയുണ്ടല്ലോ. താങ്കളുടെ ഈ ഉദ്യമം നല്ലത് തന്നെ

പ്രിയ സുഹൃത്തേ,

നന്ദി വീണ്ടും നന്ദി ഈ വരവിനും അഭിപ്രായത്തിനും. അതെ ശരിയാണ് ആ കാലത്തിനു കുറച്ചു കൂടി അല്ല ശരിക്കും ശക്തിയും ആത്മാവും ഉണ്ടായിരുന്നു എന്നതിനു തര്‍ക്കമില്ല. അതെ ഇന്നത്തെ കുറിപ്പുകള്‍ പലപ്പോഴും താങ്കള്‍ പറഞ്ഞതുപോലെ ഒട്ടും വിലയില്ലാത്ത വാക്കുകള്‍ ആയി പലപ്പോഴും തോന്നിയിട്ടുണ്ട്

വീണ്ടും കാണാം.

ഹലോ മുരളീ ഭായ്/ബിലാത്തി വാസി ഈ വരവിനു വീണ്ടും നന്ദി

അത്രയൊന്നും ഇല്ല കേട്ടോ

പിന്നെ ആ അഭിമുഖകല ഹത് കൊള്ളാം അല്ലെ!!!

വിഗ്നേഷ് അതെ അതൊരു വലിയ നേട്ടം തന്നെ ആയിരുന്നു എന്ന് പറഞ്ഞാല്‍ മതി ഒരു വെടിക്ക് രണ്ടു പക്ഷി അല്ലെ!!! പിന്നെ വിശ്വസിച്ചല്ലോ അത് മതി. അല്ലെങ്കിലും വിശ്വാസം അതല്ലേ,,,,,,,, :-)

അതെ ഷാജു ഇങ്ങനെയും ഒരു ഓര്‍മ്മ. അതെ തീരെ അല്ല ആ പേരെ പറയണ്ട എന്ന് ചുരുക്കം ഒന്നു ഇല്ല തന്നെ. നമ്മുടെ പോസ്റ്റുമാന്മാരുടെ പണി കുറഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഈ വരവിനു നന്ദി വീണ്ടും കാണാം

സുമേഷ്, വീണ്ടും വന്നതില്‍ സന്തോഷം അന്നത്തെ ചില സുഹൃത്തുക്കളെ കണ്ടെത്താന്‍ ചില സോഷ്യൽ നെറ്റ് വർക്കുകളില്‍ പരതി നോ ചാന്‍സ് അതെ അവരൊക്കെ ഇപ്പോ എന്ത് ചെയ്യുന്നുണ്ടാവും ഉത്തരം കിട്ടാതവശേഷിക്കുന്ന ഒരു ചോദ്യം തന്നെ!!!

Changes, Thanks എ ലോട്ട് ഫോര്‍ ദിസ്‌ ഫസ്റ്റ് വിസിറ്റ് ആന്‍ഡ്‌ encouraging comment

നന്ദി ടീച്ചറേ നന്ദി ഈ വരവിനും അഭിപ്രായത്തിനും

കത്തുകൾ വന്നു കത്തുകൾ വന്നു എന്നു പറയുന്നതല്ലാതെ കത്തുകളിൽ എന്തൊക്കെയാണൂണ്ടായിരുന്നത് എന്നു പറയുന്നില്ലല്ലൊ ? :)

ഇമ്മിണ്യെ താമസിച്ചൂ ങ്കിലും , രസായി വായിച്ചൂ ....; പഴയ ഫോട്ടോയും കത്തുകളും എല്ലാം കലക്കി

ഹ്ഹ്...
അന്നൊക്കെ ഞാനും തൂലികാ സുഒഹൃദത്തിനായുള്ള പരസ്യങ്ങല്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചിരുന്നു. പക്ഷേ കത്തുകളയക്കാന്‍ ധൈര്യല്ല്യാത്തതിനാല്‍ തൂലികാ സൌഹൃദങ്ങളൊന്നും നടന്നില്ലാന്ന് മാത്രം :)
പക്ഷേ കത്തുകള്‍ എനിക്ക് വല്ല്യേ ഇഷ്ടായിരുന്നൂട്ടാ..
എഴുത്തുകള്‍ എഴുതാന്‍ പറ്റാത്ത സങ്കടങ്ങള്‍ ഞാന്‍ തീര്‍ത്തിരുന്നത് കൂട്ടുകാര്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതിക്കൊടുത്താണ് :)
എഴുത്ത് നന്നായിട്ടൊ..ഓര്‍മ്മകളും.

വന്നു കേറിയത്‌ പുലി മടയില്‍ ആണല്ലോ..:) ഓര്‍മ്മകള്‍ നന്നായിരിക്കുന്നു ..

മനസ്സില്‍ തൊട്ടൊരു കുറിപ്പ് -നന്നായി ഏരിയല്‍ജീ

നന്ദി മനോജ്‌ വീണ്ടും വന്നതില്‍
തികച്ചും സാന്ദര്‌ഭികമം മാത്രം
ഈ കുറിപ്പ് പഴയ ചിത്രം കണ്ടു
അജിത്‌ സാര്‍ കുറിച്ച കമന്റില്‍
നിന്നും കിട്ടിയ ഒരു പ്രചോദനം മാത്രം.
ഈ വിഷയത്തെപ്പറ്റി കൂടുതല്‍
എഴുതണം എന്ന് ഇവിടെ ഇതിനകം
ലഭിച്ച കുറിപ്പുകളും ഒപ്പം ഈ
കുറിപ്പും വിളിച്ചറിയിക്കുന്നു
ഇന്നത്തെ തലമുറയ്ക്ക് തികച്ചും
പരിചിതമല്ലാത്ത ഒരു വിഷയം
തുടര്‍ന്ന് എഴുതണം എന്നുണ്ട് അപ്പോള്‍
തീര്‍ച്ചയായും കത്തിലെ ഉള്ളടക്കങ്ങളും
അവിടെയെത്തും എന്ന് വിശ്വസിക്കാം അല്ലെ!
സുഖമല്ലേ?
ആശസകള്‍ വീണ്ടും കാണാം.
നന്ദി നമസ്കാരം
ഫിലിപ്പ്

നന്ദി ഈ വരവിനും അഭിപ്രായത്തിനും
വീനടും കാണാം

സമീരന്‍ വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിലും നന്ദി
ആ പഴയ കത്തെഴുത്തിലെ സുഖം ഒന്ന് വേറെ തന്നെ. പിന്നെ പ്രേമലേഖനങ്ങളുടെ കഥ പറയുകയും വേണ്ട.അല്ലെ.
ആശംസകള്‍

അയ്യോ പുലിമടയോ!!!
അത്രക്കൊന്നും ഇല്ല കേട്ടോ.
അഭിപ്രായം അറിയിച്ചതില്‍ നന്ദി
വീണ്ടും കാണാം

സിദ്ധിക്ക്ജി
കുറിപ്പ് ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.