കഴിക്കൂ ഒരു വിവാഹം കൂടി

7 comments
ചിത്രം കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ 
                                                                                        
"ദീര്‍ഘ കാലം ജീവിക്കണോ
കഴിക്കൂ ഒരു രണ്ടാം വിവാഹം
കണ്ടെത്തൂ വേഗം പുതിയോരിണയെ  
ദീര്‍ഘ കാലം വസിക്കു
 അവര്‍ക്കൊപ്പം"*

വളരെ നാളത്തെ ഗവേഷണ ഫലമായി ശാസ്ത്ര ലോകം 
കണ്ടെത്തിയ ആ സത്യം പദ്യ രൂപത്തില്‍
അയാളുടെ ഇമെയില്‍ ബോക്സിലൂടെ ഒഴുകിയെത്തി.
അത് വായിച്ച അയാള്‍ സന്തോഷഭരിതനായി.
ഉള്ളില്‍ പതഞ്ഞു പൊങ്ങിയ സന്തോഷം വര്‍ണ്ണനാതീതം.
കംപ്യുട്ടര്‍ കസേരയില്‍ നിന്നും ആയാള്‍ അടുക്കളയിലേക്കോടി,
ഈ മെയില്‍ രഹസ്യം പത്നിയോട് പറഞ്ഞിട്ടയാള്‍  തിരക്കി.
"എന്താ സുമേ, ഒരു കൈ നോക്കട്ടെ!"
ഓ! അതിനെന്താ ചേട്ടാ!
ഒപ്പം എനിക്കും ഒരെണ്ണം തിരക്കിക്കോ!
എനിക്കും ജീവിക്കേണ്ടേ കുറേക്കാലം കൂടി!

* അടുത്തിടെ നടന്ന ശാസ്ത്ര ഗെവേഷണത്തില്‍ 
കണ്ടെത്തിയ  ഒരു സത്യം (അതോ മിഥ്യയോ?).(ഒരു പത്ര വാര്‍ത്ത)


PS :
ഏരിയല്‍'സ്  മ്യുസിങ്ങില്‍ നിന്നും 
ഇവിടേയ്ക്ക് ചേക്കേറിയ ഒരു 
പോസ്റ്റു  

7 comments

ചോദിച്ചുനോക്കട്ടെ
പോയാല്‍ ഒരു വാക്ക്; കിട്ടിയാല്‍.....!!!

അയ്യോ വേണ്ട മാഷേ
ഇത് നമ്മെപ്പോലുള്ള മദ്ധ്യ വയസ്കന്മാര്‍ക്ക് പറ്റില്ല
ച്ചുറ്റിയത് തന്നെ കഥ. ചേച്ചി കേട്ടാല്‍ ആദ്യം എന്നെ
വിളിക്കും **** :-)

ഇതാ ...... മലയാളം ബ്ലോഗുകള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കുമായി പുതിയ ബ്ലോഗ്‌ റോള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. "കുഴല്‍വിളി അഗ്രിഗേറ്റര്‍ "
http://kuzhalvili-aggregator.blogspot.in/

പുതിയ സംരഭത്തിനു എല്ലാവിധ ആശംസകളും നേരുന്നു
facebook add ആകുന്നില്ല. ദയവായി പരിശോധിക്കുക. നന്ദി.

ബിസിനസ്സ് യാത്ര പോയ ഭര്‍ത്താവ് വരാന്‍ വൈകിയപ്പോള്‍
ഭാര്യ ആരാഞ്ഞു 'എന്താ ചേട്ടാ വൈകുന്നത്'?
വില്‍പ്പന തകര്‍ക്കുകയാണ് - ചക്കരെ നീ എന്ത് ചെയ്യുന്നു ?
ഭാര്യ പറഞ്ഞു - ചേട്ടന്‍ വില്‍ക്കുന്നത് ഞാന്‍ ഇവിടെ
മേടിക്കുന്ന തിരക്കിലാണ് !

വേണ്ട മാഷേ... എനിക്ക് ദീർഘകാലം ജീവിക്കേണ്ട...

ഒരുപാട് ദീര്‍ഘമായ ജീവിതം ബോറായിതോന്നില്ലേ, ഫിലിപ്പ്സര്‍?

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.