Showing posts with label മിനിക്കഥ. Show all posts
Showing posts with label മിനിക്കഥ. Show all posts

ഒരു ചുംബനത്തിന്റെ വില

No Comments
യുവ എഴുത്തുകാരൻ സന്ദീപ്‌ ഐക്കരയുടെ ഒരു മിനിക്കഥ ഇവിടെ ഗസ്റ്റ് പോസ്റ്റായി ചേർക്കുന്നതിൽ അതീവ സന്തോഷമുണ്ട്.  

സന്ദീപ്‌ ഐക്കര എന്ന പേരിൽ ചെറുകഥകൾ എഴുതുന്ന ശ്രീ സന്ദീപ്‌ എ നായർ തൃശൂർ ജില്ലയിലെ ആമ്പല്ലൂർ സ്വദേശിയാണ്.

ചില മലയാളം സീരിയലുകളിൽ സഹ സംവിധായകനായി ജോലി നോക്കിയിട്ടുണ്ട്. അതുപോലെ ചില ചിത്രങ്ങളിൽ മേയ്ക്കപ്പ് മാനായും ജോലി നോക്കിയിട്ടുണ്ട്. ഒപ്പം പെർസനാലിറ്റി ഡവലപ്പ് ട്രെയിനർ ആയും ജോലി ചെയ്തിട്ടുണ്ട്.  
ഇപ്പോൾ, ഇനിയും ഷൂട്ടിങ്ങ് തുടങ്ങാത്ത ഒരു പേരിടാത്ത ചിത്രത്തിന്റ് അസിസ്റ്റന്റ്‌ ഡയറക്റ്ററായി ജോലി ചെയ്യുന്നു. പ്രീ പ്രൊഡക്ഷൻ വർക്ക് ...
നന്ദി സന്ദീപ്‌,
ഈ കഥ ആദ്യം ഇരിപ്പിടം വാരികയിൽ പ്രസിദ്ധീകരിച്ചു.
ഈ കഥയുടെ ഒരു സ്വതന്ത്ര വിവർത്തനം ഇംഗ്ലീഷിൽ നടത്തിയത്  ഇവിടെ വായിക്കുക.  Just For A Kiss 


ഒരു ചുംബനത്തിന്റെ വില 

സന്ദീപ്‌ ഐക്കര 


അയാൾ  ഒരു പുരുഷവേശ്യയൊന്നും ആയിരുന്നില്ല ,..... 
എങ്കിലും അവരോട് ഒരു ചുബനത്തിന് വിലപറഞ്ഞൂ 

ഇത്രേയും പണം നല്‍കാന്‍ കഴിയില്ല ! 


അവര്‍ തീര്‍ത്തും പറഞ്ഞൂ



അങ്ങനെ പറഞ്ഞാല്‍ പറ്റില്ല, 



ഇതിനുമുന്‍പ് ചെയ്തിരുന്ന തൊഴില്‍ ഇനി ചെയ്യാന്‍ കഴിയില്ല! 


നിങ്ങള്‍ പറയുന്ന ഈ കാര്യം ചെയ്യുന്നതോടു കൂടി ഇനിയുള്ള 

നാളുകള്‍  ഞാൻ  പട്ടിണിയിലാകാനും മതി​"


ഞാന്‍ പറഞ്ഞ പണം തന്നേ മതിയാകൂ!

എന്നാലും ഒരു ചുബനത്തിനിത്രയും !

അവര്‍ക്ക് സമ്മതിക്കാതെ തരമില്ലായിരുന്നു.

ഒടുവിൽ എല്ലാം അവന്റെ ഇഷ്ടത്തിന് വഴിമാറി

ആ ചുംബനം ശരിക്കും അവര്‍ക്ക്  വില- 

മതിക്കാനാവാത്തതായിരുന്നു...

ശരി സമ്മതിച്ചിരിക്കുന്നൂ 


എപ്പോഴാണ് ! 

ഇപ്പോള്‍ ?

അല്ല !

ഇപ്പോഴല്ല !

അത്താഴത്തിനു ശേഷം ഊണുമുറിക്കുപുറത്തുള്ള 

ഉദ്യാനത്തിലേക്ക്‌ 
വരണം അപ്പോഴാകാം




പണം ?!


ഇപ്പോഴില്ല നിന്നെ വിശ്വാസമില്ലാഞ്ഞല്ല , ഇപ്പോള്‍ 

കൈയിലില്ലാത്തതു  കൊണ്ടാണ്.


രാത്രിയില്‍ത്തന്നെ തരണം, 


തന്റെ ഊശാന്‍ താടിയിലുഴിഞ്ഞു കൊണ്ട് അയാൾ പറഞ്ഞൂ

അയാൾ പുരുഷവേശ്യയൊന്നും ആയിരുന്നില്ല

എങ്കിലും ഒരു ചുബനത്തിനിത്രയും പണം സ്വന്തമാക്കുന്ന 

ആദ്യത്തെ ആള്‍ അത് അയാളായിരിക്കും!

രാത്രിയില്‍ നിലാവെളിച്ചത്തില്‍ അയാൾ എണ്ണിനോക്കി അതേ 

കൃത്യം. 


കിറുകൃത്യം,


മുപ്പത് വെള്ളിക്കാശുകള്‍!!!


                     ശുഭം 


അയാൾ ഒരു ചൂടനാണ്‌ - He is a short tempered man

No Comments
This summary is not available. Please click here to view the post.
മോറൽ പോലീസ് (Mini Story)

മോറൽ പോലീസ് (Mini Story)

No Comments

ഭക്ത ജനങ്ങളെ ആത്മീയതയുടെ പരമ കോടിയിൽ എത്തിക്കും വിധം  ഭക്തി നിർഭരമായ നീണ്ട പ്രഭാഷണം നടത്തിയ ശേഷം  അയാൾ വേഗത്തിൽ ആരാധനാലയത്തിനു വെളിയിലേക്കു വന്നു.  

വിവശനായി കാണപ്പെട്ട അയാൾ തന്റെ തോൾ സഞ്ചിയിൽ നിന്നും ഒരു കുപ്പി പുറത്തെടുത്തു അതിൽ അവശേഷിച്ചിരുന്ന നിറമുള്ള ദ്രാവകം വലിച്ചു കുടിച്ചു, തുടർന്ന് കൈലേസ് എടുത്തു ചുണ്ടുകൾ തുടച്ചു.

ഇതു ശ്രദ്ധിച്ചു കൊണ്ട് നിന്നിരുന്ന മോറൽ പോലീസ് ചോദ്യം തുടങ്ങി.

"എന്താണ് നിങ്ങൾ ഇപ്പോൾ സേവിച്ചതു"

അത് ചുമക്കുള്ള മരുന്ന്, എന്താ അല്പം സേവിക്കുന്നോ?

മുണ്ടിയും താഴ്ത്തി മോറൽ പോലീസ് നടന്നു നീങ്ങി.

ശുഭം 


ആശയാനുവാദം 
ഒരു സുഹൃത്തിന്റെ
സംഭാഷണത്തിൽ കേട്ടത്.




അയാൾ എഴുത്തിന്റെ പണിപ്പുരയിലാണ്

33 comments

അയാ എഴുത്തിന്റെ  പണിപ്പുരയിലാണ്  


Picture Credit. Google/dkitsu.ie
"കുത്തിക്കുറിച്ചു കൊണ്ടിങ്ങിരുന്നാൽ 
അത്താഴമൂണിനിന്നെന്തു ചെയ്യും"

എന്നു പണ്ടൊരു കവി ചൊല്ലിയ വരികളാണ്, പെട്ടന്നു സുമയുടെ ചിന്തയിൽ ഓടിയെത്തിയത്. 

ശരിയാണ്, അത് അന്നത്തെ കാലം,
ഇന്നു കാലം മാറി കുത്തിക്കുറിപ്പിന്റെ ശൈലിയും പാടെ മാറി 
കംപ്യുട്ടർ കീ പാഡിൽ വിരലുകൾ അമരുകയെ വേണ്ടു കഥയോ കവിതയോ എല്ലാം റെഡി.  ഒപ്പം ഓണ്‍ലൈനിൽ ഒരു ഓർഡർ കൊടുത്താൽ ആവശ്യമുള്ളതെല്ലാം തീൻമേശമേൽ റെഡി. 

അപ്പോൾപ്പിന്നെ ഈ പാട്ടിനെന്തു പ്രസക്തി !
അവൾ അറിയാതെ ഓർത്തുപോയി. 

അയാൾ തന്റെ പതിവു പണി തുടർന്നു കൊണ്ടേയിരുന്നു. 
പരിസര ബോധം നഷ്ടപ്പെട്ട ഒരു മദ്യപനെപ്പോലെ അയാളുടെ വിരലുകൾ കീ ബോർഡിൽ അമർന്നു ആടിയുലഞ്ഞു കൊണ്ടേയിരുന്നു. 
എന്തെല്ലാമോ കുത്തിക്കുറിക്കുന്ന തിരക്കിലായിരുന്നു അയാൾ അപ്പോഴും. 

അയാൾ ചെയ്യേണ്ട പല വീട്ടു കർമ്മങ്ങളും പാടേ മറന്നു കഴിഞ്ഞിരുന്നു, കമ്പ്യുട്ടറിനെ പ്രണയിച്ചു കൊല്ലുവാൻ തുടങ്ങിയിട്ടു നാളുകൾ പലതായി. 

ആദ്യമാദ്യം അയാൾ ചില കുസൃതിത്തരങ്ങൾ എഴുതി വിട്ടശേഷം ഉച്ചത്തിൽ വായിക്കുക പതിവുണ്ടായിരുന്നു. 

അവയിൽ  ചിലതെല്ലാം സുമക്കും സുഖമുള്ളതായി തോന്നി. 

കാലങ്ങൾ കടന്നു പോയതോടെ അത്തരം തമാശകൾ ഒന്നും പാടെ ഇല്ലാതായി. 

എപ്പോഴും ഒരു തരം സീരിയസ് മുഖഭാവം
ഇതിയാനിതെന്തു പറ്റി!

സുമ സ്വയം ചോദിച്ചു പോയി. 

ഉത്തരം കിട്ടാതെ അവ വായുവിൽ ഉയർന്നു ഉമ്മറപ്പടിയിൽ തട്ടി തകർന്നു വീണു. 

ഇനി അയാളെ സഹിക്കുക തന്നെ, അല്ലാതെ മറ്റു മാർഗ്ഗം ഒന്നും അവൾക്കു കണ്ടെത്താനായില്ല. 

ദിവസങ്ങൾ മാസങ്ങൾ, നിരവധി അറിയാതെ കടന്നു പോയി. 

വിശേഷിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ ദിനങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു.  അയാൾ ആ വീട്ടിൽ ഉണ്ടെന്ന സത്യം പോലും സുമയും മക്കളും ഇതിനകം മറന്നിരുന്നു. 
  
കുടുംബ ബന്ധത്തിന്റെ അടിസ്ഥാന തത്വം പോലും അയാൾ മറന്നതുപോലെ സുമക്കു തോന്നി. 
ഒന്നിലും അയാൾക്ക്‌ താൽപ്പര്യം ഇല്ലാതായി പിന്നല്ലേ കുടുംബ ബന്ധത്തിന്റെ അടിസ്ഥാന  തത്വം. മാങ്ങാത്തൊലി! 

അത് പറഞ്ഞു സുമ ഒരിക്കൽ അയാളുമായി പിറുപിറുത്തു
എന്തു പറഞ്ഞാലും പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരാളെപ്പോലെ അയാൾ  ആയിതീർന്നു.  

ഏതോ ഒരു വലിയ പ്രബന്ധത്തിന്റെ പണിപ്പുരയിലാണയാൾ എന്നു വളരെ വൈകി മാത്രമേ സുമക്കും മക്കൾക്കും  മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ.
അയാളെ തേടിയെത്തിയ ആ വലിയ പുരസ്കാരം അവരുടെ 
കുടുംബത്തിന്റെ പ്രതിശ്ചായ പോലും മാറ്റി മറിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ!

അടുത്തു വരുന്ന സ്വാതന്ത്ര്യ ദിനച്ചടങ്ങിൽ പ്രധാന മന്ത്രിയിൽ നിന്നുമത്രെ അയാൾ ആ പുരസ്കാരം ഏറ്റു വാങ്ങുന്നതെന്ന സത്യം അന്നത്തെ ദിനപ്പത്രത്തിലൂടെയത്രേ സുമയും കുടുംബവും തിരിച്ചറിഞ്ഞത്. 
ഒരു ഭീമൻ തുകയും ഒപ്പം ഒരു സ്വർണ്ണ ഫലകവും അയാളെ തേടിയെത്തിയിരിക്കുന്നു.  
പത്ര വാർത്ത വായിച്ച സുമ തരിച്ചിരുന്നു പോയി!

കഷ്ടം അദ്ധേഹത്തെ താൻ എത്ര തെറ്റിദ്ധരിച്ചു.
ഇനിയെന്താ ചെയ്ക.  

മാപ്പിരക്കാനും പഴുതുകൾ ഇല്ലാതായി 

സുമ ഒരു തരം വിഷമ വൃത്തത്തിലായി. 

അയാൾ സുമയിലെ മാറ്റങ്ങൾ വീക്ഷിച്ചുകൊണ്ടിരുന്നു. 
പൊതുവെ സൗമ്യ ശീലനായ അയാൾ  സുമയുടെ പരുങ്ങൽ കണ്ടു പറഞ്ഞു 
വിഷമിക്കേണ്ട സുമ, 

കാര്യങ്ങൾ കുറെയൊക്കെ എനിക്കും മനസ്സിലാകും പക്ഷെ എന്തു ചെയ്യാം ചില ദൗത്യങ്ങൾ ഏറ്റെടുത്താ ൽ അതു പൂർത്തീകരിക്കാതിരിക്കാൻ കഴിയില്ലല്ലോ സുമാ. 

നീയിങ്ങു വന്നേ 

ഇങ്ങോട്ടോന്നടുത്തു വരൂന്നേ,
പേടിക്കേണ്ട ധൈര്യമായി വന്നോളു. 

പരുങ്ങി പരുങ്ങി അയോളോടടുത്ത സുമയെ അയാൾ  വാരിപ്പുണർന്നു, ഏതോ ഒരു വലിയ കുടിശ്ശിക തീർക്കുന്നതുപൊലെ അവളുടെ കവിളിണകളിൽ അമർത്തി അമർത്തി ചുംബിച്ചു. 

ശുഭം 

കഴിക്കൂ ഒരു വിവാഹം കൂടി

6 comments
ചിത്രം കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ 
                                                                                        
"ദീര്‍ഘ കാലം ജീവിക്കണോ
കഴിക്കൂ ഒരു രണ്ടാം വിവാഹം
കണ്ടെത്തൂ വേഗം പുതിയോരിണയെ  
ദീര്‍ഘ കാലം വസിക്കു
 അവര്‍ക്കൊപ്പം"*

വളരെ നാളത്തെ ഗവേഷണ ഫലമായി ശാസ്ത്ര ലോകം 
കണ്ടെത്തിയ ആ സത്യം പദ്യ രൂപത്തില്‍
അയാളുടെ ഇമെയില്‍ ബോക്സിലൂടെ ഒഴുകിയെത്തി.
അത് വായിച്ച അയാള്‍ സന്തോഷഭരിതനായി.
ഉള്ളില്‍ പതഞ്ഞു പൊങ്ങിയ സന്തോഷം വര്‍ണ്ണനാതീതം.
കംപ്യുട്ടര്‍ കസേരയില്‍ നിന്നും ആയാള്‍ അടുക്കളയിലേക്കോടി,
ഈ മെയില്‍ രഹസ്യം പത്നിയോട് പറഞ്ഞിട്ടയാള്‍  തിരക്കി.
"എന്താ സുമേ, ഒരു കൈ നോക്കട്ടെ!"
ഓ! അതിനെന്താ ചേട്ടാ!
ഒപ്പം എനിക്കും ഒരെണ്ണം തിരക്കിക്കോ!
എനിക്കും ജീവിക്കേണ്ടേ കുറേക്കാലം കൂടി!

* അടുത്തിടെ നടന്ന ശാസ്ത്ര ഗെവേഷണത്തില്‍ 
കണ്ടെത്തിയ  ഒരു സത്യം (അതോ മിഥ്യയോ?).(ഒരു പത്ര വാര്‍ത്ത)


PS :
ഏരിയല്‍'സ്  മ്യുസിങ്ങില്‍ നിന്നും 
ഇവിടേയ്ക്ക് ചേക്കേറിയ ഒരു 
പോസ്റ്റു  

Visit PHILIPScom

PHILIPScom On Facebook