ഇപ്പോള്‍ കിട്ടിയ വാര്‍ത്ത! ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ഇന്റര്‍നെറ്റ്‌ സൗജന്യം!!! :-) :-) :-)

12 comments
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത! 
ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ക്ക് 
ഇനി മുതല്‍ ഇന്റര്‍നെറ്റ്‌ സൗജന്യം!
ഭാരത്‌ സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ
(BSNL) 

ഈ സേവനത്തെപ്പറ്റി  
 ഇതാ ഇവിടെ വായിക്കുക.

Source: Rahul MB

12 comments

എന്റെ ഫിലിപ്പ് സാര്‍ , ചരിത്രാദിതകാലം മുതല്‍ ഈ സൗകര്യം നിലവില്‍ ഉള്ളതാണ് , പുണ്യവാളന്‍ ഭൂലോകവുമായി പയറ്റി തുടങ്ങിയത് ബി എസ് എന്‍ എല്‍ നല്‍കിയ ഡയല്‍ അപ്പ്‌ കണക്ഷന്‍ മുഖാന്തിരം ആയിരുന്നു. അന്നും ഇതേ നിരക്ക് തന്നെയായിരുന്നു ഇതിന്റെ ആകെ ഒരു കുഴപ്പം പകല്‍ സമയത്തി നിരക്ക് വര്‍ദ്ധനവും കാള്‍ ചാര്‍ജു ഉണ്ടായിരുന്നു രാത്രി പത്ത് മുപ്പതിനു ശേഷം കാള്‍ നിരക്കില്‍ മാറ്റവും ആയിരുന്നു... അതിനാല്‍ ഇതൊരു പുതിയ സേവനം അല്ല ... മണിക്കൂറില്‍ ആര് രൂപാ ഇടാക്കുമ്പോ ഇതെങ്ങനെ സൌജന്യം ആവും

ലാന്‍ഡ് ലൈന്‍ വേണം അല്ലേ?

ആദ്യം ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അത്യാവശ്യത്തിനു ഇതായിരുന്നു ഉപയോഗിച്ചിരുന്നത്.

അജിത്‌ മാഷേ
പുണ്യാളന്റെ കുറി പ്പു വായിച്ചു കാണുമല്ലോ
ഒപ്പം എന്റെ മറുപടിയും, അങ്ങനെയെങ്കില്‍
ഇത് BSNL നടത്തുന്ന ഒരു തട്ടിപ്പായി വേണ്ടേ കരുതാന്‍

റാംജി മാഷേ
മുകളിലെ മറുപടികള്‍ കണ്ടുകാണുമല്ലോ
തുടക്കത്തില്‍ പലരും BSNL ആയിരുന്നല്ലോ
ഇതിനായി ഉപയോഗിച്ചിരുന്നത് പ്രൈവറ്റ് കമ്പനികളുടെ
പ്രവാഹത്തോട്‌ പൊരുതി നില്‍ക്കാന്‍ അവരും ചില അടവുകള്‍
ഇറക്കുന്നതായി വേണം അല്ലെ ഇതിനെ കാണാന്‍.
ബ്ലോഗില്‍ വീണ്ടും എത്തിയതില്‍ വളരെ സന്തോഷം
ഒരു യാത്രയില്‍ ആയിരുന്നു ഇന്ന് മടങ്ങിയെത്തി
മിത്രങ്ങളുടെ ബ്ലോഗു സന്ദര്‍ശനം ഉടനെ തുടങ്ങണം

എന്റെ പുണ്യാളാ, അപ്പോള്‍ സംഗതിയുടെ കിടപ്പ് അങ്ങനെയാണല്ലേ!
"ചരിത്രാദിത കാലം മുതല്‍ ഈ സൗകര്യം നിലവില്‍ ഉള്ളതാണ്" എന്നു
പറഞ്ഞല്ലോ അപ്പോള്‍ പിന്നെ അടുത്തിടെ അവര്‍ക്കെങ്ങനെ ഇങ്ങനെ
ഒരു പരസ്യം ഇടാന്‍ കഴിയും? എന്നൊരു ചോദ്യ ചിഹ്നം ഉയരുമല്ലോ പുണ്യാളാ !

എന്തോ അവരുടെ പരസ്യം കണ്ടു പിന്നെ G+ ല്‍ സുഹൃത്തിന്റെ ഇന്നത്തെ
പോസ്റ്റും കണ്ടു അതാണതിവിടെ റീ പോസ്റ്റു ചെയ്തത്, ആര്‍ക്കെങ്കിലും
പ്രയോജനം ആകുമല്ലോ എന്നു കരുതി മാത്രം ചെയ്ത ഒരു കുറിപ്പ്

അപ്പോള്‍ ഇത് തങ്ങളെ വിട്ടു പോകുന്ന ഉപഭോക്താക്കളെ തിരിച്ചു പിടിക്കാന്‍
BSNL നടത്തുന്ന പുതിയ തന്ത്രമാണല്ലേ? അപ്പോള്‍ സൂക്ഷിക്കണമല്ലോ?
അങ്ങനെയെങ്കില്‍ ഇതിനെ പകല്‍ ക്കൊള്ള എന്നു വിളിക്കാം അല്ലെ?
എങ്കില്‍ BSNL ഉം കുടുങ്ങില്ലേ പുണ്യാളാ !

ഏതായാലും, ഇതേപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു.
അനുഭവസ്ഥര്‍ കൂടുതല്‍ പറയും എന്നു പ്രതീക്ഷിക്കാം അല്ലെ!

അങ്ങനെയെങ്കില്‍ ഉപഭോക്താകളെ കബളിപ്പിക്കുന്നതിനു അവര്‍ക്കെതിരെ
കേസുകള്‍ ഉയരുമല്ലോ!

ഈ പരസ്യത്തില്‍ പറഞ്ഞത് മുഴുവന്‍ മുന്നേ ഉണ്ടയിര്‍ന്നു വര്‍ഷങ്ങള്‍ ആയി പലരും ഉപയോഗിച്ചിരുന്ന സൗകര്യം തന്നെ. നിരക്കില്‍ ചിലപ്പോള്‍ കുറവ് വരുത്തി കാണും, അന്ന് കാള്‍ നിരക്ക് കൂടെ പകല്‍ സമയം ഇടയാക്കിയിരുന്നു.

പരസ്യം കമ്പനി തന്നെ നല്‍കി എന്ന് പറയാന്‍ എനിയ്ക്കാവില്ല അല്ലെ ഇനി സൈറ്റ് കേറി നോക്കണം , ഇത് വരെ ആരോ നടത്തിയ തട്ടിപ്പോ മറ്റെന്തെങ്കിലും പരസ്യമോ ആണ് ........

വഞ്ചന എന്ന് പറഞ്ഞാന്‍ ആണേ ഒന്ന് ഓര്‍ക്കുക ഒരു മാസം ഫ്രീ ആണെന്നു എന്നെ തെറ്റിദ്ധരിപ്പിക്കുകയും അത് തെളിയിക്കുന്ന മാതൃകയില്‍ ഉപയോഗം സീറോ ആയി അവരുടെ സൈറ്റ് മുഖാന്തിരം എന്നെ അറിയിക്കുകയും ചെയ്ത ശേഷം അഞ്ഞൂറ് രൂപയുടെ പ്ലാനില്‍ എനിക്ക് ഒന്‍പതിനായിരം രൂപയുടെ ബില്‍ നല്‍കി എന്നെ കൊണ്ട് അടപ്പിച്ചതിലും വലിയ ചതി ഒന്നും അല്ലോ ? എനിക്കത് നിയമ നടപടി സികരിക്കാനുള്ള എല്ലാ തെളിവും( സൈറ്റ് അവര്‍ കാണിച്ച യുസെജു നിരക്ക് സേവ് ചെയ്തു വച്ചിരുന്നു ) എന്നെ എന്റെ കൈവാശം ഉണ്ടായിരുന്നിട്ടും വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി ഞാന്‍ അതിനു മുതിര്‍ന്നില്ല........ ശുഭ രാത്രി

ഇതൊക്കെ എപ്പോ ...ഇന്ന് തന്നെ നാട്ടിലേക്ക് വിളിച്ചു ചോദിക്കട്ടെ ...പറ്റിച്ചതാണോ എന്നതറിയണം ല്ലേ ..

Thanks Kumaran Mashe for the visit, :-) :-) :-)

അതെ പ്രവീണ്‍ പുണ്യാളന്റെ വിധി പ്രകാരം ഇതൊരു തട്ടിപ്പ് കേസ്സാനെന്നു തോന്നുന്നു, വിളിച്ചു ചോദിച്ചു വിവരം ഇവിടെ ചേര്‍ത്താല്‍ ആരും കബളിപ്പിക്കപ്പെടാതിരിക്കുമല്ലോ. നന്ദി പ്രവീണ്‍ സന്ദര്‍ശനത്തിനും കുറിപ്പിനും

രക്ഷപ്പെട്ടു. രണ്ട് ദിവസമായി ഏട്ടൻ ഫുൾ സമയം നെറ്റിലാ. ഇനി സംഗതി സത്യമാണാവോ.. ആർക്കറിയാം...

എങ്കിലും അത്യാവശ്യത്തിന് ഉപയോഗിക്കാൻ പറ്റുമല്ലോ... സ്പീഡ് എങ്ങനെയുണ്ട് സുഹൃത്തുക്കളേ?

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.