നാം അന്ധവിശ്വാസത്തിന്റെ ഊരാക്കുടുക്കിലേക്കു വീണ്ടും വഴുതി വീഴുകയോ?

32 comments
Pic Credit: starlight-creations.com

മുന്‍ കുറിപ്പ് :
ഇത് ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിനോ, അവഹേളിക്കുന്നതിനോ കുറിച്ചതല്ല എന്ന് ആദ്യമേ പറയട്ടെ! മറിച്ചു, ഇന്ന് 
സമൂഹത്തില്‍ അരങ്ങേറുന്ന ഇത്തരം കാര്യങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ വന്നതു കുറിച്ചു അത്രമാത്രം.  

ഇതിനോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. 
എങ്കിലും നിങ്ങളുടെ മനസ്സില്‍ ഉള്ളതും വിശ്വാസവും ഇവിടെ കുറിക്കുക.
നന്ദി 
നമസ്കാരം
സസ്നേഹം

ഫിലിപ്പ് വറുഗീസ്  'ഏരിയല്‍'
സിക്കന്ത്രാബാദ്

 
                                                                                

നാം അന്ധവിശ്വാസത്തിന്റെ ഊരാക്കുടുക്കിലേക്കു വീണ്ടും വഴുതി വീഴുകയോ?

കൈ നോട്ടം, വാരഫലം തുടങ്ങിയവയെപ്പറ്റി ഒരു കുറിപ്പും അതേപ്പറ്റി ചില ചര്‍ച്ചകളും അടുത്തിടെ വെബ്‌ ദുനിയാവില്‍ വായിക്കാനിടയായി.

കുറേ നാളുകളായി എന്റെ മനസ്സിലൂടെ കടന്നു പൊ യ്‌ക്കൊണ്ടിരിക്കുന്ന ഒരു വിഷയമത്രേ ഇത്, ഇതേപ്പറ്റി ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ പലയിടങ്ങളിലായി (India Today, The Week, Outlook, The Sunday Indian തുടങ്ങിയവയില്‍) പല സന്ദര്‍ഭങ്ങളിലായി കത്തുകള്‍ രൂപേണ ചിലതെല്ലാം എഴുതി പ്രസിദ്ധീകരിച്ചെങ്കിലും  അവയെല്ലാം ക്രോഡീകരിച്ചു ഒരു കുറിപ്പ് എഴുതണം എന്ന് വളര നാളായി ആഗ്രഹിക്കുകയായിരുന്നു. അതിനൊരു തുടക്കം എന്ന നിലയില്‍ കഴിഞ്ഞ ദിവസം ഫയ്സ് ബുക്കിലെ ഒരു സുഹൃത്ത്‌ ചോദ്യ രൂപേണ ഇട്ട ഒരു കുറിപ്പ് അതേപ്പറ്റി വീണ്ടും ചിന്തിക്കുവാനും ഈ കുറിപ്പ് എഴുതുവാനും കാരണമായി.
ആ കുറിപ്പുകളില്‍ ചേര്‍ത്ത ഒരു വിശ്വസനീയമായ സംഭവം ഇവിടെ കുറിക്കട്ടെ.


പേരുകേട്ട ഇല്ലുസ്ട്രട്ടെഡ  വീക്കിലി ഓഫ് ഇന്ത്യയുടെ (Illustrated Weekly of India) പത്രാധിപരായിരുന്ന ശ്രീ കുഷ്വന്ത് സിംഗ് (Kushwanth Singh) ഒരിക്കല്‍ ഇപ്രകാരം പറയുകയുണ്ടായി.  "വാരികയില്‍ സ്ഥിരമായി വാരഫലം എഴുതിക്കൊണ്ടിരുന്ന പണ്ഡിറ്റ്‌  പത്രം വിട്ടു പോയി, ധാരാളം വായനക്കാരുള്ള വാരഫലം പംക്തി അതുമൂലം മുടങ്ങുകയും ചെയ്തു. വായനക്കാരുടെ അന്വേഷണ കത്തുകള്‍ വാരികയിലേക്ക്‌ വരാന്‍ തുടങ്ങി.  ഇനി എന്തു ചെയ്യും? ഞാന്‍ ആലോചിച്ചു.  കാര്യം സംഗതി വെറും പുളുവാണെങ്കിലും വായനക്കാരെ മുഷിപ്പിക്കുവാന്‍ പാടില്ലല്ലോ.  ഞാന്‍ പെട്ടന്ന് വാരികയുടെ പഴയ കുറെ ലക്കങ്ങള്‍ പരിശോധിച്ച് പഴയ വാരഫലപ്പേജിലെ  സംഗതികള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മറിച്ച്, ഒരു അഴിച്ചുപണി നടത്തി ഒരു പുതിയ വാരഫലക്കാരന്റെ പേരും ഇട്ടു അടുത്ത ലക്കം വാരികയില്‍ വാരഫലം പ്രസിദ്ധീകരിച്ചു.  എന്തിനധികം വൈകാതെ വായനക്കാരുടെ അഭിനന്ദന കത്തുകളുടെ ഒരു പ്രവാഹം തന്നെ വാരികക്ക് കിട്ടിത്തുടങ്ങി"  

ഇത് തന്നെയല്ലേ ഇന്ന് മിക്കിടത്തും നടക്കുന്നത്?

വായനക്കാരുടെ അനുഭവവും അഭിപ്രായവും ഇതോടുള്ള ബന്ധത്തില്‍ കമന്റു കോളത്തില്‍ ചേര്‍ത്താലും.


ഇതോടുള്ള ബന്ധത്തില്‍ ഇംഗ്ലീഷില്‍ എഴുതിയ എന്റെ ഒരു ലേഖനം ഇവിടെ വായിക്കുക. 
Pic. Credit. CLS India, Mumbai

ഒരു പിന്‍കുറിപ്പ് :

അടുത്തിടെ മഴവില്‍ മനോരമയില്‍ നടന്ന ഒരു സംവാദത്തെപ്പറ്റി ശ്രീ രവിചന്ദ്രന്‍ തന്റെ നാസ്തികനായ ദൈവം എന്ന ബ്ലോഗില്‍ എങ്ങാനും ശരിയായിരുന്നെങ്കില്‍ ......!! എന്ന തലക്കെട്ടില്‍ എഴുതിയ ഒരു കുറിപ്പ് ഇതോടു ചേര്‍ത്ത് വായിക്കുക. 

32 comments

തീര്‍ച്ചയായും ,

That is really Wonderful!
അപ്പോള്‍ മലയാളം എഴുതാനും വായിക്കാനും അറിയാം അല്ലെ?
Thanks for the visit and comment.
Best Regards.
Phil

ഈ ബ്ലോഗ് വായിക്കാന്‍ ഇത് നല്ല സമയമാണോന്ന് ഒന്ന് നോക്കിക്കോട്ടെ

ഹൈസ്കൂളില്‍ ഏതോ ക്ലാസില്‍ പഠിച്ച രുദ്രാക്ഷ മാഹാത്മ്യം എന്ന പാഠമാണ് ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. എല്ലാം ഓരോ ബിസിനസ്സ്. അല്ലാതെന്തു പറയാന്‍.... ജ്യോതിഷ വിദഗ്ധന് സ്വന്തം കുടുംബത്തിനു വരാന്‍ പോകുന്ന അപകടത്തെ മുന്‍കൂട്ടി കാണാനായില്ല എന്ന സത്യമാണ് കിളിരൂര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ടു പുറത്തു വന്ന കവിയൂര്‍ കൂട്ട ആത്മഹത്യ വ്യക്തമാക്കുന്നത്. (തലക്കെട്ടിലെ അക്ഷരപ്പിശക് ഒഴിവാക്കുമല്ലോ. അന്ധവിശ്വാസം ആണു ശരി. welcome to my blog എന്നു തുടങ്ങുന്ന പക്ഷിയുടെ ചിത്രമുള്ള പരസ്യം വായനയ്ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. അതിന്റെ സ്ഥാനം മാറ്റിയാലും മതി.) എഴുത്തു തുടരട്ടെ. ആശംസകള്‍...

പാവം ജനങ്ങളെ കബളിപ്പിച്ചു ഇത്തരക്കാര്‍ തങ്ങളുടെ പൂണി വീര്‍പ്പിക്കുന്നു എന്ന സത്യം ഇതിന്റെ പിന്നാലെ ഓടുന്നവര്‍ കാണുന്നില്ല എന്നതാണ് സത്യം അന്ധവിശ്വാ സത്തിന്റെ ഊരാളിപ്പിടുത്തത്തില്‍ അവര്‍ ആ സത്യം വിസ്മരിച്ചു അബദ്ധത്തില്‍ ചെന്ന് ചാടുന്നു. തങ്ങളുടെ തന്നെ ഭാവി അറിയാന്‍ കഴിയാത്ത ഇവര്‍ക്ക് മറ്റുള്ളവരുടെ ഭാവി എങ്ങനെ അറിയാന്‍ കഴിയും. അതിനുള്ള ഉദാഹരങ്ങള്‍ നിരവധിയുണ്ട്. അക്ഷരപ്പിശക് ചൂണ്ടിക്കാട്ടിയത്തില്‍ പ്രത്യേക നന്ദി ശ്രദ്ധിക്കാതെ വിട്ടു പോയ ഒരു വലിയ പിശകു തന്നെ ഇത്, മാറ്റുന്നു, welcome to my blog position മാറ്റാന്‍ പറ്റുന്നില്ല html കോഡ് പേസ്റ്റ് ചെയ്തിട്ടു അതവിടെത്തന്നെ വരുന്നു, മൂവ് ചെയ്യുമ്പോള്‍ പേജു വായിക്കാന്‍ പറ്റും. നന്ദി നമസ്കാരം ശുഭരാത്രി

അതും ശരിയാണ് മാഷേ, ഇക്കൂട്ടത്തില്‍ പെടുന്ന ഒന്നുതന്നെ.ഈ സമയ നോട്ടവും

അതോര്‍പ്പിച്ചതിനു നന്ദി. കുറിക്കാന്‍ വിട്ടു പോയി. സന്ദര്‍ശനത്തിനു വീണ്ടും നന്ദി

നല്ല ലേഖനം,, നമ്മുടെ നാട്ടിൽ ഇതുപോലെ പ്രവചനം നടത്തുന്ന ഒരു വ്യക്തിയുടെ മകൾക്ക് വയറുവേദന വന്നു. സംഭവം അയൽ‌വാസിയുമായി ചർച്ച ചെയ്തപ്പോൾ അയൽ‌വാസി പറഞ്ഞുകൊടുത്തു, ‘മകൾ ഉടനെ പ്രസവിക്കുമെന്ന്’
ചിലപ്പോൾ ചിലത് ശരിയാവുമായിരിക്കാം.. ഇതുപോലെ ചിലർ പ്രവചിച്ച് പറഞ്ഞത്, വിശ്വസിച്ചതുകൊണ്ടുള്ള അപകടങ്ങൾ എന്റെ കുടുംബത്തിൽ ഒരു പലതും ഉണ്ടായിട്ടുണ്ട്.

ഏതോ ഒരു മലയാള ചിത്രത്തില്‍ ഇങ്ങിനെ വാരഫലം എഴുതുന്ന ഒരാളെ കണ്ടത് ഓര്‍മ്മവന്നു.

പണ്ട് വാരഫലം വായിച്ചുകൊണ്ടിരുന്ന സമയത്ത്
ഏറ്റവും നല്ല ഫലം എഴുതിയിരിക്കുന്ന നക്ഷത്രം
ആണ് എന്റേത് എന്ന് ഞാന്‍ ഉറപ്പിക്കും !!

ടീച്ചര്‍ തിരക്കിലും ഇവിടെയത്തി
അനുഭവങ്ങള്‍ പങ്കു വെച്ചതില്‍
വളരെ സന്തോഷം.ആശംസകള്‍

മാഷേ, നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കും ആണിതിനോടുള്ള ആവേശം കൂടുതല്‍
എന്നു തോന്നുന്നു. അതിനു പുറകെ അന്ധമായി അവരുടെ ആരാധകരും. കഷ്ടം അല്ലാതെന്തു പറയാന്‍!
സന്ദര്‍ശനത്തിനും കുറിപ്പിനും നന്ദി

ഹത് കൊള്ളാല്ലോ മേനോന്‍ മാഷേ!
നന്ദി സന്ദര്‍ശനത്തിനും കുറിപ്പിനും.

ഈയിടെയായി എന്റെ സമയം തീരെ മോശമാ.... ഒന്ന് കണിയാനെ വിളിച്ച് കവടി നിരത്തി നോക്കട്ടെ ;)

മൊത്തം തട്ടിപ്പുകളല്ലേ, വയ്റ്റിപ്പിഴപ്പ്

ഇന്ന് അതും ഒരു ബിസ്സിനസ് ആയി കണ്ടാല്‍ മതി. പോകണോ വേണ്ടയോ? അതോ വാങ്ങണോ വേണ്ടയോ എന്ന് കസ്ടമെര്സിനു തീരുമാനിക്കാം.

ഫിലിപ്പേട്ടാ... ഇതൊക്കെ വയറ്റിപ്പിഴപ്പിനുള്ള ചില അഭ്യാസങ്ങൾ മാത്രമല്ലേ... എങ്കിലും ഇതിൽ വിശ്വാസം അർപ്പിച്ചിരിയ്ക്കുന്ന നല്ലൊരു ശതമാനത്തോളം ആളുകളെ പറഞ്ഞുമനസ്സിലാക്കിയ്ക്കുവാൻ ബുദ്ധിമുട്ടുതന്നെയാണ്.. അതാണല്ലോ വിശ്വാങ്ങളുടെ പ്രശ്നവും...അത് മുതലെടുക്കുവാൻ ശ്രമിയ്ക്കുന്ന ചില കപടദൈവങ്ങളുംകൂടി സമൂഹത്തിൽ ജന്മമെടുക്കുമ്പോൾ എല്ലാം പൂർത്തിയാകും...

ലോകത്തിലെ വിവിധ മതങ്ങൾ എങ്ങനെ ജന്മമെടുത്തു എന്ന് അല്പമെങ്കിലും വായിച്ച് മനസ്സിലാക്കിയശേഷം, ഇന്നത്തെ ഈ വിശ്വാസങ്ങളേക്കുറിച്ച് ആഴത്തിൽ ചിന്തിച്ചാൽ നമ്മുടേ പല ആചാരങ്ങളുടെയും പൊള്ളത്തരങ്ങൾ മനസ്സിലാക്കുവാൻ സാധിയ്ക്കും.. പക്ഷേ ആ ചിന്തകളിലേയ്ക്ക് കടക്കുവാൻ അനുവദിയ്ക്കാതെ, അന്ധവിശ്വാസത്തിന്റെ പൊട്ടക്കിണറ്റിലെ തവളകളാക്കി, വിശ്വാസികളെ തളച്ചിടാൻ നമ്മുടെ പുരോഹിതവർഗ്ഗത്തിനുള്ള കഴിവാണല്ലോ ഇത്തരം വിശ്വാസങ്ങളുമായി മുൻപോട്ടുപോകുവാൻ ഇന്നും ജനത്തിനെ പ്രേരിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത്...

എഴുത്ത് തുടരട്ടെ.. എല്ലാ വിധ ആശംസകളും. ഷിബു തോവാള.

മോഹി ഇപ്പഴേ സമയം നല്ലതല്ലന്നു പറഞ്ഞു, ഇനി ഇത്തരക്കാരുടെ വലയില്‍ ചെന്ന് വീണാല്‍ ഇനിയുള്ള നല്ല സമയത്തിന്റെ കാര്യം പിന്നെ പറയുകയും വേണ്ട. അതുകൊണ്ട് അവരുടെ വലയില്‍ വീഴാതെ നോക്കുക എന്നേ എനിക്കു പറയാനുള്ളൂ. തന്നെ തന്നെ എല്ലാം വയറ്റിപ്പിഴപ്പിനുള്ള ഓരോരോ തന്ത്രങ്ങള്‍ തന്നെ. പക്ഷെ എത്ര പാഠങ്ങള്‍ പഠിച്ചാലും നമ്മള്‍ മലയാളികള്‍ നന്നാകില്ലന്നുതോന്നുന്നു. വന്നതിനും പറഞ്ഞതിനും നന്ദി

ജോസേ, സംഗതി ശരി തന്നെ! തീരുമാനം അവരവര്‍ക്കു തന്നെ.
പക്ഷെ, അതിന്റെ വരുംവരായ്കകള്‍ അനുഭവിക്കുന്നവര്‍ അവര്‍ മാത്രം അല്ലെന്നതു മറ്റൊരു സത്യം മാത്രം. അല്‍പ്പ സമയം കണ്ടെത്തി ഇവിടെയെത്തിയതില്‍ സന്തോഷം.

ഷിബു,

വിശദമായ ഒരു അഭിപ്രായവുമായി വന്നതില്‍ സന്തോഷം.

അതെ, ഇത്തരം ചില ഊരാക്കുടുക്കുകളിലേക്ക് നമ്മുടെ വേരുകള്‍ ആഴത്തില്‍ അഴ്ന്നിറങ്ങിയിരിക്കുന്നു, അതിനെ ഊരിയെടുക്കുകയെന്നത്

വിഷമകരമായ ഒന്ന് തന്നെ, പക്ഷെ നമുക്കും ചുറ്റും ദിനേന അരങ്ങേറുന്ന സംഭവങ്ങള്‍ കണ്ടാലും ഇത്തരക്കാര്‍ പഠിക്കില്ലന്നുള്ള കടും പിടുത്തവും, ചിന്താഗതി തികച്ചും കഷ്ടം തന്നെ! തിരക്കിനിടയിലും ഇവിടെയെത്തിയതില്‍ സന്തോഷം, നന്ദി. വീണ്ടും കാണാം.
ആശംസകള്‍ക്കും നന്ദി.

ഇതും ഒരു ശാസ്ത്രം എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍ പക്ഷെ ഒരു നക്ഷത്രമല്ല, മറിച്ച് ജനനത്തിന്റെ സമയം വരെ കണക്കാക്കി നോക്കിയാലെ ഒരാളുടെ വരഫലമോ ഭാവിയോ ഒക്കെ അറിയാന്‍ പറ്റൂ എന്നാണ് ഞാന്‍ കരുതുന്നത്. ഇതിനെ കുറിച്ച നമ്മള്‍ തമ്മില്‍ എന്ന പരിപാടിയില്‍ പണ്ട് കുറച്ച എപ്പിസോഡുകള്‍ കാണാന്‍ ഇടയായി, വളരെ ഇന്ഫോര്‍മേറ്റിവ് ആയിരുന്നു അത്. ശാസ്ത്രം അത് ഏതു തരമായാലും, തെറ്റായ കൈകളില്‍ എത്തുമ്പോള്‍ അപകടം തന്നെ യാണ് (കുശ്വന്ത് സിംഗ് അന്ന് അങ്ങനെ ഒരു തെറ്റായ കൈയ്യായി പ്രവര്‍ത്തിച്ചു!) പിന്നെ നാം നമ്മുടെ വിശ്വാസങ്ങളെയും കീറി മുറിച്ചു പരിശോധിക്കേണ്ടിയിരിക്കുന്നു, കാരണം വിശ്വാസത്തിന്റെയും, അന്ധവിശ്വാസത്തിന്റെയും ഇടയിലെ വര വളരെ നേര്‍ത്തതാണ് !

ആ പരസ്യ വാചകം പിന്നെയും ഓര്‍മവരുന്നു " വിശ്വാസം അതല്ലേ എല്ലാം!"

അന്ധവിശ്വാസമായാലും അല്ലെങ്കിലും ഇതൊക്കെ നോക്കുന്നവര്‍ക്ക് നല്ല കാലം വരുമെന്നു കേള്‍ക്കുമ്പോള്‍ ഒരു ആശ്വാസമാണ് അതാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പോലും മാസികയില്‍ അറിയാതെ വാരഫലം നോക്കുന്നത്. ...

എന്റെ ബ്ലോഗില്‍ ആളു കുറവ്‌, അത് അതിന്റെ വാസ്തു ശാസ്ത്ര തകരാര്‍ മൂലമാണോ? അതോ എന്റെ സമയമോശാമോ?


ഇത് വിഷയമാക്കി ഒരു കഥ എഴുതീട്ടുണ്ട്.

പിന്നെ.... ബഹിരാകാശത്തിനും അപ്പുറം പ്രകാശ വർഷങ്ങൾക്കകലെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ഭൂമിയിലെ ഓരോ ജീവിയുടെയും ജീവിതത്തെ നിയന്ത്രിക്കലല്ലേ പണി... ജ്യോതിഷം ശാസ്ത്രമാണെന്ന് പറയുന്നവർ അസ്ട്രോണമിയും അസ്ട്രോളജിയും ഒന്നാണെന്ന തെറ്റു ധാരണയുമായി സ്വയം വിഡ്ഢികളാകുകയാണ്....

അനന്തമഞ്ജാതമവർണ്ണനീയം എന്നത് കൊണ്ട് ഇമ്മാതിരി വിഷയങ്ങളിൽ ഒന്നും ഞാൻ നിലപാടെടുക്കാറില്ല. പക്ഷേ അന്ധ വിശ്വാസങ്ങളില്ല

സുമേഷ് അത് നല്ല നിലപാട് തന്നെ
"പക്ഷേ അന്ധ വിശ്വാസങ്ങളില്ല"
പ്രശംസനീയമായ നിലപാട്
ആശംസകള്‍ വീണ്ടും കാണാം
നന്ദി

വിനുവേട്ടന്‍ സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായത്തിനും നന്ദി.
വീണ്ടും കാണാം

പ്രീയ അഹം
ഈ വരവിനും അഭിപ്രായത്തിനും നന്ദി.
താങ്കള്‍ പറഞ്ഞതുപോലെ
" വിശ്വാസം അതല്ലേ എല്ലാം!"
ശരിയാണ്. ഓരോരുത്തരുടെയും വിശ്വാസങ്ങള്‍
വ്യത്യസ്തം തന്നെ, ഞാനിവിടെ എന്റെ വിശ്വാസം
ഉറപ്പിക്കാനുള്ള ഒരു ശ്രമമല്ല നടത്തിയത്
മറിച്ചു ഈ വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള
എന്റെ അഭിപ്രായം കുറിച്ച് എന്ന് മാത്രം, ഒപ്പം അത്തരം ചൂഷങ്ങളില്‍ വീണ് പോകാതിരിക്കുന്നതിനും ഉള്ള ഒരു ആഹ്വാനം മാത്രം. നമ്മള്‍ തമ്മില്‍ എന്ന പരിപാടിയിലെ ചില എപ്പിസോഡ്കള്‍ ഞാനും കണ്ടിരുന്നു
അവിടെ ശാസ്ത്രജ്ഞന്മാരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരം മുട്ടി ചൂളുന്ന ചില ദൃശ്യങ്ങള്‍ കാണുകയുണ്ടായി
അത് തികച്ചും വിജ്ഞാനപ്രദമായ ഒന്നായിരുന്നു.
സന്ദര്‍ശനത്തിനും കുറിപ്പിനും വീണ്ടും നന്ദി നമസ്കാരം വീണ്ടും കാണാം.

കുര്യച്ചന്‍,
ആദ്യ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
"ഇതിനെ എതിര്‍ക്കുന്നവര്‍ പോലും മാസികയില്‍ അറിയാതെ വാരഫലം നോക്കുന്നത്. ..."
ഹത് കൊള്ളാല്ലോ, കുര്യച്ചാ.
വീണ്ടും കാണാം നന്ദി നമസ്കാരം

സംഗതി ശരി തന്നെ നിധീഷ്, ആളു കൂട്ടാന്‍ നിരവധി മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോഅറിഞ്ഞു കൊണ്ട് കുടുക്കില്‍ പോയി ചാടേണ്ട കേട്ടോ!
ഒരു പ്രസിദ്ധ നദി ഇങ്ങനെയൊരാളെ കാണാന്‍ പോയി ഒടുവില്‍ എല്ലാം
നഷ്ടപ്പെട്ടവളായി ത്തീര്‍ന്ന ഒരു കഥ ഇന്നലെ വെബില്‍ വായിച്ചു. ഒടുവില്‍ അതവരുടെ ഭര്‍ത്താവിനെപ്പോലും
അവര്‍ക്ക് നഷ്ടമാകുന്നതിനത് ഇടവരുത്തി.
എഴുതിയ കഥയുടെ ലിങ്ക് തരിക :-)

എവിടുന്നു തല്ലും കിട്ടും ആര്‍ക്കിട്ട് നാല് കൊടുക്കണം എന്നൊക്കെ കവടി നിരത്തിയിട്ടാ കണ്ണൂരാന്‍ മറ്റുള്ളവരുടെ പോസ്റ്റുകള്‍ വായിക്കുന്നതും കമന്റ് ഇടുന്നതും.
തിരക്ക് കാരണം ഒരു കണിയാനെ വെച്ചാലോ എന്നാലോചിക്കുവാ.
എന്നാലും ഇതൊരു ബിസിനസായി മാറ്റാനാണ് ഉദ്ദേശ്യം!

(ഈ ഏരിയല്‍ സാര്‍ കള്ളസാമികളുടെ പണി കളയുംന്നാ തോന്നണേ)


കണ്ണൂരാനേ ഈ കമന്റു സ്പാമില്‍ പോയി അവിടെ നിന്നും കയ്യോടെ പിടിച്ചിവിടെ കൊണ്ടിട്ടു. കൊള്ളാം, ഇതൊരു പുതിയ അറിവാണല്ലോ, പിന്നെ ഈ പണി തുടങ്ങിയാല്‍ രക്ഷപ്പെട്ടതു തന്നെ. പകരം ഇത്തരം പണിക്കാരുടെ അടുത്ത് പോയാല്‍ അവര്‍ ശരിക്കും പണി തരും, അടുത്തിടെ വായിച്ച സിനിമാ നടിയുടെ കഥ കരളലിയിപ്പിക്കുന്നത് തന്നെ, അത്തരം കുടുക്കില്‍ പോയി ചാടല്ലേ
ജാഗ്രത!!!

Good Entry Mr. PV Ariel. Wish you all the best
Love,
RC

തമ്മിൽ തമ്മിൽ വിശ്വാസം കുറഞ്ഞാലും അന്ധവിശ്വാസങ്ങൾക്ക്‌ ഇന്നും ഒരു കുറവും ഇല്ല. ഒരു മാസികയിൽ ഞാനും കുറെ കാലം വാരഫലം എഴുതിയിട്ടുണ്ട്‌. സ്ഥിരം ജ്യോത്സ്യർ പ്രശ്നക്കാരനായപ്പോൾ.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.