മാദ്ധ്യമ സ്വാധീനം അഥവാ മറ്റൊരു പോലീസ് കഥ (Media's Influence Or A Police Story)

9 comments
Picture Credit. Charles Philip
മകന്റെ മോഷണം പോയ ബൈക്കിനെക്കുറിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി അയാള്‍ കാത്തിരുപ്പ് തുടങ്ങിയിട്ട് ദിവസങ്ങള്‍ പലതു കടന്നു പോയി .


F I R രജിസ്റ്റര്‍  ചെയ്യുന്നതിനു പോലും അവര്‍ പല തടസ്സങ്ങള്‍ പറയുവാന്‍ തുടങ്ങി
ഞങ്ങള്‍ കന്ട്രോള്‍ റൂമില്‍ അറിയിച്ചിട്ടുണ്ട്, അവര്‍ അന്വേഷിക്കുന്നുണ്ട്  ഒപ്പം നിങ്ങളും അന്വേഷിക്കുക, മുഖ്യമായും ബസ് സ്റ്റേഷ നുകളിലെയും,റെയില്‍വേസ്റ്റേഷനുകളിലേയും പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ അന്വേഷിക്കുക കണ്ടു കിട്ടിയാല്‍ വിവരം അറിയിക്കുക.


ബൈക്ക് നഷ്ടപ്പെട്ടവര്‍ പരാതിയുമായി വന്നപ്പോള്‍ അവരോടു പോയി അന്വേഷിക്കാന്‍ പറയുന്നത് കേട്ടപ്പോള്‍ ആദ്യം അതൊരു വിരോധാഭാസമായി അയാള്‍ക്ക്‌ തോന്നിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്  ഇതവരുടെ ഒരു പതിവത്രേ എന്നാണു.


തുടര്‍ന്ന്  അയാളുടെ മകനും സുഹൃത്തുക്കളും പട്ടണത്തിലെ വിവിധ ഭാഗങ്ങളിലെ പാര്‍ക്കിംഗ് സ്ഥലങ്ങളിലും മെക്കാനിക് ഷോപ്പുകളിലും തിരച്ചില്‍ തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച ഫലം ഒന്നും ഉണ്ടായില്ല.

വീണ്ടും കാക്കിയെ വിവരം അറിയിക്കാന്‍ അയാളും കൂട്ടരും അവരുടെ താവളത്തില്‍ എത്തി.
പ്രതീക്ഷിച്ചതുപോലെ അവര്‍ തങ്ങളുടെ പതിവ് പല്ലവി തുടര്‍ന്നു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞു വീണ്ടും വരിക.

അയാളും കൂട്ടരും അന്വേഷണ പ്രക്രിയ തുടര്‍ന്നു ആവശ്യക്കാര്‍ അവരാണല്ലോ.

യാതൊരു പ്രതീക്ഷയും മുന്നില്‍ തെളിഞ്ഞില്ല, വീണ്ടും കാക്കിക്കു മുന്നിലെത്തി.

insurance എങ്കിലും claim ചെയ്യാന്‍ ദയവായി പരാതി സ്വീകരിച്ചു F I R തരണം സാര്‍
അയാള്‍ കേണപേക്ഷിച്ചു

ഇത്തരം പല ഫെയിക്ക് കേസ്സുകള്‍   വരുന്നതിനാല്‍ കുറേക്കൂടി ഊര്‍ജ്ജിതമായ അന്വേഷണം 
ആവശ്യമത്രേ ഞങ്ങള്‍ വീണ്ടും ഒന്നന്വേഷിക്കട്ടെ

നിങ്ങള്‍ കുറേക്കൂടി കാത്തിരുന്നേ പറ്റൂ.

ഞങ്ങള്‍ അന്വേഷിക്കട്ടെ.


ഒപ്പം നിങ്ങളും അന്വേഷിക്കുക

അവരുടെ ഈ പതിവ് പല്ലവി കേട്ടപ്പോള്‍ അയാള്‍ക്ക്‌ സത്യത്തില്‍ ചിരിയാണ് വന്നത്.  ഒപ്പം സങ്കടവും ദേഷ്യവും ഉള്ളില്‍ ഒതുക്കി അയാള്‍  അവിടെ നിന്നും ഇറങ്ങി


ഇനിയെന്താണൊരു മാര്‍ഗ്ഗം?


പെട്ടെന്നാണ് പട്ടണത്തിലെ പേരെടുത്ത ഒരു പത്ര സ്ഥാപനത്തിലെ ഉന്നത ഉദ്യോഗം വഹിക്കുന്ന അയാളുടെ ചേച്ചിയുടെ മകന്റെ കാര്യം ഓര്‍മ്മയില്‍ വന്നത്.


വിവരങ്ങള്‍ നടന്നതെല്ലാം അവനെ അറിയിച്ചു


അവന്‍  പറഞ്ഞു


അങ്കിള്‍, നാളെ രാവിലെ പോലീസ്  സ്റ്റേഷനില്‍ വരിക ഞാനും അവിടെ എത്താം.
പറഞ്ഞ പ്രകാരം അവന്‍  അവിടെ എത്തി എസ്സയ്യെ കണ്ടു വിവരം പറഞ്ഞു അയാള്‍ അവരെ  C I യുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.

അയാളുടെ അനിന്തരവന്‍ ഇതിനകം സ്വയം പരിചയപ്പെടുത്തി, താന്‍ ഇന്ന പത്ര സ്ഥാപനത്തില്‍ നിന്നാണന്ന് പറഞ്ഞപ്പോള്‍ C I യുടെ മുഖം ഒന്ന് ചുളുങ്ങുന്നത്‌  കണ്ടു


തന്റെ പഴയ സംഭാഷണ ശൈലിക്ക് മൊത്തത്തില്‍ ഒരു മാറ്റം വന്നത് പോലെ. താന്‍ തന്റെ പ്ലേറ്റ് മൊത്തത്തില്‍ ഒന്ന് തിരിച്ചു വെച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ.


ഇത്തരം കേസ്സുകള്‍ അല്പം വൈകിയേ  F I R തയ്യാറാക്കു കാരണം ഇതിനകം വാഹനം ലഭിച്ചാല്‍ അത് കൈമാറുന്നതിനുള്ള ഫോര്‍മാലിട്ടി കുറഞ്ഞിരിക്കും


ഏതായാലും ഇത്രയും ദിവസം ആയില്ലേ, അതിനെന്താ, താമസിയാതെ F I R തയ്യാറാക്കാമല്ലോ,


നാളെ രാവിലെ ഒരു പതിനൊന്നു മണിയോട് കൂടി വരിക. ഒരു ഫ്രഷ്‌ അപ്ലിക്കേഷന്‍ എഴുതി വാങ്ങിക്കോളൂ എന്നു S I ക്കു അയാള്‍ നിര്‍ദേശം നല്‍കി.


പിറ്റേ ദിവസം സ്റ്റേഷനിലേക്ക് പുറപ്പെടുവാന്‍ തയ്യാറാകുമ്പോള്‍ സ്റ്റേഷനില്‍  നിന്നുള്ള ഫോണ്‍ വിളി

സാര്‍ F I R തയ്യാറായിട്ടുണ്ട് വന്നു വാങ്ങിക്കോളൂ.


ഉടനെ തന്നെ അയാള്‍ മകനേയും കൂട്ടി  സ്റ്റേഷനില്‍  എത്തി F I R വാങ്ങി.


ജീവിതത്തില്‍ ആദ്യമായി പോലീസ് സ്റ്റേഷന്റെ പടിവാതില്‍ ചവിട്ടിയ അയാള്‍ക്ക്‌  കുറേക്കൂടി യാഥാര്‍ധ്യങ്ങള്‍  നേരിട്ട്  മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ നേരിയ സംതൃപ്തി തോന്നി.


എങ്കിലും കുറെ ദുഖങ്ങള്‍ വീണ്ടും ബാക്കി.


ഇത്തരം ഒരു പ്രതിസന്ധിയില്‍ എത്തപ്പെടുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ ഓര്‍ത്തപ്പോള്‍ സത്യത്തില്‍ അയാള്‍ക്ക്‌ ദുഃഖം തോന്നി.


അവന്‍ ആരുടെയെല്ലാം പുറകെ നടന്നാല്‍ ജനസേവകരെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പോലീസ്സുകാരന്റെ കരുണ ലഭിക്കും.


നമ്മുടെ രാജ്യത്തെ ഈ അവസ്ഥക്കൊരു മാറ്റം വരില്ലേ?


വന്നെങ്കില്‍ എന്നാശിക്കുന്നവരല്ലേ ഒരു നല്ല പങ്കും


പത്രങ്ങള്‍ക്കും, മറ്റു വാര്‍ത്താ മാദ്ധ്യമങ്ങള്‍ക്കും ഇവിടെ പലതും ചെയ്യാനാകും.  അഴിമതി അക്രമങ്ങളെ ഒരു പരിധി വരെ തളച്ചിടാന്‍ ഇവരുടെ സ്വാധീനം സഹായിക്കും.
 

പക്ഷെ, പലപ്പോഴും അവര്‍ പോലും വഴിവിട്ടു പോകുന്നു, വാര്‍ത്തകള്‍ വളച്ചൊടിച്ചു പ്രസിദ്ധീകരിക്കുന്ന, പ്രക്ഷേപണം ചെയ്യുന്ന   ഒരു അവസ്ഥയല്ലേ കണ്ടുകൊണ്ടിരിക്കുന്നത്.


അവിടെയും ഒരു കല്ലുകടി അനുഭവപ്പെടുന്നതായി അയാള്‍ക്ക്‌ തോന്നി,


അതെ അവരും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കും  T R P നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുമായി
പല സൂത്രപ്പ ണികളിലും   ചെന്നു ചാടുന്നു എന്നതാണ് സത്യം,


കാര്യങ്ങള്‍ ഇങ്ങനെയൊക്കെ യാണെങ്കിലും അതിനൊരു മാറ്റം വരില്ലേ?


വന്നെങ്കില്‍ എന്നാശിക്കുന്നവരല്ലേ ഒരു നല്ല പങ്കും, അയാളുടെ ചിന്തകള്‍ കാട് കയറിക്കൊണ്ടിരുന്നു.


എങ്കിലും ഒരു മാറ്റം വരും എന്ന ആശ അയാളെ ഭരിച്ചുകൊണ്ടിരുന്നു.


ആ ആശയില്‍ ആശയോട്‌ ആ നല്ല നാളെക്കായി കാത്തിരിക്കാം എന്ന ശുഭാപ്തി വിശ്വാസത്തോടെ അയാള്‍ കിടക്കയെ അഭയം പ്രാപിച്ചു.

                                                                              ശുഭം
Source:



9 comments

നമ്മുടെ പോലീസ് എങ്ങനെ മാറാനാണ് ? എങ്ങനെ ജനങ്ങള്‍ക്ക്‌ നീതി ഉറപ്പുവരുത്തണം എന്നതല്ല അവരുടെ പ്രശ്നം. അവരുടെ ലിഖിതവും അലിഖിതവുമായ കുറെ നിയമങ്ങളും പതിവു ചട്ടങ്ങളും എല്ലാം അതേപോലെ തുടരണം. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന പ്രകൃതിനിയമം തനിയെ നടപ്പിലായിക്കൊള്ളും.നല്ല കുറിപ്പ്.

മാധ്യമങ്ങള്‍ സ്ഥാപിത താല്പര്യക്കാരുടെ
സ്വകാര്യ സ്വത്താകുമ്പോള്‍, എഴുതുന്നയാള്‍
കൂലിക്ക് പേന ഉന്തുന്നവനായി തീരുംമ്പോള്‍
ഒരു ചേച്ചിയുടെ മകനെങ്കിലും ഉണ്ടായ താങ്കള്‍
ഭാഗ്യവാനാണ് !!

കാത്തുകാത്തിരുന്നു കാലം കഴിക്കാം....

ഫിലിപ്പേട്ടാ... ഇതൊക്കെ എത്ര ഭേദം... കഴിഞ്ഞ മാസം എന്റെ ഒരു സുഹൃത്തിന്റെ ബൈക്ക് ഡൽഹിയിൽനിന്നും മോഷണം പോയി... പരാതി കൊടുത്തിരുന്നു.. പക്ഷേ ഏറെ അന്വേഷിച്ചിട്ടൊന്നും ഒരു തുമ്പും കിട്ടിയില്ല... പോലീസുകാരാണെങ്കിൽ FIR പോലും തരാനും തയ്യാറല്ല... അവസാനം ഉന്നതങ്ങളിൽനിന്നുള്ള വിളിയുടെ സമ്മർദ്ദം മൂലമാകണം ഏറെ അകലെയുള്ള ഒരു പോലീസ്സ്റ്റേഷന്റെ മുറ്റത്ത് ടയറും, ബാറ്ററിയുമൊന്നുമില്ലാതെ ബൈക്ക് പ്രത്യക്ഷപ്പെട്ടു.. ഈ അവസ്ഥയിൽ ബൈക്ക് എങ്ങനെ അവിടെ എത്തി എന്നതിന് പോലീസുകാർക്കുപോലും ഉത്തരമില്ല.. "വേണമെങ്കിൽ കൊണ്ടുപോടാ" എന്ന രീതിയിലുള്ള പെരുമാറ്റവും... അവസാനം പോലീസുകാർ ചോദിച്ച പോക്കറ്റുമണിയും (ചെറിയ തുകയല്ല കേട്ടോ) കൊടുത്ത് വണ്ടിയും കെട്ടിവലിച്ച് സ്ഥലം വിടേണ്ടിവന്നു...

ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ... ഇവിടെ സാധാരണക്കാരൻ പ്രതികരിച്ചിട്ടോ, പ്രതിഷേധിച്ചിട്ടോ കാര്യമില്ല... കാരണം നമ്മുടെ നിയമം ഇന്ന് അധികാരമുള്ളവനും,പണക്കൊഴുപ്പുള്ളവനും മാത്രമായി തീറെഴുതപ്പെട്ടിരിയ്ക്കുന്നു.. പാവം ജനം... അവൻ വോട്ടുകുത്തുവാൻ മാത്രം വിധിയ്ക്കപ്പെട്ട അടിമ വർഗ്ഗം...

പോലീസില്‍ പരാതിപ്പെടാന്‍ പോകാതെ ജനങ്ങള്‍ തന്നെ നീതി നടപ്പാക്കാന്‍ ഇറങ്ങുന്നത് ഇതൊക്കെ അനുഭവിച്ചാണ്

ഫിലിപ്പേട്ടാ ..നല്ലൊരു കുറിപ്പാണ് പങ്കു വച്ചത്. പോലീസുകാര്‍ എല്ലാം ഇത് പോലെയാകും എന്ന അഭിപ്രായം എനിക്കില്ല എങ്കില്‍ കൂടി ഇതില്‍ പറഞ്ഞ പോലെ സംഭവിക്കാനുള്ള ചാന്‍സും കൂടുതലാണ്. ദിവസവും ഇത് പോലെ എത്രയെത്ര കേസുകള്‍...,...അവര് അത് പോലെയാണ് ഇത് പോലുള്ള കേസുകളെ നോക്കി കാനുനത്. ഈ അടുത്ത കാലത്ത് സൈബര്‍ സെല്ലുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു. പക്ഷെ അവര്‍ അന്വേഷണത്തില്‍ താമസം ഉണ്ടാകും എന്ന് ആദ്യമേ വ്യക്തമാക്കിയെങ്കിലും മാന്യമായ പ്രതികരണങ്ങളാണ് അവരില്‍ നിന്നും എനിക്കുണ്ടായത് .

ഇവിടെ സൂചിപ്പിച്ച പോലെ മാധ്യമങ്ങളുടെ ശക്തമായ ഇടപെടലുകള്‍ ഈ വക കാര്യത്തില്‍ ഉണ്ടായെങ്കില്‍ കാര്യങ്ങള്‍ ഒരു പക്ഷെ പെട്ടെന്ന് നടത്തി തരാന്‍ ഇവര്‍ക്ക് കഴിഞ്ഞേക്കും...

ആശംസകളോടെ .

ജനങ്ങളൊക്കെ ഏമാനേ എന്ന് വിളിച്ചു കൈയും കെട്ടി നില്‍ക്കുന്ന കാലമല്ല ഇത് എന്ന് തെളിയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

ഫിലിപ്പേട്ടന് എന്നോട് ദേഷ്യം തോന്നരുത്, ഒരു കാര്യം കൂടെ എനിക്ക് പറഞ്ഞെ പറ്റൂ.. ഈ 'ഏരിയലിന്റെ കുറിപ്പുകള്‍' എന്ന് കാണുമ്പോഴൊക്കെ എനിക്കെന്റെ അലക്കാത്ത ഡ്രസ്സ്‌ ഓര്‍മ വരും. അതെന്താ അങ്ങനെ??

മോനേ വിനായക,
മോനെന്റെ ഈ കുറിപ്പ് (പേരിലെന്തിരിക്കുന്നു? അഥവാ 'ഏരിയല്‍' എന്ന എന്റെ തൂലികാ നാമത്തിനു പിന്നിലെ കഥ) കണ്ട ലക്ഷണമില്ലന്നു തോന്നുന്നു, അല്ലെങ്കില്‍ ഇത്തരം ഒരു ഓര്‍മ്മ തല പൊക്കുകയില്ലായിരുന്നു, "ഏരിയല്‍" എന്ന നാമം ഞാന്‍ തൂലികാനാമമായി സ്വീകരിച്ചതിനു എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ സോപ്പ് കമ്പനി ആ പേര് സ്വീകരിച്ചത്, ഏതായാലും തിരക്കൊഴിയുമ്പോള്‍ മോന്‍ താഴെ കൊടുക്കുന്ന ഈ ലിങ്കൊന്നു സന്ദര്‍ശിക്കുക തീര്‍ച്ചയായും ഇനി അത്തരം ഒരു ഓര്‍മ്മ തല പൊക്കില്ല കേട്ടോ, ബ്ലോഗില്‍ വന്നതിനും കമന്റു തന്നതിനും സംശയം ഉണര്‍ത്തിയതിനും നന്ദി, സന്തോഷം, വീണ്ടും വരുമല്ലോ?
വിശേഷിച്ചും അനുബന്ധമായി ചേര്‍ത്തിരിക്കുന്ന വാല്‍ക്കഷണം വായിക്കാതെ വിടരുത്.
പിന്നെ, പിണക്കം ഒട്ടുമില്ല എന്നാലും,,,,,,,


പേരിലെന്തിരിക്കുന്നു? അഥവാ 'ഏരിയല്‍' എന്ന എന്റെ തൂലികാ നാമത്തിനു പിന്നിലെ കഥ What's There in a Name? Or The Story Behind My Pen Name Ariel

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.