"ചിരിയൊരു സിദ്ധൌഷധം" ('laughter is the best medicine) ചിരിക്കാം ചിരിക്കാം ചിരിച്ചും കൊണ്ടിരിക്കാം ചിരിയുടെ അമിട്ടിനു തിരി കൊളുത്താം... ചിരി ഇന്നിന്റെ ആവശ്യം.

30 comments
Pic. Credit. Anish Thankachen
ചിരിക്കാം ചിരിക്കാം ചിരിച്ചും കൊണ്ടിരിക്കാം 
ചിരിയുടെ അമിട്ടിനു തിരി കൊളുത്താം......
എന്ന് ഏതോ ഒരു കവി പാടിയ ഗാനശകലം ഇന്നു വീണ്ടും  ടീവിയിലൂടെ  ഒഴുകിയെത്തിയപ്പോള്‍ ഞാന്‍ ചിന്തിച്ചു പോയി,
"ഏതു സാഹചര്യത്തില്‍ പാടിയതായാലും ആ ഗാനത്തിലെ വരികള്‍ ചിന്തനീയവും ഒപ്പം അര്‍ത്ഥ ഗാംഭീര്യമാര്‍ന്നവയും  തന്നെ.

"ചിരി" ഇന്നു നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും വിട്ടകന്നു കൊണ്ടിരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അതു, ഇന്നു വളരെ വിരളമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അസത്യം ഇല്ല തന്നെ. കാരണം, എല്ലാവരും ജീവിതത്തിലെ അവരവരുടേതായ  ഗൌരവമേറിയ കാര്യങ്ങളില്‍ മനസ്സുറപ്പിച്ചു, തിരക്കുകളോടെ  നാളുകള്‍ തള്ളി നീക്കുന്നു, ഇതിനിടയില്‍ ചിരിക്കാനും ചിരിപ്പിക്കാനും ആർക്കാണ് സമയം?, എവിടെ സമയം?, 
Pic. Credit. Suja
എന്നാല്‍ ചിരിയുടെ ആവശ്യം ഈ തിരക്ക് പിടിച്ച ജീവിതത്തില്‍  വളരെ പ്രാധാന്യമേറിയതും  ഒഴിച്ച് കൂടാന്‍ പാടില്ലാത്തതുമായ   ഒന്നാകുന്നു എന്ന നഗ്ന സത്യം നാം മറന്നു പോകുന്നു, ചുരുക്കത്തില്‍ നമ്മുടെ നിലനില്‍പ്പിനു തന്നെ ചിരി ഒരു പ്രധാന പങ്കു വഹിക്കുന്നു എന്ന് പറഞ്ഞാല്‍  അതില്‍ ആരും നെറ്റി ചുളിക്കേണ്ട കാര്യമില്ല, കാരണം ചിരി ആരോഗ്യത്തിന് ഉത്തമം തന്നെ.  ഈ സത്യം പലരും വൈകി മാത്രം അറിഞ്ഞു തുടങ്ങിയിരിക്കുന്നു, ഇപ്പോള്‍ അതിന്റെ ആവശ്യവും അധികമായിരിക്കുന്നു, ചുരുക്കത്തില്‍ ചിരിക്ക് നമ്മുടെ ആരോഗ്യത്തിനും ആയുസ്സിനും നിര്‍ണ്ണായകമായ ഒരു പങ്കു വഹിക്കുവാന്‍  കഴിയും എന്ന് പറഞ്ഞാല്‍ അതില്‍  ഒട്ടും  അതിശയോക്തിയില്ല .  അതത്രേ ചരിത്രവും, അനുഭവങ്ങളും
ഒപ്പം ശാസ്ത്രവും വ്യക്തമാക്കുന്നത്.

 
"ചിരിയൊരു സിദ്ധൌഷധം" ('laughter is the best medicine) എന്ന ചരിത്ര പ്രസിദ്ധമായ പഴഞ്ചൊല്ലില്‍ പതിരില്ല എന്ന് ശാസ്ത്രം അസ്സന്നിഗ്ന്ദമായി തെളിയിച്ചിരിക്കുന്നു. ചിരി ഹൃദയ സംബന്ധമായ പല അസുഖങ്ങള്‍ക്കും ഒരു പരിഹാരമാണെന്ന് അടുത്തിടെ  അമേരിക്കയിലെ ബാല്‍ടിമോറിലെ മേരിലാണ്ട് മെഡിക്കല്‍ യൂനിവേര്‍സിറ്റിയിലെ ഹൃദ്രോഹ വിദഗ്നര്‍ നടത്തിയ ഗെവേഷണ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു.  ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കുക.


Picture Credit. Matt
നാടിന്റെ  വിവിധ  ഭാഗങ്ങളില്‍  ചിരി  സദസ്സുകളെ  പ്രോത്സാഹിക്കുന്ന  വിധത്തിലുള്ള  പ്രവര്‍ത്തങ്ങള്‍  പല  സ്ഥലങ്ങളിലും  നടക്കുന്നുണ്ട് ,  അത്തരത്തില്‍  എടുത്തു പറയാന്‍ പറ്റിയ  ഒരു  സംരംഭമത്രേ കണ്ണൂരിലെ  "നര്‍മ്മ   സദസ്സ്" ചിരിയുടെ ആവശ്യകത എന്ത് എന്നും മറ്റും മനസ്സിലാക്കുന്നതിനു ശ്രമം നടത്തുന്ന ഒരു കൂട്ടം  ആളുകളുടെ  ഒരു  കൂട്ടായിമ അതത്രേ  "കണ്ണൂര് നര്മ്മവേദി"

ചിലയിടങ്ങളില്‍  ഇത്തരം കൂടിവരവുകള്‍  നടക്കുന്നുണ്ടെങ്കിലും  പലപ്പോഴും  അവിടെ  ഭൂരിപക്ഷവും  വയോധികരും മദ്ധ്യവയസ്ക്കരും മാത്രമാണെന്ന  വസ്തുതയും  ഇവിടെ  വിസ്മരിക്കുന്നില്ല .  ചിരിയുടെ  ആവശ്യം  എന്തെന്നു  മനസ്സിലാക്കുന്നതിനുതകുന്ന  സംരഭങ്ങള്‍  സ്കൂള്‍  കോളേജു  തലങ്ങളില്‍ സംഘടിപ്പിച്ചാല്‍  കൂടുതല്‍  യുവാക്കളെ  ഇതില്‍  ഭാഗഭാക്കുകള്‍ ആക്കാന്‍ കഴിയും.  അത് ആരോഗ്യകരമായ ഒരു യുവ തലമുറയെ വാര്‍ത്തെടുക്കുന്നതിനും സഹായകമാകും എന്നതിനു രണ്ടു പക്ഷമില്ല.

ഇത്തരത്തില്‍ വളരെ സജീവമായിക്കൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ചിരിയുടെ ആവശ്യകത എന്ത് എന്നും മറ്റും മനസ്സിലാക്കുന്നതിനുള്ള  ശ്രമം നടത്തുന്ന ഒരു കൂട്ടായിമ അത്രേ കണ്ണൂര്‍ നര്‍മ്മവേദി  സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന നര്‍മ്മ സദസ്സ്, അതിലെ സംഘാടകരില്‍ ചിലരുമായി കണ്ണൂര്‍ വിഷന്‍ ചാനല്‍ അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിന്റെ അവസാന ഭാഗം ബ്ലോഗ്‌ മിത്രം മിനി ടീച്ചര്‍  പോസ്റ്റു ചെയ്തത്  ഈ വീഡിയോവില്‍ കാണുക. കൂടുതല്‍ വായിക്കുവാനും അഭിമുഖം കേള്‍ക്കുവാനും ഇവിടെ അമര്‍ത്തുക. 

കൂടാതെ ഈ കൂട്ടായ്മ നടത്തുന്ന നര്‍മ്മ കണ്ണൂര്‍ എന്ന പ്രതിമാസ പത്രിക pdf ഫോര്‍മാറ്റില്‍ ഇവിടെ വായിക്കുക

ഇത്തരം ചിരി സദസ്സുകള്‍ നാട്ടിലുടനീളം ഉടലെടുത്താല്‍ അത്  ജനങ്ങള്‍ക്കും നാടിനും ആരോഗ്യകരമായിരിക്കും എന്ന കാര്യത്തില്‍ രണ്ടു തരമില്ല.  സാമൂഹ്യ സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നത് നന്നായിരിക്കും.

ചുരുക്കത്തില്‍ വളരെ അത്ഭുതങ്ങള്‍ ഇവിടെ സൃഷ്ടിക്കാന്‍ കഴിയുന്ന ചിരിയെ നമുക്ക് മറക്കാതിരിക്കാം.  നമുക്ക്  
ചിരിക്കാം ചിരിക്കാം 
ചിരിച്ചും കൊണ്ടിരിക്കാം,
ചിരിയുടെ അമിട്ടിനു തിരി കൊളുത്താം..

ചിരിയെന്ന സൈഡ്  എഫക്ടില്ലാത്ത
ഈ മരുന്ന് നമുക്ക് ദിവസവും അല്‍പ്പാല്‍പ്പം 
അകത്താക്കാം അങ്ങനെ നമ്മുടെ ആരോഗ്യം 
കുറേക്കൂടി നമുക്ക് ദൃഡതരമാക്കാം  

എന്റെ എല്ലാ വായനക്കാര്‍ക്കും 

ഇവിടെ വന്നിതു വായിച്ചതിനും 
അഭിപ്രായങ്ങള്‍ പറയുന്നതിനും 
എന്റെ അല്ല ഞങ്ങളുടെ 
മുന്‍‌കൂര്‍ ചിരിയാശംസകള്‍ !!!

ബ്ലോഗ്‌ മിത്രം വിഷ്ണുവിന്‍റെ നിര്‍ദേശപ്രകാരം 
ഒരല്പം ചിരിക്കു വക നല്‍കുന്ന ഒന്നു രണ്ടു  കാര്‍ട്ടൂണുകള്‍ 
ചില ബ്ലോഗ്‌ മിത്രങ്ങള്‍ വരച്ചത് ഇവിടെ ചേര്‍ക്കുന്നു.

നീതിപൂര്‍ണ്ണമായ ഒരു തിരഞ്ഞെടുപ്പിന് എല്ലാവര്‍ക്കും തുല്യ പരീക്ഷ 
"പുറകില്‍ കാണുന്ന മരത്തില്‍ കയറുക"

ഇതത്രേ നമ്മുടെ വിദ്യാഭ്യാസ പദ്ധതി

എല്ലാവര്‍ക്കും ശുഭകരമായ  വാരാന്ത്യ ചിരി ആശംസകള്‍ 

ശുഭം


 

30 comments

Nice article, Philip Uncle.."Chiri" is of course a stress reliever..Can't even think about a serious, "CHIRI"less world..I'm laughing now while writing this comment..so LOL :) everybody :)

വളരെ നന്നായിരിക്കുന്നു,,,
നർമ കണ്ണൂർ പത്രം പിഡീഫ് തുറക്കാനാവുന്നില്ല. എനിക്കുമാത്രമുള്ള പ്രശ്നമായിരിക്കും.

Hi Anish,
Thanks for dropping in, and ha, thanks again for the little one's lovely pic, Yes, Chiri is no doubt a wonderful medicine indeed, :-)
Best Regards

'

നന്ദി ടീച്ചര്‍ സന്ദര്‍ശനത്തിനും കമന്റിനും
പിഡീഫ് എന്റെ സിസ്ടത്തില്‍ തുറക്കാന്‍ പറ്റുന്നുണ്ട്
thanks again for all the help in this regard
Keep inform

ചിരി തല്‍ക്കാലത്തേക്കെങ്കിലും ദുഃഖം മറക്കാന്‍ സഹായിക്കും എന്നതില്‍ തര്‍ക്കമില്ല. വിഷമം ഉണ്ടാകുന്ന അവസരങ്ങളില്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്തിട്ടുള്ള ചിരിപ്പടങ്ങള്‍ കാണുന്ന ഒരു പരിപാടി എനിക്കുണ്ട്. :-)

(ആ പി.ഡി.എഫ് ലിങ്ക് ജിമെയില്‍ വഴി അറ്റാച്ച് ചെയ്തു വന്നതിന്റെ ആണോ? അത് ഷെയര്‍ ചെയ്യുവാനുള്ള ഓപ്ഷന്‍ എടുത്താല്‍ ശരിയായ ലിങ്ക് കിട്ടും)

എന്തായാലും ചിരിയെ കുറിച്ചുള്ള ഈ ലേഖനത്തില്‍ അല്പം ചിരിക്കാനുള്ള വക കൂടി നല്‍കിയെങ്കില്‍ - ഫലിതബിന്ദുക്കളോ, നര്‍മ്മകഥയോ അങ്ങനെ എന്തെകിലും കൂടി ഉണ്ടായിരുന്നെങ്കില്‍ :-) :-)

നന്നായിട്ടുണ്ട്.പിഡീഫ് തുറന്നില്ല.

ചിരിയെക്കുറിച്ച് മധുരമുള്ള ഒരുചിന്ത .

മനസ് തുറന്നു ചിരിക്കാനും ചിരിപ്പിക്കാനും ഇക്കാലത്ത് അത്ര എളുപ്പമല്ല

പല ദേശക്കാരെ പരിചയപ്പെട്ടതില്‍ ചിരിയ്ക്ക് ഏറ്റവും പിശുക്ക് മലയാളികള്‍ക്കാണെന്ന് എനിയ്ക്ക് തോന്നുന്നു

നന്നായി ചിരിക്കാനയാല്‍ മതിയായിരുന്നു.

കണ്ണൂര്‍ നര്‍മ്മവേദിക്ക് എല്ലാ ആശംസകളും... കണ്ണൂര്‍കാര്‍ ചിരിക്കട്ടെ....

സാര്‍ പറഞ്ഞത് ശരിയാണ് , ചിരി ആരോഗ്യവും ആയുസും കൂട്ടും , ചിരി ജീവിതത്തിലെ മേല്‍ വിലാസമാണ് , വിജയത്തിലേക്കുള്ള വഴിയാണ് , ഹൃദയം കവരാനുള്ള എഉപ്പ വഴിയാണ് ,ചിരി നമ്മുടെ വ്യക്തിത്വം കാണിക്കുന്നു , കോപം ശമിപ്പിക്കാനുള്ള മാന്ത്രിക മനുന്നാണ് എന്നുകരുതി ഒരു മാതിരി മറ്റേ ഇളി ഇളിക്കരുത് ആരോടും കേട്ടോ ! കൂള്‍ സ്നേഹാശംസകളോടെ പുണ്യവാളന്‍

വിഷ്ണു വീണ്ടും വന്നതില്‍ നന്ദി
ചിരിയുടെ അനുഭവം പങ്കു വെച്ചതിലും സന്തോഷം
വിഷ്ണു പറഞ്ഞ പ്രകാരം pdf share ലിങ്ക് ചേര്‍ത്ത്
ഇപ്പോള്‍ പത്രം വായിക്കാന്‍ കഴിയുന്നുണ്ട്,
പിന്നെ സൂചിപ്പിച്ചത് പോലെ ഒന്ന് രണ്ടു
കാര്‍ട്ടൂണ്‍ ചിത്രങ്ങളും ചേര്‍ത്തു
നിര്‍ദേശങ്ങള്‍ക്ക് വീണ്ടും നന്ദി

ഹസീന്‍ കന്നി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
നര്‍മ്മ പത്രത്തിന്റെ പുതിയ ലിങ്ക് കൊടുത്തിട്ടുണ്ട്‌
തുറക്കുക വായിക്കുക, വീണ്ടും കാണാം

ശരിയാണ് രമേശ്‌,
കാലം മാറിക്കൊണ്ടിരിക്കുന്നു
വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെ
തിരക്കിലും വന്ന് രണ്ടു വാക്ക് പറഞ്ഞു പോയതില്‍ നന്ദി

അജിത്‌ മാഷേ. ഈ കാര്യത്തില്‍ എനിക്കു താങ്കളോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയുന്നില്ല
കാരണം എന്തിനും മുന്‍പന്തിയില്‍ ഉള്ള നമ്മള്‍ ഇക്കാര്യത്തിലും പിന്നിലല്ലയെന്നാണ് എനിക്കു തോന്നുന്നത്
ഏതായാലും മാഷിന്റെ തോന്നല്‍ മാഷിനും എന്റെ തോന്നല്‍ എനിക്കും, ഹല്ല പിന്നെ!!! :-)

അതെ റാംജി അതിനു കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടത് തന്നെ ഒപ്പം മറ്റുള്ളവരും
വന്നതിലും പറഞ്ഞതിലും സന്തോഷം, നന്ദി.

സന്തോഷം നാം ചിരിച്ചില്ലെങ്കിലും ചിരിക്കുന്നവര്‍ ചിരിക്കട്ടെ അല്ലേ! കൊള്ളാം പക്ഷെ

ഇടക്കൊന്നു നമുക്കും ചിരിക്കാന്നെ! അത് ലേഖനത്തില്‍ പറയുന്നത് പോലെ നല്ലത് തന്നെ

താങ്കളുടെ കന്നി സന്ദര്‍ശനത്തിനും കമന്റിനും നന്ദി

പ്രൊഫൈല്‍ പദം കലക്കീന്നു പറ!!!
വീണ്ടും കാണാം

പുണ്യാളന്‍ പറഞ്ഞത് മൊത്തം ശരി
എന്നാലും ആ ഒടുവില്‍ പറഞ്ഞത് അല്‍പ്പം.....?????
കൂള്‍ തന്നെ ആശംസകള്‍,
തിരക്കിലും വന്നതില്‍ തന്നതില്‍ നന്ദി
വീണ്ടും കാണാം

സിയാഫ്
സന്ദര്‍ശനത്തിനും
അഭിപ്രായത്തിനും
നന്ദി
വീണ്ടും കാണാം

ഇവിടെ ആദ്യമാണ് ശ്രീ ഫിലിപ്പ് ..

തിരക്ക് പിടിച്ച അതിജീവന തത്രപാടില്‍ കൈമോശം വന്ന ചിരി അല്‍പ്പ നേരത്തെങ്കിലും ഇവിടെ കൊസുത്ത ലിങ്കുകളില്‍ നിന്ന് കിട്ടി.

ആശംസകള്‍

കൊസുത്ത എന്നത് കൊടുത്ത എന്ന് വായിക്കുമല്ലോ ...

ചിരി നല്ലതുതന്നെ പക്ഷേ സന്ദര്‍ഭം നോക്കി ചിരിച്ചില്ലേല്‍ പണി പാളും എന്നു അനുഭവം.... ഹഹഹ.... എന്റെ വിചാരങ്ങളിലേക്ക് വന്നതിനും വിശദമായി അഭിപ്രായം അറിയിച്ചതിനും നന്ദി...

ചിരിക്കാന്‍ മറന്നതാണ് പലരുടെയും രോഗം.. ചിരിയക്കുറിച്ചു എഴുതിയതിനു നന്ദി.. ഒരു നറു പുഞ്ചിരി

നിസ്സാരന്‍,
അതെ വളരെ സത്യം
നമുക്ക് ചിരി മറക്കാതിരിക്കാം
ആരോഗ്യം വീണ്ടെടുക്കാം
ഇതാകട്ടെ നമ്മുടെ ഉറച്ച തീരുമാനം
ഇവിടെ വന്നതിലും അഭിപ്രായം
രേഖപ്പെടുത്തിയതിലും വളരെ സന്തോഷം
ആ നറു പുഞ്ചിരി തിരിച്ചും നല്‍കുന്നു
വീണ്ടും കാണാം

അതെയതെ അത് സംഗതി ശരി തന്നെ, വേണ്ടിടത്തും ആവശ്യമനുസരിച്ചും ചിരിക്കുക :-)
അല്ലെങ്കില്‍ ഗുലുമാലാകും!
ബ്ലോഗില്‍ വന്നതിലും അഭിപ്രായം അറിയിച്ചതിലും ഇവിടെ ചേര്‍ന്നതിലും വളരെ സന്തോഷം
വീണ്ടും കാണാം
നന്ദി

ശ്രീ വേണുഗോപാല്‍
കന്നി സന്ദര്‍ശനത്തിനും കമന്റിനും നന്ദി
നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന
ചിരിക്കു അല്‍പ്പ സമയത്തേക്കെങ്കിലും
ഒരു പുനര്‍ജ്ജന്മം നല്‍കാന്‍ ഈ ചെറു കുറിപ്പ്
ഇടയാക്കി എന്നറിഞ്ഞതില്‍ വളരെ സന്തോഷം
വീണ്ടും കാണാം,

വളരെ നന്നായിരിക്കുന്നു അങ്കിള്‍..വായിച്ചപ്പോഴും ശേഷവും ചിരിയോ ചിരി..:):)

ജിന്സൂട്ടി സന്തോഷം
അല്പം വൈകിയാണെങ്കിലും
തിരക്കിനിടയില്‍ ഇവിടെ
വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി
ചിരിക്കു വക നല്‍കിയെന്നറിഞ്ഞതിലും
പെരുത്ത സന്തോഷം
വല്ലപ്പോഴും വരുമല്ലോ!!! ചിരിയോ ചിരി!!!

ചിരിയോ ചിരി... ഹഹഹാഹ് നന്നായിരിക്കുന്നു... ഭാവുകങ്ങള്‍

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.