കെ.എസ്. മിനിയുടെ പുരനിറഞ്ഞ പുരുഷൻ എന്ന പുസ്തകത്തിന്റ ആസ്വാദനം Book Review

9 comments

ഹാസ്യ സാഹിത്യത്തിലൂടെ മലയാള മനസ്സിൽ ഇടംപിടിച്ച പ്രസിദ്ധ എഴുത്തുകാരി കെ എസ്പു മിനിയുടെ ഏറ്റവും പുതിയ പുസ്തകം "പുരനിറഞ്ഞ പുരുഷൻ"എന്ന കഥാസമാഹാരത്തിനു പ്രസിദ്ധ സാഹിത്യകാരൻ  പൈതൽ പി. കാഞ്ഞിരോട് എഴുതിയ ഒരു ആസ്വാദനം ഏരിയലിന്റെ കുറിപ്പുകൾ വായനക്കാർക്കായി സമർപ്പിക്കുന്നു. 

എഴുത്തുകാരിക്കും ആസ്വാദകനും ഫിലിപ്‌സ്‌കോമിൻറെ നന്ദി നമസ്‌കാരം 

     

കെ.എസ്. മിനിയുടെ കഥാപ്രപഞ്ചം
  
കെ.എസ്. മിനിയുടെ പുരനിറഞ്ഞ പുരുഷൻ എന്ന പുസ്തകം പുരനിറഞ്ഞു നിൽക്കുന്ന ഹാസ്യസാഹിത്യത്തിന്റെ മുതൽക്കൂട്ടാണ്. 

ഈ പുരതുറന്ന് അകത്തു കടന്നാൽ കഥയുടെ പഞ്ചതന്ത്രം സ്വായത്തമാക്കിയ മിനി ടീച്ചറുടെ ഓരോ കഥയും മുത്തുകളായി കാണാനാവും. 

വർത്തമാന ലോകത്ത് നാം ചെയ്യുന്ന വിഡ്ഡിത്തങ്ങളും അമിതമായ മുൻ‌ധാരണകൾ വരുത്തുന്ന പിഴവുകളും നമുക്കുതന്നെ ദോഷകരമായി ഭവിക്കുന്നത് പല കഥകളിലും ചിത്രീകരിച്ചുകാണാം. 

ജീവിതത്തിൽ നാം പഠിക്കേണ്ട ഗുണപാഠങ്ങളാണ് ഇതിലെ ഓരോ കഥകളും.

എത്ര അന്വേഷണം നടത്തിയിട്ടും തൃപ്തിയുള്ള പെണ്ണിനെ കെട്ടാൻ കഴിയാതെ പോകുന്ന സംശയാലുവായ മനസ്സിന്റെ ഉടമയാണ് പുരനിറഞ്ഞ പുരുഷൻ. 

ഓരോ കഥകളും അതിന്റെ ക്ലൈമാക്സിൽ എത്തുന്നതുവരെ വായനക്കാർക്ക് പിടികൊടുക്കാതെ കൊണ്ടുപോകാൻ രചയിതാവിന് സാദ്ധ്യമാകുന്നു. അതുകൊണ്ടുതന്നെ അവിചാരിതമായ പരിണാമത്തിലെത്തുന്ന കഥകളിൽ നാം വിസ്മയപ്പെട്ടുപോകുന്നു.

കല്ല്യാണക്കച്ചേരിയും ഏപ്രിൽ‌ഫൂൾ ആകുന്നതും മുൻ‌ധാരണയില്ലാതെ പണം കടം കൊടുക്കുന്നതും പ്രണയിക്കുന്ന യുവാക്കളുടെ കുസൃതികളും വായനക്കാർക്ക് രസം കൂട്ടുന്നു. ‘കവിയരങ്ങിലെ കളികൾ’ വികൃതികളായി പോകുന്ന സാഹിത്യരംഗത്തിന് ഒരു കൊട്ട് കൊടുക്കുകയാണ്. 

സൌന്ദര്യലഹരിയിൽ മുഴുകിപ്പോകുന്ന യുവാവിന്റെ പ്രയാസം നന്നായി പ്രതിപാദിച്ചിട്ടുണ്ട്.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ മഹാബലി ചരിതം സറ്റയർ ആണെങ്കിലും കേരളത്തിന്റെ ഇന്നത്തെ അവസ്ഥ നന്നായി ചിത്രീകരിച്ചിരിക്കുന്നു. 

മഹാബലിയുടേയും വാമനന്റെയും സങ്കടം,, ഏറ്റവും ചുരുങ്ങിയ വരികളിൽ ഏറ്റവും നല്ല ഒരു കഥ മെനഞ്ഞെടുത്തിരിക്കുന്നു. 

അടിച്ചു പിരിയുന്ന കാമുകന്മാരുടെ കഥ രസകരമായി വായിക്കാം. അടുക്കള പരിചയമില്ലാത്തവർക്ക് സംഭവിച്ചു പോകുന്നത് പുത്തൻ വധുക്കൾക്ക് ഒരു പാഠമാണ്.

കൂടുതൽ വിശദീകരണം തുടരാതെ നിർത്തട്ടെ,, ഓരോ കഥയിലും ഓരോ ഗുണപാഠം ആലോചിച്ചാൽ കാണാനാവും. 

നർമരസമാണെങ്കിലും നാം പാലിക്കേണ്ട ഗുണങ്ങൾ ഈ കഥാസമാഹാരം സൂക്ഷ്മദൃഷ്ടിയോടെ വായിച്ചാൽ ഹൃദിസ്ഥമാവും. 

കഥാകൃത്തിന്റെ ലക്ഷ്യവും അതായിരിക്കും എന്നതിൽ രണ്ടു പക്ഷമില്ല. 

 ഇന്നത്തെ കാലത്ത് ഇത്രയും വിഷയങ്ങൾ തെരഞ്ഞെടുത്ത് അതിൽ മുത്തും മണിയും കോർത്തെടുത്ത് മാലയാക്കി കൈരളിയുടെ കണ്ഠത്തിൽ ചാർത്തിയ മിനി ടീച്ചർക്ക് അഭിനന്ദനങ്ങൾ.

പൈതൽ പി. കാഞ്ഞിരോട്, കണ്ണൂർ 

9 comments

ഈ പരിചയപ്പെടുത്തൽ നന്നായി

ചിരിക്കാൻ ആഗ്രഹിക്കുന്നവർ വായിക്കേണ്ട രസികൻ പുസ്തകം.

ഏരിയൽ സാറിന് നന്ദി. ചിരി കുറഞ്ഞുകൊണ്ടിരിക്കുന്ന ലോകത്ത് ചിരിക്കാൻ ആഗ്രഹമുള്ളവരെ പൊട്ടിച്ചിരിപ്പിക്കാൻ ‘പുര നിറഞ്ഞ പുരുഷൻ’ 80 രൂപയാണ് പുസ്തകവില. വി.പി.പി. ചാർജ്ജ് 25 സഹിതം (80+25= 105) 100 രൂപമാത്രം പുസ്തകം വീട്ടിലെത്തിക്കുമ്പോൾ പോസ്റ്റ്മാന് കൊടുത്താൽ മതി. പോസ്റ്റൽ പിൻ‌കോഡും മൊബൈൽ നമ്പറും ഉൾപ്പെടെ അഡ്രസ്സ് K S Mini യുടെ മെസേജ് ബോക്സിലോ souminik@gmail.com എന്ന ഐഡിയിലോ 8547862079 എന്ന വാട്സപ്പ് നമ്പറിലോ അറിയിക്കുക.
10 ദിവസത്തിനുള്ളിൽ പുസ്തകം വീട്ടിലെത്തും,, പിന്നെ ഈ സംഗതി ഇപ്പോൾ നമ്മുടെ ഭാരതത്തിൽ മാത്രം. ചിരിക്കാൻ താല്പര്യമുള്ളവർക്ക് പുസ്തകം വി.പി.പി. ആയി അയച്ചുതരാം

'വർത്തമാന ലോകത്ത് നാം ചെയ്യുന്ന വിഡ്ഡിത്തങ്ങളും അമിതമായ മുൻ‌ധാരണകൾ
വരുത്തുന്ന പിഴവുകളും നമുക്കുതന്നെ ദോഷകരമായി ഭവിക്കുന്നത് പല കഥകളിലും
ചിത്രീകരിച്ചുകാണാം. ജീവിതത്തിൽ നാം പഠിക്കേണ്ട ഗുണപാഠങ്ങളാണ് ഇതിലെ ഓരോ കഥകളും.

ഒപ്പം തന്നെ

എത്ര അന്വേഷണം നടത്തിയിട്ടും തൃപ്തിയുള്ള പെണ്ണിനെ
കെട്ടാൻ കഴിയാതെ പോകുന്ന സംശയാലുവായ മനസ്സിന്റെ
ഉടമയാണ് പുരനിറഞ്ഞ പുരുഷൻ. '

അങ്ങിനെ നമ്മുടെ മിനി ടീച്ചർ നർമ്മസാഹിത്യത്തിലെ ഒരു സാഹിത്യകാരിയായി മാറിക്കൊണ്ടിരിക്കുന്നു
നല്ല പരിചയപ്പെടുത്തലാണിത് കേട്ടോ ഭായ്

ഗൂഗിൾ + ന്റെ മരണശേഷം കമ്മെന്റ് ബോക്സിൽ മാറ്റം വന്നിട്ടുണ്ട് . കമന്റ് എഴുതിയശേഷം കമ്മെന്റ് ആസ് (Commment as) എന്നയിടത്തിൽ പേരോ ബ്ലോഗ് ലിങ്കോ നൽകി പ്രിവ്യൂ ബട്ടൺ അമർത്തി കമ്മെന്റ് ഓക്കേ എങ്കിൽ പബ്ലിഷ് ബട്ടൺ അമർത്തുക.

ഇവിടെ കമ്മെന്റ് ചെയ്‌വാൻ ജിമെയിൽ അക്കൗണ്ട് ഉണ്ടായിരിക്കണം

രണ്ട് തവണ കമന്റ് ചെയ്യാൻ നോക്കി സാർ. കഴിഞ്ഞില്ല. ഇപ്പൊ ഒന്നൂടെ ട്രൈ ചെയുന്നു. സാറിന്റെ ഈ പുസ്തക പരിചയപ്പെടുത്തലിലൂടെ അത് വായിക്കാൻ തോന്നുന്നു . ആശംസകൾ

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.