കാലോചിതമായ ഒരു കവിതയും ഒരു പ്രതികരണവും ( A Timely Poem And A Response)

19 comments
കാലോചിതമായ ഒരു കവിതയും ഒരു പ്രതികരണവും 
ബ്ലോഗു മിത്രവും ഓൺലൈൻ സുഹൃത്തുമായ സാരോമ്മ അല്ലെങ്കിൽ സരോജ ടീച്ചർ എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധ കവയിത്രിയും എഴുത്തുകാരിയുമായ സരോജ പഞ്ചവള്ളിയുടെ ഫേസ് ബുക്ക് പേജിൽ ഇന്ന് വായിച്ച ഒരു കവിത താഴെ കുറിക്കുന്നു.

ഒരിക്കൽ മിത്രമായിരുന്നവർ,ബന്ധുവായിരുന്നവർ,  കാലങ്ങൾ കടന്നു പോകുന്നതോടെ ശത്രുക്കളായി മാറുന്ന കാഴ്ച്ച കണ്ടു മനം നൊന്ത് എഴുതിയ വരികൾ എത്രയോ വാസ്തവം എന്ന് തോന്നിപ്പോയി. കാരണം എന്റേയും ജീവിതത്തിൽ ഇത്തരം തിക്താനുഭവനങ്ങളിലൂടെ കടന്നു പോയ നിമിഷങ്ങൾ നിരവധി, അവ ഒന്നൊന്നായി ഓർമ്മയിൽ ഓടിയെത്തി. 

കവിയുടെ ചിന്തകളോട് സമാനമായ അനുഭവങ്ങൾ സ്വജീവിതത്തിലും നിരവധി. ഇവിടെ ആരെയും പഴിച്ചിട്ടു കാര്യമില്ലല്ലോ അല്ലെ!

ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ ആണെങ്കിൽ  അത് കവിതയോ കഥയോ ലേഖനമായോ വരികളായി പുറത്തു വരും അതിൻറെ ഒരു ഉത്തമ ഉദാഹരണമത്രേ കവയിത്രിയുടെ ഈ വരികൾ.

ഈ കവിത വായിച്ചപ്പോൾ പെട്ടെന്ന് എൻറെ മനസ്സിലൂടെ കടന്നു പോയ ചില ചിന്തകളുമാണ് ഈ കവിതക്ക് ശേഷം കുറിച്ചിട്ട വരികൾ.

ഒരു പക്ഷെ എല്ലാ മിത്രങ്ങളേയും ബന്ധുക്കളേയും ഈ പട്ടികയിൽ നിരത്തുവാൻ കഴിയില്ലെങ്കിലും, ഒരു നല്ല പങ്കും പണവും പ്രതാപവും വന്നു ചേരുമ്പോൾ അറിയാതെയോ അറിഞ്ഞോ  ഈ പട്ടികയിലേക്ക് വഴുതി വീഴുന്നു  എന്നതും ഒരു നഗ്ന സത്യമായി അവശേഷിക്കുന്നു എന്ന് പറയാതിരിക്കാൻ തരമില്ല.

നന്ദി ടീച്ചർ ഈ വരികൾക്കും ആശയങ്ങൾക്കും.
എഴുതുക അറിയിക്കുക.
നന്ദി നമസ്കാരം 
സസ്നേഹം 
ഫിലിപ്പ് ഏരിയൽ 
സിക്കന്തരാബാദ് 










ചില മിത്രങ്ങള്‍......
കൂടെയായ് നിന്നിട്ടു പിന്നിലൂടേ
ക്രൂരമായമ്പും തറച്ചിടുന്ന
കാലനാം മിത്രത്തെ കണ്ടറിയൂ
ഇന്നിന്‍റെ ശാപമാം ജീവിതത്തില്‍
മിത്രമായ്‌ വന്നങ്ങൊരേ വയറ്റില്‍
മക്കളായ്‌ വന്നിട്ടു ജാതരായാല്‍
എന്നുമേയാത്മാര്‍ത്ഥമായിരിക്കും
എന്നതും തെറ്റിദ്ധരിക്ക വേണ്ടാ.
മിത്രമായുള്ളോരെ കൂടാതെന്നും
ശത്രുവായ് മറ്റാരുമില്ലാ പാരില്‍
മിത്രമാണെന്നുള്ള സ്വപ്നമെല്ലാം
വ്യര്‍ത്ഥമാണെന്നങ്ങറിഞ്ഞു ഞാനും
നമ്മളെക്കൊണ്ടിനി കാര്യമൊന്നും
നേടുവാനില്ലെന്ന ചിന്ത വന്നാല്‍
വിസ്മരിച്ചീടുന്നു ചെയ്തതെല്ലാം
തീര്‍ത്തിടാന്‍ പോലും മടിക്കയില്ലാ
സ്വത്തിനും സമ്പാദ്യമായവയ്ക്കും
പങ്കിനായ് വന്നീടുമെന്ന ശങ്ക
കൊന്നിടും കൂടപ്പിറപ്പിനേയും
വന്നിടും പാരിന്‍റെ ശാപമായി
ഗോപ്യമായുള്ളോരു കാര്യമൊന്നും
വിശ്വസിച്ചേല്പിച്ചു പോയിടാതേ
വന്നിടും സന്താപമൊന്നൊരുക്കി
നമ്മുടേ നേര്‍ക്കതു സായകം പോല്‍
മാനസം വിങ്ങുന്ന വിങ്ങലെല്ലാം,
നീരസം മുറ്റി നശിച്ചിടാതാ
ജീവിതം ജീവിച്ചു തീര്‍ത്തിടാനായ്
കാത്തിടാനീശന്‍റെ കാല്‍ വണങ്ങാം.!

കവയിത്രി ശ്രീമതി സരോജത്തിന്റെ ഇന്നത്തെ ഫേസ് ബുക്ക് കുറിപ്പു (കവിത) വായിച്ചപ്പോൾ പെട്ടന്നു എൻറെ മനസ്സിൽ വന്ന വരികൾ ഞാൻ കുറിച്ചിട്ടു. അത് ഇതാ ഇവിടെ! 


കവിതക്കൊരു പ്രതികരണം 

കടലിലേ തിരമാല തള്ളി മറയുന്നു 
മനുജനും തിരകളെപ്പോലെ മറയുന്നു
ഇവിടെയീയുലകമിന്നെത്ര വിചിത്രം
ഒരുമയായിന്നോളം തുണനിന്ന മിത്രം
നാളെയെൻ ശത്രുവായ് മാറിടുന്നു
കാലക്കുതിപ്പിലാബന്ധങ്ങള്‍ പോലും
അണമുറിഞ്ഞിങ്ങനെയൊഴുകുകില്‍ കഷ്ടം 
തുഴയേന്തിയിത്തിരയ്ക്കൊത്തുനീങ്ങാന്‍ 
അശ്രാന്ത പരിശ്രമംതന്നെ വേണം,

~ ഏരിയൽ ഫിലിപ്പ്, സിക്കന്തരാബാദ് 


ഈ കവയിത്രിയുടെ പുസ്തകത്തിനൊരവലോകനം ഇവിടെ വായിക്കുക.

എഴുത്തുകാരിയുടെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ:


സരോവര സ്മരണകൾ 




19 comments

both are so nice and forcing the reader to cry... congrats....

Dear Joy,
Thanks for the quick response. Have a happy weekend.

Thank You So Much Suhruthe.....EE POSTINUM ENTE BLOG PARICHAYAPPEDUTHIYATHINUM OTHIRI NANDI....

Thanks Saroja teacher, Malayalthil oru comment pratheekshikkaam alle LOL
Happy weekend.
~ Philip Ariel

നന്ദി ചൊല്ലാന്‍ വാക്കില്ല സോദരാ
സാന്ത്വനിപ്പിക്കുന്നീ കുറിപ്പിനാല്‍
പങ്കുവച്ചെന്‍ ചിത്തം നിറച്ചതില്‍
ഹൃത്തിലുണ്ടേയെന്‍ സ്നേഹമൊത്തിരി.

ഉപകാരസ്മരണയില്ലാത്തവര്‍
ശവമാണു ജീവിച്ചിരിക്കിലും
ഗുണമുള്ള പാലിരിക്കുമകിടിന്‍
നിണമൂറ്റും കൊതുകിനെപ്പോല്‍
അപരന്നു വ്യഥയേകി മൂഢസ്വര്‍ഗ്ഗം
തേടുന്നൂ ദോഷൈക ദൃക്കുകള്‍

വ്യഥപോലറിവേകും മറ്റൊരു
ഗുരുവുണ്ടോ മനുഷ്യനു പാരില്‍.

സ്നേഹമില്ലാത്ത, സത്യം വെടിഞ്ഞ

ധര്‍മ്മം വെടിഞ്ഞു വൈരാഗ്യം നിറഞ്ഞ മനസ്സ്

കാളകൂടം നിറഞ്ഞതാണ്‌..അകറ്റി നിറുത്തുക .....

എന്‍റെ മനസ്സിന് ശന്തിയേകിയ ഈ പോസ്റ്റിനും, 'സരോവരസ്മരണകള്‍' എന്ന എന്‍റെ ബ്ലോഗിനെ ഇതിലൂടെ പരിചയപ്പെടുത്തിയതിനും,എല്ലാത്തിലും ഉപരിയായി എന്‍റെ എളിയ കവിതയെ വായിച്ചു രസിച്ചതിലും അതിനെ ഉള്‍ക്കൊണ്ടുകൊണ്ട് താഴെ കുറിച്ച നല്ല വാക്കുകള്‍ക്കും ഒരുപാടൊരുപാട് നന്ദി...സ്നേം...സുഹൃത്തേ....

സാരോ ജേച്ചി താങ്കളുടെ കവിതയെ കുറിച്ചു ഏരിയ ൽ സാർ നന്നായി കുറിച്ചിട്ടുണ്ടല്ലോ.. ആശംസകൾ കവിതയുടെ ലോകത്ത് താങ്കൾ വിഹരിക്കുന്നതിൽ സന്തോഷമുണ്ട് പുഴയിൽ ഒഴുകുന്ന മരങ്ങൾ കൂടിച്ചേർന്ന് ഒഴുകുന്നത് പോലെയാണ് സൗഹൃദവും ബന്ധങ്ങളും ഒഴുക്കിൽ പെട്ട് വേര്പിരിയുകയും ചിലേടങ്ങളിൽ തങ്ങുകയും ചെയ്യും വീണ്ടും ഒഴുകുകയും ചെയ്യും എന്ന് ആചാര്യൻ പറഞ്ഞിട്ടുണ്ടല്ലോ കൂടെയല്ല പിറക്കുന്ന നേരത്തും കൂടെയല്ല മരിക്കുന്ന നേരത്തും എന്ന് ജ്ഞാനോദത്തമനായ കാവി വര്യൻ പറഞ്ഞുവെക്കുന്നു.. എന്നും തനിച്ചു തന്നെയാണ് ഓരോരുത്തരും.. നന്നായി വരികൾ കൂടുതൽ മികവോടെ വീണ്ടും അക്ഷരങ്ങളുടെ പൂക്കളമായി വരുവാൻ ദൈവാനുഗ്രഹമുണ്ടാകട്ടെ സ്നേഹപൂർവ്വം സതീശൻ

Thanks Philips Ariel for projecting this talented writer. I somehow missed this poem which is commendable in its narration and presentation. Thank you.

Very emotional and soul searching .This aspect portrayed by Saro is happening in everybody's life at one time or other.One has to accept it as a joke of destiny instead of falling a victim of melancholy.

Very emotional and soul searching .This aspect portrayed by Saro is happening in everybody's life at one time or other.One has to accept it as a joke of destiny instead of falling a victim of melancholy.

നന്ദി....സ്നേഹം....സുഹൃത്തേ....ഈ നല്ല വാക്കുകള്‍ക്ക്

നന്ദി.....സ്നേഹം സുഹൃത്തേ...ഈ നല്ല വാക്കുകള്‍ക്ക്. എന്റെ മനസ്സാണ് ..മനസ്സിലെ സങ്കടമാണ് അങ്ങനെയൊരു കവിത ഉണ്ടാകാന്‍ കാരണം...

ഒരുപാടു സന്തോഷം ,...നന്ദി സ്നേഹം ഈ നല്ല വാക്കുകള്‍ക്ക് സതീശാ....

ജോയ് ...നന്ദി സ്നേഹം ....ഒത്തിരി സന്തോഷം ഈ നല്ല വാക്കുകള്‍ക്ക്....

സ്വത്തിനും സമ്പാദ്യമായവയ്ക്കും
പങ്കിനായ് വന്നീടുമെന്ന ശങ്ക
കൊന്നിടും കൂടപ്പിറപ്പിനേയും
വന്നിടും പാരിന്‍റെ ശാപമായി
ഗോപ്യമായുള്ളോരു കാര്യമൊന്നും
വിശ്വസിച്ചേല്പിച്ചു പോയിടാതേ
വന്നിടും സന്താപമൊന്നൊരുക്കി
നമ്മുടേ നേര്‍ക്കതു സായകം പോല്‍
മാനസം വിങ്ങുന്ന വിങ്ങലെല്ലാം,
നീരസം മുറ്റി നശിച്ചിടാതാ
ജീവിതം ജീവിച്ചു തീര്‍ത്തിടാനായ്
കാത്തിടാനീശന്‍റെ കാല്‍ വണങ്ങാം.!

ഒരു പക്ഷെ എല്ലാ മിത്രങ്ങളേയും ബന്ധുക്കളേയും
ഈ പട്ടികയിൽ നിരത്തുവാൻ കഴിയില്ലെങ്കിലും, ഒരു നല്ല
പങ്കും പണവും പ്രതാപവും വന്നു ചേരുമ്പോൾ അറിയാതെയോ
അറിഞ്ഞോ ഈ പട്ടികയിലേക്ക് വഴുതി വീഴുന്നു എന്നതും ഒരു
നഗ്ന സത്യമായി അവശേഷിക്കുന്നു എന്ന് പറയാതിരിക്കാൻ തരമില്ല.

Anonymous delete 27.4.17
This comment has been removed by a blog administrator.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.