അല്ലാ... , ഇനി വെള്ളം കുടിയോടെ പണി തുടങ്ങാം അല്ലേ?!!

No Comments

എല്ലാ പ്രിയ മിത്രങ്ങൾക്കും എന്റെ വിനീതമായ കൂപ്പു കൈ. 


അൽപ്പ കാലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഇവിടെയത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം.  

കഴിഞ്ഞ കുറെ നാളുകൾ വിവിധ തിരക്കുകളിൽ ആയിരുന്നതിനാൽ ഓടിയെത്തേണ്ട പലയിടങ്ങളിലും എത്താൻ കഴിഞ്ഞില്ല, അത്തരത്തിലുള്ള ഒഴിച്ചു കൂടാൻ പാടില്ലാത്ത ഒരു സൌഹൃദ കൂട്ടായ്മ അത്രേ "മനസ്സ്" എന്ന മലയാളം  സോഷ്യൽ നെറ്റ്‌വർക്ക്. 


അടുത്തിടെ വീണ്ടും അവിടം സന്ദർശിക്കുവാൻ കഴിഞ്ഞു,  അപ്പോൾ അവിടെ നടക്കുന്ന പല പുതിയ സംരഭങ്ങളും കണ്ടു അതിയായി സന്തോഷിച്ചു. 

പെട്ടന്ന് ദൃഷ്ടിയിൽ പെട്ട ഒരു പോസ്റ്റും അതോടുള്ള ബന്ധത്തിൽ ഓർമ്മയിൽ ഓടിയെത്തിയ ചില ചിന്തകളും അവിടെ കുറിച്ചു അതിന്റെ ഒരു തനിയാവർത്തനം എന്നു വേണമെങ്കിൽ ഈ കുറിപ്പിനെ വിശേഷിപ്പിക്കാം! 

എന്തായാലും മനസ്സിൽ അംഗങ്ങൾ അല്ലാത്ത എൻറെ പ്രിയ മിത്രങ്ങളുടെ അറിവിലേക്കായി അതിവിടെ പകർത്തുന്നു! 

നാമെല്ലാവരും  അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളത്രേ ഈ കുറിപ്പിലെ ഉള്ളടക്കം.  

വായിക്കുക. 

ഇതോടൊപ്പം നിങ്ങൾക്കും ചിലതു പറയുവാനുണ്ടാകും തീർച്ച! അതിവിടെ കമൻറു പെട്ടിയിൽ എഴുതിയിടുക!

അല്ലാ... , ഇനി വെള്ളം കുടിയോടെ പണി തുടങ്ങാം അല്ലേ?!!


ഇൻ ബോക്സിലൂടെ താഴെ കുറിച്ച 

കുറി  ഇടാൻ പറ്റുന്നില്ല എന്നാൽ 

അതൊരു ബ്ലോഗാക്കിയാൽ 

നന്നായിരിക്കും എന്നു 

കരുതി ഇവിടെ കുറിക്കുന്നു!


എല്ലാവർക്കും സ്നേഹവന്ദനം

വീണ്ടും ഇവിടെയെത്താൻ കഴിഞ്ഞതിൽ സന്തോഷം!

ഒരു ദിവസം മെയിലിൽ കിട്ടിയ ജോയ് ഗുരുവായൂരിന്റെ കുറിപ്പു 

 ( "സുപ്രഭാതം... (രാവിലെ എഴുന്നേറ്റ      വഴി വെള്ളം കുടിക്കൂ)") 

 വായിച്ചാണു വീണ്ടും ഇവിടെയെത്തിയത്.



ആദ്യം ഒറ്റ വായനയിൽ എന്താണീ  'വഴി വെള്ളം' എന്നോർത്ത്‌ ഒന്ന് പകച്ചു

നിന്നു,  വായന തുടര്‍ന്നപ്പോഴല്ലേ കാര്യം പിടി കിട്ടിയത്!

നല്ല ഉപദേശം! ഇവിടെ വെള്ളം കുടിക്കാൻ പറഞ്ഞു!

താഴെ വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പി വെച്ചിരിക്കുന്നതും കണ്ടു.

വിഭവങ്ങൾ എല്ലാം കണ്ടു! പക്ഷെ വെള്ളം മാത്രം കണ്ടില്ല!

ഹ, സാരമില്ല, ഞങ്ങളെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ എന്നല്ലേ എന്നാലിനി 

കുടി തുടങ്ങിയേക്കാം!  അല്ലാ വെള്ളം കുടിയോടു തന്നെ പണി 

തുടങ്ങിയേക്കാം! ചിരിയോ ചിരി!!



എന്നാല്‍ ഈ വെള്ളംകുടിയെ കുറിച്ചു ഇരിക്കട്ടേ എന്‍റെ വകയും ചിലത്:


ധാരാളം വെള്ളംകുടിക്കുന്ന ശീലം നമ്മുടെ ദൈനംദിന ജീവിതത്തില്‍ 

ഉണ്ടാകുന്ന പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ്. നമ്മുടെ ശരീരത്തിന് 

ഉന്‍മേഷവും കുളിര്‍മയും ലഭിക്കുന്നതിന് ദിവസവുമുളള വെള്ളം കുടി 

സഹായിക്കുന്നു. ദിവസവും 8 ലിറ്റര്‍വെള്ളം കുടിക്കണം എന്നാണ് 

പറയാറുള്ളത്. വെള്ളത്തിന്റെ രൂപത്തില്‍ തന്നെ കുടിക്കണമെന്നില്ല. 

ചായ, ജൂസ് എന്നിവ കുടിച്ചാലും മതി. ധാരാളം വെള്ളം കുടിക്കുന്നത് 

ചെയ്യുന്ന ജോലിയില്‍ ഏകാഗ്രത പുലര്‍ത്തുന്നതിനും പല രോഗങ്ങളില്‍ 

നിന്നും രക്ഷനേടുന്നതിനും സഹായിക്കുന്നു. 



ചര്‍മ്മസംരക്ഷണത്തിലും വെള്ളം കുടിക്കുന്നത് ഒരു പ്രധാനപങ്ക് വഹിക്കുന്നു.

പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മ്മത്തില്‍ ചുളിവുകള്‍ കാണുന്നു. നിത്യേന 

കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമ്പോഴാണ് ചിലരില്‍ മുഖക്കുരു, 

ചുളിവുകള്‍, കറുത്ത പാടുകള്‍ തുടങ്ങിയവ കാണപ്പെടുന്നത്. ശരീരവണ്ണം 

കൂടിയ പ്രകൃതക്കാരില്‍ ചര്‍മ്മം വലിഞ്ഞതായി കാണാറുണ്ട്. ഇവര്‍ ധാരാളം

വെള്ളം കുടിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കകം ചര്‍മ്മം ദൃഢപ്പെടും. 



മൂത്രാശയരോഗവും മറ്റ് പകര്‍ച്ചവ്യാധികളെയും മാറ്റാന്‍ ഏറ്റവും നല്ല മരുന്ന് 

വെള്ളം ധാരാളം കുടിക്കുക എന്നതുതന്നെയാണ്. 


അതുമാത്രമല്ല പൊണ്ണത്തടിയുള്ളവരുടെ തടി കുറയ്ക്കാനും വെള്ളം 

കുടിക്കുന്നതിലൂടെ സാധിക്കും. 

പ്രത്യേകം തയ്യാറാക്കുന്ന വെള്ളം 

അതിരാവിലെ കുടിക്കുന്നത് 

ആരോഗ്യത്തിന് ഉത്തമമാണ്. 

ഡീ ടോക്സിക് വാട്ടര്‍ 

എന്നറിയപ്പെടുന്ന ഇത് 

തയ്യാറാക്കാന്‍, വൈകീട്ടു ഒരു 

ജാറില്‍ ശുദ്ധമായ 

പച്ചവെള്ളമെടുക്കുക. ഈ

 വെള്ളത്തില്‍ നാരങ്ങ രണ്ടായി മുറിച്ച്

ഒന്നു പിഴിഞ്ഞതിനുശേഷം നിക്ഷേപിക്കുക. ഇതുകൂടാതെ വൃത്തിയായി 

കഴുകിയ ഒരു പിടി പുതിനയില, സലാഡ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന 

ചെറിയ വെള്ളരിക്ക, ഒരു ഇടത്തരം കഷണം ഇഞ്ചി എന്നിവ അരിഞ്ഞു

ഇട്ടുവയ്ക്കുക. ഇല  അരിഞ്ഞിടേണ്ടാ.  പിറ്റേദിവസം ഉറക്കമുണര്‍ന്ന ഉടനെ 

വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുക. ദിവസവും ഇതു 

ശീലമാക്കുന്നവര്‍ക്ക് ദഹനപ്രക്രിയ നന്നായി നടക്കുന്നതിനും, കുടവയര്‍ 

കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപെടുന്നു. 

നാരങ്ങാനീരില്‍ സിട്രിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് കരളിനെ 

ശുദ്ധീകരിക്കുന്നതിനും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും 

ശരീരത്തിലെ പി എച്ച് മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. 

ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് 

ഇല്ലാതാക്കുന്നതിന് ഈ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. വെള്ളം 

കുടിക്കുന്നത് വന്‍കുടല്‍, മൂത്രാശയ കാന്‍സര്‍ എന്നിവയ്ക്ക് പരിഹാരമാണ്. 

ഇതു കൂടാതെ ഇന്ന് സ്ത്രീകളില്‍ കാണപ്പെടുന്ന ബ്രസ്റ്റ് കാന്‍സര്‍ തടയുന്നതിനും

വെള്ളം കുടിക്കുന്നത് സഹായിക്കുന്നു എന്ന് ഈ അടുത്തകാലത്ത് 

പുറത്തുവന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 


രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ശരിയായ 

പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളം ധാരാളം കുടിക്കുന്നതുമൂലം സഹായിക്കുന്നു. 

വെള്ളം ധാരാളം  കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തില്‍ 

രക്തഓട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഈ വെള്ളം ഇടവെട്ട് 

ദിവസം മുഴുവന്‍ കുടിക്കുന്നതും നല്ലതാണ്. നിങ്ങള്‍ പോകുന്ന സ്ഥലത്തെല്ലാം 

തന്നെ വെള്ളം കൊണ്ടുപോകാവുന്നതാണ്. വെള്ളത്തില്‍ വെള്ളരിക്ക,

നാരങ്ങ എന്നിവ ചേര്‍ത്ത ഡീടോക്‌സിക്ക് വാട്ടര്‍  കൊണ്ടുപോകുന്നത് 

നമ്മുടെ ആരോഗ്യത്തോടൊപ്പം ശരീര ഭാരം കുറയുന്നതിനും സഹായിക്കുന്നു

മുകളില്‍ കൊടുത്ത വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ചതാണ്. 

പലര്‍ക്കും അതുകൊണ്ടു ഫലപ്രാപ്തിയുണ്ടായിട്ടുണ്ട് എന്നൊക്കെ അറിയാന്‍ 

കഴിഞ്ഞിട്ടുമുണ്ട്. ചിലപ്പോള്‍ പലരും കണ്ടിരിക്കാവുന്ന ഒരു 

സംഗതിയുമായിരിക്കാം. ഇതേവരെ അറിയാത്തവര്‍ക്കു പ്രയോജനം 

ചെയ്യട്ടേ അല്ലേ?!


ഇവിടെ എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു

എല്ലാവർക്കും ആശംസകൾ

സസ്നേഹം

ഫിലിപ്പ് ഏരിയൽ



അടിക്കുറിപ്പ് 1 
ഈ കുറിപ്പ് തയ്യാറാക്കാൻ പ്രചോദനം നൽകിയ മനസ്സ്

അഡ്മിനിൽ ഒരാളായ ശ്രീ ജോയ് ഗുരുവായൂരിനുള്ള എൻറെ പ്രത്യേക നന്ദി 

ഈ അവസരത്തിൽ ഇവിടെ രേഖപ്പെടുത്തുന്നു.

നന്ദി നമസ്കാരം ശ്രീ ജോയി ഗുരുവായൂർ  

അടിക്കുറിപ്പ് 2 
ഈ കുറിപ്പിന് മനസ്സിൽ  ലഭിച്ച ചില പ്രതികരണങ്ങൾ ഇതോടൊപ്പം 

ചേർത്താൽ അത് ഇവിടെയുള്ള വായനക്കാർക്ക് കുറേക്കൂടി പ്രയോജനപ്പെടും 

എന്ന് തോന്നുന്നതിനാൽ അവയിൽ ചിലത് അനുബന്ധമായി ഇവിടെ 

ചേർക്കുന്നു:

അനുബന്ധം:

1. Comment by ടി.കെ.ഉണ്ണി 

ഞാന്‍ സാധാരണയായി ധാരാളം വെള്ളം കുടിക്കാറുണ്ട്.. കഴിഞ്ഞ 

പ്രാവശ്യം ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ''നിങ്ങള്‍ 

ആവശ്യത്തിലധികം വെള്ളം കുടിക്കുന്നു. 


അതാവാം നിങ്ങളുടെ പ്രശ്നം. വെള്ളം കുടിക്കുന്നത്തിന്റെ അളവ്

കുറയ്ക്കുക. ആവശ്യത്തിനു മാത്രം വെള്ളം കുടിക്കുക.'' എന്നാണു. പക്ഷെ, 

ഡോക്ടര്‍ പറഞ്ഞതുപോലെ ആവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. (ശുദ്ധജലം 

കുടിക്കുന്ന കാര്യമാണ് പറഞ്ഞത്)!!!!!!!!



2.  Comment by HARI NAIR 

ഏതായാലും എല്ലാവരുംകൂടി വെള്ളം കുടിപ്പിക്കാന്‍ തീരുമാനിച്ചു.

പഴി കേള്‍ക്കാതിരിക്കാന്‍ ഞാനും കുടിച്ചുകളയാം.


ഉത്തരേന്ത്യയില്‍ 'ജല്‍ജീര' എന്ന പേരില്‍ കിട്ടുന്ന വെള്ളവും, ഏതാണ്ട് 

ശ്രീ.ഏരിയല്‍ പറഞ്ഞ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ്. 

ദാഹവും ക്ഷീണവും അകറ്റാന്‍ അത് ഉത്തമമാണെന്നാണ് അനുഭവം.



3. Comment by A.R.Muralidharan 

അഞ്ചു ലിറ്റർ വെള്ളം കുടിക്കണമെന്നും, എട്ടു ലിറ്റർ കുടിക്കണം

മെന്നും, ഒക്കെ  പലരും പല തരത്തിൽ പറയുന്നുണ്ട്. 


ഇക്കാര്യത്തെക്കുറിച്ച്  ഞങ്ങളുടെ ഫാമിലി ഫിസിഷ്യൻ പറഞ്ഞത് 

ദാഹിക്കുമ്പോൾ വെള്ളം കുടിക്കുക.  അപ്പോൾ  കുടിക്കാതിരിക്കുന്നത് 

ശരീരത്തിന് ദോഷം ചെയ്യും.


വിശക്കുമ്പോൾ ഭക്ഷണവും, ദാഹിക്കുമ്പോൾ വെള്ളവും കുടിക്കണം.

ശരീരം അതിന്റെ ആവശ്യങ്ങൾ സമയാസമയം നമ്മളെ അറിയിച്ചു 

കൊള്ളും.  നാം അതിനെ തള്ളിക്കളയാതിരുന്നാൽ മതി എന്നാണ് 

ഡോക്ടറുടെ  അഭിപ്രായം.  


പലരും പലതും പറയുന്നു.  എന്തായാലും ശരി വെള്ളം നല്ലവണ്ണം  കുടിക്കണം 

എന്ന് ഇതിൽ നിന്നും മനസ്സിലാക്കുന്നു.


കാലത്ത് എഴുന്നേറ്റ ഉടനെ ചായ കുടിക്കുന്ന ശീലമുണ്ടായിരുന്നു എനിക്ക്.

വയറിനു സുഖമില്ലാതായപ്പോൾ ഈ ശീലം മാറ്റി രണ്ടു ഗ്ലാസ്‌ വെള്ളം  

സ്ഥിരമായി കുടിക്കാൻ പറഞ്ഞു.  അസുഖം ഒരു പരിധിവരെ മാറുകയും 

ചെയ്തു.


എന്തായാലും ശരി വെള്ളം (WATER) ആവശ്യത്തിന്   കുടിക്കണം എന്ന് ഇതിൽ

നിന്നും മനസ്സിലാക്കുന്നു.  ഇതുപോലെയുള്ള ബ്ലോഗ്ഗുകൾ വായനക്കാരന് 

ഗുണം ചെയ്യും എന്നുറപ്പാണ്.



4. Comment by Krishnakumar C V 

ജലചികിൽസ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. 

വെള്ളം എത്ര അമൂല്യമായ മരുന്നാണ്.

ഒരു മാതിരി എല്ലാ രോഗങ്ങളേയും, ക്ഷീണത്തേയും അകറ്റാൻ വെള്ളം കുടി 

മതിയാകും.  ഈ ലേഖനം സമയോചിതമായി... 


5. Comment by boby joseph 

വളരെ നല്ല ലേഖനം. വിജ്ഞാനപ്രദം. വെള്ളം കുടിക്കുന്നത് പല 

അസുഖങ്ങൾക്കും വളരെ നല്ലതാണ്. 


സ്ത്രീകൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ 

യാത്രയിൽ പരമാവധി വെള്ളം കുറച്ചാണ് അവർ ഉപയോഗിക്കുന്നത്.

ഇതുമൂലം വൃക്കകളുടെ പ്രവർത്തനം തകരാറാകാൻ സാദ്ധ്യത ഏറെയാണ്‌. 

ഇപ്പോൾ ജോലിക്കാരായ സ്ത്രീകൾ വളരെയേറെ ഉള്ളതിനാൽ  ഇത് വലിയ 

പ്രാധാന്യം അർഹിക്കുന്നു. വാഹനം ഓടിക്കുന്നവരുടെ ശരീരത്തിൽ നിന്നും 

ധാരാളം ജലം നഷ്ടപ്പെടുന്നതിനാൽ അവർക്ക് വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ

സാദ്ധ്യത വളരെയേറെയുണ്ട്.


6. Comment by ജോയ് ഗുരുവായൂര്‍ 

ഇതൊക്കെ വായിച്ചു മനസ്സിലെ എല്ലാവരും അവസാനം "ഫുള്‍ തണ്ണി" 

യായി മാറുമോ ഏരിയല്‍ സാറേ?


മേല്പ്പറഞ്ഞ മിശ്രിതം ചേര്‍ത്തു തയ്യാറാക്കുന്ന വെള്ളം അതിരാവിലെ 

കഴിക്കുന്നതു കഴിഞ്ഞ ഒരു മാസമായി ഞാന്‍ ശീലമാക്കിയിട്ടുണ്ട്. നമ്മള്‍ 

സാധാരണ ഉറക്കമുണര്‍ന്നു എഴുന്നേറ്റു പ്രഭാതകൃത്യങ്ങള്‍ ചെയ്യുന്നതിനും 

ഒരു മണിക്കൂര്‍ മുമ്പ് ഉണര്‍ന്നു രണ്ടു മൂന്നു ഗ്ലാസ് വെള്ളം അകത്താക്കി ഒന്നും 

അറിയാത്തവരെപ്പോലെ പഴയ മാതിരി ഒരു മണിക്കൂര്‍ കൂടിയങ്ങു ഉറങ്ങുക.

ആദ്യം കുറച്ചു ബുദ്ധിമുട്ടു (ഉറങ്ങാന്‍) തോന്നുമെങ്കിലും രണ്ടു മൂന്നു ദിവസം

തുടര്‍ച്ചയായി ശ്രമിച്ചാല്‍പ്പിന്നെ ആ ബുദ്ധിമുട്ടു ഉണ്ടാകുകയില്ല. ഇങ്ങനെ 

ചെയ്യുന്നതു കൊണ്ടുള്ള ഗുണം എന്തെന്നു വച്ചാല്‍ നമ്മുടെ ആമാശയത്തില്‍

ഉള്ള അസിഡിറ്റിയെല്ലാം മാറുകയും  നല്ലൊരു ശോധന സാധ്യമാവുകയും

കൂടാതെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനുള്ള വിശപ്പ്‌ ഉണ്ടാവുകയും ചെയ്യും 

എന്നതാണ്.   മാത്രമല്ലാ.. ദിവസം മൊത്തത്തില്‍ ഒരു ചുറുചുറുക്ക് നമ്മളെ 

ഗ്രസിച്ചിരിക്കുന്നതായ ഒരു പ്രതീതിയും നമ്മിലുണ്ടാവും. 

ഭാവുകങ്ങള്‍ ഏരിയല്‍ സര്‍.


7. Comment by Sunil M S 

ഏരിയലിന്റെ ലേഖനം വിജ്ഞാനപ്രദവും, വെള്ളം കുടിയ്ക്കാൻ 

പ്രചോദിപ്പിയ്ക്കുന്നതുമായി. 


വെള്ളത്തെപ്പറ്റിയുള്ള ഈ ഓർമ്മപ്പെടുത്തലിനു നന്ദി. മൂന്നു പതിറ്റാണ്ടു മുമ്പ്,

ഒരിയ്ക്കൽ, എന്റെ പുറം ഉളുക്കി. ശ്വാസം കഴിയ്ക്കാൻ പോലും ബുദ്ധിമുട്ടി.

ശ്രീമതി പരിഭ്രമിച്ചോടിപ്പോയി, വൈദ്യരുടെ അടുത്തേയ്ക്ക്. അദ്ദേഹം 

നിർദ്ദേശിച്ച മരുന്നു ഞാനിപ്പോഴുമോർക്കുന്നു: “വെള്ളം തിളപ്പിയ്ക്കുക. 

പല തവണയായി, കഴിയുന്നത്ര ചൂടോടെ, എന്നാൽ പൊള്ളലേൽക്കാതെ, 

കഴിയുന്നത്ര കുടിയ്ക്കുക. 


അതു മാത്രമാണിതിനുള്ള മരുന്ന്.” കുറേയേറെ ചൂടുവെള്ളം ഞാൻ 

കുടിച്ചുകൂട്ടി. രണ്ടു ദിവസം കൊണ്ട് ഉളുക്കു നിശ്ശേഷം മാറുകയും ചെയ്തു. 

അതിൽപ്പിന്നെ ശ്രീമതിയും ഞാനും പലർക്കും ആ വിദ്യ ഉപദേശിച്ചു 

കൊടുത്തിട്ടുണ്ട്. 


ചിലരിലെങ്കിലും അതു ഫലിച്ചിട്ടുമുണ്ട്. ഉളുക്കൊന്നുമില്ലാത്തപ്പോൾപ്പോലും,

തണുത്ത വെള്ളത്തിനു പകരം, നേരിയ ചൂടെങ്കിലുമുള്ള വെള്ളം 

കുടിയ്ക്കുന്നതായിരിയ്ക്കും നന്നെന്നു തോന്നുന്നു. തണുപ്പിച്ച വെള്ളം 

കുടിയ്ക്കുന്നതു കൊഴുപ്പടിയാനിടയാക്കുമെന്നു വായിയ്ക്കാനിടയായി. 

പക്ഷേ, വെള്ളം കുടിച്ചു തൃപ്തിയടഞ്ഞിരുന്നതു പണ്ടാണ്: 

ഗ്യാസ് സ്റ്റൌവ്വും രണ്ടു സിലിണ്ടറും പൈപ്പുവെള്ളവുമില്ലാതിരുന്ന കാലത്ത്.

അന്ന്, കുളത്തിൽ നിന്നു കോരിയ വെള്ളം മൺ‌കൂജയിൽ നിറച്ചു 

വയ്ക്കുമായിരുന്നു. മൺ‌കൂജയിൽ നിന്നുള്ള തണുത്ത വെള്ളം 

കുടിയ്ക്കുമ്പോൾ കിട്ടിക്കൊണ്ടിരുന്ന സംതൃപ്തി പിന്നീടൊരിയ്ക്കലും വെള്ളം

കുടിച്ചു കിട്ടിയിട്ടില്ല. തിളപ്പിച്ച വെള്ളത്തിനെന്തോ ജീവനില്ലാത്തപോലെയാണു

തോന്നുക. ചൂടുവെള്ളത്തിന് ഉളുക്കു മാറ്റിയെടുക്കാനായെങ്കിലും, തീരെ

ഇഷ്ടപ്പെടാനാകാത്തൊരു ചരിത്രമുണ്ടു ചൂടുവെള്ളത്തിന്; ഞാനുമായി 

ബന്ധപ്പെട്ട ചരിത്രം. ബാല്യത്തിൽ, വല്ലപ്പോഴും, ചെറുനാരങ്ങാനീരിൽ 

ആവണക്കെണ്ണയൊഴിച്ച്, വെളുപ്പാൻ കാലത്ത് അമ്മ നിർബന്ധിച്ചു 

കുടിപ്പിയ്ക്കുമായിരുന്നു. എന്തിനായിരുന്നെന്നു പറയേണ്ടതില്ലല്ലോ. തുടർന്ന്,

ഇടവിട്ടിടവിട്ട് ചൂടുവെള്ളം – ഏകദേശം തിളച്ച വെള്ളം എന്നു തന്നെ പറയണം

- തന്നുകൊണ്ടിരിയ്ക്കും. 


ചൂടുവെള്ളം കുടിച്ച് അധികം കഴിയും മുമ്പേ ഓടേണ്ടി വരും! തീരെ 

ഇഷ്ടപ്പെടാനാകാഞ്ഞ അന്നത്തെയാ പ്രക്രിയയെ ഓർമ്മിപ്പിയ്ക്കും, 

ഇന്നു ചൂടുവെള്ളം. കുടിച്ചു കൊതിതീർന്നിട്ടില്ലാത്ത ഒന്നുണ്ട്: മോരിൻ വെള്ളം.

സ്കൂളിനടുത്ത്, റോഡിനപ്പുറത്തുള്ളൊരു പടിപ്പുരയിൽ മോരിൻ വെള്ളം

കിട്ടിയിരുന്നു. വെയിലത്ത് ഓടിക്കളിച്ചു തളർന്നുകഴിയുമ്പോൾ നേരേ ആ 

പടിപ്പുരയിലേയ്ക്കാണോടുക. 


ഒരു ഗ്ലാസ്സു നിറയെ മോരിൻ വെള്ളം അവിടെക്കിട്ടും. മുതിർന്നവരാരെങ്കിലും 

ഇരിപ്പുണ്ടാകും, മൺകലത്തിൽ നിന്നു മോരിൻ വെള്ളമെടുത്തു തരാൻ. 

ആ മോരിൻ വെള്ളത്തിന്റെ രുചി ഒന്നു വേറെ തന്നെയായിരുന്നു. ഇന്ന് 

ഏതെങ്കിലും സ്കൂളിനു സമീപം അതുപോലെ കുട്ടികൾക്കു മോരിൻ വെള്ളം

സൌജന്യമായി നൽകുന്നുണ്ടോ എന്നു സംശയമാണ്.

o 0 o 


വിജ്ഞാനപ്രദവും, രസകരവുമായ 


നിരവധി ലേഖനങ്ങളും കുറിപ്പുകളും,



കഥകളും കവിതകളും ചിത്രങ്ങളും 



ചർച്ചകളും വായിക്കുവാൻ മനസ്സ് 



കൂട്ടായ്മയിൽ അംഗമാകൂ!





അതിനായി ചിത്രത്തിനു 


താഴയുള്ള CLICK HERE എന്ന ബട്ടണിൽ 


അമർത്തുക!  



കടപ്പാട്:
മനസ്സ് സൌഹൃദ കൂട്ടായ്മ 
ജോയ് ഗുരുവായൂർ 
Picture Source: wellness.uci.edu

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.