He is a short-tempered man
ചിത്രം കടപ്പാട് ഗൂഗിൾ |
"Your social media jottings, responses, comments, reactions, etc speak it all!"
We are Sorry, You Are A Tempered Person and You Are unfit for this post"
അയാൾ ഒരു ചൂടനാണ് (മലയാളം)
ഒരു മിനിക്കഥ
മൾട്ടി നാഷണൽ കമ്പനിയിലെ ഇന്റർവ്യൂ കടമ്പകൾ മൂന്നും അയാൾ നിക്ഷ്പ്രയാസം കടന്നു.
ഫൈനൽ ഇന്റർവ്യൂവിനായി അയാളെ അവർ വീണ്ടും വിളിച്ചു.
ഈ ജോലി തനിക്കു ഉറപ്പായും ലഭിക്കും എന്ന ആത്മവിശ്വാസം അയാൾക്കുണ്ടായിരുന്നു.
പക്ഷെ ഫലം തികച്ചും വിപരീതമായിരുന്നു
അയാൾക്ക് ജോലി നിക്ഷേധിക്കപ്പെട്ടു.
അതിനവർ കണ്ടെത്തിയ കാരണം അയാളെ ശരിക്കും ഞെട്ടിച്ചു.
“അയാൾ ഒരു ചൂടൻ ആണുപോലും”
ചില കമ്പനികൾ വിശേഷിച്ചും മൾട്ടി നാഷണൽ കമ്പനികൾ ജോലിക്കാരെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ സ്വഭാവ വിശേഷങ്ങൾ വിവിധ മേഖലകളിൽക്കൂടി അന്വേഷിച്ചു കണ്ടെത്തും എന്ന സത്യം അയാൾ അറിഞ്ഞിരുന്നില്ല. അയാളെപ്പറ്റി അയാൾ അറിയാതെ തന്നെ നിരവധി കാര്യങ്ങൾ അവർ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
സോഷ്യൽ മീഡിയകളിൽ അയാൾ നടത്തി വന്നിരുന്ന കസർത്തുകൾ, പ്രഹസനങ്ങൾ, പ്രതികരണങ്ങൾ ഇവയുടെ മൊത്തമായ ഒരു റിപ്പോര്ട്ട് അവർ ഇതിനകം കരസ്ഥമാക്കി കഴിഞ്ഞിരുന്നു. അത് പരിശോധിച്ച ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ സത്യത്തിൽ ഒന്ന് ഞെട്ടുക തന്നെ ചെയ്തു.
അങ്ങനെ അവർ ഒരു ഉറച്ച തീരുമാനത്തിൽ എത്തി.
അയാളെ ആ തസ്തികയിലേക്ക് തിരഞ്ഞെടുത്താൽ അയാൾ ഇവിടം ഒരു യുദ്ധക്കളമാക്കി മാറ്റും എന്നതിൽ സംശയം ഇല്ലാ എന്നവർ ഏക സ്വരത്തിൽ പറഞ്ഞു.
അവർ അയാളോട് ഇപ്രകാരം പറഞ്ഞു.
സോറി മിസ്റ്റർ, ഈ പോസ്റ്റിനു താങ്കൾ യോഗ്യത ഉള്ളവനല്ല!
നിങ്ങൾ ഒരു പക്ഷെ അതിനുള്ള കാരണം തിരക്കിയേക്കാം, അത് പറയാൻ ഞങ്ങൾ ബാദ്ധ്യസ്ഥർ തന്നെ.
“Your social media jottings, responses, comments, reactions etc speaks it all!” നിങ്ങളുടെ സോഷ്യൽ മീഡിയാ പ്രഹസനങ്ങൾ അത് വളരെ ഉച്ചത്തിൽ തന്നെ വിളിച്ചു പറയുന്നു. ക്ഷമിക്കണം താങ്കൾ ഒരു ചൂടനാണ് ! ഈ തസ്തിക നിങ്ങൾക്ക് ഒരിക്കലും യോജ്യമല്ല!
We are sorry!
അത് കേട്ട അയാൾ ഒന്ന് ഞെട്ടി, മ്ളാന വദനനായി അവിടെ നിന്നും ഇറങ്ങി നടന്നു.
lYou can read the original Malayalam version of this mini story here in this link: ARIEL’S JOTTINGS
Published on: Sep 8, 2014 at 17:09
Picture Credit: freedigitalphotos.net
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.