ബ്ളോഗ് ലിങ്കിൻറെ നീളം കുറക്കാൻ ഇതാ ഒരു കുറുക്കു വഴി, അല്ല ഒരു വെബ്‌ പേജ് (Shorten Your URLs Here Is A Shortcut No! A Website.

No Comments
ബ്ളോഗ് ലിങ്കിൻറെ നീളം കുറക്കാൻ ഇതാ ഒരു കുറുക്കു വഴി, അല്ല ഒരു വെബ്‌ പേജ്


നിങ്ങളുടെ ബ്ലോഗ്‌ url കളുടെ നീളം കുറക്കാൻ എന്താണ് വഴി? 

പലപ്പോഴും റ്റ്വിട്ടെർ തുടങ്ങിയ മൈക്രോ വെബ്‌ സൈറ്റുകളിൽ പോസ്റ്റു ചെയ്യാൻ നമ്മുടെ 
നീളമേറിയ ബ്ലോഗ്‌ ലിങ്കുകൾ തടസ്സം സൃഷ്ടിക്കുന്നു. ഇതാ അതിനൊരു പരിഹാര മാർഗ്ഗം.

ഇന്ന് മാർക്കറ്റിൽ (വെബ്‌ ഉലകത്തിൽ) നിരവധി കമ്പനികൾ അതിനു വഴി പറഞ്ഞു തരാൻ ഉണ്ടെങ്കിലും  അടുത്തിടെ മനസ്സിലാക്കുവാൻ കഴിഞ്ഞതും അനായാസേന ചെയ്യുവാൻ കഴിയുന്നതുമായ ഒരു വെബ്‌  സൈറ്റിനെപ്പറ്റി ഇന്ന് വായിക്കുവാൻ ഇടയായി അതേപ്പറ്റി ഇതാ ചില വിവരങ്ങൾ: 

യു കട്ട്.ഇറ്റ്‌  (ucut.it) എന്ന പേരിൽ അറിയപ്പെടുന്ന ഈ വെബ്‌സൈറ്റിൽ പേരു രെജിസ്റ്റർ ചെയ്താൽ പരിധികൾ, കാലാവധികൾ ഇല്ലാതെ നിങ്ങളുടെ വെബ്‌ സൈറ്റ്, ബ്ളോഗ് തുടങ്ങിയവയുടെ ചുരുക്കപ്പേര് കണ്ടെത്താം. 

രെജിസ്ടർ ചെയ്യാതെയും ഈ സൈറ്റിൽ നിന്നും നമുക്ക് ലിങ്കുകൾ എടുക്കാം എന്നാൽ അത്തരം  ലിങ്കുകൾക്ക് ചുരുക്കം കാലാവധിയെ ഉണ്ടാകുള്ളൂ, അത് കേവലം മൂന്നു മാസത്തിനുള്ളിൽ ഉപയോഗശൂന്യമായി മാറും. 
എന്നാൽ ഇവിടെ പേർ രെജിസ്ടർ ചെയ്തു ഉപയോഗിക്കുന്നുയെങ്കിൽ കാലാവധിയില്ലാതെ അത് ഉപയോഗിക്കാം. 

രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താകൾക്ക് മറ്റു ചില പ്രയോജനങ്ങളും ഒപ്പം ലഭിക്കുന്നു:

മൾട്ടി ലിങ്ക് സൗകര്യം

നമ്മുടെ ബ്ളോഗ്, വെബ് ലിങ്കുകൾ എല്ലാം ഒരുമിച്ചു ചേർത്താൽ എല്ലാറ്റിനും വെവ്വേറെ ലിങ്കുകൾ ലഭിക്കുകയും അത് നമ്മുടെ അക്കൗണ്ടിൽ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. മൾട്ടി ലിങ്കുകൾ ചേർക്കുമ്പോൾ ഓരോ ലിങ്ക് ചേർത്ത ശേഷം ഒരു സ്പേസ് വിടുവാൻ മറക്കരുത്. സ്ക്രീൻ ഷോട്ട് കാണുക, വലുപ്പത്തിൽ കാണുവാൻ സ്ക്രീൻ ഷോട്ടിൽ ക്ളിക്ക് ചെയ്യുക.

ഇനി നമ്മുടെ എല്ലാ ലിങ്കുകളും ഒരുമിച്ചു ചേർത്ത് ഒറ്റ ലിങ്ക് മാത്രം വേണമെങ്കിലും അതിനുള്ള വഴികൾ രെജിസ്റ്റർ ചെയ്തവർക്കായി ഇതിൽ ഒരുക്കിയിയിട്ടുണ്ട്.

മറ്റ് ഒരു പ്രയോജനം. ചുരുക്കപ്പേരിനായി ലിങ്ക് ചേർക്കുമ്പോൾ വേണമെങ്കിൽ, ഓരോ ലിങ്കിനൊപ്പം നാം ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന, അവശ്യം ചേർക്കേണ്ട ഒരു പേരും നമുക്ക് ചേർക്കുന്നതിനുള്ള അവസരവും ഇതിൽ ഉണ്ട്. 

ഉദാഹരണത്തിന്  എന്റ് മലയാളം ബ്ളോഗിന്റെ ലിങ്ക് ഇതാണ്:  http://arielintekurippukal.blogspot.in/ 
അതിനെ  പ്രതിനിധീകരിച്ചു കൊണ്ട് ചുരുക്കം വാക്കിൽ "ariel" എന്ന നാമവും ഒപ്പം ചേര്ത്തിരിക്കുന്നത് ശ്രദ്ധിക്കുക.  http://ucut.it/ariel  
ഇങ്ങനെ ചുരുക്ക നാമം ചേർക്കുന്നതിനായി  
Your Custom Alias (optional) (Max. 20 characters) എന്ന കുറിപ്പുനു താഴെയുള്ള ബോക്സിൽ നമുക്കാവശ്യമുള്ള 
പേർ നല്കുക  ലിങ്ക് ലഭിക്കുമ്പോൾ നാം ചേർത്ത പേരും ലിങ്കിനോപ്പം അവസാനത്തിൽ ചേർത്തിരിക്കും. 
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വെറും 20 അക്ഷരങ്ങൾ ഉള്ള ഒരു വാക്ക് മാത്രമേ ചേർക്കാവൂ.

അത് നമ്മുടെ കുറിപ്പിനെ പെട്ടന്ന് മനസ്സിലാക്കാൻ സഹായിക്കും. ഉദാഹരണത്തിന് കുറിപ്പ് ഒരു കഥയെങ്കിൽ കഥ എന്നോ അല്ലെങ്കിൽ കുറിപ്പിന്റെ തല വാചകത്തിലെ ഒരു വാക്കോ ചേർക്കാം. 

ലഭിച്ച ലിങ്ക് പിന്നീട് നോക്കുമ്പോൾ അത്  ഏതിലെക്കുള്ള ലിങ്ക് എന്ന് പെട്ടന്ന് മനസ്സിലാക്കുവാൻ ഇതു സഹായിക്കുന്നു.

ഉദാഹരണത്തിന് എന്റെ ബ്ളോഗ് കമന്റു കളെപ്പറ്റി എഴുതിയ ലേഖനത്തിന്  "വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍: Web Comments Some Thoughts and Suggestions....
(Blog Comments Some Thoughts: Or A Personal Experiences of a Blogger" webcomments എന്ന പേര് ഞാൻ ലിങ്കിൽ ചേർത്തിരിക്കുന്നത് കാണുക. http://ucut.it/webcomments
ഇങ്ങനെ നമുക്ക് ഇഷടമുള്ള പേരുകൾ നല്കാം പക്ഷെ അത് ഇരുപതു അക്ഷരങ്ങളിൽ കൂടുവാൻ പാടില്ല എന്നോർക്കുക. കൂടുതൽ വിവരത്തിനായി സ്ക്രീൻ ഷോട്ട് കാണുക.  ലിങ്കുകൾ എല്ലാം ലഭിച്ച ശേഷം അതിൽ (Custom Alias) ൽ മാറ്റം വരുത്തുന്നതിനും ഉള്ള സൗകര്യം ഇവിടെ ഉണ്ട് . നമ്മുടെ അക്കൌണ്ട് തുറന്ന ശേഷം മുകളിൽ വലതു വശത്തുള്ള  My Account എന്ന  ബട്ടണിൽ cursor വെച്ച്  Manage Links എന്ന ബട്ടണിൽ അമർത്തുക ആവശ്യമായ മാറ്റങ്ങൾ വരുത്തുക.

പിന്നെ ഇതോടൊപ്പം ലിങ്കിനേപ്പറ്റി ഒരു ചെറു വിവരം ചേർക്കുന്നതിനുള്ള സൌകര്യവും  ഇതിൽ നല്കിയിട്ടുണ്ട്.

പിന്നീട് അക്കൗണ്ട്‌ തുറക്കുമ്പോൾ ഈ ചെറുവിവരണം പെട്ടന്ന് ലിങ്ക് കണ്ടെത്താനും മറ്റും സഹായിക്കുന്നു.

ഓർക്കുക": ഈ ചെറു വിവരണം നൂറു വാക്കുകൾക്കു (1oo Words) ഉള്ളിൽ ആയിരിക്കണം എന്നു മാത്രം.

ചെറു ലിങ്ക് പൂർത്തിയായി വരുമ്പോൾ ഒരു പേജു പ്രത്യക്ഷപ്പെടുന്നു അവിടെ നിന്നും നമ്മുടെ ലിങ്ക് 
മറ്റു നിരവധി സോഷ്യൽ സൈറ്റുകളിലേക്ക് പോസ്റ്റു ചെയ്യുന്നതിനുള്ള സൌകര്യവും ഇതിന്റെ വക്താക്കൾ ചേർക്കാൻ മറന്നിട്ടില്ല. 

ഇനി നമ്മോടു ആരെങ്കിലും ലിങ്ക് ചോദിച്ചാൽ ഇത്തരം ചെറു ലിങ്കുകൾ അവർക്ക് കൊടുക്കാനും അതുപകരിക്കപ്പെടുന്നു.

എല്ലാറ്റിലും ഉപരി റ്റ്വിട്ടെർ (Twitter) തുടങ്ങിയ മൈക്രോ സോഷ്യൽ വെബ്ബു സൈറ്റുകളിൽ പോസ്റ്റ്‌ ചെയ്വാനും ഇത് വളരെ സഹായകമാകുന്നു.

മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന ഈ വിവരം നിങ്ങളുടെ ബ്ളോഗിന്റെ സൈഡ് ബാറിൽ ചേർക്കുവാൻ ആഗ്രഹിക്കുന്നുയെങ്കിൽ അതിനുള്ള രണ്ടു വിഡ്ജെറ്റ്കൾ അവർ നല്കിയിട്ടുണ്ട്.
കാണുക ഈ വിഡ്ജെറ്റുകൾ
html code ലഭിക്കാൻ ചിത്രത്തിൽ ക്ളിക്ക് ചെയ്യുക:എല്ലാം കൊണ്ടും വളരെ സൗകര്യപ്രദവും പ്രയോജനകരവുമായ ഈ സൈറ്റിൽ 
ഇന്ന് തന്നെ ചേരുക ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. 
ഈ സൈറ്റിലേക്കുള്ള വഴി ഇതാ ഇവിടെ 

എല്ലാ മിത്രങ്ങൾക്കും ഒരു നല്ല വാരാന്ത്യം നേരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ, ആശയങ്ങൾ, സംശയങ്ങൾ താഴയുള്ള കമന്റു ബോക്സിലൂടെ 
അറിയിക്കുക. 

ഇവിടെ വന്നു ഇത് വായിക്കാൻ സമയം കണ്ടെത്തിയതിൽ നന്ദി നമസ്കാരം 
വീണ്ടും കാണാം 

സസ്നേഹം നിങ്ങളുടെ സ്വന്തം 
ഫിലിപ്പ് വർഗീസ് ഏരിയൽ 
Source:
Picture Credit: Ucut.it

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.