ഒരു അതിഥിയും ഒരു ബ്ളോഗും ഒപ്പം ചില ചിന്തകളും

3 comments
ഒരു അതിഥിയും ഒരു ബ്ളോഗും ഒപ്പം ചില ചിന്തകളും 

Girija 
നല്ല പകുതി 
ഇന്നെന്റെ ബ്ലോഗിൽ വന്നൊരു അതിഥി തൻ ബ്ലോഗിൽ
ഞാനുമൊന്നു പോയി അവിടെന്തു നടക്കുന്നെന്നറിയാൻ, അതാ
അവിടെയെൻ സഹധർമ്മണിയുടെ ഒരു കമന്റും കണ്ടു ഞാൻ.


എന്റ് സഹധർമ്മണിക്കും ഉണ്ടൊരു ബ്ലോഗു കേട്ടോ!

വല്ലപ്പോഴും ഞാൻ അവിടൊന്നു എത്തി നോക്കാറുമുണ്ട്
പക്ഷെ അനക്കൊമൊന്നും ഇല്ലാതെ അതവിടെ തന്നെയുണ്ട് കുറേ നാളായ്. (അതെങ്ങനെ കംപ്യുട്ടർ കൈയിൽ കിട്ടിയിട്ടു വേണ്ടേ എന്തെങ്കിലും കുറിക്കാൻ, അവൾ മൊഴിയുന്നു.)

Ajith Mash & Wife 
പക്ഷെ ഇപ്പോൾ മനസ്സിലായി അവൾ അവിടവിടെ നടന്നു കമന്റു അടിക്കുന്നു എന്നുള്ള വിവരം.  ഈ വരികൾ കുറിച്ചപ്പോൾ  പെട്ടന്ന് ഓർമ്മയിൽ ഓടിയെത്തിയത് നമുക്കെല്ലാം പ്രീയംകരനായ ശ്രീമാൻ  അജിത്‌ മാഷിനെയാണ്, ആണ്ടിൽ ഒരിക്കൽ, അല്ലെങ്കിൽ വേണ്ട വളരെ കുറച്ചു മാത്രം തന്റെ ബ്ലോഗിൽ സൃഷ്ടികൾ നടത്താൻ താൻ സമയം കണ്ടെത്തുമ്പോൾ അനുദിനം തന്റെ കമന്റുകൾ അവിടെല്ലാം കാണുകയും ചെയ്യാം. അദ്ദേഹം ഓടി നടന്നു നടത്തുന്ന കമന്റടികൾ അഹോ അവർണ്ണനീയം തന്നെ!!  നമോവാകം മാഷെ. നമോവാകം.

ബ്ലോഗു മാന്ദ്യത്തെക്കുറിച്ചു കുറിപ്പും പ്രസംഗവും മറ്റും നടത്തി നടക്കുന്ന ഈയുള്ളവന്റെയും ഭാര്യയുടെയും ഇക്കഥ കേൾക്കാൻ രസമുണ്ടല്ലേ!        
                                                 
"ഇത് ചില സുവിശേഷ പ്രസംഗകരെപ്പോലുണ്ടല്ലോ മാഷേ"   കഴിഞ്ഞ ദിവസം സുഹൃത്ത് ഫോണിൽ വിളിച്ചു പരിഹാസ രൂപേണ പറഞ്ഞ ആ വാക്കുകൾ കേട്ട ഞാൻ ഒന്നു ചൂളി! ഒരു പക്ഷെ ഇയാൾ ഞാൻ കഴിഞ്ഞ ദിവസം കമന്റുകളെപ്പറ്റി ഇംഗ്ലീഷിൽ എഴുതിയ കുറിപ്പ് വായിച്ചിട്ടുണ്ടാകും തീർച്ച!  എന്തായാലും ആ ഫോണ്‍ വിളിയും അതേപ്പറ്റിയുള്ള ചില ചിന്തകളും അടങ്ങുന്ന ഒരു കുറിപ്പ് വൈകാതെ മറ്റൊരു പോസ്റ്റിൽ കുറിക്കുന്നതായിരിക്കും.

ശരിയല്ലേ നാടു നീളെ പ്രസംഗിച്ചു നാലാളെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു, അവരോ അവരുടെ മക്കൾക്കോ ഇപ്പറയുന്നതൊന്നും ഒരു ബാധകവും അല്ല!  സുവിശേഷ പ്രസംഗകരെപ്പറ്റി പൊതുവായുള്ള ഒരു ധാരണയത്രെ ഇത്. ഇതിൽ കുറച്ചു സത്യം ഇല്ലാതെയും ഇല്ല, എന്ന് സമ്മതിക്കാതെ തരമില്ല.

എന്തായാലും ഇന്നല്ലേ പിടി കിട്ടിയത് ബ്ലോഗുകളിൽ അവൾ (നല്ല പകുതി) കമന്റു വീശാറുമുണ്ടെന്ന സത്യം! അജിത്‌ മാഷിനെപ്പോലെ ബ്ലോഗ്‌ എഴുതിയില്ലെങ്കിലെന്താ കമന്റു വീശുന്നുണ്ടല്ലോ!! അതവിടെ നിൽക്കട്ടെ !!

മേൽപ്പറഞ്ഞ അതിഥിയുടെ ബ്ലോഗിൽ അർത്ഥ ഗർഭവും ചിന്തോദ്ദീപകവുമായ ചില കവിതകളും കുറിപ്പുകളും വായിക്കുവാനിടയായി.  അതിലൊരു കവിത 'ഈയാം പാറ്റകൾ' എന്ന തലക്കെട്ടിൽ എഴുതിയത് എന്നെ എന്റെ കലാലയ ജീവിതത്തിലേക്ക് ഒപ്പം കൂട്ടിക്കൊണ്ടു പോയി. എൻറെ കലാലയ പഠനം പൂർത്തിയാക്കി മിത്രങ്ങൾക്ക് യാത്രാമൊഴികൾ/ ആശംസകൾ നേരുന്നതിനായി ഒരുക്കിയ ഓട്ടോഗ്രാഫിൽ കുറിച്ചിട്ട വരികളാണ് പെട്ടന്ന് ഓർമ്മയിൽ ഓടിയെത്തിയത്.

മിത്രങ്ങളുടെയും, സൈന്റ്റ്‌ അലോഷ്യസ് കലാലയ അധികാരിയുടെയും ആശംസകളും കൈയ്യൊപ്പും വാങ്ങി ഓട്ടോഗ്രാഫു നിറച്ചു നടന്ന അവിസ്മരണീയമായ ആ മുഹൂർത്തം. ഓട്ടോഗ്രാഫിലെ   അവസാന കവർ താളിൽ കുറിച്ച വരികൾ വീണ്ടും ഓർമ്മയിൽ ഓടിയെത്തി. "പ്രഭോ നമസ്കാരം" എന്ന തലക്കെട്ടിൽ കുറിച്ച ചില വരികൾ, ഇതിനെ കവിതയെന്നോ
കുറിപ്പെന്നോ എന്തു വേണമെങ്കിലും
വിളിച്ചുകൊൾക അതിവിടെ കുറിക്കട്ടെ!!



ഓട്ടോ ഗ്രാഫിന്റെ ഇതളുകൾ
 

St. Aloysius College, Edathua 
പ്രഭോ നമസ്കാരം
അലോഷ്യസാമുത്തമ കലാലയത്തിലെ
വിദ്യ കഴിഞ്ഞു പൊകവർ നമ്മൾ
വേർപിരിയുന്നൊരു നേരത്തിപ്പോൾ
യാത്രാനുമതികൾ ചോദിച്ചാലും
ഏകോദര സോദരരല്ലോ നമ്മൾ
ലോകപടത്തിൽ തമ്മിലിണക്കിയ

സുന്ദര ശിൽപ്പികളല്ലേ നമ്മൾ.                                              
അഹോ ജയിപ്പാനരു്ളട്ടെ കൃപ                                                
ഈശ്വരനെന്നും നൽകട്ടെ
ഇപ്പോൾ പിരിയാം, വീണ്ടും കാണാൻ
ഈശ്വരനിനിയും ദയയരുളട്ടെ
ഇപ്പോൾ പോട്ടെ പോകട്ടെ ഞാൻ
പ്രഭോ നമസ്കാരം!

                     -ഫിലിപ്പ് വി ഏരിയൽ

(1974 ൽ  കുറിച്ച വരികൾ)

അതിഥി ഗിരിജയുടെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ

നല്ല പകുതിയുടെ  ബ്ലോഗിലേക്കുള്ള വഴി ഇതാ  ഇവിടെ

ശ്രീ അജിത്‌ മാഷിന്റെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ 


(ഈ ഓർമ്മകൾ തൊട്ടുണർത്താനും ഇങ്ങനെ ഒരു കുറി എഴുതുവാനും പര്യാപ്തമായ് വരികൾ തന്റെ ബ്ലോഗിൽ കുറിച്ചിട്ട ശ്രീമതി ഗിരിജാ കുമാരിക്ക് നന്ദി.)

പിൻ കുറി:

ഭാഗ്യവശാൽ ഇപ്പോൾ ആ ഓട്ടോഗ്രാഫ് കൈയിൽ കിട്ടി, അതും ഇവിടെ ചേർക്കുന്നു.




3 comments

സ്ഥിരമായി സന്ദർശിക്കുന്ന ബ്ലോഗാണ് ഗിരിജ ടീച്ചറുടേത് .. നന്നായി ഈ കുറിപ്പ് ..

ഏരിയലേട്ടാ,

ഞാൻ വായിച്ചിരുന്നു രാവിലെ.കമന്റ്‌ ഇടാൻ മറന്നു.മറ്റൊരു ബ്ലോഗർ ദമ്പതിമാരെക്കണ്ട സന്തോഷം അറിയിക്കട്ടെ.ചേച്ചിയുടെ ബ്ലോഗിൽ ഒന്ന് പോയി നോക്കട്ടെ.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.