എന്റെ ജന്മ നാടിന്റെ ഓർമ്മകൾ തൊട്ടുണർത്തിയ ചില മനോഹര ദൃശ്യങ്ങൾ - Some Beautiful Eye Capturing Scenes From My Native Land (Kerala).
St. Aloysius College, Eduthua |
Edathua Palli (Church) |
എന്റെ ജന്മ സ്ഥലമായ
വളഞ്ഞവട്ടം
ആലംതുരുത്തിയിൽ നിന്നും
അധികം അകലമില്ലാതെ
തൊട്ടു കിടക്കുന്ന കുട്ടനാട്ടിൽ എടത്വാ പള്ളിക്ക് സമീപം
തലയുയർത്തി നിൽക്കുന്ന സെന്റ് അലോഷ്യസ് കോളേജിൽ നീണ്ട രണ്ടു വർഷങ്ങൾ
പിന്നിട്ട ഓർമ്മകൾ വീണ്ടും ഈ വീഡിയോവിലെ ചിത്രങ്ങൾ തൊട്ടുണർത്തി.
അതിമനോഹരമായി നീണ്ടു നിവർന്നു കിടക്കുന്ന നെൽവയലുകളും കായലോരങ്ങളും അന്നെന്നപോലെ ഇന്നും ഒരു മിന്നൽ പിണറായി പാഞ്ഞെത്തി ഈ വീഡിയോവിലൂടെ!!
കേര നിരകൾ ആടും ജലോത്സവം (എന്റെ നാട് കുട്ടനാട്) എന്ന തലക്കെട്ടിൽ അവതരിപ്പിച്ചിരിക്കുന്ന ഈ വീഡിയോ നയനാന്ദകരമായി തയ്യാറാക്കിയിരിക്കുന്നു
ഒപ്പം ഹൃദ്യമായ ആലാപനത്തോടെയുള്ള പാശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതു
തന്നെ!!!
ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്
ശ്രീ ബിനോയ് എബ്രഹാ, തലവടിയാണ്.
നന്ദി ശ്രീ ബിനോയി ഇതിവിടെ ഷയർ ചെയ്തതിനു
യു ട്യുബ് പേജു കാണാൻ ഇവിടെ അമര്ത്തുക
മധൂര൦ മലയാള൦
നമ്മുടെ ഹൃദയ൦
മണ്ണിൻ ഗനധ൦ മലയാള൦
പുഴയുടെ താള൦ മലയാള൦
കിളിന്നു ചുണ്ടു കൾ ആദ്യമോതി അമ്മ മലയാള൦
സ്നേഹത്തിന്റെ നാമ്പുകളായി
നമ്മുടെ മലയാള൦
"കേരളപ്പിറവി ആശംസകൾ
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.