"വരികൾക്കിടയിൽ" ബ്ലോഗ് അവലോകനം വാരിക ആദ്യ ലക്കം. ഒരു അടിക്കുറിപ്പ്
Picture Credit Varikalkkidayil |
ഇതാ വരുന്നു്!! ഇതാ വരുന്നു!
ഫെയ്സ്‌ബുക്ക് പേജുകളിൽ അടുത്ത ചില നാളുകളായി കേട്ട ഒരു ശബ്ദം. ഒടുവിൽ അവൻ എത്തി. ഇതാ വന്നു!! ഇതാ വന്നു!!
മലയാളം ബ്ലോഗ് എഴുത്തിൽ വളരെ ആവശ്യമായ ഒരു സംരഭം! യഞ്ജം!
മലയാളം ബ്ലോഗ് എഴുത്തിനെ ക്രീയാത്മക ദൃഷ്ടിയോടു വീക്ഷിക്കുന്നതിനും വിമർശിക്കുന്നതിനും ഉള്ള ഒരു വേദി.
ശ്രീ ഫൈസൽ ബാബുവിന്റെ നേതൃത്വത്തിൽ ഉടലെടുത്ത ഒരു പുതിയ സംരഭം അതത്രേ "വരികൾക്കിടയിൽ".
മലയാളം ബ്ലോഗ് എഴുത്തുകാർ ദിവസം തോറും വർദ്ധിച്ചു വരുന്നെങ്കിലും അവർക്കാവശ്യമായ ഉത്തേജനം ലഭിക്കുന്നുണ്ടോ എന്നൊരു സംശയം ഇവിടെ ബാക്കി നില്ക്കുന്നു!
ബ്ലോഗ് എഴുത്തിനു ഒരു മാന്ദ്യം ഇവിടെ സംഭവിക്കുന്നില്ലേ എന്ന് അവിടവിടെ പലരും പറയുന്നതും ഈ നാളുകളിൽ കേൾക്കുന്നു.
അതിൽ സാരമായ കാര്യം ഉണ്ട് എന്നതും മറ്റൊരു സത്യം.
ഇത്തരം ഒരു സന്ദർഭത്തിൽ ഒരു ബ്ലോഗ് അവലോകനം വാരികയുടെ കുറവ് വളരെയാണ്. ഈ സന്ദർഭത്തിൽ ഇത്തരം ഒരു സംരഭം അനിർവാര്യം തന്നെ!
ഇതെഴുതുമ്പോൾ, ഇതിനു മുൻപ് ഇത്തരം സംരഭങ്ങൾ നമുക്ക് ഉണ്ടായിരുന്നു എന്നുള്ള സത്യവും ഇവിടെ വിസ്മരിക്കുന്നില്ല. പ്രസിദ്ധ ജേർണലിസ്റ്റ് ശ്രീ രേമേഷ് അരൂരിന്റെ നേതൃത്വത്തിൽ "ഇരിപ്പിടം" എന്ന പേരിൽ ഇത്തരം ഒരു സംരഭം കുറേക്കാലം ഇവിടെ നടന്നിരുന്നു എന്നത് ഇതോടുള്ള ബന്ധത്തിൽ എടുത്തു പറയേണ്ട് ഒന്ന് തന്നെ!
നിർഭാഗ്യം എന്ന് പറയട്ടെ എന്തോ ചില സാങ്കേതിക കാരണങ്ങളാൽ ഇവിടെ അതിനൊരു വിരാമം വന്നു, അത് , അതുമായി ബന്ധപ്പെട്ട നിരവധിപ്പേർക്കു ദുഃഖത്തിനും കാരണമായി.
എന്തായാലും ഇപ്പോൾ ഏതാണ്ട് അതേ ചിന്താഗതിയിൽ ശ്രീ ഫൈസൽ ബാബുവും സുഹൃത്തുക്കളും ചേർന്ന് ഒരുക്കുന്ന വരികൾക്കിടയിൽ എന്ന സംരഭം/അവലോകനം. ആ വിടവു നികത്തും എന്ന് നമുക്ക് ആത്മാർത്ഥമായി ആഗ്രഹിക്കാം വിശ്വസിക്കാം.
അതിന്റെ ആദ്യ ലക്കം ഇതാ ഇന്ന് പ്രസിദ്ധീകൃതമായിരിക്കുന്നു, ബ്ലോഗെഴുത്തിലെ പ്രസിദ്ധരായചില എഴുത്തുകാരുടെ അഭിപ്രായങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ഒരു ലക്കമത്രേ ഈ ആദ്യ ലക്കം. ഈ ലക്കത്തിൽ ബ്ലോഗിലെ കമന്റു എഴുത്തിനോടുള്ള ബന്ധത്തിൽ മലയാളം ബ്ലോഗ് എഴുത്തിൽ പ്രഗൽഭരായ വിവിധ ബ്ലോഗർമാർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തികച്ചും ശ്രദ്ധേയവും ചർച്ചാ വിഷയവും ആക്കേണ്ടവ തന്നെ!
അത് വായിപ്പാൻ ഇവിടെ ഈ ലിങ്കിൽ അമർത്തുക.
ഒരു കമന്റില്‍ എന്തിരിക്കുന്നു....?!?!?!
ഒരു അടിക്കുറിപ്പ്
എന്റെ ബ്ലോഗ് പോസ്റ്റും ഇതിൽ പരാമർശിച്ചു കണ്ടതിൽ
സന്തോഷിക്കുകയും അണിയറ ശിൽപ്പികളെ നന്ദി അറിയിക്കുകയും ചെയ്യുന്നു.
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.