അവളുടെ സംശയം - Her Doubt

No Comments
അവളുടെ സംശയം 
ബിരുദാനന്തരബിരുദത്തിനൊപ്പം കമ്പ്യുട്ടർ ടെക്നോളജിയിലും ബിരുദം എടുത്ത അയാൾ ബിരുദത്തിനനുയോജ്യമായ ഒരു ജോലി തേടിയത്രെ ഇരട്ട നഗരത്തിൽ വന്നു പെട്ടത്.
പലയിടങ്ങളിലും ജോലി തേടിയലെഞ്ഞെങ്കിലും, അയാൾക്ക്‌ നിരാശനാകേണ്ടി വന്നു.
Picture Credit. www doratuwa.com
ജ്യേഷ്ഠ സഹോദരിയുടെ ഭവനത്തിൽ അഭയം ലഭിച്ചെങ്കിലും അവർക്ക് താനൊരു ബുദ്ധിമുട്ടാകരുതല്ലോ എന്ന ചിന്ത അയാളെ സദാ അലട്ടിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് സഹോദരിയുടെ ഒരു കുടുംബ സുഹൃത്തിന്റെ നിർദ്ദേശപ്രകാരം ഒരു ട്യുഷൻ സെന്റർ തുടങ്ങുവാനുള്ള ശ്രമം ആരംഭിച്ചത്. വലിയ മുതൽ മുടക്കില്ലാതെ തുടങ്ങുവാൻ പറ്റിയ ഒരു സംരംഭം. തന്നെയുമല്ല, ബിരുദം പൂർത്തിയാക്കിയ നാളുകളിൽ അയൽപ്പക്കത്തെ വീടുകളിലെ കുട്ടികൾക്ക് ട്യൂഷൻ എടുത്തുള്ള അൽപ്പം പരിചയവും അയാൾക്കുണ്ടായിരുന്നു.

ആദ്യമായി അയാൾ ഒരു ബാനർ എഴുതിയുണ്ടാക്കി, "ബാബാ 

ട്യുഷൻ സെന്റർ" എന്നൊരു പേരും നല്കി.

"ഏഴു മുതൽ ഗ്രാജുവേഷൻ വരെയുള്ളവർക്ക് ട്യൂഷൻ 

കൊടുക്കപ്പെടും, ഒപ്പം കംപ്യുട്ടർ ബെയിസിക്കും 

പഠിപ്പിക്കുന്നതായിരിക്കും", എന്ന് ബാനറിൽ എഴുതിചേർത്തു 

അത് വഴിയരികിൽ കെട്ടിത്തൂക്കി. ഒപ്പം കുറെ നോട്ടീസ്സുകളും 

അടിച്ചു സഹോദരീ ഭർത്താവിന്റെ സഹായത്തോടെ പത്ര 

വിതരണക്കാരെ സമീപിച്ചു പത്രത്തിനുള്ളിൽ വെച്ചു വിതരണം 

ചെയ്യാൻ ഏർപ്പാടാക്കി.


അത് കണ്ടാണ്‌ ഷൈലജയുടെ മാതാവ് അയാളെ സമീപിച്ചത്, 

ഷൈലജയുടെ വീട്ടുകാർ അയാളുടെ ചേച്ചിയുടെ വീട്ടുകാരുമായി 

നല്ല പരിചയം ഉള്ളവരും ആയിരുന്നു.


പട്ടണത്തിലെ പേരെടുത്ത ഒരു ഓർത്തോപ്പീഡിക്ക് സർജ്ജൻ 

ആയിരുന്നു ഷൈലജയുടെ പിതാവ്. ഷൈലജ അയാളുടെ ഏക മകളും.

പക്ഷെ അവളെ പഠിപ്പിക്കാൻ അൽപ്പം അകലെയുള്ള 

അവരുടെ പുതിയ വീട്ടിലേക്ക് പോകണം എന്നു മാത്രം.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഷൈലജ കണക്കിൽ അൽപ്പം 

മോശമായിരുന്നു എന്ന് അവളുടെ അമ്മ പറഞ്ഞു


കണക്കിൽ ബിരുദാനന്തര ബിരുദം ഉള്ള അയാൾക്ക്‌ അതൊരു 

പ്രശ്നം ആയിരുന്നില്ല.  ആദ്യമായി കിട്ടിയ കുട്ടി.  ഇത്  

മുതലാക്കുക തന്നെ, അയാൾ മനസ്സിൽ തീരുമാനിച്ചു.


പിറ്റേ ദിവസം തന്നെ അയാൾ ഡോക്ടറുടെ ഭവനത്തിലേക്ക് 

പുറപ്പെട്ടു.  വളരെ മനോഹരമായി പട്ടണത്തിനു മദ്ധ്യത്തിൽ 

പടുത്തുയർത്തിയ ഒരു മണിമന്ദിരം.  ആ ഇരുനില-

ക്കെട്ടിടത്തിന്റെ മനോഹാരിത അയാളെ അത്ഭുതപ്പെടുത്തി. 


വീട്ടു വാതിൽക്കൽ എത്തിയ അയാളെ ഷൈലജയുടെ അമ്മ 

അകത്തേക്ക് ക്ഷണിച്ചു സ്വീകരണമുറിയിൽ ഇരുത്തി

സംഭാഷണം ആരംഭിച്ചു. തുടർന്ന് ട്യുഷൻ എടുക്കാനുള്ള മുറി 

കാട്ടിക്കൊടുത്തു.


അങ്ങനെ ഒരു ചെറിയ പരിചയപ്പെടുത്തലിനു ശേഷം 

അന്നത്തെ ക്ലാസ്സ് അവസാനിപ്പിച്ചു. 

ഷൈലജ വളരെ സന്തോഷവതിയായി കാണപ്പെട്ടു 

അതയാൾക്കും ഒപ്പം സന്തോഷമേകി.

ദിവസങ്ങൾ ആഴ്ചകൾ കടന്നു പോയി

പതിവ് പോലെ അന്നും  ഷൈലജയുടെ  ഭവനത്തിലേക്ക്‌ 

നടക്കുമ്പോള്‍ ഉള്ളില്‍ എന്തന്നില്ലാത്ത ഒരുന്മേഷവും ഉണര്‍വ്വും 

അയാള്‍ക്ക്‌ തോന്നി.


നാളിതു വരെ താന്‍ പഠിപ്പിച്ച കുട്ടികളോടാരോടും  തോന്നാത്ത  

ഒരു അടുപ്പം ഷൈലജയോടു  ആ യുവ അദ്ധ്യാപകന്  തോന്നി. 

    
ഇവിടെ ഗുരു ശിഷ്യ ബന്ധത്തിന് ഉലച്ചില്‍ തട്ടും വിധം ഒന്നും 

തന്നെ സംഭവിച്ചിട്ടില്ലെങ്കിലും  എന്തോ ഒരു തരം ഭീതി അയാളെ 

ഭരിച്ചു കൊണ്ടിരുന്നു.

ഒരു പക്ഷെ അതൊരു തോന്നലായിരിക്കാം എന്നും അയാള്‍ 

ഓര്‍ത്തു.

ദ്ധ്യാപകനായ തനിക്കു അങ്ങനെ ഒരടുപ്പം ഷൈലജയോടു 

തോന്നാന്‍ പാടുള്ളതല്ലല്ലോ. ഒരു അദ്ധ്യാപകന്‍  എല്ലാ 

കുട്ടികളെയും തുല്യ ദൃഷ്ടിയില്‍ തന്നെ കാണേണ്ടതല്ലേ  ? 

പക്ഷെ പിന്നെന്തേ തനിക്കിങ്ങനെ തോന്നാന്‍ ?

ഒരു പക്ഷെ അത് യുവത്വത്തിന്റെ മറ്റൊരു 

ബലഹീനതയാകുമായിരിക്കാം?

ഇത്തരം ചിന്തകളുമായി നടന്ന അയാള്‍ ഷൈലജയുടെ 

വീടെത്തിയതറിഞ്ഞില്ല.

പതിവ് പോലെ ഷൈലജയുടെ അമ്മ കുശലാന്വേഷണങ്ങള്‍ നടത്തി ട്യുഷന്‍ മുറി തുറന്നു കൊടുത്തു.

പെട്ടന്ന് അയാളോടായി അവർ പറഞ്ഞു: "ഷൈലജക്ക് എന്തോ സംശയം ചോദിക്കാനുണ്ടന്നു."

അയാള്‍  അത്  മൂളിക്കേട്ടു.

ക്ലാസ് ആരംഭിച്ചു.

പുതിയ പാഠം പഠിപ്പിക്കുന്നതിനിടയില്‍ അയാൾ ഷൈലജയോട്:
"ഷൈലജക്കു സംശയം എന്തെങ്കിലും ഉണ്ടെങ്കില്‍ എന്നോട് 

നേരിട്ട് ചോദിക്കാമായിരുന്നില്ലേ, എന്തിനാണ് അമ്മയോട് 

പറഞ്ഞത്?"

അത് കേട്ട ഷൈലജ ഒന്നും പറയാതെ മുഖം കുനിച്ചിരുന്നു.
പെട്ടന്ന് ട്യുഷന്‍ മുറി വിട്ടു അവൾ വായൂ വേഗത്തിൽ  പുറത്തേക്കു പോയി. 
അല്‍പ്പ സമയത്തിനുള്ളില്‍ ഷൈലജയുടെ അമ്മ ട്യുഷന്‍ മുറിയിലേക്ക് വന്നു പറഞ്ഞു.
"ഷൈലജക്കു സംശയം ഒന്നും ഇല്ലാത്രെ"


                                                                     ശുഭം 
അടിക്കുറിപ്പ് 
മലയാളം ബ്ളോഗ് എഴുത്ത്  തുടങ്ങിയ നാളുകളിൽ മറ്റൊരു പേരിൽ ഒരു മിനിക്കഥയായി എഴുതി പ്രസിദ്ധീകരിച്ച ഒരു കഥ അൽപ്പം വിപുലപ്പെടുത്തി ഇവിടെ ചേർക്കുന്നു.




Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.