പക്ഷെ, ചില ദിവസങ്ങളിലായി രാഷ്ട്രീയം അൽപ്പ സമയത്തേക്ക് വഴിമാറിക്കൊടുത്തിരിക്കുന്നു ക്രിക്കറ്റ് ജ്വരത്തിനു! അതെ ക്രിക്കറ്റ് ജ്വരം പരക്കെ പടർന്നു പിടിച്ചിരിക്കുന്നു പക്ഷെ ഇന്നിപ്പോൾ അത് വിവാദങ്ങളുടെ ഊരാക്കുടുക്കിൽ അകപ്പെട്ടിരിക്കുന്നു എന്നത് ക്രിക്കറ്റു പ്രേമികളെ ഒന്നടങ്കം ദുഃഖത്തി ലാഴ്ത്തി എന്നു പറഞ്ഞാൽ മതി.
Pic. Credit: Oneindia,com |
ശ്രീശാന്തെന്ന ഒരു ചെറു മീൻ കോഴ/വാതുവെപ്പ് വിവാദ വലയിൽ കുടുങ്ങിയതോടെ പല വമ്പൻ സ്രാവുകളും വലയിൽ കുടുങ്ങുന്ന ലക്ഷണങ്ങൾ ഇപ്പോൾ കാണുന്നു.
ഇന്ന് നടത്തിയ പത്രവായനയിൽ (വെബ്) പെട്ട ചില വാർത്തകളും അവയക്കുള്ള എന്റെ പ്രതികരണങ്ങളും ആണീ പോസ്റ്റിൽ. തികച്ചും വ്യത്യസ്തമായ ഒരു കാൽവെയിപ്പാണീ പോസ്റ്റു:
one India Malayalam എന്ന വെബ് പേജിൽ വായിച്ച വാർത്തകളും അവക്കുള്ള എന്റെ പ്രതികരണങ്ങളും ഇവിടെ വായിക്കുക:
വാർത്ത 1
ചീനുവിന്റെ കയ്യില്‍നിന്നും ട്രോഫിവാങ്ങാതെസച്ചിന്‍
കൊല്‍ക്കത്ത: ക്രിക്കറ്റില്‍ കോഴക്കാര്‍ക്കും സച്ചിനും തമ്മില്‍ ഒരു ബന്ധവുമില്ല. പണ്ട് കോഴക്കാര്‍ കളി തോല്‍പുമെന്ന് കോച്ച് ഗെയ്ക്ക് വാദിനെ ഫോണ്‍ വിളിച്ചുപറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം ഓടിയത് സച്ചിന്റെ അരികിലേക്കാണ്. പരിഭ്രാന്തനായ കോച്ചിനോട് ഒന്നും പേടിക്കേണ്ട, കളി നമ്മള്‍ ജയിക്കും എന്ന് ആശ്വസിപ്പിക്കുക മാത്രമല്ല അടിച്ച് കളി ജയിപ്പിച്ച് ഒത്തുകളിക്കാരുടെ കണക്കുകള്‍ തെറ്റിക്കുകയും ചെയ്തു.എന്റെ പ്രതികരണം:
"ഒരു കാലത്ത് gentlemen game എന്നപേരു പിടിച്ചു പറ്റിയ ഒരു കളിയായ ക്രിക്കറ്റ് കളി ഇന്ന് വിവാദങ്ങളുടെ കുരുക്കിലകപ്പെട്ടു ഒരു വൃത്തികെട്ട കളിയായി മാറുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു
വിവാദങ്ങളിൽ കുടുങ്ങിയവർ എത്ര ഉന്നതർ ആയാലും കടുത്ത
ശിക്ഷ തന്നെ കൊടുത്തേ മതിയാകൂ. ഇവിടെ സച്ചിന്റെ നിലപാടിനെ പ്രകീർത്തിച്ചേ മതിയാകൂ. ഇത്തരം വിവാദത്തിൽ കുടുങ്ങിയവരെ പിൻനിരയിലേക്ക് തള്ളേണ്ടതിനുപകരം ട്രോഫി കൊടുക്കാൻ വേറാരെയും കിട്ടാതെ പോയല്ലോ കഷ്ടം."
കൂടുതൽ വായിപ്പാൻ ഇവിടെ അമർത്തുക OneIndia
വാർത്ത 2
ശ്രീശാന്തിന് ദിവസവും പാര്‍ട്ടി വേണമെന്ന് പോലീസ്
ദില്ലി: മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിന് ദിവസവും പാര്‍ട്ടി വേണമെന്ന് ദില്ലി പോലീസ്. പാര്‍ട്ടി മാത്രമല്ല, കിട്ടാവുന്നത്രയും പെണ്ണുങ്ങളേയും ശ്രീശാന്തിന് പാര്‍ട്ടിയില്‍ വേണമെന്നാണ് ദില്ലി പോലീസിന്റെ വെളിപ്പെടുത്തല്‍. മദ്യപിച്ച് ഓവറായ നിലയിലാണ് മുംബൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ നിന്നും ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു
എന്റെ പ്രതികരണം:
"കഷ്ടം മലയാളിയുടെ മാനം കെടുത്താൻ ഇങ്ങനെയും ഒരു ജന്മം
ഇത്തരക്കാരെ ചാട്ടവാറടിക്ക് വിധേയരാക്കണം. എന്തായാലും
ഇവിടെ ഇവൻ ഒരു ചെറുമീൻ പെരുത്ത മീനുകൾ ഓരോന്നായി
ഇനിയും ഇവിടെ വലയിൽ വീഴും എന്നതിൽ ഒട്ടും സംശയം വേണ്ട."
കൂടുതൽ വായിപ്പാൻ ഇവിടെ അമർത്തുക Oneഇന്ത്യ Malayalam
Source : OneIndiaMalayalam
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.