നിങ്ങളുടെ ബ്ലോഗിലേക്ക് ട്രാഫിക് തിരക്ക് കൂട്ടുവാൻ ഇതാ കുറെ പൊടിക്കൈകൾ അഥവാ നിങ്ങളുടെ സൃഷ്ടികൾ(ബ്ലോഗെഴുത്തുകൾ) എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം ഒപ്പം ബ്ലോഗിലേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കാം

69 comments

നിങ്ങളുടെ ബ്ലോഗിലേക്ക് ട്രാഫിക് തിരക്ക് കൂട്ടുവാൻ ഇതാ കുറെ പൊടിക്കൈകൾ അഥവാ  
നിങ്ങളുടെ സൃഷ്ടികൾ(ബ്ലോഗെഴുത്തുകൾ) എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം ഒപ്പം ബ്ലോഗിലേക്ക് കൂടുതൽ സന്ദർശകരെയും എത്തിക്കാം


ഏപ്രിൽ ആദ്യവാരം ആരംഭിക്കുന്ന A  to Z  എന്ന ബ്ലോഗ്‌ ചലഞ്ചിനെപ്പറ്റിയുള്ള നിരവധി കുറിപ്പുകൾ അതിൽ പങ്കെടുക്കുന്നവർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.  അതോടുള്ള ബന്ധത്തിൽ എന്റെ ചില അനുഭവക്കുറിപ്പുകൾ ഒപ്പം ഇതര ബ്ലോഗ്‌ മിത്രങ്ങളിൽ നിന്നും മനസ്സിലാക്കിയ ചില അറിവുകളും കോർത്തിണക്കി ഇംഗ്ലീഷിൽ എഴുതിയ ഒരു കുറിപ്പിലെ ചില വിവരങ്ങൾ എന്റെ മലയാളം വായനക്കാർക്കായി ഇവിടെ കുറിക്കുന്നു.  ബ്ലോഗെഴുത്തിലേക്ക് പുതുതായി പ്രേവേശിക്കുന്നവർക്കും ഇപ്പോൾ തന്നെ ബ്ലോഗെഴുത്തിൽ ചിരപ്രതിഷ്ഠ നേടിയവർക്കും ഒരുപോലെ ഇത് ഉപകരിക്കും എന്ന വിശ്വാസത്തോടെ ഈ വരികൾ ഇവിടെ സമർപ്പിക്കുന്നു. 


techtutshub.com
A to z Blog Challenge 2013
 A to Z Blog Challenge 2013 I
ബ്ലോഗെഴുതുന്നവർ അല്ലെങ്കിൽ വേണ്ട ഏതൊരു സാഹിത്യ സൃഷ്ടി നടത്തുന്നവരുടെയും ആഗ്രഹം തങ്ങളുടെ സൃഷ്ടികൾ മറ്റുള്ളവർ കാണണം വായിക്കണം എന്നുള്ളതാണല്ലോ, ആ  ആഗ്രഹത്തിലാണല്ലൊ അവർ  എഴുതുന്നതും.  ഇതിൽ വ്യത്യസ്ത മനോഭാവം ഉള്ളവരും ഉണ്ട് എന്ന കാര്യത്തിൽ എനിക്കു എതിരഭിപ്രായം ഇല്ല.  കാരണം അടുത്തിടെ ഒരു സുഹൃത്തിന്റെ ഗൂഗിൾ പ്ലസ്‌ കുറിപ്പിൽ അത്തരം ഒരു അഭിപ്രായം ഉയരുകയുണ്ടായി, അതിൽ നിന്നും എനിക്കു മനസ്സിലാക്കുവാൻ കഴിഞ്ഞത് തങ്ങളുടെ സ്വയ സംതൃപ്തിക്കു വേണ്ടി മാത്രം സൃഷ്ടികൾ നടത്തുന്നവരും ഉണ്ടന്നാണ്.  ഏതായാലും ഈ കുറിപ്പ് അത്തരം ധാരണ വെച്ചു പുലർത്തുന്നവർക്ക് വേണ്ടി അല്ലായെന്നു മുഖവുരയായി പറഞ്ഞുകൊള്ളട്ടെ. 

പുതുതായി ബ്ലോഗു എഴുതുന്നവർ തങ്ങളുടെ ബ്ലോഗിലേക്കു സന്ദർശകർ വരണം എന്ന് ആഗ്രഹിക്കുന്നവർ തന്നെ എന്നതിൽ രണ്ടു പക്ഷമില്ല. ഒരു പക്ഷെ മുൻപ് പറഞ്ഞതുപോലെ ബ്ലോഗെഴുത്തിൽ പുലികളായ ചിലർക്ക് തങ്ങളുടെ ബ്ലോഗിൽ  ആരു വന്നാലും വന്നില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല എന്ന മനോഭാവം ഉള്ളവരും ഉണ്ട് എന്നുള്ള വസ്തുതയും ഇവിടെ നിഷേധിക്കുന്നില്ല, നേരത്തെ സൂചിപ്പിച്ചതുപോലെ അങ്ങനെയുള്ള പ്രീയപ്പെട്ടവർക്കുള്ളതല്ല ഈ കുറിപ്പ് എന്ന് വീണ്ടും കുറിക്കട്ടെ. 

ബ്ലോഗെഴുത്തിൽ പുതുതായി കടന്നു വരുന്നവർക്ക് അതൊരു ബാലികേറാ മലയായി തുടക്കത്തിൽ തോന്നുമായിരിക്കാം. എന്നാൽ അല്പം അദ്ധ്വാനവും ഉറച്ച തീരുമാനവും ദൃഡ നിശ്ചയവും ഉണ്ടെങ്കിൽ ഇതൊരു ബാലികേറാ മലയല്ല മറിച്ചു എഴുത്തിൽ അല്പം വാസനയുള്ള ആർക്കും തുടങ്ങുവാൻ കഴിയുന്ന ഒന്നു തന്നെ എന്നു മനസ്സിലാക്കാൻ കഴിയും.  ആ ദൃഡപ്രതിഷ്ടയോടെ മുന്നോട്ടു പോയാൽ തീർച്ചയായും ഈ വിഷയത്തിൽ ഉയരങ്ങളിലേക്ക് എത്തുവാൻ കഴിയും എന്നതിലും സംശയം വേണ്ട. 

 ബ്ലോഗെഴുത്തിന്റെ ആരംഭ ദശയിൽ ഒരുപക്ഷെ നിങ്ങളുടെ ബ്ലോഗിലേക്ക് ആരും തന്നെ തിരിഞ്ഞു നോക്കിയില്ലാ എന്നു വന്നേക്കാം ഇവിടെ നിങ്ങൾ നിരാശരാകരുത്, എഴുതുക പോസ്റ്റു ചെയ്യുക, വീണ്ടും എഴുതുക പോസ്റ്റു ചെയ്യുക, ഈ പ്രക്രിയ തുടരുക.   തുടർന്നു താഴെ വിവരിക്കുന്ന പൊടിക്കൈകൾ നിങ്ങൾ തന്നെ പ്രാവർത്തികമാക്കാൻ ശ്രമിക്കുക. നമ്മുടെ ബ്ലോഗെഴുത്തുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന പ്രാഥമിക കാര്യം നാം തന്നെ ചെയ്യേണ്ടതുണ്ട്, അത് നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്യും എന്ന പ്രതീക്ഷ കൈവെടിയുക. 

നമ്മുടെ ബ്ലോഗിലേക്ക് സന്ദർശകരെ കൂട്ടുവാൻ നിരവധി വഴികൾ ഉണ്ട്.  എന്നാൽ ദുഖകരമായ വസ്തുത എന്തെന്നാൽ തുടക്കത്തില സന്ദർശകരെ ലഭിക്കാതെ വരുന്നതിനാൽ പലരും ഇത് നിർത്തുവാൻ അല്ലെങ്കിൽ വിട്ടുപോകുവാൻ പ്രേരിതരാകുന്നു.  ഇതൊരു നല്ല പ്രവണത അല്ല. അല്പ്പം സഹിഷ്ണതയും സഹന ശക്തിയും ഇവിടെ ആവശ്യം.  ഇങ്ങനെയുള്ളവരോട് എനിക്കു പറയുവാനുള്ളത് ഒന്ന് മാത്രം.  "നിങ്ങൾ പിൻ തിരിയരുത്"  തിരക്കു പിടിച്ച ഈ ലോകത്തിൽ ഓരോരുത്തർക്കും അവരവരുടേതായ തിരക്കുകൾ, ജോലികൾ ഉണ്ട് എന്നോർക്കുക, അതിനിടയിൽ വീണുകിട്ടുന്ന ചില നിമിഷങ്ങളത്രേ അവർ ഇത്തരം ബ്ലോഗ്‌ സന്ദർശനത്തിനു ഉപയോഗിക്കുന്നത്.  അപ്പോൾ അവർ നമ്മുടെ ബ്ലോഗിൽ എത്തണം പ്രതികരിക്കണം എന്നു വാശി പിടിക്കാനും പാടുള്ളതല്ലല്ലോ!  അതുകൊണ്ട് നിങ്ങൾ ഒരിക്കലും പിൻ തിരിഞ്ഞു നോക്കാതെ മുന്നോട്ട് പൊവുക. എഴുത്ത് തുടരുക അവരെ (നമ്മുടെ സുഹൃദ് വലയത്തിൽ ഉള്ളവരെ, ബന്ധു മിത്രാദികളെ, സഹ പ്രവർത്തകരെ, വെബ്‌ ലോകത്തിൽ പരിചയപ്പെട്ട സുഹൃത്തുക്കളെ) നമ്മുടെ ബ്ലോഗ്‌ വിശേഷങ്ങൾ അറിയിക്കുക, കത്തുകളിലൂടെയോ നേരിട്ടോ ഫോണിലൂടെയോ ചാറ്റിലൂടെയോ SMS വഴിയോ. തീർച്ചയായും ഒരു നല്ല പങ്ക് അതിനോട് പ്രതികരിക്കും എന്നാണ് എന്റെ അനുഭവം. അത് തീർച്ചയായും നമ്മുടെ ബ്ലോഗിലേക്ക് തിരക്കുണ്ടാക്കും എന്നതിനു സംശയം വേണ്ട. അവരിൽ ചിലർ തങ്ങളുടെ പ്രതികരണം നമ്മുടെ ബ്ലോഗിൽ രേഖപ്പെടുത്താനും അത് അവരുടെ സുഹൃദ് വലയത്തിൽ ഉള്ളവർ  കാണുന്നതിനും അവിടെ നിന്നും അതൊരു ചങ്ങല പോലെ നീളുന്നതിനുമുള്ള സാദ്ധ്യതകൾ വളരെയാണ്.  അതുകൊണ്ട് നിങ്ങളിലെ സർഗ്ഗ വാസന ബ്ലോഗ്‌ പേജുകളിലൂടെ പടർ ന്നു  വികസിക്കട്ടെ. താഴെ കൊടുക്കുന്ന ചില പൊടിക്കൈകൾ ഇതോടുള്ള ബന്ധത്തിൽ കുറേക്കൂടി സഹായകം ആകും. 
ശ്രദ്ധിക്കുക,  അത് പ്രവർത്തിപദത്തിൽ വരുത്തുക:

1. സഹ ബ്ലോഗർമാർ എന്തു എഴുതുന്നു  എന്നു സശ്രദ്ധം പരിശോധിക്കുക.

ബ്ലോഗുലകത്തിൽ ഇന്നു ബ്ലോഗർമാരുടെ ഒരു നീണ്ട നിര തന്നെ കാണാം അവർ എന്ത് ചെയ്യുന്നു എന്നു അതീവ ശ്രദ്ധയോടെ കാണുക.  അപ്രകാരം എനിക്കും ചെയ്യണം എന്ന ഒരു ചിന്ത ഉള്ളിൽ വരുത്തുവാൻ ശ്രമിച്ചാൽ നിങ്ങൾ പകുതി കടമ്പ കടന്നു കഴിഞ്ഞിരിക്കുന്നു എന്ന് തന്നെ കരുതാം.  നിങ്ങൾ ശ്രദ്ധിക്കുന്ന ബ്ലോഗുകൾ  അതൊരു പുലിയുടേതോ പുലിയാകാൻ ബദ്ധപ്പെടുന്ന ഒരാളിന്റെയോ അതോ അടുത്ത നാളുകളിൽ മാത്രം ബ്ലോഗു ലോകത്തേക്ക് കടന്ന ഒരാളിന്റെതോ ആകാം ഏതായാലും ശരി ശ്രദ്ധയോടെ അവ പരിശോധിച്ചാൽ തീർച്ചയായും നിങ്ങൾക്ക് ആവശ്യമായ ചില സംഗതികൾ, പാഠങ്ങൾ  അവിടെ നിന്നും ലഭിക്കും എന്നതിൽ സംശയം വേണ്ട. നോക്കുക അവർ ഏതു തരത്തിലുള്ള വിഷയങ്ങൾ ആണു കൈകാര്യം ചെയ്യുന്നത്, അവരുടെ ബ്ലോഗിലെ സന്ദർശകർ ആരൊക്കെ, അവരുടെ ആ പോസ്ടിനോടുള്ള പ്രതികരണം എന്ത് തുടങ്ങിയവ ശ്രദ്ധിക്കുക തുടർന്ന് ആ നിലയില്‍ ഒരു ശൈലി സ്വായത്തമാക്കാൻ ശ്രമിക്കുക.  ഇതിനായി നിങ്ങൾക്ക് താൽപ്പര്യം ഉള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ബ്ലോഗുകൾ തന്നെ തിരഞ്ഞെടുക്കുക അതിനായി ഒരു ഗൂഗിൾ സെർച്ച്‌ അല്ലെങ്കിൽ ട്വിട്ടർ സെർച്ചോ നടത്തിയാൽ അത്തരം ബ്ലോഗുകൾ അനായാസേന കണ്ടെത്താൻ കഴിയും.  അതിനായി ഈ ലിങ്കുകളിൽ അമർത്തുക. Googlesearch OR  twittersearch ഇത്തരം തിരഞ്ഞെടുക്കപ്പെട്ട ബ്ലോഗുകൾ പരിശോധിക്കുന്നതിലൂടെ ആ രീതിയിൽ മുന്നോട്ടു പോകുവാൻ കഴിയും. ഒരിക്കലും മറ്റുള്ളവർ ചെയ്യുന്നത് അപ്പടി പകർത്തുവാൻ തുനിയരുത് പകരം നിങ്ങളുടേതായ ഒരു വേറിട്ട ശൈലി തന്നെ രൂപപ്പെടുത്താൻ ശ്രമിക്കുക. ഇവിടെ നിങ്ങളുടെ ഉറച്ച വീക്ഷണവും ദൃഡ നിശ്ചയവും നിങ്ങൾക്ക് വലിയ കാര്യങ്ങൾ തന്നെ ചെയ്യുവാൻ കഴിയും. 

2. നിങ്ങളുടെ പ്രതികരണങ്ങൾ എഴുതുവാൻ മറക്കാതിരിക്കുക 
സന്ദർശിക്കുന്ന ബ്ലോഗുകളിൽ നിങ്ങളുടെ പ്രതികരണങ്ങൾ ബ്ലോഗിനു താഴെയുള്ള കമന്റു ബോക്സ്സിൽ എഴുതുവാൻ മറക്കാതിരിക്കുക. ഇതു നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനുള്ള ഒരു നല്ല വേദി തന്നെ, അത് പരമാവതി ഉപയോഗിക്കുക.  ഇത് എഴുത്തുകാരുമായി നിങ്ങൾക്കു നേരിട്ടു സമ്പർക്കം പുലർത്തുന്നതിനും സഹായകമാകും.   മിക്കാവാറും ഒരു നല്ല പങ്ക് ബ്ലോഗ്‌ എഴുത്തുകാരും തങ്ങളുടെ ബ്ലോഗു സന്ദർശിക്കുകയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നവർക്ക് ആവശ്യമായ ആലോചനകളും മറുപടികളും നൽകുന്നവരാണ്.  എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട് എന്നതു ഇവിടെ വിസ്മരിക്കുന്നില്ല.  തങ്ങളുടെ ബ്ലോഗിൽ ആരു വന്നാലും പോയാലും അവർക്കൊരു ചുക്കും ഇല്ല എന്ന മനോഭാവം വെച്ചു പുലർത്തുന്ന ചില ബ്ലോഗർമാരും  ഉണ്ട്.   അതോർത്തു നിങ്ങൾ വിഷമിക്കരുത് ചിലർ അങ്ങനെയാണ് , എന്നാൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിറവേറ്റുക വായിക്കുക ആശയ സമ്പുഷ്ടവും, വിജ്ഞാനപ്രദവുമായ അഭിപ്രായങ്ങൾ എഴുതുക.  ഒരു പക്ഷെ നിങ്ങളുടെ വിവേ കമാർന്ന പ്രതികരണം വായിക്കുന്ന ഒരാൾ തീർച്ചയായും നിങ്ങളുടെ ബ്ലോഗു സന്ദർ ക്കാനും ഇത് ഇട നൽകുന്നു.  പ്രതികരണങ്ങൾ കുറിക്കുമ്പോൾ വിഷയത്തിൽ നിന്നും മാറിപ്പോകാതെ അതിനനുയോജ്യമായ കുറിപ്പുകൾ  എഴുതുവാൻ പ്രത്യേകം ശ്രദ്ധിക്കുക.  വിഷയത്തിനു അനുയോജ്യമാല്ലാത്തതും അർത്ഥരഹിതവുമായ കമന്റുകൾ ശ്രദ്ധിക്കപ്പെടാതിരിക്കാനും ചിലപ്പോൾ നീക്കം ചെയ്യാനും ഇവിടെ സാദ്ധ്യത കൂടുതലാണ്.   അതുകൊണ്ട് വിഷയത്തിൽ നിന്നും മാറാതെ അഭിപ്രായങ്ങൾ എഴുതുക. ഇവിടെ വീണ്ടും മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് കമന്റിൽ ഉപന്യാസം എഴുതാൻ ശ്രമിക്കാതിരിക്കുക അഥവാ നിങ്ങൾക്ക്  ആ വിഷയത്തോടുള്ള ബന്ധത്തിൽ കുറേ കാര്യങ്ങൾ കൂടി എഴുതാൻ ഉണ്ടെങ്കിൽ കമന്റു ബോക്സ് അതിനുപയോഗിക്കാതിരിക്കുക.  പകരം ആ വിഷയത്തിൽ നിങ്ങൾ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ തന്നെ എഴുതുക അവിടെ വായിച്ച പോസ്റ്റിന്റെ ഒരു ബാക്ക് ലിങ്കും ചേർക്കുക.  അനുയോജ്യമായ കമന്റുകൾ എഴുതുക എന്നത് തീർച്ചയായും മറ്റു വായനക്കാരുടെയും എഴുത്തുകാരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ ഒരു നല്ല മാർഗ്ഗം തന്നെ, ഇക്കാര്യം എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നു കൊണ്ടു കുറിച്ച വാക്കുകളത്രേ.   പക്ഷെ ദുഖം എന്നു പറയട്ടെ പ്രതികരണങ്ങൾ കുറിക്കുന്നതിൽ പലരും പ്രാധാന്യം കൊടുത്തു കാണാറില്ല.   ഇക്കാര്യത്തിൽ സാധാരണ കണ്ടു വരുന്ന മറ്റൊരു കാര്യം കൂടി കുറിക്കട്ടെ.  കമന്റു എഴുതുമ്പോൾ അത് കേവലം "Awesome" "Fantastic", "Great", "Super" 'അടിപൊളി', 'മഹാസംഭവം', 'ഉഗ്രൻ' 'കലക്കി' തുടങ്ങിയ ഒറ്റ വാക്കുകളിൽ  ഒതുക്കരുത്‌. പോസ്റ്റു മുഴുവനും വായിക്കാതെ ഇത്തരം കമന്റു കുറിച്ച് പോകുന്ന ഒരു പ്രവണത പരക്കെ കാണാറുണ്ട്‌ ഇതൊരു നല്ല വഴക്കമല്ല, അങ്ങനെ ചെയ്യാതെയും ഇരിക്കുക.  ഇന്നുള്ള മിക്ക ബ്ലോഗ്‌ പ്ലാറ്റ്ഫോമിലും കമന്റു എഴുതുന്നവരുടെ അവതാർ ചിത്രത്തിൽ അമർത്തിയാൽ അവരുടെ ബ്ലോഗിലോ അവർക്കുള്ള സോഷ്യൽ വെബ് സൈറ്റുകളിലോ എത്തിച്ചേരാൻ കഴിയും, അതിനാൽ കമന്റിനുള്ളിൽ നിങ്ങളുടെ ലിങ്ക് ചേർക്കേണ്ട ആവശ്യം ഇല്ല.  എന്നാൽ വിഷയവുമായി ബന്ധപ്പെട്ട കുറിപ്പ് ഉണ്ടങ്കിൽ അതിന്റെ ലിങ്ക് തീർച്ചയായും കമന്റിൽ ചേർക്കുന്നത് നല്ലതു തന്നെ.  ഒരു ദിവസം ഞാൻ കുറഞ്ഞത്‌ ഇത്രയും ബ്ലോഗു സന്ദർശിക്കും ഒപ്പം അവിടെ കമന്റും എഴുതും എന്ന ഒരു തീരുമാനം എടുക്കുന്നതു ഒരു നല്ല പ്രവണത തന്നെ, സമയ ലഭ്യത അനുസരിച്ച് അതു നിറവേറ്റുവാനും ശ്രദ്ധിക്കുക.  തീർച്ചയായും ഈ തീരുമാനം നിങ്ങളുടെ ബ്ലോഗിലേക്കുള്ള ട്രാഫിക്ക് വർദ്ധിപ്പിക്കുവാൻ സഹായിക്കും. 

3.  സോഷ്യൽ വെബ് സൈറ്റുകളിൽ അംഗമാവുക 
പോസ്റ്റു വിവരം അവിടെ ചേർക്കുക.   
websiteboston.com
ഫേസ് ബുക്ക്‌, ഗൂഗിൾ പ്ലസ്,  ട്വിറ്റെർ, ലിങ്ക്ടിൻ,യൂട്യുബ്, ഫ്ലിക്കർ, സ്റ്റംബിൾഅപ്പോണ്‍, ടെക്നോക്രാറ്റ്, ഡിഗ്ഗ് തുടങ്ങിയുള്ള നിരവധി സൈറ്റുകളിൽ ഇന്ന് ഇത്തരം വിവര ങ്ങൾ ചേർക്കുവാൻ  സാധിക്കും അതുവഴി നമ്മുടെ ബ്ലോഗുകളിലേക്ക് നിരവധി പേർ വന്നെത്താൻ കാരണമാകുന്നു. ഇത്തരം പേജുകളിൽ നിങ്ങൾക്ക് അംഗത്വം ഇല്ല എങ്കിൽ ഇന്ന് തന്നെ അതിൽ പേരു രജിസ്റ്റർ ചെയ്യുക.  തുടർന്ന് സമാന താൽപ്പര്യങ്ങൾ ഉള്ള സുഹൃത്തുക്കളെ അവിടെ നേടുക അവരുമായി നിങ്ങളുടെ ബ്ലോഗ്‌ വിവരങ്ങൾ പങ്കു വെക്കുക. തുടക്കത്തിൽ ചിലർ നമ്മെ സുഹൃത്തുക്കൾ ആക്കിയില്ലാ എന്നു വന്നേക്കാം, അവിടെയും മനോധൈര്യം കൈവിടാതെ മുന്നോട്ടു പോകുക, എഴുതുക അറിയിക്കുക.  ക്രമേണ പലരും നിങ്ങളെ തേടിയെത്തും എന്ന കാര്യത്തിൽ  സംശയം വേണ്ട.  
   
lockerz.com
Lockerz.com പോലെയുള്ള ഒരു സോഷ്യൽ ഷയറിംഗ് ബട്ടണ്‍ നിങ്ങളുടെ ബ്ലോഗിൽ ചേർക്കുക. ഇന്ന് വളരെ പ്രചാരമുള്ള ഒരു സോഷ്യൽ ഷയറിംഗ് പേജാണിത്‌, ഏതാണ്ട് ഇരുനൂറിലധികം സൈറ്റുകൾ ഇതിലൂടെ ഷയർ ചെയ്യാൻ കഴിയും. ഇത് വളരെ നിക്ഷ്പ്രയാസം ആർക്കും തങ്ങളുടെ ബ്ലോഗിൽ ചേർക്കാൻ കഴിയും ഒരിക്കൽ ചേർത്താൽ ഓരോ തവണയും നാം പുതിയ പോസ്റ്റു പ്രസിദ്ധീകരിക്കുമ്പോൾ ഈ ബട്ടണ്‍ ഓട്ടോമാറ്റിക് ആയി നിങ്ങളുടെ ബ്ലോഗിൽ പ്രത്യക്ഷമാകും. ആ പേജിലേക്കുള്ള ലിങ്ക് ഇതാ ഇവിടെ.  Lockerz.com 


4. ലിങ്കുകൾ പങ്കു വക്കുമ്പോൾ വളരെ ബുദ്ധിപൂർവ്വം അത് ചെയ്ക. 
മേൽപ്പറഞ്ഞ സൈറ്റുകളിൽ അംഗത്വം എടുത്തിരിക്കുന്നവരിൽ ഒരു നല്ല പങ്കും തങ്ങളുടെ ഒരു വിനോദ വേളകളിൽ സമയം കളയാനായി നേരമ്പോക്കിനായി വന്നു ചേർന്നവർ ആണെന്ന സത്യം മറക്കാതിരിക്കുക, പലപ്പോഴും അവർക്ക് നമ്മുടെ ഈ ലിങ്ക് വിതറലിൽ ഒട്ടും താൽപ്പര്യം ഇല്ലാ എന്നു തന്നെ വേണം കരുതാൻ, കാരണം സുഹൃത്തുക്കളുമായി ചാറ്റിംഗ് നടത്താനും സൊറ പറയാനും അവർ സമയം കണ്ടെത്തുമ്പോൾ നാം നമ്മുടെ ബിസ്സ്നസ്സുമായി ചെന്നാലത്തെ അവരുടെ മാനസിക അവസ്ഥ ഒന്നൂഹിച്ചാൽ മതിയല്ലോ!  അതുകൊണ്ട് ഇത്തരം സൈറ്റുകളിൽ പോയി ലിങ്കിട്ട് എന്റെ ബ്ലോഗിൽ പുതിയ പോസ്റ്റു, സമയം പോലെ വരുമല്ലോ, നോക്കുമല്ലോ, കമന്റു ഇടുമല്ലോ തുടങ്ങിയ വാചകങ്ങൾ അവിടെ നിരത്തിയാലത്തെ സ്ഥിതി ഒന്നോർത്തു നോക്കുക. അതവർക്ക് തീർച്ചയായും അരോചകം ഉളവാക്കും, "സ്വർഗ്ഗത്തിലെ കട്ടുറുമ്പ്" തന്നെ എന്നവർ മുദ്ര കുത്തിയാൽ അതിൽ അതിശയോക്തി ഒട്ടും ഇല്ല തന്നെ! അത് അവർക്ക് ഒട്ടും ദഹിക്കില്ല എന്നതിൽ സംശയം വേണ്ട. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെ തന്മയത്വത്തോടെ അനുനയ സ്വരത്തിൽ  അവതരിപ്പിക്കാൻ ശ്രമിക്കുക. കൂടാതെ ഇന്നു നിരവധി ബ്ലോഗ്‌ കൂട്ടായ്മകൾ, ബ്ലോഗ്‌ അഗ്രഗേറ്റർ കൾ  പ്രത്യേകമായി രൂപീകരിച്ചിട്ടുണ്ട് അത് കണ്ടെത്തി അവിടെ അംഗമാവുക തുടർന്ന് അവിടെ ലിങ്കുകൾ പോസ്റ്റുക.  ഉദാഹരണത്തിനു ഈ ബ്ലോഗിന്റെ സൈഡ് ബാറിൽ പ്രദർശിപ്പിച്ചിരിക്കുന്ന ജാലകം, മലയാളം ബ്ലോഗ്‌ ഡയറക്ടറി, കുഴൽവിളി, തനിമലയാളം തുടങ്ങിയ ലോഗോകൾ ശ്രദ്ധിക്കുക അവിടെ അംഗമായാൽ നിങ്ങൾ ബ്ലോഗ്‌ എഴുതി പോസ്റ്റു ചെയ്യുമ്പോൾ തന്നെ അതിന്റെ ലിങ്കും വിവരങ്ങളും അവിടെ പ്രദർശിപ്പിക്കപ്പെടും. അവിടെത്തുന്ന സന്ദർശകർ അങ്ങനെ നിങ്ങളുടെ ബ്ലോഗിലേക്ക് എത്താൻ വഴിയുണ്ട്. 

അടുത്തിടെ ഒരു ബ്ലോഗ്‌ മിത്രത്തിനുണ്ടായ ഒരനുഭവം ഇതോടുള്ള ബന്ധത്തിൽ കുറിക്കുന്നത് ഉചിതം എന്നു തോന്നുന്നു.  ബ്ലോഗിൽ  സ്ഥിരമായി സിനിമാ നിരൂപണങ്ങളും മറ്റും എഴുതുന്ന ഇയാൾ ഒരു പോസ്റ്റ്‌ ഇട്ട ശേഷം ബ്ലോഗായ ബ്ലോഗെല്ലാം ചുറ്റി നടന്നു ഒരു വാചകം ഇപ്രകാരം കുറിക്കുന്നു "എന്റെ ബ്ലോഗിൽ പുതിയ പോസ്റ്റു,പിന്നൊരു സിനിമാക്കരന്റെയോ സിനിമയുടെയോ ഒരു പേരും ചേർത്ത് വരുമല്ലോ നോക്കുമല്ലോ കമന്റു ഇടുമല്ലോ" ഇങ്ങനെ കുറെ യാചനകളും. ഇതു ഇയാളുടെ ഒരു സ്ഥിരം പല്ലവിയായി മാറിയപ്പോൾ, ചിലർ പറഞ്ഞു നോക്കി മാഷെ അങ്ങനെ ചെയ്യരുത് അത് ശരിയായ പദ്ധതി അല്ല എന്നും മറ്റും, പക്ഷെ   ഈ വിദ്വാൻ ഉണ്ടോ അത് കേൾക്കാൻ.  അയാൾ തന്റെ പഴേ പണി തന്നെ തുടർന്നു.  സഹികെട്ട അവർ (മലയാളം ബ്ലോഗെഴുത്തു സംഘത്തിലെ ചില പുലികൾ) കൂടിയാലോചിച്ച് ഇയാൾക്കൊരു എട്ടിന്റെ പണി കൊടുത്തിട്ടു തന്നെ കാര്യം,  അവർ ഓരോരുത്തരും മാറി മാറി അയാളുടെ ബ്ലോഗിൽ കമന്റു  കോളത്തിൽ അയാൾ എഴുതുന്നതു പോലെ കമന്റിടാൻ തുടങ്ങി.  രക്ഷയില്ലാതെ വന്ന അയാൾ പിന്നീടൊരിക്കലും അത്തരം പണി ചെയ്തില്ല എന്നു മനസ്സിലാക്കാൻ കഴിഞ്ഞു. അതുകൊണ്ട് ഇത്തരം സൈറ്റുകളിൽ ലിങ്കിടുമ്പോൾ വളരെ ജാഗ്രത പാലിക്കുക, നിങ്ങളുടെ പോസ്ടിനെപ്പറ്റി രണ്ടു വാക്കു കുറിക്കുക ഒപ്പം ഈ വിഷയത്തിൽ നിങ്ങളുടെ വിലയിരുത്തൽ എങ്ങനെ എന്നും മറ്റും ചേർത്ത് വായനക്കാരെ അതിലേക്കു ആകർഷിക്കും വിധം ലിങ്കുകൾ ചേർക്കുക. തീർച്ചയായും ചിലര്‍ അവിടേക്കു വരും എന്നതിൽ സംശയം വേണ്ട. 


5. സോഷ്യൽ സൈറ്റുകൾ ഒരു കച്ചവട സ്ഥലം അല്ല.
നിങ്ങളുടെ വസ്തുക്കൾ വിനിമയം ചെയ്യാനുള്ള ഒരു ചന്ത സ്ഥലം അല്ല ഇത്തരം സൈറ്റുകൾ എന്ന കാര്യവും ഓർത്തിരിക്കുക. മുൻപ് സൂചിപ്പിച്ചതു പോലെ, പുതിയ സുഹൃദ് ബന്ധങ്ങൾ പുലർത്താനും, തിരക്കു പിടിച്ച ലോകത്തിൽ അൽപ്പം ആനന്ദം കണ്ടെത്തുന്നതിനുമായി നിരവധി പേർ ഇത്തരം സൈറ്റുകളിൽ വന്നെത്തുന്നു. ചിലർ രസമേറിയ സംഭാഷണങ്ങൾ നടത്താനായി മാത്രം ഇത്തരം ഇടങ്ങളിൽ എത്തുന്നു. അതുകൊണ്ട് പലപ്പോഴും അവിടെത്തുന്നവർ പരസ്പരം അറിവാനും സുഹൃദ് ബന്ധം സ്ഥാപിപ്പാനും, പഴയകാല സുഹൃത്തുക്കളെ കണ്ടെത്താനും ആഗ്രഹിക്കുന്നു.  അതിനാൽ ആദ്യം തന്നെ നിങ്ങളെപ്പറ്റി ഒരു പരിചയപ്പെടുത്തൽ ഇവിടെ ആവശ്യം, അതിനായി നിങ്ങളെപ്പറ്റി ചില വിവരങ്ങൾ നൽകുന്ന ഒരു ചെറു കുറിപ്പ് ഉള്ള നിങ്ങളുടെ തന്നെ ബ്ലോഗിലേക്ക് അവരെ ക്ഷണിക്കുക. അത് തുടർന്ന് അവരുമായി കൂടുതൽ ബന്ധം പുലർത്തുന്നതിനു സഹായകമാകും. പിന്നീട് നിങ്ങളുടെ ഉൽപ്പന്നം അവിടെ പ്രദർശിപ്പിക്കുക, അതൊരു പക്ഷെ ചിലവായി എന്നു വരും.   ചിരിയോ ചിരി!

6.  ഓണ്‍ലൈനിൽ ഒരു നല്ല ബന്ധം പുലർത്തുവാൻ പഠിക്കുക.  
നിങ്ങളുടെ ബ്ലോഗിൽ വരുകയും, ഫോളോവർ ആയി ചേരുകയും,  കമന്റുകൾ എഴുതുകയും ചെയ്യുന്നവരുടെ ബ്ലോഗുകൾ  സന്ദർശിക്കുന്നതിനും അതേ തോതിൽ അവരുടെ ബ്ലോഗുകൾ സന്ദർശിക്കുന്നതിനും അതിനുള്ള പ്രതികരണങ്ങൾ നൽകുന്നതിലും  സമയം കണ്ടെത്തേണ്ടതുണ്ട്. അതൊരു നല്ല ബ്ലോഗ്‌ ബന്ധം സ്ഥാപിക്കുന്നതിനും  കാരണമാകുന്നു. ഒപ്പം അതൊരു വലിയ സുഹൃദ് ബന്ധത്തിനും വഴിയാകുകയും അത് നിങ്ങളുടെ ബ്ലോഗിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും ഇടയാക്കുന്നു.   

7.  ബ്ലോഗുകൾ സന്ദർശിക്കുമ്പോൾ ബുദ്ധിപൂർവ്വം അത് ചെയ്ക.  
നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങാത്ത ബ്ലോഗിൽ/പോസ്റ്റിൽ ആണു നിങ്ങൾ എത്തിപ്പെട്ടതെങ്കിൽ ഉടൻ തന്നെ അവിടെ നിന്നും മാറുകയത്രെ ഉത്തമം കാരണം അവിടെ നിങ്ങളുടെ  സമയം പാഴാകുക മാത്രം ഫലം. അതുകൊണ്ട് പ്രയോജനപ്പെടും എന്നു തോന്നുന്ന ബ്ലോഗുകൾ/സേർച്ച്‌ പേജുകൾ മാത്രം വിവേകത്തോടെ തിരഞ്ഞെടുക്കുക. ചില പേജുകളിൽ ആവശ്യമായതൊന്നും ലഭിച്ചില്ല എന്നു വരാം, ചില പേജുകൾ വെറും സ്പാം (spam) പേജുകൾ മാത്രം ആയിരിക്കും. അത്തരം പേജുകളിൽ നിന്നും ഓടി രക്ഷപ്പെടുക എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല കാരണം നിങ്ങൾ നിങ്ങളുടെ വിലയേറിയ സമയമാണിവിടെ ലാഭിക്കുന്നതു. ആ സമയം മറ്റു നല്ല പേജുകൾ സന്ദർശിക്കാനോ പുതിയൊരു ബ്ലോഗിന്റെ പണി തുടങ്ങുന്നതിനോ  വിനിയൊഗിക്കാമല്ലൊ.   

8.  പോസ്റ്റുകൾ മുടക്കം കൂടാതെ പ്രസിദ്ധീകരിക്കുക. 

ഇതു നിങ്ങളുടെ ബ്ലോഗ്‌ റാങ്ക് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നു.  സെർച്ച്‌ എഞ്ചിൻ വാക്കുകൾ തേടി നിങ്ങളുടെ ബ്ലോഗിൽ എത്താൻ ഇതു സഹായിക്കുന്നു.  വല്ലപ്പോഴും ഒരിക്കൽ ബ്ലോഗ്‌ ഇട്ടാൽ ഇത് സാധിതമാകില്ല. നിങ്ങളുടെ സൃഷ്ടികൾക്കായി കാത്തിരിക്കുന്ന ചിലരെ നിങ്ങൾ ഇതിനകം നേടിയിരിക്കും, ഒരു വിധത്തിൽ നിങ്ങൾ അവരെ ബുദ്ധിമുട്ടിപ്പിക്കുകയാവും ചെയ്യുന്നത്. മുടങ്ങാതെ സൃഷ്ടികൾ പോസ്റ്റു ചെയ്യുന്നില്ലെങ്കിൽ നിങ്ങളുടെ സ്ഥിരം സന്ദർശകരെപ്പോലും നിങ്ങൾക്ക് നഷ്ടമായെന്നും വരും. അതുകൊണ്ട് നിങ്ങളുടെ രചനകൾ അധികം വൈകിക്കാതെ തന്നെ പോസ്റ്റു ചെയ്യുക. ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട് പോസ്റ്റു ചെയ്യുന്നവ നല്ല നിലവാരം പുലർത്തുന്നവ തന്നെ ആയിരിക്കേണം ഇതിൽ നിഷ്ക്കർഷത പുലർത്തേണ്ടതുണ്ട്. മുടങ്ങാതെ പോസ്റ്റ്‌ ഇടണം എന്നു പറഞ്ഞതുകൊണ്ടു വാരിവലിച്ചു എഴുതണം എന്നല്ല അതിനർത്ഥം, എഴുതുന്നവ മറ്റുള്ളവർക്ക് വായനാ സുഖം നൽകുന്നതും ഒപ്പം അൽപ്പം വിജ്ഞാനം പകരുന്നതും ആയാൽ  ഏറെ നന്നു, അതുകൊണ്ട് നല്ല രചനകൾ മുടങ്ങാതെ പോസ്റ്റു ചെയ്ക. ഇതും സന്ദർശകരെ ബ്ലോഗിൽ എത്തിക്കാൻ വഴി നൽകുന്നു.      

9.  സന്ദർശകർക്കൊരു നന്ദി വാക്കും ഒപ്പം അവരെ ഫോളോ ചെയ്യാനും മറക്കാതിരിക്കുക.  
ഒരാൾ നിങ്ങളുടെ ബ്ലോഗിലെത്തി നിങ്ങളെ അനുഗമിക്കുന്ന കൂട്ടത്തിൽ ചേർന്നാൽ, വൈകാതെ തന്നെ അവരുടെയും ബ്ലോഗു സന്ദർശിക്കാനും അവരുടെ ബ്ലോഗിനെ അനുഗമിക്കാനും മറക്കാതിരിക്കുക.  ഇതിനർത്ഥം കണ്ണിൽ കാണുന്നവരെ എല്ലാം ബ്ലോഗിൽ അനുഗമിക്കുക എന്നല്ല, മറിച്ചു അവരുടെ ബ്ലോഗു നമുക്കു ഗുണം നൽകുന്ന ഒന്നല്ലായെങ്കിൽ അത് വിട്ടുകളക, ഈ കാര്യം അനുനയസ്വരത്തിൽ നിങ്ങൾക്ക് അവരെ അറിയിക്കുകയും ചെയ്യാം.  എന്നിരുന്നാലും കഴിവുള്ളിടത്തോളം നമ്മെ സന്ദർശിക്കുന്നവരെ  നാമും സന്ദർശിക്കാൻ സമയം കണ്ടെത്തേണ്ടതുണ്ട്. അതൊരു സാമാന്യ മര്യാദ കൂടിയാണല്ലോ.  ഫോളോ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അവർ നമ്മുടെ അവതാർ ചിത്രത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്മുടെ ബ്ലോഗിലേക്ക് വരാനുള്ള വഴി അവിടെ കൊടുത്തിരിക്കണം, ഇന്നു പലരും തങ്ങളുടെ ഗൂഗിള പ്ലസ് അഡ്രസ്‌ ആണവിടെ കൊടുക്കുക തിരക്കിപ്പിടിച്ചു അവിടെ ചെന്നാലോ അവരുടെ ബ്ലോഗിലെത്താനുള്ള ഒരു ലിങ്കോ പൊസ്റ്റൊ ഒന്നും കാണില്ല ഒടുവിൽ അവർക്കവിടെ എത്താനും നിങ്ങളുടെ ബ്ലോഗ്‌ ഫോളോ ചെയ്യാനും കഴിയാതെ വരും 
അതിനാൽ ഗൂഗിൾ പ്ലസ് ലിങ്കായി ചേർക്കുന്നവർ തീർച്ചയായും അവരുടെ ബ്ലോഗിന്റെ ലിങ്കു വിവരങ്ങൾ അവിടെ ചേർക്കുക. അതുമല്ലെങ്കിൽ ബ്ലോഗ്‌ ഫോളോ ചെയ്ത ശേഷം ആ വിവരം ഒരു കമന്റായി കമന്റു ബ്ലോക്സിൽ ചേർക്കുക അവിടെ നിന്നും അവർക്ക് അനായാസേന നിങ്ങളുടെ ബ്ലോഗിൽ എത്താൻ കഴിയും. ഫോളോ ചെയ്യുമ്പോൾ നിങ്ങളുടെ അവതാർ അവരുടെ ബ്ലോഗിൽ പ്രത്യക്ഷപ്പെടുമെങ്കിലും ബ്ലോഗുടമ  അപ്പോൾ നോക്കിയെങ്കിൽ മാത്രമേ അത് തന്റെ ദൃഷ്ടിയിൽ പെടുകയുള്ളൂ, എന്നാൽ അതെ സമയം ഈ വിവരത്തെപ്പറ്റി കമന്റു ബ്ലോക്സിൽ ഒരു കുറിപ്പിട്ടാൽ അതുടൻ തന്നെ ബ്ലോഗുടമയുടെ ദൃഷ്ടിയിൽ പെടാൻ സാദ്ധ്യത കൂടുതൽ ആണ്. 

1൦ ലേബലുകൾ ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

ഇവിടെ ചേർക്കാൻ വിട്ടുപോയ ഒരു പ്രധാന സംഗതി. 
ബ്ലോഗ്ഗർ പേജിന്റെ വലതു വശത്തു കാണുന്ന Labels എന്ന ബട്ടണിൽ അമർത്തി നിങ്ങളുടെ പോസ്റ്റു സംബന്ധമായ പ്രധാന വാക്കുകൾ (Key words)  അവിടെ കുറിക്കുക.  പലരും കഥ,  കവിത ലേഖനം, നർമ്മം, അനുഭവം എന്നിങ്ങനെ ഒറ്റവാക്കു മാത്രം പറഞ്ഞു പോകുന്നു. പകരം ബ്ലോഗു വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വാക്കുകൾ ചേർക്കുക.  അതുപോലെ google bookmarks, delicious, Yahoo bookmarks, Bing, തുടങ്ങിയവയിൽ പ്രമോട്ട് ചെയ്യുമ്പോൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത് സെർച്ച്‌ എഞ്ചിനുകൾ നിങ്ങളുടെ ബ്ലോഗിലേക്കു വഴി കാട്ടും. പിന്നൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഈ കീ വേർഡുകൾ ഇംഗ്ലീഷിൽ ആയാൽ അതു കൂടുതൽ ഗുണം ചെയ്യും.   അതുകൊണ്ടു മേൽപ്പറഞ്ഞ ഇടങ്ങളിൽ നിങ്ങളുടെ ബ്ലോഗിലെ key words കൾ ചേർക്കുവാൻ മറക്കാതിരിക്കുക.  അത് ഓരോ വാക്കും എഴുതി കോമാ ഇട്ടു മാത്രം ചെയ്യുക.  മിക്കയിടങ്ങളിലും ഏകദേശം 200 ഓളം അക്ഷരങ്ങൾ ചേർക്കുവാൻ അനുമതിയുണ്ട്‌.  ഉദാഹരണത്തിനു ഇവിടെ 200 അക്ഷരങ്ങളെ അനുവദിച്ചിട്ടുള്ളൂ.  അതിൽ കൂടുതൽ ചേർത്താൽ ഒരു മുന്നറിയിപ്പു ലഭിക്കും, വാക്കുകൾ ഡിലീറ്റ് ചെയ്തു വീണ്ടും താഴെയുള്ള DONE OR SAVE SEND ബട്ടണിൽ അമർത്തുക. 


                                                             അടിക്കുറിപ്പ് 

ഈ ബ്ലോഗു സന്ദർശിക്കാൻ നിങ്ങൾ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം അറിയിക്കുന്നു.   ഒപ്പം നിങ്ങൾ എങ്ങനെ നിങ്ങളുടെ ബ്ലോഗ്‌ പ്രമോഷൻ നടത്തുന്നു.   ഇവിടെ വിവരിച്ചതിൽ നിന്നും വ്യത്യസ്തമായ ഏതെങ്കിലും രീതി ഉണ്ടെങ്കിൽ ദയവായി ആ അറിവുകൾ ഇവിടെ വരുന്ന വായനക്കാർക്കയി താഴെയുള്ള കമന്റു ബോക്സിൽ കുറിക്കുമാല്ലോ. അത് തീർച്ചയയും എനിക്കും എന്റെ സന്ദർശകർക്കും ഗുണം ചെയ്യുക തന്നെ ചെയ്യും. 
എഴുതുക അറിയിക്കുക. 
വീണ്ടും കാണാം. 
നന്ദി നമസ്കാരം.
ഫിലിപ്പ് 
ഏരിയൽ 
വറുഗീസ്   


ഈ കുറിപ്പിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് ഇവിടെ ഈ ലിങ്കിൽ വായിക്കുക. Philipscom

ഇംഗ്ലീഷ് കുറിപ്പിൽ വന്ന ഒരു പ്രതികരണവും ഇവിടെ കുറിക്കുന്നു. ബ്ലോഗെഴുത്തുകാർ ചിത്രങ്ങൾ തങ്ങളുടെ ബ്ലോഗിൽ ചേർക്കുന്നവരാണല്ലോ അവർക്കു പ്രയോജനപ്പെടുന്ന ചില പൊടിക്കൈകൾ ഇവിടെ ഈ ബ്ലോഗിൽ വായിക്കുക. ഇംഗ്ലീഷിൽ ബ്ലോഗെഴുതുന്ന ഇപ്പോൾ കർണാടകയിൽ താമസമാക്കിയ മലയാളിയായ ഡോക്ടർ സോണിയ ആണ് ഈ ബ്ലോഗ്ഗർ. നിരവധി ഫോട്ടോ പോസ്റ്റിങ്ങ്‌ ടിപ്പുകൾ ഇവിടെ ലഭ്യമാണ്. ക്രാഫ്റ്റ് കളെ ക്കുറിച്ചുള്ള നിരവധി ബ്ലോഗ്‌ പോസ്റ്റുകൾ ഇവരുടെ പേജിൽ ലഭ്യമാണ്. അവരുടെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ. "All about Blog Post Photo Tips"ബ്ലോഗേഴുത്തുമായി ബന്ധപ്പെട്ട മറ്റു ചില ലിങ്കുകൾ :


വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍ (Blog Comments Some Thoughts: Or A Personal Experiences of a Blogger) 


 


ബ്ലോഗര്‍ കൂട്ടായ്മ ചില സാമാന്യ മര്യാദകള്‍ - Bloggers Meet Few Etiquetteനിങ്ങളുടേയും അനുഭവങ്ങൾ ഇവിടെ കമന്റു ബ്ലോക്സിൽ ചേർത്താൽ അത്  അനുബന്ധമായി ഈ പോസ്റ്റിൽ ലിങ്കു സഹിതം ചേർക്കുന്നതാണ്.  നിങ്ങളുടെ വിലയേറിയ ഈ സന്ദർശനത്തിനു വീണ്ടും നന്ദി നമസ്ക്കാരം. 

ഫിലിപ്പ് വി ഏരിയൽ 69 comments

നന്നായി
പ്രായോഗികമായ നിര്‍ദേശങ്ങള്‍

എല്ലാവർക്കും ഉപകാരപ്രദമായ നല്ല ഒരു കുറിപ്പ്‌. അദ്ധ്വാനത്തെ നമിക്കുന്നു.

Thanks sir,for this great information...

നല്ല നിര്‍ദ്ദേശങ്ങള്‍

വളരെ നല്ല ലേഖനം.. സൂക്ഷിച്ച് വെക്കുന്നുണ്ട്.

ഇത് വളരെ നന്നായി... അഭിനന്ദനങ്ങള്‍.

അറിയാമെന്നു കരുതുന്ന ചില അറിവില്ലായമകള്‍
നന്നായി.

ഉപകാരപ്രദമായ നല്ല ഒരു കുറിപ്പ്‌

nalla kurippukal...upakaarapradam asamsakal

പ്രിയപ്പെട്ട ഏരിയൽ ചേട്ടാ,

വളരെ നല്ല നിർദേശങ്ങൾ. എന്റെ ബ്ലോഗിൽ ചേട്ടനാണ് ആദ്യമായി ഫോളോ ചെയ്തപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ. ഇപ്പോൾ ഓഫീസിൽ നെറ്റ് എടുക്കാൻ പറ്റാത്തതുകൊണ്ട് ഒന്നും പോസ്റ്റ്‌ ചെയ്യാൻ സാധിക്കുന്നില്ല. അടുത്ത മാസം ഞാൻ ഗൾഫിൽ ഒരു പുതിയ ജോലിക്ക് പോകുകയാണ് അപ്പോൾ സമയം ലഭിക്കും എന്ന് വിചാരിക്കുന്നു. ചേട്ടന്റെ അനുഗ്രഹം ഉണ്ടാകണം.

ഫിലിപ്പേട്ടാ... വളരെ നല്ല നിർദ്ദേശങ്ങൾ..... പ്രത്യേകിച്ച് ബൂലോകത്തിലേയ്ക്ക് കടന്നുവരുന്ന പുതുമുഖങ്ങൾക്ക് ഇത് ഏറെ പ്രയോജനപ്പെടും.. പലരുടെയും അവസ്ഥ ' ദേ വന്നു, ദാ പോയി' എന്നു പറഞ്ഞതുപോലെയാണ്... വായനക്കാരെ കിട്ടാത്തതാവണം അതിന്റെ പ്രധാന കാരണം.. നന്നായി എഴുതുന്ന പലരും അതിൽ ഉൾപ്പെടുന്നു എന്നതാണ് മറ്റൊരു വസ്തുത.. അവരൊക്കെ തീർച്ചയായും ഈ പോസ്റ്റ് വായിച്ച് മനസ്സിലാക്കുന്നത് മുൻപോട്ടുള്ള യാത്രയിൽ ഏറെ ഉപകാരപ്രദമായിരിയ്ക്കും....

ഇനിയും പോരട്ടെ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ.....

ആര്‍ട്ടിക്കിള്‍ പുതുമുഖങ്ങള്‍ക്ക് വളരെ പ്രയോജനകരമാണ്.
ഇതൊക്കെ നേരത്തെ പറഞ്ഞുതരാന്‍ ആരെങ്കിലും ഉണ്ടായിരുന്നേല്‍ ഇന്ന് എവിടെച്ചെന്നു നില്‍ക്കേണ്ടതാ? :)

വിശദീകരിച്ചു പറഞ്ഞു തന്നിട്ടുണ്ടല്ലോ.. നന്ദി. ഏവര്‍ക്കും ഉപകാരപ്രദമായ ലേഖനം. ഇതില്‍ പറഞ്ഞിരിക്കുന്ന പല സൈറ്റുകളും എനിക്കറിയില്ല.(dig, lokerz.com etc). പുതിയ അറിവുകള്‍...

പുതു ബ്ലോഗര്‍മാര്‍ക്ക് ഉപകാരപ്പെടും ഇത് .നന്നായി

ഏരിയൽ സർ..
വിജ്ഞാനപ്രദമായ ലേഖനം..
ആശംസകൾ.

അറിവ് വളര്‍ത്താനും അതിനനുസരിച്ച് പ്രയോഗിക്കാന്‍ പ്രയോജനവും,പ്രചോദനവും നല്‍കുന്ന നല്ലൊരു പോസ്റ്റ്.
നന്ദി ഏരിയല്‍ സാറെ.
ആശംസകളോടെ

ഉപയോഗപ്രദമായ ലേഖനം... എന്നെ പോലുള്ള പുതിയ ബ്ലോഗ്ഗെര്മാര്‍ക്ക് നല്ലതാ..

പിന്നെ ഞാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്കളില്‍ ലിങ്ക് വിതരാരുണ്ട്.. പിന്നെ സൈബര്‍ ജാലകം , ബ്ലോഗ്‌ കൂട്ട് പോലുള്ള അഗ്രിഗേറ്റര്‍കളിലും ലിങ്ക് അവൈലബില്‍ ആക്കിയിട്ടുണ്ട്.. ലോകെര്സ്നെ പറ്റി ആദ്യമായി അറിയുകയാണ്... നന്ദി..

സ്വർഗത്തിലെ കട്ടുറുമ്പ്, പ്രയോഗം ശ്ശി പിടിച്ചു... ലേഖനത്തിനും അറിവിനും നന്ദി,

>>>>9. സന്ദർശകർക്കൊരു നന്ദി വാക്കും ഒപ്പം അവരെ ഫോളോ ചെയ്യാനും മറക്കാതിരിക്കുക<<<

നന്ദി പറയാൻ സമയമായില്ലേ? :)

ഈ ലേഖനത്തിലെക്കൂ കുറച്ചാളുകളെ ആട്ടിത്തെളിക്കട്ടെ...

വളരെ നന്നായി..
നന്ദിയോടെ

ആശംസകള്‍ .....

നന്ദി ഏട്ടാ..ന്നെ പോലെയുള്ളവർക്ക്‌ ഉപകാരമായി..!

കൊള്ളാം.
വളരെ നല്ല ശ്രമം.
അഭിനന്ദനങ്ങൾ!

വിജ്ഞാനപ്രദം..പ്രയോജനപ്രദം.

http://share.lockerz.com/

ഈ സൈറ്റിൽ പോയാലെ ലോക്കെഴ്സ് കിട്ടൂ...
വിവരങ്ങള്ക്ക് നന്ദി...

നന്ദി ഏരിയല്‍ സാര്‍, ഈ വിവരസാങ്കേതിക നിര്‍ദ്ദേശങ്ങള്‍ തികച്ചും ഉപകാരപ്രദം..
ഇതിന്റെ പിന്നിലെ വലിയശ്രമത്തെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു..:)

Good attempt.. wishes...

മാഷെ, ആദ്യ കമൻറിനു നന്ദി.
കംപ്യുട്ടർ അൽപ്പം ഇടംകേടിലായതിനാൽ (സ്പീഡ് കിട്ടാത്ത അവസ്ഥ) ഇവിടെ കുറിപ്പിട്ടവർക്ക് ഉടൻ ഒരു മറുപടി കൊടുപ്പാൻ കഴിയാതെ പോയി ഒരു സുഹൃത്ത്‌ ആകാര്യം ഇവിടെ ചോദിക്കുകയും ചെയ്തു ഇപ്പോൾ മകൻറെ ലാപ്പ്ടോപ്പിൽ നിന്നും ഈ കുറിപ്പ് എഴുതുന്നു. നിങ്ങളുടെ ബ്ലോഗിൽ വരുന്നവർക്ക് കുറിപ്പ് എഴുതണം അത് ചെയ്യണം, ഇത് ചെയ്യണം എന്നിങ്ങനെ ഗീർ വാണം മുഴക്കിയ ഈ മഹാൻ എവിടെ മുങ്ങിയെന്നു നിനച്ചിരിക്കുന്ന ഇവിടെ പ്രതികരണം ഇതിനകം അറിയിച്ച എല്ലാവർക്കും ക്ഷമാപണത്തോടെ തുടങ്ങട്ടെ.

മാഷെ,തിരക്കിലും ഇവിടെയത്തി അറിയിച്ച ഈ നല്ല വാക്കുകൾക്കു ഹൃദയം നിറഞ്ഞ നന്ദി വൈകിയതിൻറെ കാരണം അജിത്‌ മാഷിൻറെ കുറിപ്പിൽ വായിച്ചു കാണുമല്ലോ.

Thank you very much Deepu for your quick response to this post, sorry for the delay in posting a reply to this comment, pl. read the reason at Ajith Mash's comment reply. Keep in touch, Best Regards.

Thank you very much George Sir,
keep inform
Best Regards

നന്ദി ടീച്ചർ ഈ വരവിനും വായനക്കും പ്രതികരണത്തിനും.
വൈകിയതിൻറെ കാരണം അജിത്‌ മാഷിൻറെ കുറിപ്പിൽ വായിച്ചു കാണുമല്ലോ.

നന്ദി എച്ചുമു കുട്ടി ഈ വരവിനും അഭിനന്ദനത്തിനും,
വൈകിയതിൻറെ കാരണം അജിത്‌ മാഷിൻറെ കുറിപ്പിൽ വായിച്ചു കാണുമല്ലോ.

റാംജി നന്ദി സന്തോഷം ഈ വരവിനും കുറിപ്പിനും
മറുപടി വൈകിയതിൻറെ കാരണം അജിത്‌ മാഷിൻറെ കുറിപ്പിൽ വായിച്ചു കാണുമല്ലോ

താങ്ക്സ് niDheEsH keep in touch

കുറിപ്പ് ഉപകാരപ്രദമായി എന്നറിഞ്ഞതിൽ പെരുത്ത സന്തോഷം നന്ദി ഈ വരവിനും കുറിപ്പിനും,അജിത്‌ മാഷിനുള്ള മറുപടി ദയവായി വായിക്കുമല്ലോ

നന്ദി ഷിബു നന്ദി,
ഈ വരവിനും വിശദമായ ഈ കുറിപ്പിനും പലപ്പോഴും പുതുമുഖങ്ങൾക്ക് ലഭിക്കുന്ന ഈ തണുപ്പെൻ പെരുമാറ്റം തന്നെ പലരെയും ഇവിടം വിടാൻ പ്രേരിപ്പിക്കുന്നത് . ഈ കുറിപ്പ് വായിക്കുന്ന ചിലർക്കെങ്കിലും ഇതുകൊണ്ടൊരു മാറ്റം സംഭവിച്ചാൽ ഇനിയും നിരവധി പേർ ഇവിടെത്തന്നെ പിടിച്ചു നിൽക്കും എന്നാണെൻറെ വിശ്വാസം. ഈ കുറിപ്പിനെപ്പറ്റി ഷിബുവിന്റെ സോഷ്യൽ സൈറ്റുകളിൽ ഒരു ലിങ്ക് കൊടുക്കുമല്ലൊ.

ജോസേ ഇത് പുതുമുഖങ്ങള്‍ക്കും ഒപ്പം ചില പുലികൾക്കും ഒരു വിചിന്തനത്തിന് ഇട നല്കും എന്നാണ് എന്റെ വിശ്വാസം. ജോസ് ഇതാരും പറയാതെ തന്നെ ജോസൊരു പുലിയായി മാറിയതിൽ വളരെ സന്തോഷം ഇനിയും ആ യാത്ര തുടരുക, ചെന്നു നിൽക്കെണ്ടിടതെക്ക് തന്നയാണീ യാത്ര, so ഡോണ്ട്' വറി ആശംസകൾ :-)

നന്ദി മുബി ഈ വരവിനും കമൻറിനും.
അൽപ്പം അറിവിതു പകർന്നു തന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം. lockerz.com ലിങ്കിൽ ഒരു പിശകു പറ്റിയിരുന്നു ഈ പിശക് mujeeb kaindar കമന്ടിലൂടെ ചൂണ്ടിക്കാട്ടി link is broken. now it is fixed. താങ്ക്സ് മുജീബ്

റോസിലിൻ തിരക്കിലും ഇവിടെയെത്തിയതിൽ നന്ദി.
പുതു ബ്ലോഗര്‍മാര്‍ക്ക് ഉപകാരപ്പെടും എന്നറിയിച്ചതിൽ സന്തോഷം

ഉണ്ണി മാഷെ, നന്ദി, ഈ നല്ല വാക്കുകള്ക്കും ആശംസകൾക്കും. കുറിപ്പിൽ കുറേക്കൂടി ഭേദഗതികൾ ഇന്നു വരുത്തി കമ്പ്യൂട്ടർ സ്പീടില്ലാതെ ഇരിക്കുന്നു അതിനാൽ ചേർക്കേണ്ട പലതും വിട്ടു പോയി. ചില ലിങ്കുകൾ കൂടി ചേർക്കാനുണ്ട് അതിനു മുൻപ് ഇവിടെ വന്ന പ്രീയപ്പെട്ടവർക്ക് ഒരു മറുപടി കൊടുക്കണമല്ലോ മുകളിൽ അജിത്‌ മാഷിനു കൊടുത്ത മറുപടി കണ്ടു കാനുമല്ലൊ. വീണ്ടും കാണാം

സി വി മാഷെ,
അല്പ്പകാലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഇവിടെയെത്തിയതിൽ പെരുത്ത സന്തൊഷം. സുഖമല്ലെ.
താങ്കൾ പറഞ്ഞതു പോലെ ചിലർക്കെങ്കിലും ഇത് പ്രയോജനവും പ്രചോദനവും നൽകിയാൽ ഞാൻ കൃതാർത്ഥനായി.
പുതിയ പോസ്ടിടുമ്പോൾ ഒരു കുറി മെയിലിൽ വിടുമല്ലോ. നന്ദി നമസ്കാരം

മനോജ്‌ കുമാർ,
ഈ കന്നി സന്ദർശനത്തിനു നന്ദി
കുറിപ്പ് പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം വീണ്ടും കാണാം ബ്ലോഗിൽ പറഞ്ഞതുപോലെ എത്താം കമ്പ്യൂട്ടർ പ്രോബ്ലം കാരണം ഉടനെ കഴിഞ്ഞില്ല വൈകാതെ യെതുന്നതായിരിക്കും മുകളിൽ അജിത്‌ മാഷിനു കൊടുത്ത മറുപടി കാണുമല്ലോ
വീണ്ടും കാണാം നന്ദി

അരീഫിൻറെ ഈ കുറിപ്പു തന്നെ നന്ദി പറയാൻ എന്നെ ഇവിടെയെത്തിച്ചത്.
മുകളിൽ അജിത്‌ മാഷിനു കൊടുത്ത മറുപടി ദയവായി വായിക്കുക ഇത് മകന്റെ ലാപ് ടോപ്‌ കടമെടുത്തു എഴുതുന്നു ഈ പോസ്റ്റിൽ ഇനിയും ചില connected links കൂടി ചേർക്കാനുണ്ട്. വൈകാതെ ഇടാം എന്ന് കരുതുന്നു.
രാഷ്ട്രീയക്കാരെപ്പോലെ പ്രസംഗം മാത്രം നടത്തിയാൽ അവരെ പിന്നെ നാം കരിയാപ്പില പോലെ തള്ളിക്കളയില്ലേ.അത് സംഭവിക്കാൻ പാടില്ലല്ലോ അല്ലെ!അരീഫ്, ഇവിടെ വന്നതിനും തന്നതിനും നന്ദി, വൈകാതെ അവിടെയെതുന്നതായിരിക്കും. വീണ്ടും കാണാം

Thanks Aboothi for the timely comment.
Keep inform
Best Regards.

Thanks Vinod,
For your precious time.
THirakkilaanennu thonnunnu
veendum kaanaam

ടീച്ചർക്കിത് പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
ചില ലിങ്കുകള കൂടി ചേർക്കാനുണ്ട് . അജിത്‌ മാഷിനു കൊടുത്ത മറുപടി വായിക്കുമല്ലൊ. നന്ദി.

Nanni Doctor Saab. Thirkkinidayilum ividonnethinokkaan thonniyathil. Maathaavinte blog postil oru kurippittirunnu.
Veebdum kaanaam
Pl. do check the reply given to Ajith Mash.
Thanks
Philip

നന്ദി ഇക്കാ ഈ നല്ല വാക്കുകൾക്കു വീണ്ടും കാണാം . നമസ്കാരം

നന്ദി മുജീബ് ഈ കന്നി സന്ദർശനത്തിനും തകരാറു ചൂണ്ടിക്കാട്ടിയതിലും
It is fixed now. Thanks again.
Keep Inform
Best Regards

ഇസ്‌ഹാക് ഭായി ,
ഈ പോസ്റ്റു ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം
ഈ നല്ല വാക്കുകൾക്കു വീണ്ടും നന്ദി

Thanks a lot Mulla for the kind visit.
Keep inform
Best regards

ഈ പറഞ്ഞത് പോലെ ഒക്കെ ചെയ്തിട്ടും ഫിലിപ്പ് മാഷ് ഇതുവരെ എന്റെ ബ്ലോഗിൽ വന്നില്ല കേട്ടോ... :)

ഭൂമിമലയാളത്തിത്തിലെ ബൂലോകർക്കെല്ലാം
ഈയിടെ താങ്കളിലൂടെ നല്ലൊരു ബൂലോഗാദ്ധ്യാപകനെ
ലഭിച്ചിരിക്കുകയാണിപ്പോൾ ...!

പല ബൂലോഗ അറിവുകളിലേക്കും അറിവില്ലാത്തവരെ കൈപിടിച്ച്
നടത്താനുള്ള നല്ലൊരു ശ്രമമാണ് ഭായ് ഇത്തവണയും നടത്തിയിരിക്കുന്നത് കേട്ടൊ

അഭിനന്ദനങ്ങൾ ....

വിനു മാഷെ നന്ദി വീണ്ടും വന്നതിൽ
ഇത് ഞാൻ സമ്മതിക്കില്ല കാരണം
http://stormwarn.blogspot.in/ ഇവിടെ ഞാൻ 7 7 മനായി ഞാൻ അവിടെയെതിയിട്ടുണ്ട് പിന്നെ ആ പോസ്റ്റു ഞാൻ വായിച്ചിരുന്നു കമന്റു ഇട്ടോ എന്ന് നോക്കട്ടെ

അത്രയൊന്നും ഇല്ല കേട്ടോ ഭായ്, ചില പരിചയങ്ങളും കേട്ടറിവുകളും കണ്ടറിവുകളും ഇവിടെ ചേർത്ത് എന്ന് മാത്രം അത്തരത്തിലുള്ള ആദ്യ കുറിപ്പിന് ലഭിച്ച പ്രതികരണം വീണ്ടും ചിലതെല്ലാം കുറിക്കാൻ പ്രേരിതനാക്കുന്നു എന്ന് മാത്രം, പിന്നെ താങ്കളെപ്പോലുള്ള സഹൃദയരുടെ പ്രോത്സാഹനവും നല്ല വാക്കുകളും അതിനു കൂടുതൽ ഉത്തേജനം യെകുന്നു എന്ന് മാത്രം, നന്ദി ഈ വരവിനും കുറിപ്പിനും വീണ്ടും കാണാം. ചില കാര്യങ്ങൾ പറയുവാനുണ്ട് എൻറെ ഈമെയിലിൽ ഒരു ലൈൻ വിടുക pvariel at gmail dot com

അപ്പോ അതാണ് സംഗതി. വന്നു കണ്ടു. ഇപ്പോ ഒന്നും എഴുതാറില്ലാത്തതിനാല്‍ ഇക്കാര്യമൊക്കെ മറന്നിരുന്നു. എല്ലാവര്‍ക്കും ഉപകാരപ്പെടും. നന്ദി.

ഉപകാരപ്രദമായ നിര്‍ദ്ദേശങ്ങള്‍.... ഒത്തിരി നന്ദി മാഷേ ....

അതിപ്പോഴാ കണ്ടത് ഫിലിപ്പ് മാഷേ... സന്തോഷം... സ്റ്റോം വാണിങ്ങ് യജ്ഞം തീർന്നിട്ട് രണ്ട് വർഷം കഴിയുന്നു... ഇപ്പോൾ അടുത്ത പ്രോജക്റ്റ് പാതി വഴിയിലെത്തിയിരിക്കുന്നു... ദി ഈഗിൾ ഹാസ് ലാന്റഡ്... താല്പര്യം തോന്നുന്നുവെങ്കിൽ വായിക്കുമല്ലോ...

Sure I will come back to you.
Keep Going!
Best Regards

എല്ലാവർക്കും ഉപകാരപ്രദമായ കുറിപ്പ് ...അറിയാത്ത കുറെ സൈറ്റും മനസ്സിലാക്കാന്‍ സാധിച്ചു ..!
ഈ നല്ല ശ്രമത്തിനു അഭിനന്ദനങ്ങള്‍ ഫിലിപ്പെട്ടാ ..

നല്ല നിര്‍ദേശങ്ങള്‍ ആശംസകള്‍

മാഷേ ,ഒരുപാട് വൈകിപ്പോയി വീണ്ടുമിവിടെ എത്താനും താങ്കളുടെ പുതിയ പോസ്റ്റ്‌ വായിക്കാനും.ക്ഷമിക്കണേ.
ഈ ലേഖനം ബ്ലോഗെഴുത്തിലെ വെറും വട്ടപൂജ്യം മാത്രമായ എനിക്കുള്ളത് തന്നെ .അല്ലെങ്കില്‍ എന്നെപ്പോലെയുള്ള ബ്ലോഗിനെക്കുറിച്ച് ഒരുകുണ്ടാമണ്ടിയും
അറിയാത്തവര്‍ക്കുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിനുപകരിക്കുന്നത്.വായനയും എഴുത്തും അത്തരം ചിന്തകളും അന്വേഷണവുമൊക്കെ കുട്ടിപ്രായത്തിലെ തല്പരനായിരുന്നു ഞാന്‍. കുത്തിക്കുറിക്കുന്ന അഭിരുചികള്‍ പ്രസിദ്ധപ്പെടുത്താന്‍ കിട്ടിയ ഇ മാധ്യമം കൂടുതല്‍ സൌകര്യപ്രദമായി സജ്ജീകരിക്കാനും ക്രമീകരിക്കാനും വശമില്ലാത്ത എനിക്ക് താങ്കളെപോലുള്ളവരില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വിവരങ്ങളുമൊക്കെ ഈ രംഗത്ത് ഇമ്മിണിബല്ല്യഒന്നാകാന്‍ ഉപകരിക്കുമെന്നത് തീര്‍ച്ച. നന്ദി.

നല്ല നിര്‍ദേശങ്ങള്‍...... ബ്ലോഗെഴുത്തിലേക്ക് പുതുതായി പ്രേവേശിക്കുന്നവർക്കും ഇപ്പോൾ തന്നെ ബ്ലോഗെഴുത്തിൽ ചിരപ്രതിഷ്ഠ നേടിയവർക്കും ഒരുപോലെ ഇത് ഉപകരിക്കും

സസ്നേഹം ,
ആഷിക്ക് തിരൂർ

ഇക്കാ,
ഇവിടെത്താൻ വൈകി. ക്ഷമിക്കുക.
ഈ വരവിനും കുറിപ്പിനും നന്ദി
വീണ്ടും കാണാം

നന്ദി ഷലീർ ഈ വരവിനും വരികള്ക്കും
വീണ്ടും കാണാം, മുകളിൽ ഇക്കാക്ക് കൊടുത്ത മറുപടി നോക്കുമല്ലൊ. സസ്നേ

നന്ദി കൊച്ചുമോൾ ഈ വരവിനും അഭിപ്രായത്തിനും
വീണ്ടും കാണാം

നന്ദി moideen, അത് സാരമില്ല,
എന്നാലും വന്നല്ലോ!
കുറിപ്പ് പ്രയോജനം ചെയ്യും
എന്നറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.
വിശദമായ ഈ കുറിപ്പിന് വീണ്ടും നന്ദി .
ഇതിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ
നിഷ്ഠയോടെ ചെയ്താൽ
നമ്മുടെ ബ്ലോഗിൽ തിരക്ക് കൂടും
എന്നതിനു ഒട്ടും സംശയം വേണ്ടാട്ടോ!

നന്ദി ആഷിക്ക് ,
ഈ വരവിനും കുറിപ്പിനും
വീണ്ടും കാണാം.

പതിയെപ്പതിയെ ഞാനും ഇതൊക്കെ പഠിക്കട്ടെ ,അധികം എന്റെ ബ്ലോഗിനെ പ്രൊമോട്ട് ചെയ്യാന്‍ ശ്രമിക്കാറില്ല ,ചിന്തകള്‍ കളഞ്ഞു പോകാതെ കൂട്ടിവയ്ക്കാന്‍ ഒരിടം ആയിരുന്നു പലപ്പോഴും .എങ്കിലും ഇതില്‍ ചിലതെങ്കിലും ഒന്ന് ശ്രമിക്കാം എന്ന് കരുതുന്നു.നന്ദി .വീണ്ടും വരാം ഈ വഴി .

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.