"എ ടു ഇസഡ്‌ ബ്ലോഗ്‌ ചലഞ്ച് "A To Z Blog Challenge Some Informations

14 comments
ആര്‍ലി ബേര്‍ഡ് (Arlee Bird)
ഈ വര്‍ഷത്തെ ലോഗോ 
ഇംഗ്ലീഷ് ബ്ലോഗിങ്ങ് ലോകത്തിലെ പ്രസിദ്ധമായ ഒരു സംരഭം അത്രേ A to Z Blog Challenge എന്ന ബ്ലോഗ്  ചലഞ്ച്. 2൦11 ല്‍  ആര്‍ലി ബേര്‍ഡ് (Arlee Bird)എന്ന ഇംഗ്ലീഷ് (American) എഴുത്തുകാരന്‍  Tossing It Out എന്ന തന്റെ ബ്ലോഗിലൂടെ തുടങ്ങി വെച്ച ഒന്നത്രേ ഈ സംരഭം.


ബ്ലോഗിങ്ങ് ഒരു നേരമ്പോക്കിനു തുടങ്ങിയ അദ്ദേഹം ഇന്ന് അതിനായി തന്റെ സമയത്തില്‍ ഒരു നല്ല പങ്കും മാറ്റി വെച്ചിരിക്കുന്നു.

ബ്ലോഗിംഗ് സ്പിരിറ്റു നിലനിര്‍ത്തുന്നതിനും അനേകരെ അതില്‍ പങ്കെടുപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് അക്ഷര മാലയിലെ "എ" മുതല്‍ "ഇസഡ്‌" വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങള്‍കൊണ്ടുള്ള ബ്ലോഗ്‌ എഴുത്ത്. അതായത് ഏപ്രില്‍ ഒന്നു മുതല്‍ അവസാനം വരെ  ഓരോ ദിവസവും ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ വാക്കുകള്‍ ഉപയോഗിച്ച് ബ്ലോഗ്‌ എഴുതുക.  ഞായറാഴ്ച ഒഴിച്ചുള്ള എല്ലാ ദിവസങ്ങളിലുമായി 26 ദിവസങ്ങള്‍ കൊണ്ട്  26 അക്ഷരങ്ങള്‍ ഉപയോഗിച്ച്  ബ്ലോഗ്‌ പൂര്‍ത്തീകരിക്കുക. 

ഇതില്‍ പങ്കെടുക്കുന്നവര്‍  മറ്റുള്ളവരുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്നതിനും അവരുടെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ കമന്റുകളിലൂടെ അറിയിക്കുന്നതിനും അവരുടെ ബ്ലോഗില്‍ അനുഗാമികളായി ചേരുന്നതിനും, A to Z  ചലഞ്ചിന്റെ മുകളില്‍ കാണിച്ചിരിക്കുന്ന ലോഗോ തങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങി ചില നിബന്ധനകളും ഇതില്‍ പാലിക്കേണ്ടതുണ്ട്.

പേരു രജിസ്ടര്‍ ചെയ്ത ശേഷം ബ്ലോഗ്‌ നിബന്ധന പാലിക്കാത്തവരെ (പ്രധാനമായും പോസ്റ്റുകള്‍ ഇടാത്തവരെ) അതില്‍ നിന്നും നീക്കം ചെയ്യുന്നതുമായിരിക്കും.

ഇംഗ്ലീഷ് ഭാഷ വശമായവര്‍ക്ക് തങ്ങളുടെ ബ്ലോഗ്‌ അനേകരിലേക്കു എത്തിക്കുന്നതിന് ഇത് ഒരു നല്ല അവസരം തന്നെ.  തങ്ങളുടെ സുഹൃദ്  ശ്രിംഗല വളര്‍ത്തുന്നതിനു ഇത് വളരെ സഹായിക്കും ഒപ്പം അവരുടെ ബ്ലോഗിലേക്കുള്ള ട്രാഫിക് വര്‍ദ്ധിക്കുന്നതിനും അത് കാരണമാകുന്നു.

കഴിഞ്ഞ വര്‍ഷം  ഞാന്‍ ഇതില്‍ ചേര്‍ന്നെങ്കിലും ചില കാരണങ്ങളാല്‍ (അവിചാരിതമായി നാട്ടിലേക്ക് പോകേണ്ടി വന്നതിനാലും മറ്റും) അത് പകുതി വഴിയില്‍ അവസാനിപ്പിക്കേണ്ടി  വന്നു.  എങ്കിലും അതില്‍ പേര്‍  രെജിസ്ടര്‍ ചെയ്തതിനാലും ഏതാണ്ട് പതിനഞ്ചോളം പോസ്റ്റുകള്‍ ഇടാന്‍ കഴിഞ്ഞതിനാലും  എന്റെ പേജില്‍ നിരവധി സന്ദര്‍ശകര്‍ എത്തുകയുണ്ടായി എന്ന് ഗൂഗിള്‍ algoritham പരിശോധിച്ചതില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

അങ്ങനെ ഈ വര്‍ഷവും ഈ ചലഞ്ചില്‍ ഞാന്‍ ചേര്‍ന്ന്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിമൂന്നു പേര്‍ ഈ വര്‍ഷവും ഇതിന്റെ സംഘാടകര്‍ ആയി പ്രവര്‍ത്തിക്കുന്നു.  അവരുടെ പേരു വിവരവും  ബ്ലോഗ്‌ ലിങ്കുകളും താഴെ കൊടുക്കുന്നു അവരുടെ പേജില്‍ പോയാല്‍ അവരെപ്പറ്റി കൂടുതല്‍ അറിവാന്‍ കഴിയും.


Tina Downey (ടിന)
ഈ ചലഞ്ചിന്റെ പ്രചരണം വര്‍ദ്ധിക്കുകയും നിരവധി പേര്‍ ദിവസം തോറും ഇതില്‍ പേര്‍  െജിസ്ടര്‍ ചെയ്യുകയും ചെയ്യുന്നതിനാല്‍ ഈ വര്‍ഷം കൂടുതല്‍ സംഘാടകരെ ചേര്‍ക്കുവാന്‍ അവര്‍ തീരുമാനിക്കുകയും അതിനായി സഹ സംഘാടകര്‍ക്ക് ആറു പേരെക്കൂടി അവരുടെ സഹായികളായി/ അംബാസിഡര്‍മാരായി നിയമിക്കുന്നതിനും അനുമതി നല്‍കി.  അങ്ങനെ ഈ ബ്ലോഗര്‍ക്കും ആ കൂട്ടത്തില്‍ കടന്നു കൂടുവാന്‍ കഴിഞ്ഞു. Life is Good എന്ന ബ്ലോഗുടമ  Tina Downey എന്ന സ്വീഡിഷ് വനിത തന്റെ ടീമില്‍ എന്നെ അംഗമായി തിരഞ്ഞെടുത്തു. അതേക്കുറിച്ച് ഞാന്‍ എഴുതിയ ഒരു കുറിപ്പ് ഈ ലിങ്കില്‍ വായിക്കുക:

'HERE IS YET ANOTHER ANNOUNCEMENT!!! I AM ON BOARD AT TINA'S TERRIFIC TEAM


ഇന്റര്‍ നെറ്റിനെക്കുറിച്ചും, ബ്ലോഗ്‌ എഴുത്തിനെക്കുറിച്ചും മറ്റു  കാലിക പ്രസക്തമായ നിരവധി വിഷയങ്ങളെക്കുറിച്ചും പ്രഗത്ഭരായ എഴുത്തുകാര്‍ എഴുതുന്നത് A to Z  പേജുകളില്‍ വായിക്കുവാന്‍ കഴിയും.

ഈ സംരഭത്തില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള ലിങ്ക് സന്ദര്‍ശിച്ചു തങ്ങളുടെ പേര്‍ രെജിസ്ടര്‍ ചെയ്യാവുന്നതാണ്. A to Z Challenge Sign Up

A TO Z TEAM FOR 2013
The Madlab Post (Nicole Ayers)
Tossing It Out (Arlee Bird)
Amlokiblogs (Damyanti Biswas)
Alex J. Cavanaugh (Alex J. Cavanaugh)
Life is Good (Tina Downey)
Cruising Altitude 2.0 (DL Hammons)
Retro-Zombie (Jeremy Hawkins)
The Warrior Muse (Shannon Lawrence)
The QQQE (Matthew MacNish)
Leave it to Livia (Livia Peterson)
No Thought 2 Small (Konstanz Silverbow)
Breakthrough Blogs (Stephen Tremp)
Spunk on a Stick (L. Diane Wolfe)


An End Note: ഒരു അടിക്കുറിപ്പ് 

മലയാള ഭാഷക്ക്  ശ്രേഷ്ഠഭാഷാ പദവി ലഭിക്കുവാന്‍ പോകുന്ന ഈ സന്ദര്‍ഭത്തില്‍  ഇത്തരം ഒരു സംരഭം മലയാള ഭാഷയിലും നമുക്കൊന്ന് പരീക്ഷിച്ചു നോക്കിയാലോ?

നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റു വഴി അറിയിച്ചാലും:-)


14 comments

നല്ല അറിവുകൾ

ഇത് നല്ല അറിവുകള്‍ ആണ് പങ്കു വെച്ചത്. ബ്ലോഗ്‌ കമെന്‍റ്കളിലെ ഈ കൊടുക്കല്‍ വാങ്ങല്‍ സംവിധാനം കൊണ്ട് വന്നതും ഇവരാണ് അല്ലെ

നന്ദി ടീച്ചര്‍ ഈ വരവിനു.

അതെ അതെ കൊമ്പന്‍,
അവര്‍ തന്നെ ഇതും കൊണ്ടുവന്നതും പഠിപ്പിച്ചതും
അവര്‍ കൊണ്ടുവന്ന പലതും നാം ഹൃദിസ്ഥമാക്കി പക്ഷെ
ആ സായിപ്പന്മാരെ നമുക്കിപ്പോള്‍ വേണ്ടാ എന്ന ഒരു
അവസ്ഥയിലേക്കു നാം മുന്നേറിക്കഴിഞ്ഞിരിക്കുന്നു.
അത്രമാത്രം നാം പുരോഗമിച്ചിരിക്കുകയാണല്ലൊ!!! ഹ ഹ ഹാ
നന്ദി മാഷെ ഈ വരവിനു,
വീണ്ടും കാണാം,

നല്ലൊരാശയംതന്നെ ... നമുക്ക് മലയാളത്തിലും ഇത് പരീക്ഷിക്കവുന്നത്തെ ഉള്ളൂ ..

പുതിയ വിവരങ്ങള്‍ ക്ക് നന്ദി , നല്ല സംരംഭം -മലയാളത്തിലും പരീക്ഷിക്കാവുന്നത് തന്നെ -താങ്കളെപ്പോലുള്ളവര്‍ മുന്നിട്ടിറങ്ങണം .

മലയാളത്തിലുണ്ടാവാന്‍ പരിശ്രമിക്കണം.ആശംസകള്‍

അമൃതംഗമയ,
തീര്‍ച്ചയായും ഇത് നമ്മള്‍ മലയാളികളും
പരീക്ഷിക്കേണ്ട ഒന്ന് തന്നെ, ഇതിനു നമ്മെപ്പോലുള്ളവര്‍ മുന്‍കൈ എടുത്താല്‍ നന്നായിരിക്കും. യേത് സഹകരണവും എന്റെ ഭാഗത്ത്‌ നിന്നും പ്രതീക്ഷിക്കാം
ഏപ്രില്‍ മുഴുവനും തിരക്കിലാണ്. ഈ ചലഞ്ചില്‍ ചെര്ന്നതിനാല്‍

സിദ്ദിക്ക് വളരെ നന്ദി ഈ വരവിനു.
തീര്‍ച്ചയായും ഇത് നമുക്കും ഒന്ന് പരീക്ഷിക്കാം
ഇപ്പോഴത്തെ തിരക്കൊന്നു കഴിയട്ടെ ഇംഗ്ലീഷ് ചലഞ്ചില്‍ ചേര്‍ന്നു
ആതിരക്കൊന്നു കഴിഞ്ഞാല്‍ ഇതെപ്പറ്റി താത്പ്പര്യം ഉള്ളവര്‍ ഒന്നിച്ചു
ആലോചിച്ചാല്‍ നമുക്കും തുടങ്ങാം

അതെ മാഷെ, ഇത് നമ്മുടെ സമൃദ്ധമായ, സമ്പന്നമായ
ഭാഷയില്‍ നമുക്ക് ഒന്ന് തുടങ്ങിയാലോ. താങ്കളെപ്പോലുള്ളവര്‍
ഇതിനു മുന്‍കൈ എടുത്താല്‍ അത് ഉചിതമായിരിക്കും.
എന്നാല്‍ കഴിയുന്ന സഹകരണങ്ങള്‍ ഇതോടുള്ള ബന്ധത്തില്‍
എപ്പോഴും ഉണ്ടായിരിക്കും.
ഇപ്പോള്‍ ഏപ്രില്‍ അവസാനം വരെ തിരക്ക് തന്നെ
വീണ്ടും വന്നതില്‍ വളരെ നന്ദി. വീണ്ടും കാണാം.
ആശംസകള്‍

അതെ,നമുക്കും തുടങ്ങണം

ഇത് നമുക്ക് വേണ്ടേ

അയ്യോ അതെന്താ മാഷെ!!!

അതെ, തീര്‍ച്ചയായും ഒരു തുടക്കം നല്ലത് തന്നെ
താങ്കളെപ്പോലുള്ളവര്‍ ഇതില്‍ മുന്‍കൈ എടുക്കണം

നമ്മുടെ നാട്ടിൽ ഈ ബ്ലോഗാശയ
പൂച്ചക്ക് ആര് മണി കെട്ടും..?

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.