ആറ്റു നോറ്റിരുന്ന ആ സംഗമം ഇതാ വാതില്‍ക്കലെത്തി.

15 comments
Picture Credit. Bloggermeet.blogpspot.com

ആറ്റു നോറ്റിരുന്ന ആ സംഗമം ഇതാ വാതില്‍ക്കലെത്തി.  ബ്ലോഗിലൂടെയും, മെയില്‍ വഴിയും, ചാറ്റിലൂടെയും ഫോണ്‍ വഴിയും മാത്രം ബന്ധം പുലര്‍ത്തിയവര്‍ തമ്മില്‍ കാണാന്‍ ഇതാ ഒരു സന്ദര്‍ഭം കൂടി.  

മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മ തുഞ്ചൻപറമ്പില്‍ വെച്ച് ഈ വരുന്ന ഏപ്രില്‍ 21 നു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം bloggermeet ബ്ലോഗ്‌ പേജില്‍ നിന്നും കഴിഞ്ഞ ദിവസം  ജയന്‍ ഏവൂ രിന്റെ കുറിപ്പിലൂടെ വായിച്ചറിവാന്‍ ഇടയായി.

മീറ്റില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ വിവരം ആ ബ്ലോഗ്‌ പോസ്റ്റു വഴി  കമന്റിലൂടെയോ ഫോണ്‍ മുഖേനയോ സംഘാടകരെ അറിയിക്കാന്‍ ബ്ലോഗില്‍ സൂചിപ്പിച്ചിരിക്കുന്നു.  ഈ പോസ്റ്റു തയ്യാറാക്കുമ്പോള്‍ ഏതാണ്ട്  80 തോളം പേര്‍ രെജിസ്ടര്‍ ചെയ്തു കഴിഞ്ഞിരുന്നു.  അതേപ്പറ്റി  കൂടുതല്‍ അറിവാനും വിവരം ധരിപ്പിക്കാനും ഈ ലിങ്കില്‍ അമര്‍ത്തുക: തുഞ്ചൻപറമ്പ് ബ്ലോഗർ സംഗമം

ഒപ്പം കുറച്ചു നാളുകള്‍ക്കു മുന്‍പ് ബ്ലോഗ്‌ മീറ്റിനെപ്പറ്റി  "ബ്ലോഗര്‍ കൂട്ടായ്മ ചില സാമാന്യ മര്യാദകള്‍ - Bloggers Meet Few Etiquette" എന്ന തലക്കെട്ടില്‍  ഞാന്‍ എഴുതിയ ഒരു കുറിപ്പും ചേര്‍ത്തു വായിക്കുക.

ഇതോടുള്ള ബന്ധത്തില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സംഘാടകരില്‍ ഒരാളായ ശ്രീ സാബു കൊട്ടൊട്ടിയുമായി ബന്ധപ്പെടാവുന്നതാണ്, അദ്ദേഹത്തിന്റെ നമ്പര്‍: ഇതാ ഇവിടെ:
9400006000, 9288000088 

ഈ സംരഭത്തിനു ചുമല്‍ കൊടുക്കുന്നതിനും ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കുന്നതിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘാടകര്‍ക്ക് എന്റെ  പ്രത്യേക അഭിനന്ദനം/ആശംസകള്‍  ഈ പോസ്റ്റിലൂടെ മുന്‍കൂറായി അറിയിക്കുന്നു 

ഇന്ന് തന്നെ നാട്ടിലേക്കുള്ള ടിക്കറ്റ് ഓണ്‍ലൈനിലൂടെ തരപ്പെടുത്തിക്കഴിഞ്ഞു. RAC ല്‍ ആണ് ഇപ്പോള്‍ ചെയ്തിട്ടും കിട്ടിയത്, അതുകൊണ്ട് നാട്ടിലേക്ക് പോകുവാന്‍ താല്പ്പര്യപ്പെടുന്നവര്‍ ഇന്ന് തന്നെ ടിക്കറ്റ് റിസേര്‍വ് ചെയ്യുക. 

അപ്പോള്‍ പിന്നെ മറ്റൊന്നും സംഭവിച്ചില്ലെങ്കില്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച് കാണാം അല്ലെ!!



15 comments

തുഞ്ചന്‍ പറമ്പില്‍ കാണാം.

നാട്ടിലെ എല്ലാ ബ്ലോഗേഴ്സിനും ആശംസകൾ... എന്നെങ്കിലും ഒരിക്കൽ എനിക്കും കിട്ടും മീറ്റിൽ പങ്കെടുക്കുവാൻ ഭാഗ്യം...

പങ്കെടുക്കാന്‍ കഴിയില്ല്ലല്ലോ എന്നാ വിഷമം ഉണ്ട് ..
ഈ ഉദ്യമം infrmative തന്നെ സര്‍ ..നന്ദി...:)

ഈ അവസരത്തില്‍ നേരത്തെ പോസ്റ്റ്‌ ചെയ്തിരുന്ന "ബ്ലോഗര്‍ കൂട്ടായ്മ ചില സാമാന്യ മര്യാദകള്‍ - Bloggers Meet Few Etiquette" ഈ പോസ്റ്റ്‌ ഇത്തവണ തുഞ്ചന്‍ പറമ്പില്‍ എത്തുന്നവര്‍ക്ക് സ്വയം ചില കാര്യങ്ങള്‍ പാലിക്കാന്‍ കഴിയും എന്നത് തീര്‍ച്ചയാണ്. എല്ലാവര്‍ക്കും അറിയാവുന്ന വിഷയം ആണെങ്കിലും അത് ശ്രദ്ധിക്കാന്‍ ആരും ഗൌരവം കൊടുക്കാറില്ല. പക്ഷെ ഇത് വായിക്കുമ്പോള്‍ പരിപാടി വിജയിപ്പിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഓരോരുത്തരും സ്വയം പാലിക്കണമെന്ന തീരുമാനം ഉറപ്പിക്കും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.

അവിടെയെത്താന്‍ കഴിയിലല്ലോ എന്നതൊരു കുഞ്ഞു നിരാശ...
നല്ല ഉദ്യമം മാഷേ ഈ പരിചയപ്പെടുത്തല്‍...
..

ഈ സംഗമത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു ...

ഇത്തവണ ആ മര്യാദകൾ പാലിച്ച്
പങ്കെടുക്കുന്ന എല്ലാവരും കൂടി നമ്മുടെ
ആഗോള ബൂലോഗ സംഗമം ഗംഭീരമാക്കട്ടേ അല്ലേ

കാണണമെന്ന് ഞാനും അതിയായി ആഗ്രഹിക്കുന്നു.

മീറ്റ് ചെയ്തിട്ട് റിപ്പോര്‍ട്ട് ഇവിടെ പോസ്റ്റ് ചെയ്തില്ലെങ്കില്‍ ഞാന്‍ ഈ ബ്ലോഗ് ബഹിഷ്കരിയ്ക്കും കേട്ടോ...

ഇങ്ങനെയൊരു പോസ്റ്റിട്ടതില്‍ വളരെ സന്തോഷം!
കഴിയുന്നത്ര ബ്ലോഗര്‍മാര്‍ ഇതില്‍ പങ്കെടുക്കട്ടെ.
പരസ്പരം കാണട്ടെ, സംവദിക്കട്ടെ.

മലയാളം ബ്ലോഗിന്റെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്കും, പ്രചാരത്തിനും ഈ സംഗമം കാരണമാകട്ടെ!

ഏപ്രിലില്‍ മിക്കവാറും നാട്ടില്‍ എത്തും.....പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു !! :)

മൊബൈൽനമ്പർ ഒന്നു തരാമോ...?

ബ്ലോഗ്‌ സംഗമത്തെപ്പറ്റി കുറിച്ച ഈ കുറിപ്പു വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ പ്രീയ മിത്രങ്ങള്‍ക്കും എന്‍റെ നന്ദി.
അപ്പോള്‍ തുഞ്ചന്‍ പറമ്പില്‍ കാണാം അല്ലെ. ഇപ്പോഴേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യേണ്ടതുണ്ട് നാട്ടിലേക്കു തിരിക്കാന്‍

പങ്കെടുക്കാന്‍ കഴിയില്ല എങ്കിലും എല്ലാ ആശംസകളും.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.