വീണ്ടും വരുന്നൂ ഇരിപ്പിടം - Welcome Back Irippidam Weekly :-)

7 comments

ചിത്രം കടപ്പാട് ഇരിപ്പിടം 

അല്‍പ്പകാലത്തെ ഇടവേളയ്ക്കു ശേഷം ഇതാ വീണ്ടും വരുന്നു ഇരിപ്പിടം വാരിക (മലയാളം വെബ് അവലോകനം വാരിക)

മലയാളം വെബ് ലോകത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് വായനക്കാരുടെയും എഴുത്തുകാരുടെയും മനസ്സില്‍ ഒരുപോലെ ഇടം പിടിച്ച ഒന്നായിരുന്നു "ഇരിപ്പിടം" എന്ന വ്യത്യസ്തതയാര്‍ന്ന ഈ സംരഭം. വിവിധ സാങ്കേതിക കാരണങ്ങളാല്‍ വിരാമം സംഭവിച്ച ഈ പേജു ഇതാ ഒരു ഫീനക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ഇതിനെ വീണ്ടും സജീവമാക്കാന്‍ ഇതിന്റെ അണിയറ ശില്‍പ്പികള്‍ തീരുമാനിച്ചതില്‍ പ്രത്യേക അഭിനന്ദനം. പുതിയ തുടക്കത്തിനു ഏരിയല്‍ ജോട്ടിങ്ങ്സിന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.  

വായിക്കുക നിക്ഷ്പക്ഷമായി വിലയിരുത്തുക ഇതാകട്ടെ ഈ വര്‍ഷത്തെയും ഇരിപ്പിടത്തിന്റെ നയം. 
ആശംസകള്‍.

ഈ വിവരം അല്‍പ്പം വൈകിയെങ്കിലും അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. അവിടെയിട്ട എന്റെ പ്രതികരണവും ഇവിടെ വായിക്കുക.

ഈ വര്‍ഷത്തെ എന്റെ ആദ്യ പോസ്റ്റ്‌ ഇരിപ്പിടത്തോടൊപ്പം ഇവിടെ തുടങ്ങട്ടെ!

ഇവിടെ വന്നു എന്റെ കുറിപ്പുകള്‍ വായിക്കുകയും വേണ്ട പ്രോത്സാഹനങ്ങള്‍ കുറിപ്പിലൂടെയും നേരിട്ടും ഫോണിലും അറിയിച്ച എന്റെ എല്ലാ സഹ ജീവികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ കൂപ്പു കൈ.

എന്റെ എല്ലാ മാന്യ മിത്രങ്ങള്‍ക്കും ഒരിക്കല്‍ കൂടി ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍ 

ഫിലിപ്പ് ഏരിയലും കൂട്ടരും 
സിക്കന്ത്രാബാദ് 

ഇരിപ്പിടത്തിലെ എന്റെ പ്രതികരണം:
വായിക്കാന്‍ വളരെ ആകാംഷയോടെ ആഴ്ച്തോറും കാത്തിരുന്ന ഒരു പേജായിരുന്നു ബൂലോകത്തിലെ 'ഇരിപ്പിടത്തിന്റെത്' പക്ഷെ വായനക്കാരെ നിരാശരാക്കിയുള്ള അതിന്റെ തിരോധാനം വേദനാജനകമായിരുന്നു, എങ്കിലും ഇപ്പോള്‍ അത് വീണ്ടും വരുന്നു എന്ന ശുഭവാര്‍ത്ത സത്യത്തില്‍ മനസ്സിന് കുളിരേകി. ബ്ലോഗ്‌ എഴുത്തിനെ നിക്ഷപക്ഷമായി വിലയിരുത്തുന്ന ഒരു സംരംഭം വെബ്‌ ഉലകത്തില്‍ വേറെ ഉണ്ടോ എന്നതിനു ഇല്ല എന്ന് തന്നെ ഉത്തരം പറയാം.

പക്ഷെ ഇതിന്റെ വീണ്ടും വരവിനെപ്പറ്റി ഇന്നലെ മാത്രമാണ് അറിഞ്ഞത് അതും എന്റെ ബ്ലോഗ്‌ പേജില്‍ (ഒരു വര്‍ഷാന്ത്യ ക്കുറിപ്പില്‍) ശ്രീ പ്രദീപ്‌ കുമാര്‍ (നിഴലുകള്‍) എഴുതിയ ഒരു കമന്റിലൂടെ. ഫെയിസ് ബുക്കില്‍ അത്ര സജീവം അല്ലാതിരുന്നതിനാല്‍ ആയിരിക്കാം ഈ വാര്‍ത്ത അറിയാന്‍ കഴിയാതെ പോയത്.  ഇരിപ്പിടം ഭാരവാഹികളോട് ഒരു നിര്‍ദ്ദേശം: ഈ സന്തോഷ വാര്‍ത്ത എന്തുകൊണ്ട് ഇരിപ്പിടവുമായി ബന്ധമുള്ളവരെ അവരുടെ ഈമെയിലിലൂടെ അറിയിച്ചു കൂടാ. അതൊരു ശ്രമകരമായ പ്രവര്‍ത്തിയാണെങ്കിലും ഒരു one time job ആണല്ലോ. എല്ലാവരും ഫെയിസ് ബുക്കില്‍ സജീവമല്ലല്ലൊ!

പുതിയ സംരഭത്തിനു എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട് 
ഒരു പുതുവത്സരം എല്ലാവര്‍ക്കും ആശംസിച്ചു കൊണ്ട് 
സസ്നേഹം ബ്ലോഗര്‍ ഫിലിപ്പ് ഏരിയല്‍, സിക്കന്ത്രാബാദ് 

ഇരിപ്പിടത്തിലേക്കുള്ള വഴി ഇതാ ഇവിടെ.
ഇരിപ്പിടത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റിയും പ്രവര്‍ത്തന പദ്ധതികളേപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍ വായിപ്പാന്‍ ഇവിടെ അമര്‍ത്തുക  'ഇരിപ്പിടം' വീണ്ടും നിങ്ങളിലേയ്ക്ക് .....

ചിത്രം കടപ്പാട് ഇരിപ്പിടം 


7 comments

Thanks Praveen for dropping in,
Best Regards

All the Best ...Msshe....

ഇരിപ്പടം വരട്ടെ
ആശംസകള്‍

ഏതൊരു സാസ്കാരികപ്രവർത്തനവും അതിന്റെ കൃത്യമായ പാതയിലൂടെ സഞ്ചരിക്കുന്നതിന് ചില നിയന്ത്രണങ്ങളും, മാർഗനിർദേശങ്ങളും, അംഗീകാരങ്ങളും, പ്രോത്സാഹനവും ആവശ്യമാണ്. ഇവ ഇല്ലാതാവുമ്പോൾ ലക്ഷ്യമില്ലാതെ അലയുന്ന വെറും കോപ്രായങ്ങൾ മാത്രമായി ആ പ്രവർത്തനം അർത്ഥശൂന്യമായിപ്പോവും. ലോകത്തിന്റെ പലകോണുകളിലിരുന്ന് നടത്തുന്ന മലയാളം ബ്ലോഗ് എഴുത്ത് കുറേയൊക്കെ ഏകോപ്പിപ്പിക്കാനും അതിന് ദിശാബോധം നൽകാനും ഇരിപ്പിടത്തിന് കഴിഞ്ഞിരുന്നു. താങ്കൾ പുതുവർഷത്തോടനുബന്ധിച്ച് ഇറക്കിയ പോസ്റ്റും ഇത്തരത്തിലുള്ള ഒരു കർമ്മം നിർവഹിക്കുന്നതായിരുന്നു....

ബ്ലോഗെഴുത്തിനെ താൽപ്പര്യപൂർവ്വം നിരീക്ഷിക്കുന്ന എന്നെപ്പോലുളളവർക്ക് ഏറെ സന്തോഷമുളവാക്കുന്ന വാർത്തയാണിത്.

വായിക്കുക
നിക്ഷ്പക്ഷമായി വിലയിരുത്തുക
ഇതാകട്ടെ ഈ വര്‍ഷത്തെയും ഇരിപ്പിടത്തിന്റെ നയം

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.