അങ്ങനെ പിടക്കോഴിയും പ്രസവിച്ചു (Chicken Delivered a Chick in Kerala India)

17 comments

Picture Credit Manoramaonline

ചെറുവത്തൂര്‍ (കാസര്‍ഗോഡ്‌) ചീമേനിയിലെ പുലിയന്നൂരിലെ  ടി പി ഭാസ്കരന്റെ വീട്ടിലെ കോഴിയാണ് പ്രസവിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രം കാണുന്നതിനും താഴയുള്ള ലിങ്കില്‍ അമര്‍ത്തുക (To Read More And See The Picture Please Click On The Below Link).
 





Source:
Manorama Online 
PMJ Hyderabad



17 comments

എന്തൊക്കെ ഇനി സംഭാവിക്കും എന്ന് പറയാന്‍ കഴിയില്ല.
ഒരു കഥക്കുള്ള വകയായി.

ശരിയാണ് റാംജി.
ഇനി എന്തെല്ലാം കേള്‍ക്കാനും കാണാനും ഇരിക്കുന്നു.
ഏതായാലും ഇതൊരു സംഭവം തന്നെ!
ആദ്യ കമന്റിനു നന്ദി

ഹി ഹി ഹി അതും കൂടി ഇവിടെ അങ്ങ് കൊടുക്കരുതായിരുന്നില്ലേ ഇനി അവിടെ വരെ പോകണമല്ലോ ഹും പോയേക്കാം അല്ലെ കാണാമല്ലോ എന്തെരാണെന്നു

ഇനി എന്നാണാവോ പിടക്കോഴികള്‍ കൂവുന്നത് ???

പിടക്കോഴി കൂവിയെന്നും പിറ്റേന്ന് ഒരു വാര്‍ത്ത കണ്ടു


@പുണ്യാളാ,
ആ ചിത്രങ്ങള്‍ കോപ്പി റൈറ്റ്
ഉള്ളതായതിനാല്‍ ഇവിടെ കൊടുത്തില്ല
കോഴിയേയും കുഞ്ഞിനേയും
കാണണമെങ്കില്‍ പോയെ പറ്റൂ! :-)
@ ഫൈസല്‍ ബാബു,
വൈകാതെ അതും വാര്‍ത്തയായി
വരും. ഒട്ടും സംശയം വേണ്ട! കാത്തിരിക്കാം. :-)

@അജിത്
കാലം മാറിപ്പോയില്ലേ ചേട്ടാ
അതു നടന്നില്ലെങ്കിലല്ലേ
അതിശയിക്കാനുള്ളൂ . ഹി ഹി :-)
@ ഫൈസല്‍ ബാബൂ ഇതാ കൂവി.അജിത്തേ ട്ടന്‍ സാക്ഷി.
എല്ലാവര്‍ക്കും നന്ദി

പാവം പിടക്കോഴി.... ഇനി നാളെ പൂവന്‍ കോഴി മുട്ടയിടുമോ എന്ന് കണ്ടറിയണം എന്റെ ഫിലിപ്പെട്ടാ കലികാലം

ഇനി എന്തൊക്കെ അങ്ങിനെ സംഭവിക്കാനിരിക്കുന്നു....

ഞാന്‍ ആലോചിക്കുന്നത് അതല്ല, ഇങ്ങിനെയുള്ള എല്ലാ അത്ഭുതങ്ങളും ഫിലിപ്പെട്ടന്റെ പരിസരങ്ങളില്‍ ആണല്ലോ നടക്കുന്നത് എന്നാണു...

എന്താണ് അതിന്റെ ഗുട്ടന്‍സ് ? ഹി ഹി...
അതോ വല്ല എലിയന്സുമായി ഏരിയലിനു വല്ല പരിചയമുണ്ടോ?

...ഫിലിപ്പെട്ടാ....സത്യം പറ...

കലികാലം, അല്ലാ ഇതാണ് കാലം

Rainy,
എന്തായാലും ഇത് നല്ല തമാശ തന്നെ!!!
ഇനി നാളെ പൂവന്‍ കോഴി മുട്ടയിടുമോ!
അതും ചിലപ്പോള്‍ സംഭവിക്കാന്‍
സാദ്ധ്യത ഇല്ലാതില്ല!
കാത്തിരുന്നു കാണാം.
കാലത്തിന്റെ വികൃതികള്‍!

പ്രവീണ്‍ എങ്കിലും അതു ചോദിച്ചല്ലോ,
ഈ അത്ഭുത പ്രതിഭാസങ്ങള്‍ മണത്തതതറിയാനുള്ള
ഗുട്ടന്‍സു അതീവ രഹസ്യം. അയ്യോ ഞാനത് പറഞ്ഞു തരില്ല.
സത്യം സത്യം സത്യം? ഇതു തന്നെ സത്യം എന്താ ഇനിയും
ഞാന്‍ സത്യം പറഞ്ഞില്ലാന്നുണ്ടോ?
ഏലിയന്സുമായി ഒരു ചുറ്റിക്കളിയും ഇല്ല കേട്ടോ! :-)
ഞാനൊരു പാവം ഭാരതവാസി!!! :-)

ഷാജു ,
അതെ ഇതുതന്നെ കാലം!!
വീണ്ടും വന്നതില്‍ നന്ദി

:) ഈ കുരുവിയെ കൊന്നില്ലേ... :(

അല്ല ഫിലിപ്പേട്ടാ... ഇതൊന്നുമല്ല താങ്കളിൽ നിന്നും വായനക്കാർ പ്രതീക്ഷിക്കുന്നത്, ഇവയെല്ലാം പത്രഹ്ത്തിലും ഫേസ്ബുക്കിലും വരുന്നവയല്ലേ...

എന്റെ മോഹീ,
ഈ ഭൂലോകത്ത് അതിനാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല!
എല്ലാവരും കൈ ഉയര്‍ത്തി പരാജയം സമ്മതിച്ചിരിക്കുന്നു!
കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്തിട്ടും ആര്‍ക്കും കഴിയുന്നില്ല!
അല്ല അതുപോട്ടെ ! അതും ഒപ്പം ജീവിച്ചു പോകട്ടെ എന്നു
കരുതുന്നു. അല്ലെങ്കില്‍ ടെമ്പ്ലേറ്റ് മൊത്തമായി മാറ്റണം അല്ലെ?

വിഷയത്തിലേക്ക് വരട്ടെ, ശരി തന്നെ മോഹി, ഇതെല്ലാം
അവിടൊക്കെ വരുന്നത് തന്നെ, പക്ഷെ നമ്മെപ്പോലെ ഫേസ്ബുക്കും,
പത്രവും കാണാത്ത/വരാത്ത നിരവധിപ്പേര്‍ എന്റെ സുഹൃദ് വലയത്തില്‍ ഉള്ളതിനാല്‍
എന്റെ മെയില്‍ ബോക്സില്‍ വരുന്ന ഇത്തരം രസകരവും വിഞാനപ്രദവുമായ കാര്യങ്ങള്‍
ലഭിക്കുമ്പോള്‍ അത് ഒരു പോസ്റ്റായി ചേര്‍ക്കുന്നു. കഴിഞ്ഞ ദിവസം വന്ന ഈ
വാര്‍ത്ത രസകരമായി തോന്നിയതിനാല്‍ ബ്ലോഗില്‍ ചേര്‍ത്തു.
അത് മെയിലില്‍ അയക്കുന്നതിനോടൊപ്പം മറ്റുള്ളവര്‍ക്കും
(പത്രം വായിക്കാത്തവര്‍ക്കും, ഫേസ്ബുക്കിലും ഇല്ലാത്തവര്‍ക്കും)
പ്രയോജനപ്പെടുമല്ലോ എന്നു കരുതി മാത്രം ചിലപ്പോള്‍
ഇത്തരം കാര്യത്തില്‍ ഏര്‍പ്പെടുന്നു. അത് ഗൂഗിള്‍ + ലെ
option ലൂടെ എന്റെ gmail contactinഉം ഒപ്പം കിട്ടുമല്ലോ. നേരിട്ടു
മെയിലിലൂടെ അയക്കുന്നതിലും വേഗത്തില്‍ ഇത് ചെയ്യാമെല്ലോ
എന്ന് കരുതി അത് ചെയ്യുന്നു.

പിന്നെ മോഹി പറഞ്ഞതു പോലെ "പ്രതീക്ഷ" അത് നല്ലത്, ഒപ്പം സന്തോഷവും ഉണ്ട്.
പക്ഷെ സമയ ദാരിദ്ര്യം വല്ലാതെ അലട്ടുന്നു.പിന്നെ, പ്രതീക്ഷ കൈവിടണ്ട കേട്ടോ,
വൈകാതെ പ്രതീക്ഷക്കു വക നല്‍കുന്ന ചിലതുമായി എത്താം.

ശരിയാണല്ലോ! ഇതാണോ എന്റെ വായനക്കാര്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത്!!!!
മോഹിയുടെ, ഈ പ്രതികരണം എനിക്കു നന്നേ പിടിച്ചു,
ഈ alertinu നന്ദിയും സന്തോഷവും അറിയിക്കുന്നു.
ആശംസകള്‍.
സസ്നേഹം
ഫിലിപ്പേട്ടന്‍

എന്റെ കമന്റ് കോഴി കൊത്തിത്തിന്നോ?

ടീച്ചറെ അത് കണ്ടില്ലല്ലോ
കോഴി കൊത്തി കൊണ്ടുപോകാന്‍
സാധ്യത കുറവാ, മറ്റു ചിലരുടെ
കമന്റും ഇതുപോലെ സ്പാമില്‍ പോയി.
പിന്നെ ഇപ്പോള്‍ ഒരു കുഴപ്പം പറ്റി
ഡാഷ്ബോര്‍ഡില്‍ പോയി ഒരു
പണി നടത്തി ഒരു പരീക്ഷണം
പക്ഷെ അത് എനിക്കു തന്നെ പാരയായി
ഞാനിപ്പോള്‍ എന്റെ ബ്ലോഗില്‍
വെറും Author. Admin authority
നഷ്ടമായി ഇനിയത് തിരിച്ചു
പിടിക്കും വരെ സ്പാമിലും
പോയി നോക്കാന്‍ പറ്റില്ല
സുഹൃത്തിന്റെ സഹായം
തേടിയിട്ടുണ്ട്. അദ്ദേഹം തിരക്കിലും
ടൂറിലും. ഇനി കാത്തിരുന്നേ പറ്റൂന്നു തോന്നുന്നു
പുതിയപോസ്റ്റു കണ്ടുകാണുമല്ലോ :-)

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.