പട്ടുക്കോ പട്ടുക്കോ ദൊങ്ക, ദൊങ്ക (പിടിക്കൂ പിടിക്കൂ കള്ളന്‍, കള്ളന്‍)

11 comments
പതിവുപോലെ ഓഫീസിലെ തിരക്ക് പിടിച്ച പണി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുവാന്‍ ബസ്സും കാത്തു ക്യുവില്‍ നില്‍ക്കുപ്പോള്‍  പെട്ടെന്നായിരുന്നു  അതു സംഭവിച്ചത്. 

പുറകില്‍ സ്ത്രീകളുടെ ക്യുവില്‍ നിന്നും ഒരു ബഹളം

പട്ടുക്കോ പട്ടുക്കോ (പിടിക്കൂ പിടിക്കൂ) ദൊങ്ക, ദൊങ്ക (കള്ളന്‍, കള്ളന്‍)

ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

ബഹളം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി

ഒരു യുവാവ്  പാഞ്ഞു വന്ന മോട്ടോര്‍ ബൈക്കിന്റെ പിന്നില്‍ ചാടിക്കയറി പാഞ്ഞകന്നു 

'പാവം കുട്ടി മാലയും പൊട്ടിച്ചവര്‍ കടന്നു കളഞ്ഞല്ലോ!'

കണ്ടു നിന്ന സഹയാത്രികര്‍ സഹതാപം പ്രകടിപ്പിച്ചു

എല്ലാവരും മാല നഷ്ട്ടപ്പെട്ട യുവതിയോട്  സഹതപിച്ചു

കഴുത്തിലെ പോറലില്‍ നിന്നൊഴുകി വന്ന ചോര തുടച്ചു കൊണ്ട്  അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.

ഓ സാരമില്ലന്നേ അതു വെറും മുക്കു പണ്ടമായിരുന്നു,

ഏതാണ്ട് പത്തോ ഇരുപതോ രൂപ വില വരും അത്ര തന്നെ.

ഇതു പറയുമ്പോള്‍ യുവതിയുടെ മുഖത്ത്  കള്ളനെ പറ്റിച്ചതിലുള്ള ഒരു പരിഹാസച്ചിരി നിറഞ്ഞു നിന്നു.

(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ്  വനിത (മനോരമ) മാസികയില്‍ ഞാന്‍ എഴുതിയ ഒരു മിനിക്കഥ, അല്പം ചില ഭാവ മാറ്റങ്ങള്‍ വരുത്തി ഇവിടെ എഴുതുന്നു)

Source :
Philipscom

11 comments

ഹി ഹി, ഇത് കലക്കിയിട്ടുണ്ട്...അങ്കിള്‍............,ആശംസകള്‍ പിന്നെയും ..

ഹി ഹി കുഞ്ഞു കഥ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
തിരക്കിലും ബ്ലോഗില്‍ വന്നതിലും കുരിച്ചതിലും വീണ്ടും നന്ദി
വരുമെല്ലോ വീണ്ടും

ഞങ്ങളുടെ നാട്ടില്‍ ഇത് പോലെ ഒരു സംഭവമുണ്ടായി -
അക്കിടി മനസ്സിലായ കള്ളന്‍ , അടുത്ത ദിവസം
സൈക്കിളില്‍ വന്ന്, അവര്‍ക്ക് ഒരടിയും കൂടി കൊടുത്തു പോയി !!

പട്ടുക്കോ പട്ടുക്കോ ദൊങ്ക, ദൊങ്ക...

കൊള്ളാലോ .മാല വില്‍ക്കാന്‍ പോയ കള്ളന് എന്റെ ആദരാഞ്ജലികള്‍

നന്നായി ചേട്ടാ , ഇത് ശരിക്കും ഞങ്ങളുടെ നാട്ടില്‍ സംഭവിച്ചതാണ്!

deeputtan
കന്നി സന്ദര്‍ശനത്തിനും
കമന്റിനും നന്ദി
വീണ്ടും വരുമല്ലോ!

അനാമിക
നന്ദി വീണ്ടും വന്നതിനും തന്നതിനും

sidheek
സന്തോഷം
വീണ്ടും കണ്ടതില്‍

ഹത് കൊള്ളാല്ലോ മാഷേ !!!
അങ്ങനെ ആ കള്ളന്‍ തന്റെ കലി തീര്‍ത്തു
വീണ്ടും കണ്ടതില്‍ സന്തോഷം
കാണാം
നന്ദി

അപ്പൊ, കൊല്ലം സുപ്രീമിന്റെ പരസ്യം നിങ്ങളാണ് എഴുതിയതല്ലേ :)

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.