അമ്മമാരെ നമുക്ക് മറക്കാതിരിക്കാം "മാതാവിന്റെ കാല്‍ച്ചുവട്ടില്‍ സ്വര്‍ഗ്ഗം"

16 comments
അമ്മമാരെ നമുക്ക് മറക്കാതിരിക്കാം "മാതാവിന്റെ കാല്‍ച്ചുവട്ടില്‍ സ്വര്‍ഗ്ഗം"
എന്ന ഈ വീഡിയൊ ശ്രദ്ധിക്കൂ!!!

നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ആയിരത്തി ഒരുനൂറ്റിയന്പത്തിയാറു അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരുമ സ്നേഹതീരം കൂട്ടായ്മ നാട്ടികയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മലയാളത്തിന്റെ പ്രഗദ്ഭരായ പല വ്യക്തികളും തങ്ങളുടെ ഹൃദയം തുറന്നു സംസാരിച്ച, ഹൃദയസ്പര്‍ക്കായ വാക്കുകള്‍ ശ്രവിക്കൂ ഈ വീഡിയോവില്‍.


ഈ ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്നം ദാരിദ്ര്യം അല്ല മറിച്ചു, മനുഷ്യനിലെ  സ്നേഹശൂന്യതയാണെന്ന്  ഉദ്ഘാടന പ്രസംഗകന്‍ എം. പി, അബ്ദുല്‍ സമദ് സമദാനി തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

കൈതപ്രം എഴുതിയ "അമ്മേ സ്നേഹനിധിയാകും അമ്മേ..." എ ന്നു തുടങ്ങുന്ന ശ്രവണ മധുരമായ ഗാനം ദൃശ്യസുന്ദരമായ പശ്ചാത്തലത്തില്‍ പിഞ്ചു ഹൃദയങ്ങള്‍ ആലപിച്ചത് തികച്ചും ഹൃദയഹാരിയായി അനുഭവപ്പെട്ടു. അര്‍ത്ഥ വ്യാപകമായ ആ വരികള്‍ കുറിച്ച കൈതപ്പുറത്തിനു എന്റെ നമോവാകം.  ചടങ്ങിനു അനുചിതമായ ആ ഗാനാലപത്തോടെ ആരംഭിച്ച ചടങ്ങില്‍ കൈതപ്രം തുടങ്ങി പ്രഗല്‍ഭരായ മറ്റു പല പ്രഭാഷകരും തങ്ങളുടെ ഭാഷാശൈലിയില്‍ ഹൃദയം തുറന്നു ആ  അനര്‍ഘനിമിഷങ്ങള്‍ കാണുക, കേള്‍ക്കുക ഈ വീഡിയോവില്‍.

നിങ്ങള്‍ ഒരിക്കലും ഈ വീഡിയോ കാണാതിരിക്കരുത് !!!
കാണാതിരുന്നാല്‍ അതൊരു വലിയ നഷ്ടമാകും തീര്‍ച്ച!!!

സ്നേഹാദരവുകളോടെ

നിങ്ങളുടെ സ്വന്തം

ഫിലിപ്പ് വര്‍ഗീസ്‌ 'ഏരിയല്‍'
സിക്കന്ത്രാബാദ് 




        A Presentation By  Maanavam Audio Vishuals, Calicut,

YouTube Video Credit:
Quraantstudycentre

Mr. V R Rajesh, Manassu.com 




16 comments

അമ്മ നന്മയാണ് , നല്ല അമ്മയെ കിട്ടുക ഒരു സുകൃതവും ...

. "മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ.അത് പ്രതീക്ഷയും സ്നേഹവും കൊണ്ട് നിർഭരമായ പദമാകുന്നു;ഹൃദയത്തിന്റെ അഗാധതയിൽ നിന്നുവരുന്ന മധുരോദാരമായ പദം" (ഖലീൽ ജിബ്രാൻ)

അമ്മയാണെല്ലാം, അമ്മക്ക് പകരം ഒന്നുമില്ല

വായിച്ചു, വീഡിയോ കണ്ടില്ല, പിന്നെ കാണാം, നാട്ടില്‍ നിന്നും ഒരുപാടു ദൂരെയാണ്. അമ്മയെ മാത്രമല്ല വീട്ടുകാരെ മുഴുവന്‍ മിസ്സ്‌ ചെയ്യുന്നു. പിന്നെ ഇന്റര്‍നെറ്റ്‌ സ്പീഡും കുറവാണു.
Rainy Dreamz ന്‍റെ കമന്റില്‍ എന്‍റെ ഒരു ഒപ്പ്.

അതെ. മറക്കാതിരിക്കാന്‍ ശ്രമിക്കാം.

@njaan punyavalan സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. ആ നന്മ ഇന്നു പലരും മറന്നു പോകുന്നു. വീണ്ടും കാണാം
@Rainy Dreamz സന്ദര്‍ശനത്തിനും അമ്മയെപ്പറ്റിയുള്ള അര്‍ത്ഥഗാഭീര്യമാര്‍ന്ന ഖലീൽ ജിബ്രാന്റെ കൊട്ടെഷനായും നന്ദി
@ഷാജു അത്താണിക്കല്‍ വളരെ ശരിയാണ് ദുഖമെന്ന് പറയട്ടെ ഇന്നു പലരും ഇതു മറന്നു പോകുന്നു.
@SREEJITH NP നമ്മില്‍ പലര്‍ക്കും പിണഞ്ഞിരിക്കുന്ന ഒരു കാര്യം, എങ്കിലും വല്ലപ്പോഴുമുള്ള നമ്മുടെ ഒരു ഫോണ്‍ വിളി അതെത്ര ആശ്വാസമേകും. വീഡിയോ കാണാന്‍ ശ്രമിക്കുക, വന്നതിനും തന്നതിനും നന്ദി, വീണ്ടും കാണാം,
@റാംജി, നന്ദി, ഈ ചിന്ത/ശ്രമം ഇന്നു പലര്‍ക്കും നഷ്ടമായിക്കൊണ്ടിരിക്കുന്നു, സന്ദര്‍ശനത്തിനു വീണ്ടും നന്ദി. .

മാതാവാണ് സര്‍വ്വം ..

ആ സ്ഥായീരൂപം... ആ പുണ്യം വാക്കുകളിലും വീഡിയോയിലും കണ്ടു മനം കുളിര്‍ത്തു..

നന്നായിരിക്കുന്നു

വീഡിയോ ഷെയർ ചെയ്തതിന് വള്രെ നന്ദി..തീർച്ചയായും കാണാൻ ശ്രമിക്കാം..
മറന്ന് പോകുന്ന നന്ദിയും സ്നേഹവും വീണ്ടെടുക്കാൻ പ്രേരണ നൽകൂന്ന ഇത്തരം പരിപാടികൾ ആശ്വാസകരമാണ്..

അമ്മമാര്‍ക്ക്‌ എന്‍റെ ഉമ്മ

@വേണുഗോപാല്‍, എന്‍.പി മുനീര്‍,KOYAS..KODINHI

ഇവിടെ വന്നതിലും അഭിപ്രായം കുറി ച്ചതിലും വളരെ നന്ദി

ഇവിടെ മറുപടി തരാന്‍ എത്താന്‍ വളരെ വൈകി sorry

വീണ്ടും കാണാം

നമസ്കാരം

Thanks Varshini for the visit
Best Regards

അമ്മയാകട്ടെ എല്ലാ മക്കളുടെയും ഒരേയൊരു ലോകം... അമ്മയാകട്ടെ ഈ ലോകത്തിന്റെ ഒരേയൊരു വെളിച്ചം...ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തതിനു ഒരുപാട് അഭിനന്ദനങ്ങള്‍ ഫിലിപ്പേട്ടാ

Thanks Praveen for your kind visit and the feedback.
Best Regards
c u

ദൈവത്തിനു പകരമായി ദൈവം അമ്മയെ തന്നു.നല്ല എഴുത്തു.
എന്റെ പോസ്റ്റ് വായിച്ചതിനും അവിടെ ഈ ലിങ്ക് തന്നതിനും നന്ദി സന്തോഷം

നന്ദി നന്ദി നന്ദി.....
ഹൃദയം നിറഞ്ഞ നന്ദി പി.വി.സാറെ.കണ്ടാലും കണ്ടാലും മതിവരാത്ത ഈ പരിപാടി ആദ്യംമുതല്‍ അവസാനംവരെ എല്ലാം വീണ്ടും കാണാനും,കേള്‍ക്കാനും വായിക്കാനും കഴിഞ്ഞതില്‍,........


ആശംസകളോടെ

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.