ഇവിടെ ചേക്കേറാന്‍ മറന്നു പോയ ഒരു കഥ "പരുന്തു വെട്ടി"

32 comments

പരുന്തു വെട്ടി പത്രോയുടെ മാനസാന്തരം

ഞാന്‍ എഴുതിയ കഥയില്‍ എനിക്കേറ്റം ഇഷ്ട്ടപ്പെട്ട ഒരു കഥ:  
ഇവിടെ ഈ മലയാളം ബ്ലോഗിലേക്ക് ചേക്കേറാന്‍ മറന്നു പോയ ഒന്ന് 
. ഒരു പക്ഷെ എന്റെ ബ്ലോഗു മിത്രങ്ങളില്‍ ചിലെരെങ്കിലും ഇത് ബാലരമയിലും ഫിലിപ്സ്കോമിലും വായിച്ചിരിക്കാന്‍ വഴിയുണ്ട്, അങ്ങനെയ്യുള്ളവര്‍ ക്ഷമിക്കുക പുതിയ മിത്രങ്ങള്‍ ഇത് വായിച്ചു അഭിപ്രായം അറിയിക്കാന്‍ ക്ഷണിക്കുന്നു. 

ഞങ്ങളുടെ ഗ്രാമത്തിലെ "ഇറച്ചിവെട്ടി പത്രോ" എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന പാറയില്‍ പൗലോസ്‌ മകന്‍ പത്രോസ് വളരെ പെട്ടന്നായിരുന്നു പ്രസിദ്ധിയുടെ കൊടുമുടിയിലേക്കു കുതിച്ചുയര്‍ന്നത്‌.

കേവലം ഒരു ഇറച്ചി വെട്ടുകാരന്‍ മാത്രമായിരുന്ന പത്രോക്ക് രാജ്യത്തെ പരമോന്നത പദവി വരെ ഉയരാന്‍ ഇടയാക്കിയ മഹാ സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ പലതു കടന്നു പോയി.
ആ അത്ഭുത സംഭവം അന്ന് ഞങ്ങളുടെ നാട്ടില്‍ പാട്ടായിരുന്നെങ്കിലും പുതിയ തലമുറയ്ക്ക് ഇന്നും ആ സംഭവം അജ്ഞാതം തന്നെ.

അവരുടെ അറിവിലേക്കായി ഞാനതിവിടെ ചുരുക്കമായി കുറിക്കട്ടെ
The original page from Balarama Magazine. Picture Credit. MMPublications
ഞങ്ങളുടെ ഗ്രാമത്തിലെ "ഇറച്ചിവെട്ടി പത്രോ" അഥവാ 'മണ്ടന്‍ പത്രോ' എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന പാറയില്‍ പൗലോസ്‌ മകന്‍ പത്രോസ് വളരെ പെട്ടന്നായിരുന്നു പ്രസിദ്ധിയുടെ കൊടുമുടിയിലേക്കു കുതിച്ചുയര്‍ന്നത്‌.
കേവലം ഒരു ഇറച്ചി വെട്ടുകാരന്‍ മാത്രമായിരുന്ന പത്രോക്ക്   രാജ്യത്തെ പരമോന്നത പദവി വരെ ഉയരാന്‍ ഇടയാക്കിയ മഹാ സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ പലതു കടന്നു പോയി.
ആ അത്ഭുത സംഭവം അന്ന് ഞങ്ങളുടെ നാട്ടില്‍ പാട്ടായിരുന്നെങ്കിലും പുതിയ തലമുറയ്ക്ക് ഇന്നും ആ സംഭവം അജ്ഞാതം തന്നെ.
അവരുടെ അറിവിലേക്കായി  ഞാനതിവിടെ ചുരുക്കമായി കുറിക്കട്ടെ.

ഞങ്ങളുടെ നാട്ടിലെ ഏക ഇറച്ചിക്കടയായ ഉസ്മാന്‍ മുതലാളിയുടെ ഇറച്ചിക്കടയിലെ ഇറച്ചി വെട്ടുകാരനായിരുന്നു നമ്മുടെ കഥാ നായകന്‍ പത്രോ.

പകലന്തിയോളം പണിയെടുത്തു കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ട് അച്ചനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന കുടുംബം ഒരുവിധം അഹോവൃദ്ധി കഴിഞ്ഞു പോന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം പതിവുപോലെ അതിരാവിലെയുള്ള തന്റെ ഇറച്ചി വെട്ടും കഴിഞ്ഞു  ഇറച്ചിച്ചുമടും (കുട്ട) തലയിലേറ്റി  കടയെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ പെട്ടന്നായിരുന്നു അത് സംഭവിച്ചത്.


ആകാശത്ത്  വട്ടമിട്ടു പറന്നിരുന്ന ഒരു വമ്പെന്‍ പരുന്തു താണു വന്ന്  ഇറച്ചിക്കുട്ടയില്‍ നിന്നും സാമാന്യം വലുപ്പമുള്ള ഒരു ഇറച്ചിക്കഴണം  കൊത്തിയെടുത്തു പറന്നുയര്‍ന്നു.  ഒട്ടും വൈകാതെ പത്രോ ഇറച്ചിക്കുട്ട താഴെ വെച്ച്  കുട്ടയില്‍ നിന്നും കത്തിയെടുത്ത്  പറന്നുയര്‍ന്നു കൊണ്ടിരുന്ന പരുന്തിനെ ലക്ഷ്യമാക്കി ഒറ്റയേറ്. പത്രോയുടെ ലക്‌ഷ്യം ഒട്ടും പിഴച്ചില്ല, പറന്നുയര്‍ന്നു കൊണ്ടിരുന്ന പരുന്തു അതേ വേഗത്തില്‍ കറങ്ങി കറങ്ങി ഇറച്ചിക്കഷണവുമായി  താഴേക്ക് വീണു.
ഈ അത്ഭുത സംഭവം കേട്ടറിഞ്ഞ ജനം നാല് ദിക്കില്‍ നിന്നും ഓടിക്കൂടി.

പത്രോ പരുന്തിനെ വെട്ടി വീഴ്ത്തിയ വാര്‍ത്ത നാടെങ്ങും വായൂ വേഗത്തില്‍ പരന്നു.

വാര്‍ത്ത മണത്തറിഞ്ഞ പത്രക്കാരും തങ്ങളുടെ പടപ്പെട്ടികളുമായി  പാഞ്ഞെത്തി പത്രോയുടെയും പരുന്തിന്റെയും പടം വിവിധ ആംഗിളുകളില്‍ തങ്ങളുടെ പടപ്പെട്ടിയിലെ അഭ്ര പാളികളില്‍  പകര്‍ത്തി.

അടുത്ത ദിവസത്തെ എല്ലാ പത്രങ്ങളിലും പത്രോയും പരുന്തും നിറഞ്ഞു നിന്നു.  പത്രക്കാര്‍ പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്ത ഗംഭീരമാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ.

പത്രക്കാര്‍ക്ക് പുറകെ വാരികക്കാരും മഞ്ഞപ്പത്രക്കാരും പത്രോയുടെ പരുന്തു വീഴ്ത്തല്‍ കഥ തുടര്‍ക്കഥയാക്കി മാറ്റി.

ഏതായാലും നാളുകള്‍ കഴിഞ്ഞതോടെ പത്രോ നാടെങ്ങും പ്രസിദ്ധനായി.

പത്രോയെ കാണാന്‍ ദേശത്തും വിദേശത്തുമുള്ളവര്‍ ഞങ്ങളുടെ നാട്ടിലേക്ക് ഒഴുകിത്തുടങ്ങി.
വെറുമൊരു നാട്ടിന്‍പുറം മാത്രമായിരുന്ന ഞങ്ങളുടെ നാട്  ഒരു ചെറു പട്ടണത്തിന്റെ പ്രതീതി സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ ഊഹിക്കാമല്ലോ.

പത്രോയെ കാണാന്‍ വന്നവര്‍ ഉസ്മാന്റെ  കടക്കു ചുറ്റും തടിച്ചു കൂടി, കാഴ്ചക്കാരുടെ തിക്കും തിരക്കും തന്റെ ജോലിക്ക് തടസ്സം സൃഷ്ടിച്ചെങ്കിലും നല്ലവനായ ഉസ്‌മാന്‍ മുതലാളിയുടെ സഹകരണത്തില്‍ പത്രോ തികച്ചും സന്തുഷ്ടനായി കാണപ്പെട്ടു.

കാഴ്ചക്കാരുടെ എല്ലാ ചോദ്യങ്ങള്‍ക്കും പത്രോ തന്റെ കൃത്യ നിര്‍വ്വഹണത്തിനിടയില്‍ തന്നെ ഉത്തരങ്ങള്‍ കൊടുത്തു കൊണ്ടേയിരുന്നു.

പത്രോയെ കാണാന്‍ വരുന്നവരുടെ തിരക്ക് അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരുന്നു.  ചുരുക്കത്തില്‍
Pic. Credit: Malayala manorama publications
ഞങ്ങളുടെ നാടൊരു കൊച്ചു പട്ടണമായി മാറി എന്നു പറഞ്ഞാല്‍ മതിയല്ലോ!

നാളുകള്‍ പലതു കടന്നു പോയിയെങ്കിലും പത്രോയും പരുന്തു വീഴ്ത്തല്‍ സംഭവവും ഒരു പാട്ടായി തന്നെ തുടര്‍ന്ന്.

തലസ്ഥാന നഗരിയില്‍ പത്രോ ഒരു ചൂടന്‍ വിഷയമായി നിറഞ്ഞു നിന്നു.  വിവിധ തലങ്ങളില്‍ തന്നെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തകൃതിയായി നടന്നു കൊണ്ടിരുന്നു.

ഒടുവില്‍, അടുത്ത് വരുന്ന  സ്വാതന്ത്ര്യ ദിന ചടങ്ങില്‍ പത്രോക്ക് കീര്‍ത്തി മുദ്രയും ഫലകവും നല്‍കി ബഹുമാനിക്കുവാന്‍ മന്ത്രി സഭ ഐക്യകണ്ടമായി  തീരുമാനിച്ച വിവരം പത്രങ്ങളില്‍ വാര്‍ത്തയായി വന്നു.
എന്തിനധികം 'പൊതുജനം കഴുതയെന്ന ചൊല്ല്  പത്രോയുടെ കാര്യത്തിലും പ്രാവര്‍ത്തികമായി.

പത്രോയെ ഭരണ പക്ഷവും പ്രതിപക്ഷവും, മറ്റു ചെറു പാര്‍ട്ടികളും തങ്ങളുടെ പാര്‍ട്ടിയിലേക്ക്  ചേരുവാന്‍ ആഹ്വാനം ചെയ്തു.

ചുരുക്കത്തില്‍ പത്രോ അവരുടെ എല്ലാം പ്രീതി ഒരുപോലെ പിടിച്ചുപറ്റി അവരുടെ എല്ലാവരുടെയും എതിര്‍പ്പില്ലാത്ത പ്രതിനിധി ആയി മാറി.

നാളുകള്‍, മാസങ്ങള്‍ കടന്നു പോയി ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍ ഒടുവില്‍ പത്രോ മന്ത്രിയായി എതിര്‍പ്പില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മാസങ്ങള്‍ കടന്നു പോയതോടെ പത്രോയെ അവര്‍ മന്ത്രി മുഖ്യനായും പ്രഖ്യാപിച്ചു.
കുറെ നാള്‍ പത്രോ തന്റെ ഭരണം തുടര്‍ന്ന്.  എല്ലാവര്‍ക്കും സംതൃപ്തനായ ഒരു ഭരണാധികാരിയായി മാറി പത്രോ.

പക്ഷെ അവിടം കൊണ്ടും തീരുന്നില്ല പത്രോയുടെ കഥ.

സത്യ സന്ധത മാത്രം കൈമുതലായുള്ള പത്രോക്ക് തന്റെ ശനിദശ തുടങ്ങിയെന്നു പറഞ്ഞാല്‍ മതിയല്ലോ.

പാര്‍ട്ടികള്‍ക്കുള്ളിലെ    കള്ളക്കളികളുടെ ഉള്ളു തിരിച്ചറിയാന്‍ പത്രോക്ക് വേഗം കഴിഞ്ഞു. നാളുകള്‍ ചെല്ലുംതോറും പത്രോ അതി ദുഖിതനായി കാണപ്പെട്ടു.

ഇറച്ചി വെട്ടും, സത്യ സന്ധതയും  മാത്രം അറിയാവുന്ന പത്രോക്ക്  തന്റെ പുതിയ പ്രവൃത്തിപദം തികച്ചും അരോചകമായി അനുഭവപ്പെട്ടു.

തന്നേപ്പോലെ ഒരുവന് പറ്റിയ പണിയല്ല ഇതെന്ന് തിരിച്ചറിവാന്‍ പത്രോക്ക് അധിക നാള്‍ വേണ്ടി വന്നില്ല.

ഒരു സാധാരണ ജീവിതം നയിച്ചു കൊണ്ടിരുന്ന  തനിക്കു  നാള്‍ തോറും അരങ്ങേറിക്കൊണ്ടിരിക്കുന്ന അഴിമതിയും, അക്രമവും, കുതികാല്‍ വെട്ടും, കാലു വാരലും ഒരു തലവേദന യായി മാറി.  കൊലയും കൊള്ളിവയ്പ്പും ജനപ്രതിനിധികള്‍ എന്ന് പറയുന്നവരുടെ പിന്തുണയോടെ അരങ്ങേറുന്നത് കണ്ടു പത്രോ അന്തം വിട്ടു നിന്ന് പോയി. ഒടുവില്‍ തനിക്കീ പണി ഒട്ടും യോജിച്ചതല്ലന്നു തിരിച്ചറിഞ്ഞ പത്രോ തന്റെ പഴയ പണിയിലേക്ക്‌  തന്നെ മടങ്ങിപ്പോകുവാന്‍ തീരുമാനിക്കുകയും മുഖ്യ മന്ത്രിപ്പദം രാജി വെച്ച്  തന്റെ പഴയ മുതലാളിയുടെ കടയെ ലക്‌ഷ്യം വെച്ച് നടന്നു നീങ്ങി.

ഇതു കണ്ട/കേട്ട പൊതുജനം മൂക്കത്ത് വിരല്‍ വെച്ചെങ്കിലും പിന്നീട് പത്രോയെടുത്ത ശ്രേഷ്ഠമായ തീരുമാനത്തെ അല്ലെങ്കില്‍ പത്രോയുടെ മാനസാന്തരത്തെ പൊതുജനം എന്ന കഴുതകള്‍ വാനോളം പുകഴ്ത്തി.

എന്തായാലും പുതു തലമുറയ്ക്ക് അന്ന്യം നിന്നു പോയ പത്രോ എന്നും ഒരു ഓര്‍മ്മയായി അവശേഷിക്കും എന്നതിന് സംശയം ഇല്ല.

                                                                                         —വളഞ്ഞവട്ടം  ഏരിയല്‍ ഫിലിപ്പ് 
(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ്  ബാലരമ മാസികയില്‍ ഞാന്‍ എഴുതിയ "പരുന്തു വെട്ടി" എന്ന മിനി കഥയില്‍ അല്പം ചില പൊടിപ്പും തൊങ്ങലും വെച്ചെഴുതിയ ഒരു കഥ. നിങ്ങളുടെ വിലയേറിയ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.)

കടപ്പാട് : Philipscom

32 comments

പത്രോക്ക് നല്ല ഉന്നമായിരുന്നല്ലോ.
സംഭവം രസമായി അവതരിപ്പിച്ചു.

നന്ദി മാഷേ നന്ദി
അതെ പത്രോ ഒരു
കലക്കന്‍ സംഭവം തന്നെ
വീണ്ടും കാണാം
ആശംസകള്‍

ബാലരമയില്‍ പ്രസിദ്ധീകരിച്ച പരുന്തുവെട്ടി പത്രോയുടെ കഥയാണ് പുനരാഖ്യാനം ചെയ്ത കഥയെക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടത്. ക്ലൈമാക്‌സിനു ശേഷം കഥ തുടരുന്നത് മടുപ്പുളവാക്കുമെന്നതു കൊണ്ടാവാം അങ്ങനെ തോന്നിയത്. ഇന്നത്തെ രാഷ്ട്രീയത്തിന്റെ അപചയങ്ങളെല്ലാം പത്രോയിലൂടെ അവതരിപ്പിക്കാനാണ് പുതിയ കഥയിലൂടെ കഥാകാരന്‍ ശ്രമിക്കുന്നത്. ആ ശ്രമത്തിന് അഭിനന്ദനങ്ങള്‍... ഈ ബാലരമ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ടെന്നു തോന്നുന്നു. എഴുപതുകളിലെ ബാലരമയാണോ? ഈ കഥയും ചിത്രവും മനസ്സിന്റെ കോണിലെവിടെയോ ഗൃഹാതുരത്വമുണര്‍ത്തുന്നു. ചെറുപ്പത്തില്‍ അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ അവിടെ തട്ടിന്‍പുറത്ത് കെട്ടുകണക്കിന് പഴയ ബാലരമ കണ്ടിട്ടുണ്ട്. സത്യത്തില്‍ അവിടെ പോകുന്നതുതന്നെ അവ വായിക്കാനായിരുന്നു. ആ വായനക്കാലത്താണ് പരുന്തുവെട്ടിയെ പരിചയപ്പെട്ടതെന്നു തോന്നുന്നു. എഴുത്തുകാരനുമായി ഇപ്പോള്‍ അടുക്കാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷം....

കഥ നന്നായി, ബാലരമയിൽ വായിച്ചിരുന്നെന്ന് ഒരു തോന്നൽ

പരുന്തു വെട്ടികള്‍ വാഴുന്ന കാലം വരട്ടെ .കൃത്യമായ ഉന്നമുള്ള സത്യസന്ധരായ നേതാക്കള്‍ നമുക്ക് ആവശ്യമുണ്ട് .

ഇറച്ചി വെട്ടുകാരന്‍ അല്ല ഷാര്‍പ്പ് ഷൂട്ടര്‍ പത്രോയുടെ കഥ ഇന്നിന്‍റെ രാഷ്ട്രീയ കുതികാല്‍ വെട്ടലുകളിലൂടെ അവതരിപ്പിച്ചു. എനിക്കിഷ്ടപ്പെട്ടു. നമ്മുടെ രാഷ്ട്രീയത്തില്‍ ഇത്തരം പത്രോമാര്‍ ധാരാളം കടന്നു വരട്ടെ എന്നാഗ്രഹിക്കുന്നു.

എഴുതിയത്, നര്‍മം എഴുതാന്‍ വേണ്ടി
പടച്ചു ഉണ്ടാക്കിയതല്ല - അവസാനം
വായിച്ചു തീരുമ്പോള്‍, എന്തോ എവിടെയോ
പൂര്‍ണമായില്ല എന്ന് ഒരു തോന്നല്‍ !
ഒരു പെസിമിസ്ട്ടിക്കു അപ്പ്രോച്ച് പോലെ !

നന്നായിറ്റുണ്ട് . ആശംസകള്‍
PRAVAAHINY

പത്രോയിലൂടെ ഒരു വലിയ കാര്യം കൂടി പാറഞ്ഞു
ആശംസകൾ

ഇത് ബാലരമയിലാണ് വായിച്ചിരുന്നതെങ്കില്‍ ഒരു കുട്ടിക്കഥ. ഇങ്ങനെ വായിക്കുമ്പോള്‍ ഇന്നത്തെ രാഷ്ട്രീയത്തിലെ അപചയങ്ങളെക്കുറിച്ചോക്കെ നമ്മളെ ഓര്‍മ്മപ്പെടുത്തും. നല്ല കഥ. ആശംസകള്‍ .

മുൻപ് വായിച്ച ഓർമ്മയില്ല. കുട്ടിക്കഥ മാറ്റി വലിയകഥ ആക്കി അല്ലേ ?

പത്രോ കഥ ഇഷ്ടപ്പെട്ടു.

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ തികച്ചും പ്രാധാന്യം അര്‍ഹിക്കുന്നു ഇത്തരമൊരു പോസ്റ്റ്‌., ഒരു പാട് പത്രോ മാര്‍ക് മാനസാന്തരം ഉണ്ടാകുവാന്‍ ഈ സൃഷ്ടി സഹായകമാവട്ടെ.

ഫിലിപ്പെട്ടന്റെ ഒരു പഴയകാല സൂപ്പര്‍ ഹിറ്റ്.

നേരത്തെ ഈ കഥ വായിച്ചിരുന്നില്ല. പത്രോയുടെ പിഴയ്ക്കാത്ത ഉന്നം, അയാളെ വാനോളം ഉയര്‍ത്തി. പക്ഷെ ആ ഉയര്‍ച്ച തനിക്കു ശരി ആകില്ലെന്ന് മനസിലാക്കി വീണ്ടും പഴയ പണിയിലേക്ക്‌ തന്നെ വന്നു..കഥ വളരെ നന്നായി മാഷേ ....

Sound similar to Basheer's viswavikhyathamaaya Mookku...sorry 4 any offense

പ്രിയ ശ്രീജയ,
കന്നി സന്ദര്‍ശനത്തിനും
അഭിപ്രായത്തിനും നന്ദി
വീണ്ടും വരുമല്ലോ?

പ്രിയ ജോസ്,
ഒരു പഴയ കഥ പുതിയ കുപ്പിയില്‍ അല്ല പുതിയ ലേബലില്‍
വന്നതിലും തന്നതിലും സന്തോഷം നന്ദി വീണ്ടും കാണാം

പ്രിയ സംഗീത്,
അതെ പത്രോസിന്റെ ഈ മാനസാന്തരം
ചിലരിലെങ്കിലും മാറ്റം ഉണ്ടാക്കിയാല്‍
എത്ര നന്ന്! വന്നതിലും തന്നതിലും നന്ദി

പ്രിയ ശ്രീജിത്ത്‌

ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി വീണ്ടും കാണാം അല്ലെ!

അതെ വിനോദ് അവിടെയതൊരു കുട്ടിക്കഥ ആയെ കാണാന്‍ കഴിയൂ
ഇവിടെ അതൊരു സീരിയസ് കഥ ആയി മാറി അല്ലെ!
അഭിപ്രായത്തിനും വരവിനും വളരെ നന്

പ്രിയ ഷാജു,
അഭിപ്രായത്തിനും വരനിനും വളരെ നന്ദി അറിയിക്കുന്നു

പ്രിയ പ്രവാഹിനി
ഈ വരവിനും അഭിപ്രായത്തിനും
അകമഴിഞ്ഞ നന്ദി

പ്രിയ മേനോന്‍ സാര്‍,
വിലപ്പെട്ട സമയത്തിനും അഭിപ്രായത്തിനും
നന്ദി. ഇന്നത്തെ നമ്മുടെ ചുറ്റുപാടുകള്‍
പ്രത്യേകിച്ചും രാഷ്ട്രീയ ചുറ്റുപാടുകള്‍
കാണുമ്പോള്‍ ഒരു ഒപ്ടിമിസ്ടാകാന്‍
സാദ്ധ്യതകള്‍ വളരെ കുറവാണല്ലോ :-)
alle? :-)

പ്രിയ സിയാഫ് അബ്ദുള്‍ഖാദര്‍
അങ്ങനെ ഒരു കാലം വന്നെങ്കില്‍
എന്നാ ശിക്കുന്ന നിരവധി പേര്‍
നമ്മുടെ മദ്ധ്യേ ഉണ്ടന്നുള്ളത്
ആശ്വാസത്തിനു വക നല്‍കുന്നു
വന്നതിലും അഭിപ്രായം കുരിച്ചതിലും നന്ദി

പ്രിയ അറേബ്യന്‍ എക്സ്പ്രസ്സ്‌,
കഥ ഇഷ്ടായി എന്നു അറിയിച്ചതില്‍ പെരുത്ത സന്തോഷം
നമ്മുടെ രാഷ്ട്രീയത്തില്‍ ഇത്തരക്കാര്‍ കടന്നു വന്നാല്‍
രക്ഷപ്പെട്ടു പക്ഷെ അവര്‍ പത്രോയെപ്പോലെ വന്നതിലും
വേഗത്തില്‍ ഓടി രക്ഷപ്പെടും എന്നാ തോന്നുന്നേ
നന്ദി നമസ്കാരം

പ്രിയ ബെഞ്ചി,
ക്ഷമാപണത്തോടെ തുടങ്ങട്ട,
വീണ്ടും ഒന്നിവിടെ വന്നപ്പോള്‍
ആണ് ഈ കുറിപ്പ് കണ്ടത്.
താങ്കളുടെ വിലയേറിയ അഭിപ്രായവും
ഒപ്പം അനുഭവവും പങ്കു വെച്ചതില്‍
അതിയായ നന്ദി അറിയിക്കുന്നു.
ബെഞ്ചി പറഞ്ഞതു പോലെ,
ഒരേ നാട്ടുകാരെങ്കിലും ബ്ലോഗിലൂടെ
ഇങ്ങനെ കണ്ടു മുട്ടാന്‍ കഴിഞ്ഞതിലും
വലിയ സന്തോഷം
വീണ്ടും വരുമല്ലോ
നന്ദി

ടീച്ചറെ കഥ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
വായനക്കാരിയായ ടീച്ചര്‍ തീര്‍ച്ചയായും ആ കാലത്ത് വായിച്ചു കാണും
നന്ദി നമസ്കാരം

Dear Shibu,
Thanks for your first visit to this page,
and the interesting response!
Mooku!!! vaayikkaathe vittu poyathil onnu!
Basheerinoppam uyarnnaal how nice it would be!
Why Sorry? Why Offense?
See you again.
Best Regards

പത്രോസിന്‍റെ മാനസാന്തരം നന്നായി.. എന്തിനു സത്യസന്ധനായ ഒരാള്‍ അവരോടൊപ്പം ചേര്‍ന്ന് ചീത്തയാവണം..


ടോണി ഈ കമന്റു കാണാന്‍ വൈകി,
ശരിയാണ് അതിലും ഭേദം അത് തന്നെയല്ലേ!
ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി

അരങ്ങേറിക്കൊണ്ടിരിക്കുന്ന അഴിമതിയും, അക്രമവും, കുതികാല്‍ വെട്ടും, കാലു വാരലും ഒരു തലവേദന യായി മാറി. കൊലയും കൊള്ളിവയ്പ്പും ninnum പത്രോസിന്‍റെ മാനസാന്തരം നന്നായി.

കഥ ഇഷ്ടപ്പെട്ടു.
God Bless You and Ministry.
C.Mariadhas

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.