Picture Credit. Eastcost.com |
മെയില്‍ മെഡിക്കല്‍ വാര്‍ഡിലെ തിരക്ക് പിടിച്ച ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്ന സിസ്റ്റര്‍ ആനന്ദവല്ലി.
അപ്പോഴാണ് ആശുപത്രി സൂപ്രണ്ട് ഖാന്‍ ** സിസ്റ്റര്‍ ആനന്ദവല്ലിയുടെ മേല്‍നോട്ടത്തിലുള്ള വാര്‍ഡിനു സമീപം എത്തിയത്.
ഇന്റെണ്ട് തയ്യാറാക്കുന്ന തിരക്കിലായിരുന്ന സിസ്റ്റര്‍ ആനന്ദവല്ലിയുടെ അരികെ എത്തി അയാള്‍ ഇപ്രകാരം പറഞ്ഞു, "നോക്കൂ സിസ്റ്റര്‍ ഈ രാമച്ചത്തിന്റെ തട്ടികള്‍ എങ്ങിനെയാണ് കിടക്കുന്നത്, ഇതു നേരെ ആക്കി ഇടാന്‍ നിങ്ങളാല്‍ കഴിയില്ലേ? സാധു രോഗികള്‍ ചൂട് കൊണ്ട് തന്നെ മരിക്കുമല്ലോ! You are really inefficient."
സൂപ്രണ്ടിന്റെ ശകാരം കേട്ട സിസ്റ്റെര്‍ പറഞ്ഞു, "Ok sir, I do agree." എന്നാല്‍ ഇതു നേരെ ആക്കി ഇടുക എന്നത് എന്റെ ജോലിയല്ല മറിച്ച് അതിവിടുത്തെ ഫോര്‍ത്ത് ക്ലാസ് ജീവനക്കാരുടെ ജോലിയാണെന്ന് സാറിനറിയാമല്ലോ. അവര്‍ ഒരക്ഷരം പറഞ്ഞാല്‍ കേള്‍ക്കില്ല. ജോലിക്കെന്നും പറഞ്ഞു വരും രാജിസ്ടറില്‍ ഒപ്പിടും സ്ടെയര്‍ കേസിനു കീഴെ ഇരുന്നു സൊറ പറഞ്ഞു സമയം തള്ളി നീക്കുന്നു.
സാര്‍ ഒരു നിമിഷം ഇങ്ങോട്ടൊന്നു വരൂ എന്ന് പറഞ്ഞു സിസ്റ്റര്‍ ആനന്ദവല്ലി.ഡസ്റ്റുബിന്‍ വെച്ചിരിക്കുന്ന ഇടത്തേക്ക് നടന്നു, ഡസ്റ്റുബിന്‍ ചൂണ്ടിക്കാട്ടി പറഞ്ഞു. "നോക്കണം സാര്‍, രണ്ടു ദിവസ്സമായി ഇതിങ്ങനെ നിറഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട്. നരസിംഹ റാവുവിനോട് പലവട്ടം പറഞ്ഞിട്ടും ഫലമില്ല. കളയാം അമ്മ കളയാം എന്നു പറഞ്ഞു ആയാള്‍ അയാളുടെ വഴിക്ക് പോകും. ഞാന്‍ അയാളെ വിളിക്കാം സാര്‍."
ഡസ്റ്റുബിന്‍ വൃത്തിയാക്കാനുള്ള നിര്‍ദ്ദേശം ഖാന്‍ നരസിംഹ റാവുവിന് നല്‍കി, അയാളും അയാളുടെ വഴിക്ക് പോയി.
നരസിംഹ റാവു എല്ലാം മൂളിക്കേട്ടു പതിവ് പോലെ തന്റെ താവളത്തിലേക്കും വലിഞ്ഞു.
അടുത്ത ദിവസ്സം സൂപ്പ്രണ്ട് തന്റെ വാര്‍ഡിനടുത്ത് എത്തിയപ്പോള്‍, അവസരം പാര്‍ത്തിരുന്ന സിസ്റ്റര്‍ ആനന്ദവല്ലി.അദ്ദേഹത്തെ വിളിച്ചു ഡസ്റ്റുബിന്‍ ചൂണ്ടിക്കാട്ടി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
"Sir, Please don't mind, Now tell me, who is inefficient?"
sorry sister, അവരുടെ അടുത്ത് ഒന്നും നടക്കില്ല. പിറ്റേ ദിവസം അവര്‍ മുര്‍ദാബാദു വിളിക്കും വേണമെങ്കില്‍ കാറിനു കല്ലെറിയാനും മടിക്കില്ല ഇക്കൂട്ടര്‍.
അപ്പോള്‍ എന്ത് വന്നാലും എല്ലാം മൂളിക്കീട്ടു ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന എന്നെപ്പോലെയുള്ള കുറെ സാധു മലയാളി സ്ത്രീകളുടെ അടുത്ത് എന്തുമാകാം അല്ലേ സാര്‍?
സിസ്റ്റര്‍ ആനന്ദവല്ലിയുടെ ചോദ്യം കേട്ടു ഉത്തരം മുട്ടിപ്പോയ ഖാന്‍ സാബു മുഖവും കുനിച്ചു നടന്നു നീങ്ങി.
ശുഭം
**(തെലുങ്കനായ സൂപ്രണ്ട് ഖാന്‍: മലയാളി നേഴ്സ്മാരോട് പണ്ട് മുതലേ ഒരു തരം വിദ്വേഷം വെച്ച് പുലര്‍ത്തുന്ന ഒരാള്‍)
web counter
പണ്ടാരോ പറഞ്ഞ പോലെ, ചന്ദ്രനില്‍ ആദ്യം കാലു കുത്തിയ ആള്‍
അവിടെ തട്ടുകടയിട്ടു ബിസ് നസ്സ് നടത്തുന്ന മലയാളിയെ കണ്ടന്നു പറഞ്ഞപോലെ
നാം തന്നെ എന്തിനും മുന്നില്‍!!!
ഒപ്പം തര്‍ക്കത്തിനും തര്‍ക്കുത്തരത്തിനും :-)
ഇവിടടുത്തെവിടോ നിന്നത് പോലെ
ആദ്യം തന്നെ കമന്റു വീശിയല്ലോ
ഒത്തിരി സന്തോഷം,
അല്ല പെരുത്ത സന്തോഷം
പിന്നെ ഈ കഥയില്‍ അല്പം
സത്യവും ഉണ്ട് കേട്ടോ
എന്റെ മൂത്ത ചേച്ചി ഇവിടെ ഒരു പേരുകേട്ട
സര്‍ക്കാര്‍ ആശുപത്രിയില്‍ നേഴ്സ് ആയിരുന്നു
ഇപ്പോള്‍ റിട്ടയര്‍ ചെയ്തു, ചേച്ചി പണ്ട് പറഞ്ഞ
ഒരു ചെറിയ സംഭവത്തിന്റെ ഒരാവിഷ്കരണം
എന്നു വേണമെങ്കില്‍ പറയാം
പരിഭവം/പരാതി പറഞ്ഞിട്ട് കാര്യമില്ലാതതിനാല്‍
പലരും ഇതു സഹിച്ചു കൊണ്ട് തന്നെ തങ്ങളുടെ
പ്രവതികളില്‍ ഏര്‍പ്പെടുന്നു
നന്ദി ജ്വാലാ വന്നതിനും പ്രതികരണത്തിനും
അര്‍ത്ഥവത്തായ ഈ കൊച്ചുരചനയില്‍ അവിടവിടെ അല്പസ്വല്പം എഡിറ്റിംഗ് നടത്തിയാല്‍ ആകര്‍ഷകമാകും,മനോഹരമാകും.
ആശംസകളോടെ
പറഞ്ഞതിനും,നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനും
വളരെ വളരെ നന്ദി. വീണ്ടും കാണാം
and thanks a lot for the follow
I will surely peak into your blogs very shortly
Keep inform
Keep visiting
Best Regards
Philip
പണി ചെയ്യാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടും സ്വയം ന്യായീകരിക്കുന്നു !! അവസാന മനിക്കൊരില്‍ ജോലി ചെയ്തിട്ടും ഒരേ ശമ്പളം
കൊടുത്ത കര്‍ത്താവിനോടും ഇക്കൂട്ടര്‍ക്ക് പിണക്കം :)
സന്ദര്‍ശനത്തിനും കമന്റിനും നന്ദി
അവസാന മണിക്കൂറില്‍ ജോലി ചെയ്തിട്ടും ഒരേ ശമ്പളം
കൊടുത്ത കര്‍ത്താവിനോടും ഇക്കൂട്ടര്‍ക്ക് പിണക്കം
കൊള്ളാം മാഷേ നല്ല താരതമ്യം/
വീണ്ടും വരുമല്ലോ
നന്ദി
അല്ലെങ്കിലും ഒടുവില്‍ അതെല്ലാം
ആ പാവം സഹോദരിമാരുടെ
തലയില്‍ തന്നെ, എന്തായാലും
അവര്‍ക്ക് എല്ലാം സഹിക്കാനുള്ള
സഹന ശക്തി ഈശ്വരന്‍ കൊടുത്തിരിക്കുന്നതില്‍
നമുക്ക് സമാധാനിക്കാനും വകയുണ്ട്,
സന്ദര്‍ശനത്തിനും കമന്റിനും നന്ദി
സംഭവം കലക്കീന്നു പറ!!!
അതെയതെ മലയാളി തന്നെ
കൊലയാളി!!!!!!!!!! :-) അയ്യോ വേണ്ട
ഞാനൊരു തമാശ പറഞ്ഞതാണേ
അതിനിനി ആരും വാളും വടിയുമായി
വരണ്ട കേട്ടോ ഞാന്‍ ഒന്നും പറഞ്ഞില്ലേ!!!
സിസ്റ്റെര്‍ ആനന്ദ വല്ലിയെപ്പോലുള്ളവര്‍
ഇവിടെ ഇനിയും ജനിക്കട്ടെ!!!
ആനന്ദ വല്ലികള്‍ നീണാള്‍ വാഴട്ടെ !!!
ഖാനെപ്പോലുള്ളവര്‍ക്ക് അവര്‍ തന്നെ ഉത്തരം!!!
സത്യത്തില്‍ കലക്കീന്നു പറ അല്ലെ മാഷേ !!!
നന്ദി നമസ്കാരം.
പറഞ്ഞിട്ട് പറഞ്ഞില്ല എന്ന് പറഞ്ഞു രക്ഷ പെടാന്‍ പറ്റില്ല!!!
പീലാത്തോസ് എഴുതിയത് എഴുതി എന്ന് പറഞ്ഞത് പോലെ
ഞാനും പറഞ്ഞത് പറഞ്ഞു എന്ന് പറയാനുള്ള ധൈര്യം
എന്തേ ചോര്‍ന്നു പോയത്?,
പെണ്ണുങ്ങളായാല്‍ നമ്മുടെ
ആനന്ദ വല്ലിയെപ്പോലെ തന്നെ വേണം ഇത്തരം
ഖാന്‍ മാരെ വരച്ച വരയില്‍ നിര്‍ത്താന്‍ കഴിയണം
ഏതായാലും ഒടുവില്‍ പറഞ്ഞത് ഇഷ്ട്ടായി കേട്ടോ
വന്നതിനും കമന്റു പോസ്ടിയത്തിനും നന്ദി
വീണ്ടും വരുമല്ലോ
മുകളില്‍ ഒരു കമന്റില്‍ സൂചിപ്പിച്ചതുപോലെ ഇതില്‍ ഒരല്‍പം അനുഭവവും ഉണ്ട്.
എങ്കിലും ഭാവന തന്നെ കൂടുതല്‍. അതെ, അങ്ങനെ ഒരു നല്ല കാലം വന്നിരുന്നെങ്കില്‍ എ ന്നാശിക്കുന്ന ചിലരെങ്കിലും നമ്മുടെ യിടയില്‍ ഉണ്ടെങ്കില്‍ എന്നാശിച്ചു പോയി, അല്ല ഉണ്ടെന്നാണെന്റെ വിശ്വാസം .
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
വീണ്ടും കാണാം
and for the uplifting comment.
Thanks for the follow too.
I follow suit.
Keep visiting
Best Regards
കന്നി സന്ദര്‍ശനത്തിനു നന്ദി.
അതെ ഇത്തരം ഖാന്‍ മാരെ ഒന്നടക്കി നിര്‍ത്താന്‍
ഇത്തരം ആനന്ദ വല്ലിമാര്‍ താനേ ജനിക്കേണ്ടിയിരിക്കുന്നു.
നൂറു നൂറു ആനന്ദ വല്ലിമാര്‍ ജനിക്കട്ടെ,
ഒപ്പം അവര്‍ നീണാള്‍ വാഴട്ടെ. :-)
അതിപ്പോള്‍ എല്ലാ ഓഫീസിലും പ്യൂണ്‍, ഓഫീസ് ബോയി, തുടങ്ങിയ ജീവനക്കാരാണ് ജനറല്‍ മാനേജരെ പോലും നിയന്ത്രിക്കുന്നത്. "ചമ്ച്ച" എന്ന് ഞങ്ങള്‍ പറയും. സകലവന്റെയും ഡിറ്റെയില്സ് തപ്പികൊടുത്ത് പാര പണിയുകയും ചെയ്യും. കൊടുക്കുന്ന ചായക്ക് വിശ്വസിക്കാന്‍ കൊള്ളില്ല :)
വഴക്കുപരഞ്ഞാന്‍ അവന്‍ തുപ്പിയ ചായ കുടിക്കേണ്ടി വരും !! :)
അതെ ഇത്തരക്കാര്‍ തന്നെ എവിടെയും
ഭരണക്കാരും പാര വെക്കുന്നവരും .
എന്ത് ചെയ്യാം. നമ്മെപ്പോലുള്ളവരുടെ
ഒരു വിധിയെ!!!
വീണ്ടും കാണാം
കര്‍മ്മഫലം തരും ഈശ്വരനല്ലോ
നൂറു ശതമാനവും സമ്മതിക്കുന്നു
പക്ഷെ, പലപ്പോഴും ഇത്തരം
അവസരങ്ങളില്‍ ആ ചിന്ത
അന്ന്യം നിന്ന് പോകുന്നതായി
കാണുന്നു. വീണ്ടും കാണാന്‍
കഴിഞ്ഞതില്‍ അതിയായ സന്തോഷം.
ബ്ലോഗില്‍ വന്നതിനും അഭിപ്രായം അറിയിച്ചതിനും
ഒപ്പം ബ്ലോഗില്‍ ചേര്‍ന്നതിനും ഒരുപാട് നന്ദി
വീണ്ടും കാണാം
ബ്ലോഗില്‍ വന്നതിനും
അഭിപ്രായം അറിയിച്ചതിനും നന്ദി
തീര്‍ച്ചയായും അജിത്ത്സാര്‍ പറഞ്ഞതിനോട്
തന്നെ എന്റെയും യോജിപ്പ് അത് ഞാന്‍ എന്റെ
മറുപടിയില്‍ സൂചിപ്പിച്ചിട്ടുമുണ്ട്
ജോസെലെറ്റ് അനുഭവത്തിന്റെ വെളിച്ചത്തില്‍
തന്നെ പറഞ്ഞതെന്ന് തോന്നുന്നു,
പിന്നെ ആനന്ദവല്ലിമാരെപ്പോലുള്ളവരും
ഇന്നത്തെ സമൂഹത്തിനോരാവശ്യം തന്നെ
എല്ലാം സഹിച്ചും കേട്ടും കൊണ്ടും നടന്ന
കാലം മാറിപ്പോയല്ലോ.
വീണ്ടും വരുമല്ലോ
ഞാന്‍ കമന്റില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക
കഴിവും ബുദ്ധിയും അപാരം തന്നെ!
അതെ സര്‍ക്കാര്‍ ഒഫീസ്സുകളിലെ
കഥ പറയാതിരിക്കുകയാ ഭേദം
സന്ദര്‍ശനത്തിനും അഫിപ്രായത്തിനും
വീണ്ടും നന്ദി
ബ്ലോഗില്‍ വന്നതിനും
കമന്റു തന്നതിനും
ബ്ലോഗില്‍ ചേര്‍ന്നതിനും നന്ദി
ഇവിടെയെത്താന്‍ അല്‍പ്പം വൈകിപ്പോയി
സോറീട്ടോ!
പിന്നെ, കമന്റില്‍ പറഞ്ഞത് പോലെ ആ
പഴയ കാലത്തിനു മാറ്റങ്ങള്‍ നിരവധി
വന്നിരിക്കുന്നു, അതെ, ഇന്നു മലയാളി
ആരുടേയും പിന്നിലല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു
അത് പ്രത്യേകിച്ചും ആതുര സേവനത്തില്‍ ഏ ര്‍പ്പെട്ടിരിക്കുന്നവരുടെ മദ്ധ്യേ.
പിന്നൊരു കാര്യം എന്റെ പേരിലെ അക്ഷര പ്പിശക് ശ്രദ്ധിക്കുക ഞാന്‍ റേഡിയോ യുടെ
Aerial അല്ല മറിച്ച്. Lion of God എന്ന് അര്‍ഥം വരുന്ന ARIEL ന്റെ ഉടമയാണ്.
ചിരിയോ ചിരി :-)
വീണ്ടും വരുമല്ലോ
നന്ദി നമസ്കാരം