കഥാകൃത്ത് : ബി എം തോമസ്
വിവ. ഏരിയല്‍ ഫിലിപ്പ് വറുഗീസ്
വെള്ളക്കുപ്പായം അണിഞ്ഞ പാതിരി സ്റാന്‍ഡില്‍ കിടന്ന എക്സ്പ്രെസ്സ് ബസ്സിനുള്ളിലേക്ക് കയറി ഒഴിഞ്ഞു കിടന്നിരുന്ന ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു.
അത് കണ്ട ഒരു യാത്രക്കാരന്‍ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റു പാതിരിയുടെ അടുത്തെത്തി ഭക്തി പുരസരം ഇരു കൈകളും കൂപ്പി വന്ദനം അറിയിച്ചു.
വന്ദനം സ്വീകരിച്ചു കൊണ്ട് പാതിരി ചോദിച്ചു പൗലോസ് നിങ്ങളുടെ ഭാര്യക്ക് ഇപ്പോള്‍ എങ്ങനെയുണ്ട്?
ദൈവ കൃപയാലും അച്ഛന്റെ രോഗശാന്തി വരത്തിന്റെ ശക്തിയാലും ആ മാരകമായ രോഗത്തിന്റെ പിടിയില്‍ നിന്നും അവള്‍ മോചനം പ്രാപിച്ചുകൊണ്ടിരിക്കുന്നു. അവളുടെ ചുണ്ടിനു താഴെയുണ്ടായിരുന്ന വെള്ളപ്പാടുകള്‍ നിശ്ശേഷം ഇല്ലാതായി, കൈയ്യിലെ വലിയ പാടുകള്‍ക്ക് നിറം മാറ്റം വന്നു കൊണ്ടുമിരിക്കുന്നു.
നന്ദി പിതാവേ നന്ദി!
