ഈ പരദേവനഹോ നമുക്ക് Ee Paradevanaho namukku

No Comments

ഈ പരദേവനഹോ നമുക്ക്... വിദ്വാൻകുട്ടി അഥവാ യുസ്തുസ് ജോസഫ്. പതിനെട്ടാം നൂറ്റാണ്ടിൽ ഉദിച്ചുയർന്ന അചഞ്ചലനായിരുന്ന ക്രിസ്തു ഭക്തൻ. ക്രൈസ്തവ കീർത്തന സാഹിത്യത്തിൽ മുഴങ്ങി കേട്ട മനോഹര ഗാനങ്ങളുടെ രചയിതാവ്. ദൈവഭക്തിയുടെ പാരമ്യതയിൽ സാത്താൻ തന്നെയും വഞ്ചിക്കുവാൻ ശ്രമിച്ചത് ചരിത്രം. ആശയ സമ്പുഷ്ടമായ നിരവധി കീർത്തനങ്ങൾ തന്റെ തൂലികയിൽ നിന്ന് ജന്മം പ്രാപിച്ചിട്ടുണ്ട്. താനെഴുതിയ "ഈ പരദേവനഹോ" എന്ന ഗാനം ഇവിടെ സമർപ്പിക്കുന്നു. ഈ പരദേവനഹോ നമുക്ക് പരിത്രാണനത്തിനധിപൻ മരണത്തിൽ നിന്നൊഴിവു കർത്താനാമഖില ശക്തി നിൻ തിരു കരത്തിലുണ്ടനിശം... 1 . നാഥാനതേ - തന്നരികളിൻ       വൻ തലയെ തർക്കും പിഴച്ചു നടക്കു  ന്നവന്റെ മുടികൾ  മൂടിയ നെറുകയെത്തന്നെ മുടിക്കും     ആദിനാഥനുര  ചെയ്താനനിശം-  2 . കണ്ടു നിൻ സഞ്ചാരമിവർ     എൻ പരനാമാരചൻ-വിശുദ്ധസ്ഥലത്തു   നടക്കുന്നതിനെ മുന്നിൽ പാടുന്നവർ     പിന്നിൽ മീട്ടുന്നവർ  ചേർന്നു തപ്പടിക്കും-കന്നിമാർ നടുവിൽ- 3. ഇസ്രായേലുറവിലുള്ള     നിങ്ങളനുഗ്രഹിപ്പിൽ-സകലജഗത്തിൻ     പതിയേ സഭയിൽ     ശത്രുമേലധികാരിയാം ചെറിയ ബെന്യാമീന     വിടംതന്നിലുണ്ടനിശം- 5.  അങ്ങവരെ കരേറ്റുന്ന യഹൂദജനപ്രഭുക്കൾ സെബൂലൂൻ പ്രഭുക്കൾ  നപ്താലി പ്രഭുക്കൾ ഏകി നിൻറെ ബലമേകി നാഥനാടിയാർക്കു   ചെയ്‌തുറപ്പിക്ക നീ സതതം- 6.  ശ്രീ യെരുശലേമിലുള്ള നിൻമന്ദിരം നിമിത്തം അരചർ നിനക്കു      ഭയന്നു തിരുമുൽ-    കാഴ്‌ച കൊണ്ടുവരും യേശുവിന്നു ജയം     യേശുവിന്നുജയം യേശുവിന്നുജയം Singer: Hephsibha Benson, Angamally, Kerala, India. Lyrics: Late Justus Joseph Video produced by Benson P Joy, Shared by Philip Verghese Ariel #pvariel www.pvariel.com


Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.