ശാന്താ കാവുമ്പായി (Shanta Kaavumbayi) "മോഹപ്പക്ഷി" എന്ന ബഹുമുഖ പ്രതിഭ:-Philipscom ല്‍ നിന്നും ഇവിടേക്കു ചേക്കേറിയ ഒരു കുറിപ്പ് A Migrated Post From Philipscom

13 comments

ശാന്താ കാവുമ്പായി (Shanta Kaavumbayi) "മോഹപ്പക്ഷി" എന്ന ബഹുമുഖ പ്രതിഭ: ഒരു ഡോക്യുമെന്റ്റിയും ചില വിവരങ്ങളും."Disability Is Not A Liability" This Teacher Proved This Adage True In Her Life. Watch This Video With Subtitles In English


Disability is not a liability എന്ന ആപ്ത വാക്യം അഥവാ ചൊല്ല്  സ്വജീവിതത്തില്‍  പകര്‍ത്തിയ നിരവധി ജീവിതങ്ങളെ ചരിത്രത്തിന്റെ ഏടുകളില്‍ നമുക്ക് കാണാം, അവര്‍ കടന്നു വന്ന വഴികള്‍ എത്രയോ ദുര്‍ഘടമായവ ആയിരുന്നു എങ്കിലും
അവര്‍ അവയെ എല്ലാം സധൈര്യം നേരിട്ട് ജീവിതത്തില്‍ വിജയത്തിന്റെ പടവുകള്‍ ചവുട്ടിക്കയറി.  

അങ്ങനെയുള്ളവരുടെ ഒരു നീണ്ട നിരയില്‍ അവര്‍ക്കൊപ്പം ചരിത്രത്തിന്റെ ഏടുകളില്‍ ഇടം പിടിക്കാന്‍ കേരളത്തിന്റെ  വടക്കേ മൂലയില്‍ നിന്നും, അതായത്  സാക്ഷാല്‍ കണ്ണൂരിന്റെ പ്രാന്തപ്രദേശത്ത് നിന്നും ഇതാ ഒരു  ബഹുമുഖ പ്രതിഭ "ശാന്താ കാവുമ്പായി"  (Shanta Kaavumbayi). എന്ന സ്കൂള്‍ അധ്യാപിക...
കവിയും  അദ്ധ്യാപികയും, പ്രശസ്ത മലയാളം ബ്ലോഗ്ഗറുമായ ഇവരെക്കുറിച്ച് അടുത്തിടെ ഇറക്കിയ ഒരു ഡോക്യുമെന്റ്റിയില്‍ അവര്‍ കടന്നു പോയ വഴികളെക്കുറിച്ചും, സ്കൂള്‍ കലാ ജീവിതത്തെക്കുറിച്ചും നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു,

                                                കൂടുതല്‍ അറിവാന്‍ ഈ വീഡിയോ കാണുക 


കൂടാതെ അവര്‍ തന്റെ ശാരീരിക ബലഹീനതകള്‍ കണക്കിലെടുക്കാതെ വളരെ സജീവമായി തന്റെ
ബ്ലോഗില്‍ ഇപ്പോഴും എഴുതിക്കൊണ്ടുമിരിക്കുന്നു.

അവരുടെ ബ്ലോഗു സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക "മോഹപ്പക്ഷി" 
അവരുടെ ആദ്യ കവിത സമാഹാരത്തിനും  "മോഹപ്പക്ഷി" എന്ന പേരില്‍ പുറത്തിറക്കി അതേപ്പറ്റിയുള്ള വിവരങ്ങളും വീഡിയോവില്‍ ദര്‍ശിക്കാം.

ഈ വര്‍ഷം  അദ്ധ്യാപിക വൃത്തിയില്‍ നിന്നും വിരമിക്കുന്ന, എഴുത്ത് ജീവിതസപര്യ ആക്കിയ  അവര്‍ തന്റെ എഴുത്ത് ജീവിതം തുടരാന്‍ തന്നെയാണ് തീരുമാനം.

പുസ്തകങ്ങളുടെയും കുട്ടികളുടെയുമിടയില്‍ ജീവിതത്തിന്റെ ഒരു നല്ല പങ്കും ചിലവഴിച്ചു ആ ജീവിതം ധന്യമാക്കി.
ഇനിയുള്ള  ജീവിതത്തിനു  "വിശ്രമജീവിതമെന്ന"  പേരുണ്ടെങ്കിലും, എന്റെ പൂര്‍ണ്ണ വിശ്വാസം ഇവിടെ ആ 
ജീവിതം  വീണ്ടും  ആരംഭിക്കുകയാണന്നാണ്. 

അതങ്ങനെ  തന്നെയാവട്ടെ  എന്നാശംസിക്കുകയും ചെയ്യുന്നു.

അങ്ങനെയെങ്കില്‍ അതു ഇനിയും പുതു തലമുറക്ക്‌ ഉത്തേജനം ഏകും എന്നതിനും സംശയമില്ല.

നീല  നീല  വിഹായസ്സിലൂടെ കൂടുതല്‍  ആളുകളിലേക്ക്‌ അവര്‍ കടന്നു  ചെല്ലട്ടെ,  ഈ മോഹപ്പക്ഷി ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് പന്നുയരെട്ടെ എന്ന ആശംസകളോടെ.

സിക്കന്ത്രാബാദ്

ഈ ഡോക്യുമെന്റ്റി നിര്‍മ്മാണത്തോടുള്ള ബന്ധത്തില്‍ മനോരമ കണ്ണൂര്‍ എഡീഷനില്‍  വന്ന            
പത്ര വാര്‍ത്ത

                                                    ഇമേജില്‍ ക്ലിക് ചെയ്തു വായിക്കുക.
Pic. Credit. Malayala Manorama Kannur Edition, Source:Mohappakshi Blog

Source:
Boolokam.com
Mohappakshi


Share

9 comments:

  1. കണ്ടു ഇഷ്ടമായി അഭിപ്രായം പറഞ്ഞു , വീണ്ടും പോകാമെന്ന് ഉറപ്പിച്ചു കരാര്‍ ഒപ്പിട്ടു ...... സന്തോഷം !!
    ReplyDelete
  2. This comment has been removed by the author.
    ReplyDelete
  3. പ്രീയപ്പെട്ട പുണ്യാളെന്‍ സഹോദരാ,
    വന്നതിനും,
    ഇഷ്ടായതിനും,
    പറഞ്ഞതിനും,
    പോയതിനും,
    കരാറില്‍ ഒപ്പ് വെച്ചതിനും,
    മറ്റെല്ലാത്തിനും നന്ദി.
    വീണ്ടും വരുമല്ലോ.
    ആശംസകള്‍.
    ശുഭദിനവും നേരുന്നു.
    ReplyDelete
  4. വായിച്ചു.വീഡിയോ കണ്ടു.
    ശാന്താ കാവുമ്പായി ടീച്ചറെ പരിചയപ്പെടുത്തിയ പി.വി.സാറിന്‍റെ നല്ല
    മനസ്സിനും,സദ്ഉദ്യമത്തിനും നന്ദി.
    ആശംസകളോടെ
    ReplyDelete

    Replies


    1. C V Sir,
      Nanni.
      Veendum vannathil
      abhiprayam paranjathil
      Aashamsakal
      Delete
  5. ഇങ്ങനെയൊരു പരിചയപ്പെടുത്തൽ വളരെ നന്നായിരിക്കുന്നു.
    ReplyDelete

    Replies


    1. Mini Teachere,
      Nanni
      Aashamsakal
      Delete
  6. ഞാനൊരുപാടു വൈകിപ്പോയി.
    ReplyDelete

    Replies


    1. ടീച്ചറെ
      പരിഭവം ഒട്ടുമേയില്ല
      ഇപ്പോഴെങ്കിലും വന്നല്ലോ
      പെരുത്ത സന്തോഷം.
      ഒരഭിപ്രായവും
      പറയാഞ്ഞതില്‍ അല്‍പ്പം
      പരിഭവം ഇല്ലാതെയുമില്ല
      ചിരിയോ ചിരി.
      ക്ഷേമം എന്ന്
      കരുതുന്നു
      ഈ പോസ്റ്റു എന്റെ മലയാളം
      ബ്ലോഗിലേക്ക് മാറ്റുന്നു ഏരിയലിന്റെ കുറിപ്പുകള്‍
      നന്ദി
      നമസ്കാരം
      Delete

13 comments

അര്‍ഹിക്കുന്ന പരിചയപ്പെടുത്തല്‍.
അഭിനന്ദനങ്ങള്‍. ബ്ലോഗിന് ആശംസകള്‍.

ശാന്തടീച്ചറെ കണ്ണൂര്‍ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തപ്പോള്‍ നേരിട്ട് കണ്ടു പരിചയപ്പെട്ടിരുന്നു.
ഇങ്ങിനെ തുടങ്ങിയത് നന്നായി.
ആശംസകള്‍.

ടീച്ചറെ ബ്ലോഗിലൂടെ പരിചയമുണ്ടെങ്കിലും ഈ പരിചയപ്പെടുത്തല്‍ നന്നായി.കമന്ററി കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ? ഓഡിയോ കുഴപ്പമുണ്ടോ? യൂ ട്യൂബിലും പോയി നോക്കി,അവിടെയും അങ്ങിനെ തന്നെ.അതെ സംയം മറ്റു വീഡിയോകളില്‍ ശബ്ദം ശരിയാവുന്നുമുണ്ട്?. മറ്റാരും പരാതിപ്പെട്ടതായി കാണുന്നുമില്ല!..ടീച്ചര്‍ക്കും പരിചയപ്പെടുത്തിയ താങ്കള്‍ക്കും ആശംസകള്‍ നേരുന്നു.

ടീച്ചറുടെ മോഹപക്ഷി വളരെ മികച്ച ഒരു പുസ്തകമാണ്. രണ്ടാമത്തെ പുസ്തകം ഇത് വരെ വായിച്ചിട്ടില്ല. അതുപോലെ തന്നെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ടീച്ചര്‍ എന്ന കാര്യത്തിലും സംശയമില്ല.

Reply button പണി ചെയ്യുന്നില്ല അതിനാല്‍ മറുപിടി ഇവിടെ
പ്രീയപ്പെട്ട അഷറഫ്
അതെ, ടീച്ചറുടെ സേവനം
അഭിനന്ദനാര്‍ഹം തന്നെ.
ബ്ലോഗില്‍ വന്നതിനും
അഭിപ്രായം തന്നതിനും
ആശംസകള്‍ അറിയിച്ചതിനും
പെരുത്ത സന്തോഷവും
നന്ദിയും അറിയിക്കുന്നു

റാം ജി മാഷേ
വീണ്ടും വന്നതിലും അഭിപ്രായം അറിയിച്ചതിലും അതിയായ സന്തോഷം ഉണ്ട് ഒപ്പം നന്ദിയും അറിയിക്കുന്നു, ശാന്ത ടീച്ചറെ നേരത്തെ അറിയാമായിരുന്നു എന്നറിഞ്ഞതിലും സന്തോഷം, അവര്‍ ഒരു അതുല്യ പ്രതിഭ തന്നെ. പിന്നെ മലയാളം കുറിപ്പുകള്‍ എല്ലാം ഒന്നിലാക്കിയത് മലയാളം വായിക്കുന്ന സുഹൃത്തുക്കള്‍ക്ക് പ്രയോജനം ആകും എന്ന് വളരെ വൈകി മാത്രെമേ മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളൂ.
വീണ്ടും ആശംസകള്‍ക്ക് നന്ദി.
ഫിലിപ്പ്

പ്രീയ Mohamedkutty kutty മാഷെ,
വീണ്ടു vedio നോക്കി ഇവിടെ എനിക്കു നന്നായി കേള്‍ക്കാനും കാണാനും കഴിയുന്നുണ്ട്, പ്രശ്നം എന്താണ് എന്ന് പിടികിട്ടുന്നില്ലല്ലോ മാഷേ, philipscomil നിന്നും ഡയറക്റ്റ് കോപ്പി ചെയ്തതാണ് ഫ്രഷ്‌ ആയി വീണ്ടും embed ചെയ്തു നോക്കട്ടെ.
ഇവിടെ വന്നൊരു അഭിപ്രായം പറയാന്‍ സമയം കണ്ടെത്തിയതില്‍ പെരുത്ത സന്തോഷവും
നന്ദിയും അറിയിക്കുന്നു.
സസ്നേഹം
ഫിലിപ്പ് ഏരിയല്‍

പ്രിയ മനോരാജ്,
ബ്ലോഗില്‍ വന്നതിനും അഭിപ്രായം എഴുതിയതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി.
അതെ ടീച്ചര്‍ ഒരു ബഹുമുഖ പ്രതിഭ തന്നെ എന്നതില്‍ സംശയം ഇല്ല തന്നെ.
അവര്‍ക്ക് ഈശ്വരന്‍ ആയുരാരോഗ്യങ്ങള്‍ തുടര്‍ന്നും നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കാം
വീണ്ടും വരുമല്ലോ
നന്ദി നമസ്ക്കാരം
സസ്നേഹം
ഫിലിപ്പ് ഏരിയല്‍

പരിചയപ്പെടുത്തല്‍ നന്നായി, എല്ലാ ഭാവുകങ്ങളും നേരുന്നു

പ്രിയ സഹയാത്രികന്‍ I majeedalloor
ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും
അഭിപ്രായം അറിയിച്ചതിനും
ആശംസകള്‍ നേര്ന്നതിനും
നന്ദി നന്ദി നന്ദി
വീണ്ടും വരുമല്ലോ.
വീണ്ടും കാണാം
ഫിലിപ്പ് ഏരിയല്‍

ടീച്ചറെ വായിച്ചും കേട്ടും അറിയാം.

പരിചയപ്പെട്ടതില്‍ സന്തോഷം.

ഈ പരിചയപ്പെടുത്തൽ നന്നായിരിക്കുന്നു...

@അനില്‍
@മിനി
@കൊച്ചുമോള്‍
ഇവിടെ വന്ന് വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ വളരെ നന്ദി മറുപടി നല്‍കാന്‍ അല്പം വൈകി ക്ഷമ.
സസ്നേഹം പി വി

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.