എന്റെ ആദ്യരചനയുടെ ഉത്ഭവം - ഒരു ഓര്‍മ്മക്കുറിപ്പ്‌ - M E Cherian Smaranikayil Ninnum (പ്രോത്സാഹനത്തിന്റെ തലോടല്‍) A memoir

14 comments

An article published in the M E Cherian Smaranika (Souvenir)


Late Mr. M E Cherian

എന്റെ ചെറുപ്പകാലത്ത്, ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം.  നോട്ടുബുക്കില്‍  കഥകള്‍, കവിതകള്‍ ഗാനങ്ങള്‍  എന്നീ തലക്കെട്ടുകളില്‍ എന്തെല്ലാമോ കുത്തിക്കുറിച്ചിടുന്ന കാലം.  സുവിശേഷകന്‍ മാസികയെപ്പറ്റിയും ബാലസംഘതെപ്പറ്റിയും അറിഞ്ഞു തുടങ്ങിയ കാലം. 

കുറിച്ചിട്ടവയില്‍ ഒന്ന് രണ്ടു ഗാനങ്ങളും ഒരു ചെറുകഥയും കടലാസ്സില്‍ പകര്‍ത്തി ചെറിയാന്‍ സാറിന്റെ പേരില്‍ അയച്ചു കൊടുത്തു.  അധികം വൈകാതെ മറുപടിയും  വന്നു. 

“കഥ നന്നായിരിക്കുന്നു, അടുത്തൊരു ലക്കത്തില്‍ ചേര്‍ക്കാം, ഗാനങ്ങള്‍ 
അത്ര നന്നായിട്ടില്ല.  വീണ്ടും എഴുതണം കേട്ടോ”. 

കത്തു വായിച്ച ഞാന്‍ ആനന്ദാതിരേകത്താല്‍ തുള്ളിച്ചാടി.  എന്റെ ആദ്യത്തെ രചന ഇതാ വെളിച്ചം കാണുവാന്‍ പോകുന്നു.  അതും ചെറിയാന്‍ സാറിന്റെ മാസികയില്‍. 


എന്നെ അത്യധികം സന്തോഷിപ്പിച്ച ഒരസുലഭ നിമിഷം.  പ്രസിദ്ധനായ ഒരു പത്രാധിപരുടെ കത്തു ലഭിച്ചു എന്നതും  അദ്ദേഹത്തിന്റെ   മാസികയില്‍ എന്റെ ആദ്യ രചന പ്രസിദ്ധീകരിക്കാന്‍ പോകുന്നു എന്നറിഞ്ഞതും എന്തെന്നില്ലാത്ത ഒരാനന്ദം എനിക്കനുഭവപ്പെട്ടു.  ഒപ്പം 

അതെനിക്ക്  കൂടുതല്‍ കൂടുതല്‍ എഴുതണമെന്നുള്ള 

പ്രേരണയും പ്രോത്സാഹനവും നല്‍കി അങ്ങനെ 

പലതും കുറിച്ചിടുവാന്‍ എനിക്കു കഴിഞ്ഞു.  


തുടര്‍ന്ന്  ഒരു കഥയും, കവിതയും, ലേഖനവും  അദ്ദേഹത്തിന്റെ  പേരില്‍ മാസികക്ക് 
അയച്ചു.  വീണ്ടും മറുപടി ലഭിച്ചു. 

“ലേഖനവും കഥയും അല്പം ചില തിരുത്തലുകള്‍
വരുത്തി മാസികയില്‍ പ്രസിദ്ധീകരിക്കാം.  ലേഖനങ്ങള്‍ എഴുതുന്നതിലാണ്  
കൂടുതല്‍ വാസന എന്നു തോന്നുന്നു.  ആ വഴിക്കു ശ്രമിക്കുക.  കര്‍ത്താവ്‌  
സഹായിക്കട്ടെ.”

ആ വരികള്‍ ഞാന്‍ വീണ്ടും വീണ്ടും വായിച്ചു.  എന്റെ 

സന്തോഷത്തിനു അതിരില്ലായിരുന്നു.  സാറിന്റെ 

അന്നത്തെ കത്തുകള്‍ എനിക്കു നല്‍കിയ

പ്രോത്സാഹനം പ്രത്യേകം എടുത്തു പറയേണ്ടത് തന്നെ.  


അങ്ങനെയിരിക്കെ ആണ്ടുതോറും നടക്കാറുള്ള കുമ്പനാട് 

കണ്‍വന്‍ഷന്  ചെറിയാന്‍ സാര്‍ 

പ്രസംഗിക്കാന്‍ വരുന്നുണ്ടന്നു കേട്ടപ്പോള്‍ അതിയായ 

സന്തോഷം തോന്നി.  എങ്ങനെയെങ്കിലും സാറിനെ 

കാണണം എന്ന ചിന്ത എന്നെ ഭരിക്കുവാന്‍ തുടങ്ങി.  

എന്റെ  മാതാപിതാക്കള്‍ എല്ലാ വര്‍ഷവും കുമ്പനാട്  

കണ്‍വന്‍ഷനു പോവുക പതിവുണ്ടായിരുന്നു. 

അവരോടൊപ്പം പോകാനും സാറിനെ കാണാനുമുള്ള 

എന്റെ ആഗ്രഹം ഞാന്‍ പിതാവിനെ അറിയിച്ചു.  പിതാവ് 

അതിനു സമ്മതിച്ചു.  അങ്ങനെ ആദ്യമായി കുമ്പനാട്ടുവെച്ചു 

സാറിനെ നേരില്‍ കാണാനും പരിചയപ്പെടാനും 

സഹായിച്ചു.  


ആ വര്‍ഷം ജനുവരി ലക്കം സുവിശേഷകനില്‍ എന്റെ 

ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.  അതിന്റെ ഒരു 

കോപ്പി എനിക്ക് തന്ന്  എന്റെ പുറത്തു തട്ടി എന്നെ 

പ്രോത്സാഹിപ്പിച്ച ആ അസുലഭ നിമിഷങ്ങള്‍ ഞാന്‍ 

ഒരിക്കലും മറക്കില്ല.


വാല്‍ക്കഷണം:

ഇത്തരുണത്തില്‍ എന്റെ ആദ്യ കവിതയെപ്പറ്റിയും രണ്ടു വാക്ക് കുറിക്കട്ടെ:

പ്രപഞ്ചത്തിന്റെ സൃഷ്ടി  കര്‍ത്താവിനെപ്പറ്റി അല്ലെങ്കില്‍ സൃഷ്ടിയെപ്പറ്റിയുള്ള ഒരു കുറിപ്പായിരുന്നു എന്റെ ആദ്യ മലയാള കവിത അതിവിടെ വായിക്കുക

Read more on this line in English @ this link Here.
(The Master is Here He is Calling You) Interpreted into English



Source:
Google's Knol Pages (P V's Knol)

M E Cheriyan  Smaranika, published by GLS Mumbai
Chief Editor, Br. George Koshy, Mylapra
Wordpress.com(peeveesknols.wordpress.com)
Pic. Credit. Orkut.

14 comments

നല്ല വിശേഷം..

മധുരയിലെ മധുരഗായകന്‍ എന്നറിയപ്പെട്ടിരുന്നത് എം ഇ ചെറിയാന്‍ സാര്‍ ആയിരുന്നുവോ?

അതെ മാഷേ അദ്ദേഹം തന്നെ ഇദ്ദേഹം!
മധുരയിലെ മധുരഗായകന്‍, എം ഇ ചെറിയാന്‍സാര്‍ തന്നെ!
താന്‍ നല്ലൊരു കവിയും,എഴുത്തുകാരനും, വാഗ്മിയും ആയിരുന്നു
ക്രൈസ്തവ ഗോളത്തില്‍ താന്‍ എഴുതിയ ഗാനങ്ങള്‍ ഇന്നു സഭാ വ്യത്യാസം ഇല്ലാതെ തങ്ങളുടെ ആരാധനയിലും, ഭവനങ്ങളിലും പാടിയാസ്വദിക്കുന്നു
പ്രചുര പ്രചാരം നേടിയ നിരവധി ഗാനങ്ങള്‍ക്ക് ഉടമയാണ് അദ്ദേഹം
"പാടത്തെ പ്രാവ്" എന്ന ഒരു ഖണ്ഡകാവ്യവും താന്‍ എഴുതിയിട്ടുണ്ട്
അദ്ദേഹത്തെക്കുറിച്ചെഴുതുവാന്‍ നിരവധി.... ഇനി ഒരു ബ്ലോഗില്‍
അതെഴുതാം എന്ന് കരുതുന്നു.

നന്നായി ഈ പരിചയപ്പെടുത്തല്‍.

റാംജി മാഷേ
സന്ദര്‍ശനത്തിനും പ്രതികരണത്തിനും
വളരെ നന്ദി. വീണ്ടും കാണാം,

appo angineyanu evidam vare ethiyath alle??.aasamsakal.

Athe Shahid,
athaanathinte thudakkam yennu parayaam.
adhehathinte thudarnnulla prothsahanam
ganangal thiruthitharunnathilum mattumulla
sahaayam nanniyode orthu povukayaanu.
Aashamsakalkku nanni.

പുതിയ അറിവ്.
പങ്കു വെച്ചതില്‍ വളരെ സന്തോഷം

പരിചയപ്പെടുത്തൽ നന്നായി.. ആശംസകൾ..

ആശംസകള്‍ ഇനിയും ആകാമല്ലോ, അല്ലെ? :)

പ്രിയ അക്ബര്‍
തിരക്കിനിടയില്‍ ഇവിടെയെത്തി
ഒരഭിപ്രായം പറഞ്ഞതില്‍ പെരുത്ത
സന്തോഷം, ഒപ്പം ബ്ലോഗില്‍ ചേര്‍ന്നതിലും
നന്ദി അറിയിക്കുന്നു
വീണ്ടും കാണാം

പ്രീയ ആയിരങ്ങളില്‍ ഒരുവന്‍
ഇവിടെ വന്നതിലും കമന്റു തന്നതിലും,
ബ്ലോഗില്‍ ചേര്‍ന്നതിലും നന്ദി
നമസ്കാരം.
വീണ്ടും വരുമല്ലോ

പ്രീയ അനില്‍ കുമാര്‍
ഇവിടെ വന്നതിലും അഭിപ്രായം അറിയിച്ചതിലും
ബ്ലോഗില്‍ ചേര്‍ന്നതിലും, വളരെ സന്തോഷം.
സംശയം വേണ്ട മാഷേ, ഇനിയും തുടരാം ഈ യാത്ര
ഇതൊരു തുടക്കം മാത്രമല്ലേ!!!
നന്ദി നമസ്കാരം

താങ്കളുടെ ബ്ലോഗിലെ ഡിസൈനും, ബാക്ക് ഗ്രൌണ്ടുമെല്ലാം വായന പ്രയാസമുള്ളതാക്കുന്നു... പച്ചയില്ല് റോസ് കളർ :( ശ്രദ്ധിക്കുമല്ലോ? പുതിയ പോസ്റ്റിടുമ്പോൾ അറിയിക്കുക...

ആശംസകൾ

പ്രീയ മോഹി
താങ്കളുടെ സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായത്തിനും നന്ദി
നിര്‍ദേശപ്രകാരം മാറ്റങ്ങള്‍ വരുത്താം. വീണ്ടും വരുമല്ലോ?
ആശംസകള്‍ക്കും നന്ദി.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.