Showing posts with label politics. Show all posts
Showing posts with label politics. Show all posts

ഇന്നു വായിച്ച ഒരു ബളോഗും അതിനുള്ള ഒരു പ്രതികരണവും

No Comments
ഇന്നു വായിച്ച ഒരു ബളോഗും അതിനുള്ള ഒരു പ്രതികരണവും 


Shri George Vettathaan 
മലയാളം ബ്ളോഗെഴുത്തിൽ  

സുപരിചിതനായ  ശ്രീ ജോർജ് വെട്ടത്താൻ 

എഴുതിയ ചിന്തോദ്ദീപകമായ ഒരു 

ലേഖനവും അതിനു കുറിച്ച ഒരു 

പ്രതികരണവും. 

മലയാളം സോഷ്യൽ വെബ്‌ സൈറ്റുകളിൽ


 പ്രചാരമാർന്ന മനസ്സ് വെബ്സൈട്ടിന്റെ 

സാരഥികളിൽ ഒരാളുമായ ശ്രീ വെട്ടത്താൻ  ബി.ജെ.പി യുടെ 
സാമ്പത്തിക നയങ്ങള്‍ എന്ന തലക്കെട്ടിൽ എഴുതിയ ആ ലേഖനം തികച്ചും ചിന്തനീയമത്രേ. 

അനേകർക്ക്‌ അറിഞ്ഞുകൂടാത്ത ചില വസ്തുതകൾ വളരെ നന്നായി ഈ ലേഖനത്തിൽ അദ്ദേഹം കുറിച്ചിരിക്കുന്നു. 


അതിങ്ങനെ ആരംഭിക്കുന്നു:  

"ശ്രീ.മന്‍മോഹന്‍ സിങ്ങിനോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പാശ്ചാത്യരുടെ പടിക്കല്‍ കാത്തുകെട്ടിക്കിടന്നിരുന്ന ഇന്ത്യയെ  തായ് ലാണ്ടിനെ പോലും പിന്തള്ളി ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാക്കിയതിനല്ല ആ ബഹുമാനം. നാടിനെ സര്‍വ്വതോന്‍മുഖമായ പുരോഗതിയിലേക്ക് നയിച്ചതിനുമല്ല. അദ്ദേഹത്തെ നിര്‍ഗ്ഗുണ പരബ്രഹ്മമെന്നും ഭാരതത്തെ മൊത്തമായും ചില്ലറയായും വില്‍ക്കാന്‍ ശ്രമിക്കുന്നവനെന്നും അധിക്ഷേപിച്ചവര്‍ ആ കാലടികള്‍ തൊട്ട് വന്ദിക്കുന്നത് കാണുമ്പോള്‍ മറ്റെന്താണ് തോന്നുക? 

തുടർന്ന് വായിക്കുവാൻ ഈ ലിങ്കിൽ അമർത്തുക 


ആ ലേഖനത്തിനു ഞാൻ കൊടുത്ത പ്രതികരണം:

പ്രിയ വെട്ടത്താൻ സർ,

മനസ്സിൽ വായിച്ചിരുന്നു,

അഭിപ്രായത്തിനു മാറ്റമില്ല അതിവിടെ പകർത്തട്ടെ

ചില പച്ചയായ സത്യങ്ങൾ പലർക്കും അറിയാത്തവ ശ്രീ 


വെട്ടത്താൻ സർ ഇവിടെ അവതരിപ്പിച്ചു. എന്നത് വാസ്തവം, ശ്രീ 

മൻമോഹൻ നല്ല ഉദ്യേശ്യത്തോടെ തുടങ്ങി വെച്ച പലതും 

തനിക്കും ചുറ്റും നിന്നവർ വിറ്റു കാശാക്കാൻ ശ്രമിച്ചു, 

അവിടയല്ലേ അവർ പരാജയപ്പെട്ടത്! എന്തായാലും പോയ

സർക്കാർ തുടങ്ങി വെച്ച പല നല്ല കാര്യങ്ങളും മോഡി 

സർക്കാർ സാധാരണക്കാരനെ മുൻ കണ്ടു കൊണ്ട് നടപ്പാക്കി

മുന്നോട്ട് പോയാൽ ഇവിടെ അത്ഭുതം സൃഷ്ടിക്കാൻ മോഡിക്കു 

കഴിയും. 


പിന്നെ ഏതൊരു പ്രതിപക്ഷവും എപ്പോഴും ചെയ്യുന്നത് തന്നെ

 അല്ലെ ഈ കമ്യുണിസ്റ്റ്‌ കാരും ഇവിടെ ചെയ്തുള്ളൂ! 


ഇവിടെ സൂചിപ്പിച്ചത് പോലെ പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു 


നയവും ഭരണതിലേറുംമ്പോൾ മുൻ സർക്കാരിന്റെ നയവും 

പിന്തുടരുന്നു അതിൽ അത്ഭുതത്തിന് വകയില്ല, കാരണം 

അവർക്കറിയാം മുന്സർക്കാർ ചെയ്യാൻ ആഗ്രഹിച്ച പല 

കാര്യങ്ങളും നല്ല കാര്യങ്ങൾ തന്നേയെന്ന് . പക്ഷെ 

പ്രതിപക്ഷമല്ലേ അതിനെ എതിർത്തില്ലെങ്കിൽ പിന്നെന്തു 

പ്രതിപക്ഷം! അത്ര തന്നെ!, മോഡി ചെയ്യട്ടെന്നേ!!!


ജോയ് പറഞ്ഞത് പോലെ മോഡിക്കും കൂട്ടർക്കും ഇത് 


എതിര്പ്പില്ലാതെ പലതും ചെയ്യാൻ കിട്ടിയ സുവർനനാവസരം

തന്നെ, ജനങ്ങൾക്ക്‌ പ്രയോജനം ഉണ്ടാകുന്നവ അവർ 

ചെയ്യട്ടെ!


എങ്കിൽ അവർക്കും വീണ്ടും ഭരണം കൈയ്യാളാം.



ഇത് എല്ലാ പാർട്ടിക്കാരും ഉൾക്കൊണ്ടാൽ അവർക്കും 

ജനങ്ങൾക്കും നല്ലത് തന്നെ!


ഇവിടെ ഞാൻ ജയശീലൻ മാഷ്‌ പറഞ്ഞത് തന്നെ പറയട്ടെ! 


"ഇപ്പോള്‍ ഒരു സത്യം മനസ്സിലായി എന്ന് മാത്രം. ബി.ജെ.പി 


ആയാലും കോണ്ഗ്രസ്സ് ആയാലും ഭരിക്കുന്നത് അംബാനിയും 

കൂട്ടരും ആണെന്ന്."


വെട്ടത്താൻ സർ നന്ദി ഈ വിജ്ഞാനപ്രദമായ ലേഖനത്തിനു


കൂടുതൽ പ്രതികരണങ്ങൾ മനസ്സ് വെബ്‌ സൈറ്റിൽ: 


അത് വായിക്കുവാൻ ഇവിടെ അമര്ത്തുക  മനസ്സ് 

Source:
George Vettathaan,
Manass Social Website

ഇവിടെ വരേണ്ട ഈ ബ്ലോഗ്‌ അബദ്ധവശാൽ എന്റെ ഇംഗ്ലീഷ് ബ്ലോഗിൽ പൊസ്റ്റായി: പൊളിച്ചെഴുതാം നമുക്കീ കാട്ടു നിയമം അഥവാ രാജ്യദ്രോഹ നിയമം" ഇന്ന് വായിച്ച ഒരു ലേഖനത്തിനെഴുതിയ ഒരു പ്രതികരണം

No Comments

ഇവിടെ  വരേണ്ട ഈ ബ്ലോഗ്‌ അബദ്ധവശാൽ എന്റെ ഇംഗ്ലീഷ് ബ്ലോഗിൽ പൊസ്റ്റായി
പലരും കണ്ടിരിക്കും എന്ന് കരുതുന്നു എങ്കിലും അത് വായിക്കാത്ത, കാണാത്ത മിത്രങ്ങൾക്കായി
അതിവിടെ വീണ്ടും ചേർക്കുന്നു.


തുടർന്ന് വായിപ്പാൻ ഈ ലിങ്കിൽ അമർത്തുക.
പൊളിച്ചെഴുതാം നമുക്കീ കാട്ടു നിയമം അഥവാ രാജ്യദ്രോഹ നിയമം" ഇന്ന് വായിച്ച ഒരു ലേഖനത്തിനെഴുതിയ ഒരു പ്രതികരണം


എല്ലാവർക്കും ഒരു ശുഭദിനം/ശുഭരാത്രി നേരുന്നു.

കടപ്പാട് 
The Sunday Indian
Philipscom


Visit PHILIPScom

PHILIPScom On Facebook