ലൌലി എന്നായിരുന്നു അവളുടെ പേര്‍
പേരുപോലെ തന്നെ മനോഹരിയും ആയിരുന്നു അവള്‍
അവളെ ആദ്യമായി കണ്ട ദിവസം അയാള്‍ വീണ്ടും ഓര്‍ത്തു
അതെ തന്റെ എല്ലാമെല്ലമായിരുന്ന ജേഷ്ഠ സഹോദരിയുടെ വിവാഹ നാളിലായിരുന്നു അത്.
മനോഹരിയായ അവളുടെ സൗന്ദര്യത്തില്‍ അയാള്‍ക്കന്നവളോട് കടുത്ത അസൂയ തോന്നി.
ഹോ ഈശ്വരാ ഇതെന്തോരഴക്!
കുട്ടിക്കാലത്ത് മലയാളം ക്ലാസ്സില്‍ വാസുദേവന്‍ മാഷ് ചൊല്ലിക്കേള്‍പ്പിച്ച പദ്യ ശകലം അയാളുടെ സ്മരണയില്‍ ഓടിയെത്തി.
"മാനത്തൂ ന്നെങ്ങാനും പൊട്ടി വീണോ?
ഭൂമീന്നു തനിയെ മുളച്ചു വന്നോ?"
ശരിക്കും അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ഒരു ചോദ്യം!
അത്രമാത്രം ഉദ്വേഗം ജനിപ്പിക്കുന്ന വിധത്തിലുള്ള സൗന്ദര്യത്തിനുടമയായിരുന്നു അവള്‍.
വിദേശത്തായിരുന്ന അയാളുടെ ജേഷ്ടന്‍ അനുജത്തിയുടെ വിവാഹത്തിനെത്തിയപ്പോള്‍ എല്ലാവര്‍ക്കും ആവശ്യമായ വിദേശ വസ്തുക്കള്‍ കരുതിയിരുന്നു അവയെല്ലാ ധരിച്ചായിരുന്നു അയാളുടെ വീട്ടുകാര്‍ എല്ലാം വിവാഹത്തിനെത്തിയത്.
അങ്ങനെ വിദേശ വസ്തുക്കള്‍ എടുത്തുകാട്ടും വിധം അയാളും അണിഞ്ഞിരുന്നു അത് തന്നെ പലരുടെയും ശ്രദ്ധ ഇതിനകം അയാളിലേക്ക് പതിഞ്ഞിരുന്നു ഒപ്പം ലൌലിയെന്നവളും ആ കൂട്ടത്തില്‍ പെട്ടിരുന്നു.
അന്ന് തന്നെ ചില നൊടുക്ക് വിദ്യകള്‍ പ്രയോഗിച്ചു ലൌലിയെപ്പറ്റി ചിലതെല്ലാം അയാള്‍ മനസ്സിലാക്കി.
ജേഷ്ഠ സഹോദരീ ഭര്‍ത്താവിന്റെ അകന്ന ഒരു ബന്ധത്തിലുള്ള ആരുടെയോ ഓമന മകള്‍ ആണവളെന്നും, ലൌലിയെന്നാണവളുടെ പേരെന്നും അയാള്‍ മണത്തറിഞ്ഞു..
ആങ്ങനെ ആ മനോഹരമായ ദിനം ആരുമറിയാതെ കടന്നു പോയി. അയാള്‍ ജോലിയോടുള്ള ബന്ധത്തില്‍ ഗള്‍ഫു നാട്ടിലേക്കു പറക്കുകയും ചെയ്തു.
പിന്നീട് അവധിക്കു വരുമ്പോഴൊക്കെ ലൌലിയെക്കാ ണാ ന്‍ അയാള്‍ ഓരോ പഴുതു കണ്ടെത്തിയിരുന്നു.
അങ്ങനെ നാളുകള്‍ പലതു ചിറകടിച്ചു പറന്നു പോയി.
അയാളുടെ വിവാഹത്തെപ്പറ്റി മാത്രം ചിന്തയുള്ള തന്റെ പ്രിയ മാതാവിന്റെ ഓരോ കത്തിലും അയാളുടെ വിവാഹ ക്കാര്യത്തിനായിരിക്കും മുന്‍തൂക്കം.
അങ്ങനെ അയാള്‍ തന്റെ അമ്മയുടെ നിര്‍ബന്ധപ്രകാരം പല പെണ്‍കുട്ടികളെയും കണ്ടു, പക്ഷെ എല്ലായിടത്തും അയാള്‍ ചില പോരായ്മകള്‍ കണ്ടെത്തി അതില്‍ നിന്നും സൌകര്യ പൂര്‍വ്വം ഒഴിഞ്ഞു മാറി.
അങ്ങനെയിരിക്കെ ആ ഒഴിഞ്ഞുമാറലിന്റെ രഹസ്യവും പുറത്തായി.
വീട്ടുകാര്‍ ലൌലിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ ആരാഞ്ഞു
ലൌലിയുടെ വീട്ടുകാര്‍ക്ക് പരിപൂര്‍ണ്ണ സമ്മതം.
ആ സന്തോഷ വര്‍ത്തമാനം കുത്തി നിറച്ച പിതാവിന്റെ കത്ത് അയാള്‍ കൈയ്യില്‍ പിടിച്ചു കൊണ്ട് തുള്ളിച്ചാടി.
ലൌലിയുമായുള്ള തന്റെ വിവാഹക്കാര്യം എല്ലാം ഉറപ്പിച്ചു, എത്രയും വേഗം വിവാഹത്തിനായി പുറപ്പെടുക.
മനസ്സില്‍ കാത്തു സൂക്ഷിച്ചിരുന്ന മോഹം അതിമാനോഹരിയെ താന്‍ സ്വന്തമാക്കാന്‍ പോകുന്നു.
കത്തിലെ അവസാന വാചകം അയാള്‍ വീണ്ടും വീണ്ടും വായിച്ചു. അതോരിരമ്പല്‍ പോലെ അയാളുടെ ചെവിക്കുള്ളില്‍ വന്നലച്ചുകൊണ്ടിരുന്നു.
കമ്പനിയുടമയായ അറബി ഇതിനകം പല പ്രാവശ്യം അവധി നല്‍കി സഹായിച്ചെങ്കിലും ഇത്തവണ അല്‍പ്പം ഭയത്തോടെയാണ് കമ്പനി യുടമയെ അവധിക്കായി സമീപിച്ചത്,
അയാള്‍ ഭയന്നതു പോലെ ഒന്നും ഉണ്ടായില്ല കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയ അറബിക്കും സന്തോഷമായി കാരണം ഇത്തവണ കാര്യങ്ങള്‍ എല്ലാം ശരിയായല്ലോ ഇനി ഇവന്‍ പെണ്ണുകാണല്‍, കല്യാണം എന്നും മറ്റും പറഞ്ഞു അവധിക്കു വരില്ലല്ലോ. ഒരാഴ്ചത്തെ അവധിയും കൊടുത്തു കമ്പനി ത്രു ടിക്കറ്റിനുള്ള കാര്യങ്ങളും ഏര്‍പ്പാടാക്കിക്കൊടുത്തു . അറബിയുടെ തന്നോടുള്ള താല്‍പ്പര്യം കണ്ട അയാള്‍ തെല്ലോന്നമ്പരക്കുക തന്നെ ചെയ്തു,
അങ്ങനെ അയാള്‍ നാട്ടിലെത്തി മനോഹരിയെന്ന ലൌലിയെ വിവാഹം കഴിച്ചു. വിവാഹശേഷമുള്ള മധുവിധുവിന് പോലും സമയം കിട്ടാതെ അടുത്ത ദിവസം തന്നെ അയാള്‍ ലൌലിയുമായി അറബി നാട്ടിലേക്ക് പറന്നു.
തിരക്ക് പിടിച്ച യാത്രാ ക്ഷീണം മൂലമോ എന്തോ ആദ്യ രാത്രിയുടെ സുഖമുള്ള ചിന്തകള്‍ക്ക് പകരം അയാളുടെ മസ്തിഷ്ക്കം മയക്കത്തിലേക്കു വീണു പോയി.
പിന്നീടുണ്ടായ സംഭവങ്ങള്‍ക്ക് ശേഷം നടത്തിയ വിദഗ്ന പരിശോധനയില്‍ ആദ്യ രാത്രിയില്‍ അവള്‍ നല്‍കിയ പാലില്‍ അമിതമായ ഉറക്കത്തിനുള്ള ഗുളികകള്‍ പൊടിച്ചു ചേര്‍ത്തിരുന്നു എന്ന് കണ്ടു പിടിച്ചു.
പ്രഭാതത്തില്‍ ഉറക്കത്തില്‍ നിന്നുണര്‍ന്ന അയാള്‍ ശരിക്കും അമ്പരന്നു പോയി.
രാത്രിയില്‍ അയാളോടൊപ്പം ഉണ്ടായിരുന്ന പ്രേമഭാജനത്തെ കാണാനില്ല.
വീടിനകം മുഴുവനും അരിച്ചു പെറുക്കി നോക്കി അവളെ കാണാനില്ല.
അവളുടെ പെട്ടിയും പ്രമാണങ്ങളും അവള്‍ക്കൊപ്പം കാണാനില്ലെന്ന വസ്തുത അറിഞ്ഞപ്പോള്‍ അയാള്‍ ശരിക്കും ഞട്ടി.
അവള്‍ മനപ്പൂര്‍വ്വം കടന്നു കളഞ്ഞതാണല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് സങ്കടം സഹിക്കാനായില്ല.
ഇതൊരു കൊടും ചതിയായിപ്പോയല്ലോ ദൈവമേ!
പെണ്‍ വര്‍ഗ്ഗത്തിന് ഇത്തരം ഒരു മനസ്സ് ആരു കൊടുത്തു?
ദേഷ്യവും സങ്കടവും അയാളില്‍ ഇരച്ചുയര്‍ന്നു.
അറബി നാട്ടില്‍ ഒരു പെണ്‍കുട്ടി അപ്രത്യക്ഷമായെന്നറിഞ്ഞു വിലപിച്ചിട്ട് വലിയകാര്യമൊന്നും ഇല്ലന്നറിഞ്ഞിട്ടും അയാള്‍ പലടത്തും അവളെ തിരഞ്ഞു.
പക്ഷെ മനോഹരിയെന്ന ആ മൂതേവിയുടെ പൊടിപോലും അയാള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
മാസങ്ങള്‍ കടന്നു പോയതോടെ അവളെ തേടിയുള്ള അയാളുടെ അന്വേഷണവും അവസാനിപ്പിച്ചു.
ഒടുവില്‍ അയാളുടെ സഹപ്രവര്‍ത്തകയും നാട്ടുകാരിയുമായ വിനീതയെ അയാള്‍ വിവാഹം കഴിച്ചു.
വര്‍ഷങ്ങള്‍ വീണ്ടും കടന്നു പോയി
അങ്ങനെയിരിക്കെ അയാളുടെ കമ്പനിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനായെത്തിയ അറബി നാട്ടിലെ പ്രസിദ്ധമായൊരു ബ്രിട്ടീഷ് കമ്പനിയുടെ തലവനും, നാട്ടിലും മറുനാട്ടിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പ്രസിദ്ധനായ ഉലഹെന്നാന്‍ എന്ന കേ ഡിയോടൊപ്പം കൈകോര്‍ത്തു പിടിച്ചു ചിരിച്ചു കൊണ്ട് സമ്മേളന സ്ഥലത്തേക്ക് നടന്നു വരുന്ന, ഇതിനകം മെലിഞ്ഞു വിരൂപിണിയായി മാറിയ മനോഹരിയെന്നവളെ കണ്ടു അയാള്‍ ഞട്ടിത്തരിച്ചു.
ശുഭം