Showing posts with label God. Show all posts
Showing posts with label God. Show all posts

ദൈവത്തിനോട് പരാതി പറയും മുമ്പേ… Before you make a complaint to God…

No Comments
ദൈവത്തിനോട് പരാതി പറയും മുമ്പേ…
Picture Credit: nhs.com/Google
1. പാർക്കുവാൻ ഒരു വീടും, ആഹാരം സൂക്ഷിക്കാന്‍ ഫ്രിഡ്ജും നിങ്ങള്‍ക്ക് ഉണ്ടോ എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ ധനികരില്‍ ഒരാളാണ്.

2. നിങ്ങള്‍ക്ക് ബാങ്കില്‍ പണമുണ്ടോ, പോക്കറ്റില്‍ പണമുണ്ടോ, എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ എട്ടുശതമാനം ധനികരില്‍ ഒരാളാണ്.

3. രാവിലെ ഉണര്‍ന്ന്, ക്ഷീണത്തെ ഗണിക്കാതെ ജോലിചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ എങ്കിൽ  നിങ്ങള്‍  വീണ്ടും ഭാഗ്യവാന്മാരുടെ പട്ടികയിൽ തന്നെ. ഇങ്ങനെ സാധിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഇവിടെയുണ്ട്.

4. യുദ്ധക്കെടുതി അറിഞ്ഞിട്ടില്ലെങ്കില്‍, തടവും പട്ടിണിയും ഭീകരരുടെ വിളയാട്ടവും അനുഭവിച്ചില്ലെങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍. ഏകദേശം 5000 ലക്ഷം പേരാണ് ഈ ദുരന്തങ്ങള്‍ സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.



5. മരണഭയമില്ലാതെ ദേവാലയത്തില്‍ പോകാന്‍ കഴിയുന്നുണ്ടോ, എങ്കില്‍ ഭാഗ്യം, അതിന് സാധിക്കാത്ത 300 കോടി നിര്‍ഭാഗ്യവന്മാര്‍ ഇപ്പോള്‍ ഈ ഭൂമിയിലുണ്ട്.

6. മന്ദഹാസത്തോടെ ഈ ജീവിതഭാഗ്യം തന്ന ദൈവത്തിന് നന്ദിയും പറഞ്ഞ് നിങ്ങള്‍ ജീവിക്കുന്നെങ്കില്‍, നിങ്ങള്‍ ഭാഗ്യവാന്മാര്‍, കാരണം ഭൂരിഭാഗം ജനങ്ങളും ഈ നന്ദി പ്രകടിപ്പിക്കാറില്ല.

7. ഇന്നലെയും  ഇന്നും നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവോ. ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കാതോര്‍ത്തുവോ? എങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍ വളരെ ചുരുക്കം ചിലരെ ഇതൊക്കെ ചെയ്യാറുള്ളു.


എന്താണ് നമ്മുടെ പ്രയാസങ്ങൾ പ്രശ്നങ്ങൾ..?

അയൽ വാസിയെക്കാൾ നല്ല വീട് , 

സുഹൃതിനേക്കാൾ നല്ല വാഹനം , 

മക്കളുടെ വിവാഹം, 

ജോലിയിൽ പ്രമോഷൻ, 

കിട്ടുന്ന ശമ്പളത്തിൽ വർദ്ധന  അങ്ങനെ, അങ്ങനെ പോകുന്നു നമ്മുടെ പ്രശ്നങ്ങൾ. അപ്പോഴും നാം നമ്മൾ അനുഭവിക്കുന്ന സുഖ സൌകര്യങ്ങൾ ഓർക്കാതെയും  പോകുന്നു..!

ഈ സന്ദേശം നിങ്ങള്‍ വായിച്ചുവോ. എങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍, ലോകത്ത് 200 കോടി ജനങ്ങള്‍ക്ക്  വായിക്കാനും പരാതി പറയാനും അറിയില്ല.

Picture Credit: biblestudyonline.org
ഇനി ദൈവത്തോട് പരാതി പറയുമ്പോള്‍ നിങ്ങളുടെ ഈ ഭാഗ്യം  ഒന്നുകൂടി ഓര്‍മ്മിക്കണേ. 
നമുക്കില്ലാത്തതിനെ കുറിച്ചല്ല, ഇതേവരെ ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യങ്ങള്‍ക്കുവേണം ദൈവത്തോട് നന്ദി പറയാന്‍. 

ഒരു നേരത്തെ ആഹാരത്തിനായി വിലപിക്കുന്നവനും ഐസ്ക്രീമിനായി നിലവിളിക്കുന്നവനും തമ്മില്‍ വ്യത്യാസമില്ലേ? 

ഈ സന്ദേശം വായിച്ച നിങ്ങൾക്ക് നന്ദി.

ഇത് നിങ്ങൾക്ക് പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ള നിങ്ങളുടെ ബന്ധു മിത്രാദികളോടും ഈ കുറിപ്പിനെപ്പറ്റി പറയുവാൻ മടിക്കില്ലല്ലോ,  

നിങ്ങളുടെ സോഷ്യൽ സൈറ്റുകളിൽ ഇതിൻറെ ലിങ്ക് ചേർക്കുവാൻ മറക്കില്ലല്ലോ 
നല്ലൊരു പ്രഭാതം കാംക്ഷിക്കുന്നു.

ഒപ്പം സൌഭാഗ്യപൂർണ്ണ മായ ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഈ വരവിനും വായനക്കും ഷെയർ ചെയ്യുന്നതിനും നന്ദി നമസ്കാരം


ഈ കുറിപ്പിൻറെ ഒരു ഇംഗ്ലീഷ് പതിപ്പ് വായിക്കുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക 

BEFORE YOU MAKE A COMPLAINT. 





Source: Jomon Yacob





Ariel’s Musings: സംഭവാമി യുഗേ യുഗേ!!

No Comments

സംഭവാമി യുഗേ യുഗേ!!
Picture Credit Indiavisionlive.com
ആൾ ദൈവമെന്ന പേരിൽ പുകൾ പെറ്റ  അമ്മയും ഭക്തരു...
Read More Here: Ariel’s Musings: സംഭവാമി യുഗേ യുഗേ!!:

Source:
Ariel's Musings
Faith - എല്ലാ ഈശ്വര വിശ്വാസികളും ഒപ്പം നിരീശ്വരവാദികളും ആവശ്യം കാണേണ്ട ഒരു വീഡിയോ - A Must Watch Video To  All Believers of God As well As All Atheists

Faith - എല്ലാ ഈശ്വര വിശ്വാസികളും ഒപ്പം നിരീശ്വരവാദികളും ആവശ്യം കാണേണ്ട ഒരു വീഡിയോ - A Must Watch Video To All Believers of God As well As All Atheists

8 comments

അതെ എല്ലാ ഈശ്വര വിശ്വാസികളും ഒപ്പം നിരീശ്വരവാദികളും ആവശ്യം കാണേണ്ട ഒരു വീഡിയോ.







Source:
ഒരു പണിയുമില്ല facebook Page


Visit PHILIPScom

PHILIPScom On Facebook