Showing posts with label Addiction. Show all posts
Showing posts with label Addiction. Show all posts

Bilatthipattanam/ബിലാത്തിപട്ടണം : ബ്ലോഗ്ഗിങ്ങ് അഡിക് ഷനും ഇന്റെർനെറ്റ് അടിമത്വവും ..... A Feedback (ഒരു പ്രതികരണം)

No Comments
അടുത്തിടെ വായിച്ച ചിന്തോദ്വീപകമായ  ഒരു ബ്ലോഗ്‌ പോസ്റ്റും അതിനുള്ള എന്റെ ഒരു പ്രതികരണവും.
Picture Credit. Murali, Bilathipatanam/London

 പ്രതികരണം പോസ്ടുടമയുടെ ശ്രദ്ധയിൽ പെട്ടില്ലാന്നു തോന്നുന്നു അതിനാൽ അതിവിടെ
വീണ്ടും കുറിക്കുന്നു. ഒപ്പം ഇതു മൂലം ഈ സ്വഭാവത്തിന് അടിമയായവർക്ക്, ആ പോസ്റ്റു കാണാത്തവർക്കും, ഒരു വിചിന്തനത്തിനിടയായാൽ ഞാൻ കൃതാർത്ഥനായി.

ഒപ്പം ഏതാണ്ട് ഇതേ ബന്ധത്തിൽ എഴുതിയ മറ്റൊരു കുറിപ്പും (കഥ) വായിക്കുക ഇവിടെ.


കടപ്പാട്Bilatthipattanam /ബിലാത്തിപട്ടണം 
മുരളീഭായ്, 
Mr. Murali, Bilathipatanam
ഭൂലോകത്തെ തിക്കിലും തിരക്കിലും പെട്ടുഴന്നു പോയതിനാല്‍ ഈ വിജ്ജാനപ്രദമായ ബ്ലോഗു കാണാന്‍ വൈകി. ഇപ്പോള്‍ ഇരിപ്പിടത്തിലെ കുറി കണ്ടാണിവിടെ എത്തിയത്. ബ്ലോഗെഴുത്തുകാരും വെബ്‌ സന്ദര്‍ശകരും ശരിക്കും അറിഞ്ഞിരിക്കേണ്ടതും വായിക്കേണ്ടതുമായ നിരവധി ലിങ്കുകള്‍ കോര്‍ത്തിണക്കിയുള്ള ഈ അവതരണം ആസ്സലായി. 

എല്ലാ ലിങ്കിലും പോയി നോക്കിയില്ല സാവകാശം ഇരുന്നു നോക്കേണ്ട വരികള്‍ തന്നെ ഇവ. ഓഫീസിലും വീട്ടിലും ഈ കുന്തത്തിന്റെ മുന്‍പില്‍ ഇരുന്നു വല്ല അസുഖവും വരുത്തി വെക്കുമോയെന്നാണിപ്പോഴുള്ള ഭീതി. എന്നാലും പ്രിയ മിത്രങ്ങളുടെ ബ്ലോഗ്‌ കുറിപ്പുകള്‍ കാണാനും വായിക്കാനും ഇരിക്കാതെയും വയ്യ, എന്നാലും ഇതിനൊക്കെ ഒരു കണ്ട്രോള്‍ വേണ്ടേ മാഷെയെന്നാണിപ്പോള്‍ ഭാര്യയുടെ പതിവ് പല്ലവി, എന്ത് ചെയ്യാം അകപ്പെട്ടു പോയില്ല, ഇങ്ങോട്ട്കുറിക്കുമ്പോള്‍ അങ്ങോട്ട്‌ കുറിക്കുകയും വേണ്ടേ മാഷെ അതല്ലേ അതിന്റെ ഒരു മര്യാദ, ചിലരിതിനെ പുറം ചൊറിയല്‍ എന്നും മറ്റും വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്, അതൊന്നും കാര്യമാക്കെണ്ടാന്നെ! നമുക്ക് നല്ലതെന്ന് തോന്നുന്നത് നമുക്ക് ചെയ്യാം. ചിലക്കുന്നവര്‍ അല്ല കുരക്കുന്നവര്‍ അവിടെക്കിടന്നു കുരക്കട്ടെ! അമ്പിളി മാമനെ നോക്കി പണ്ടൊരു പട്ടി കുരച്ചത് പോലെ നമുക്കതിനെ കാണാം അല്ലെ!

എന്തായാലും നല്ലൊരു പഠന വിഷയം ആക്കേണ്ട ഒരു subject ബിലാത്തി പട്ടണത്തില്‍ നിന്നും ഭൂലോകം മുഴുവനും പരന്നു, നന്ദി ഈ കുറിക്കു. 

പിന്നെ ബ്ലോഗില്‍ കമന്റു വീശുന്നതിനെപ്പറ്റി കുറച്ചുനാള്‍ മുന്‍പ് ഞാന്‍ ഒരു കുറിപ്പ് എഴുതിയിരുന്നു അത് കണ്ടു കാണുമോ എന്തോ എന്തായാലും ബ്ലോഗിനെപ്പറ്റിയും കമന്റു വീഴ്ത്തുന്നതിനെപ്പറ്റിയും ഉള്ള ആ കുറിപ്പിന്റെ ലിങ്കിവിടെ ഇടുന്നു ഈ ലേഖനത്തോടു അത് ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു. 
Google.com 



സസ്നേഹം 
ഫിലിപ്പ് ഭായ്

P S:
പിന്നെ ഇതില്‍ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ കലക്കി, പക്ഷെ മാഷെ അതിന്റെ source ലിങ്ക് ക്രെഡിറ്റ്‌ ആയി ചേര്‍ക്കണം കേട്ടോ. 

പുതിയ പോസ്ടിടുമ്പോള്‍ ലിങ്ക് ഒന്ന് മെയിലില്‍ വിട്ടാല്‍ വേഗത്തില്‍ കാണാന്‍ കഴിയും പിന്നെ ഒരു കാര്യം ചോദിക്കാന്‍ വിട്ടു പോയി , മാഷെ, പോസ്റ്റിന്റെ താഴെ വാല്‍ക്കഷണമായി ചുവന്ന വരികളില്‍ കുറിച്ച ആ വാക്കുകളിലെ ഗുട്ടന്‍സ് പിടികിട്ടിയില്ല/ ബ്ലോഗ്‌ എഴുത്തിനെ ചില വീരന്മാര്‍ അങ്ങനെ വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്. ഇത് ആ ചിത്രത്തിനുള്ള അടിക്കുറിപ്പല്ലേ 
എങ്കില്‍ അത് കുറേക്കൂടി അതിനോട് ചേർത്തിടുക. 

നാലാം വാഷികത്തിലേക്ക് പ്രവേശിച്ചല്ലോ എന്റെ ആശംസകള്‍ വീണ്ടും

വിജ്ജാനപ്രദമായ ആ കുറിപ്പ് വായിപ്പാൻ ഇവിടെ ഈ ലിങ്കിൽ അമർ ത്തുക.

ബ്ലോഗ്ഗിങ്ങ് ആഡിക് ഷനും ഇന്റെർനെറ്റ് അടിമത്വവും .....


ചിത്രങ്ങൾക്ക്  കടപ്പാട്:
Bilatthipattanam / ബിലാത്തിപട്ടണം




Visit PHILIPScom

PHILIPScom On Facebook